Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഒക്ടോബര്‍ മുതല്‍ പിടിച്ചാല്‍ കിട്ടാത്ത നേട്ടങ്ങള്‍; വമ്പന്‍ ഗ്രഹങ്ങളുടെ മാറ്റം, 5 രാശിക്ക് ഭാഗ്യകാലം
ജ്യോതിഷപരമായി ഒക്ടോബര്‍ മാസം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കാരണം ഒക്ടോബര്‍ മാസത്തില്‍ ചന്ദ്രഗ്രഹണം, സൂര്യഗ്രഹണം എന്നിവ സംഭവിക്കാന്‍ പോകുന്നു. ഈ ഗ്രഹണത്തോടൊപ്പം രാഹു കേതുക്കളുടെ രാശിയും ഒക്ടോബറില്‍ മാറും. ഗ്രഹമാറ്റം മൂലം പല രാശിക്കാര്‍ക്കും ലാഭത്തിനും പുരോഗതിക്കും അവസരമുണ്ടാകുകയും ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കാണുകയും ചെയ്യും. ഒക്ടോബറിലെ ചന്ദ്രഗ്രഹണത്തിന് ശേഷം ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലായിരിക്കും വലിയ മാറ്റങ്ങള്‍ നടക്കുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ചന്ദ്രഗ്രഹണത്തിനുശേഷം മൂന്ന് ഗ്രഹങ്ങളില്‍ സംഭവിക്കുന്ന വലിയ മാറ്റങ്ങളില്‍ നിന്ന് മേടം രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും പുതിയ വരുമാന സ്രോതസ്സുകള്‍ തുറക്കുകയും ചെയ്യും. നിങ്ങളുടെ കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും. രാഹുവിന്റെ രാശി മാറുന്നതിലൂടെ മേടം രാശിക്കാര്‍ക്ക് ഗുരു ചണ്ഡാല യോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കും, നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കും. നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. കരിയറുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങള്‍ നിങ്ങളുടെ മനസ്സില്‍ വരും.
മിഥുനം
ഗ്രഹങ്ങളുടെ ഈ മാറ്റം കാരണം മിഥുന രാശിക്കാരുടെ വിധി മാറാം. ഈ സമയത്ത് നിങ്ങള്‍ വളരെക്കാലമായി ശ്രമിച്ചിരുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയേക്കാം. ഏതെങ്കിലും മത്സര പരീക്ഷ എഴുതാന്‍ പോകുന്നവര്‍ക്ക് സമ്പൂര്‍ണ വിജയം കൈവരിക്കും. മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപത്തില്‍ നിന്നും നിങ്ങള്‍ക്ക് മികച്ച വരുമാനം ലഭിച്ചേക്കാം. ഈ രാശിയിലുള്ള ആളുകള്‍ക്ക് കുടുംബത്തോടൊപ്പം ഏതെങ്കിലും തരത്തിലുള്ള വിനോദയാത്രയ്ക്ക് പോകാന്‍ അവസരമുണ്ടാകും. ദിവസവും ഹനുമാന് സ്വാമിയെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കും.
കര്‍ക്കിടകം
ഈ 3 ഗ്രഹങ്ങളുടെ പരിവര്‍ത്തനം കര്‍ക്കടക രാശിക്കാരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. ബിസിനസ്സില്‍ പ്രത്യേക വിജയം കൈവരിക്കു. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കും. സംസാരം നിയന്ത്രിക്കണം, അല്ലെങ്കില്‍ നിങ്ങളുടെ സാഹചര്യം മോശമായേക്കാം. നിങ്ങള്‍ വിവേകത്തോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് തൊഴില്‍രംഗത്തും ബിസിനസ്സിലും ഈ സമയം മികച്ച വിജയം നേടാന്‍ കഴിയും. ഏത് തീരുമാനം എടുക്കുമ്പോഴും മുതിര്‍ന്നവരുടെ ഉപദേശം കൂടി സ്വീകരിക്കുക. എല്ലാ ശനിയാഴ്ചയും ഹനുമാന് സ്വാമിയുടെ ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തുക. ഇത് നിങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ മൂന്ന് ഗ്രഹങ്ങളുടെ പരിവര്‍ത്തനം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ ബിസിനസ്സ് വളരും. ജോലിയുള്ള ആളുകള്‍ക്ക് പ്രമോഷന് ലഭിക്കും. മുടങ്ങിക്കിടന്ന ചില കാര്യങ്ങള്‍ തിരികെ വരാനും ബിസിനസ്സില്‍ വിജയം നേടാനും സാധ്യതയുണ്ട്. കുടുംബാന്തരീക്ഷവും സുഖകരമായിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമാധാനം ലഭിക്കും. കഠിനാധ്വാനം കൊണ്ട് പൂര്‍ത്തിയാക്കുന്ന ഏത് ജോലിയിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ കരിയറിനെ സംബന്ധിച്ച് ചില വലിയ വാര്‍ത്തകള്‍ ഈ സമയം നിങ്ങള്‍ക്ക് ലഭിച്ചേക്കാം.
തുലാം
ഈ ഗ്രഹമാറ്റങ്ങള്‍ തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ മാധുര്യം വര്‍ദ്ധിക്കുകയും എല്ലാ ബന്ധങ്ങളും മെച്ചപ്പെടുകയും ചെയ്യും. നിങ്ങളുടെ സന്താനങ്ങളുടെ കരിയറില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും. ഗ്രഹങ്ങളുടെ അനുകൂല സ്വാധീനം കാരണം, നിങ്ങള്‍ക്ക് ലോട്ടറി ഭാഗ്യം വരെ ലഭിക്കാന്‍ സാധ്യതയുള്ള കാലമാണിത്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കും. നിങ്ങളുടെ എല്ലാ ദാരിദ്ര്യവും നീങ്ങുകയും ചെയ്യും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
