Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
രണ്ട് ഗ്രഹങ്ങളുടെ ശക്തിയില്‍ ശുഭകാലപ്പിറവി; ചന്ദ്രമംഗള യോഗം, 3 രാശിക്ക് ഇനി വച്ചടി കയറ്റം
ജ്യോതിഷമനുസരിച്ച്, ചന്ദ്രന് ഏറ്റവും വേഗത്തില്‍ ചലിക്കുന്ന ഗ്രഹമായി കണക്കാക്കപ്പെടുന്നു. കാരണം അത് ഒരു രാശിയില്‍ രണ്ടര ദിവസം നില്ക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഒന്നോ അല്ലെങ്കില്‍ മറ്റൊരു ഗ്രഹമോ ചന്ദ്രനുമായി ചേരുന്നത് ശുഭകരമായ അല്ലെങ്കില്‍ അശുഭകരമായ യോഗകള്‍ സൃഷ്ടിക്കുന്നു. സെപ്റ്റംബര്‍ 15ന് രാവിലെ 11.36ന് ചന്ദ്രന് കന്നിരാശിയില്‍ പ്രവേശിക്കും. കന്നിരാശിയില്‍ ചൊവ്വയും ഇതിനകം നിലകൊള്ളുന്നുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ രണ്ട് ഗ്രഹങ്ങളും കൂടിച്ചേര്‍ന്ന് ചന്ദ്രമംഗളയോഗം രൂപപ്പെടുന്നു. ജ്യോതിഷം അനുസരിച്ച്, ചന്ദ്ര മംഗള യോഗത്തിന്റെ രൂപീകരണം പല രാശികളിലുമുള്ള ആളുകള്‍ക്ക് ഗുണം ചെയ്യും. ചന്ദ്ര മംഗള യോഗം ഒരു വ്യക്തിയുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നു. ഏകാഗ്രതയും ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കുന്നു. ചന്ദ്ര മംഗള യോഗത്തിന്റെ ശുഭഫലങ്ങള്‍ ലഭിക്കുന്ന 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ചന്ദ്ര മംഗള യോഗ രൂപീകരണത്തില്‍ നിന്ന് ശുഭകരമായ നേട്ടങ്ങള്‍ ലഭിക്കും. ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കാന്‍ കഴിയും. നിയമപരമായ കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനാകും. കുടുംബത്തിന്റെ പിന്തുണയോടെ നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ കഴിയും. ദാമ്പത്യ ജീവിതത്തിലും സന്തോഷം ഉണ്ടാകും. നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ ശക്തിയാല്‍ നിങ്ങള്‍ക്ക് ഈ സമയം എല്ലാ മേഖലയിലും വിജയം നേടാന്‍ കഴിയും.
മിഥുനം
മിഥുനം രാശിക്കാരായ ആളുകള്‍ക്ക് ചന്ദ്ര മംഗള യോഗം വളരെയേറെ ഗുണം ചെയ്യും, കാരണം ചൊവ്വ ഈ രാശിയില്‍ നാലാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വസ്തുവും പണവും വാഹനവും വാങ്ങാനുള്ള ഭാഗ്യം ഈ രാശിക്കാര്‍ക്ക് ലഭിക്കും. ബിസിനസ്സില്‍ വര്‍ദ്ധനവ് ഉണ്ടാകാം. പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ്സിലും വിജയം കൈവരിക്കാനാകും. കുടുംബത്തോടൊപ്പം ഒരു യാത്ര പോകാന്‍ അവസരമുണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ചന്ദ്ര മംഗള യോഗ ഗുണം ചെയ്യും. നിങ്ങള്‍ ഈ സമയം ആത്മവിശ്വാസം നിറഞ്ഞവരായി കണ്ടെത്തും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് പല ജോലികളിലും വിജയം നേടാന്‍ കഴിയും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും വിജയം കൈവരിക്കാന്‍ കഴിയും. ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കാനാകും. കരിയര്‍ പുരോഗതിക്ക് ഇത് നല്ല സമയമാണെന്ന് തെളിയും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിച്ച ജോലി നേടാനാകും. കരിയറില്‍ വിജയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറും.
ജ്യോതിഷത്തിലെ ചന്ദ്രന്
ശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍, ചന്ദ്രനെ ഭൂമിയുടെ ഉപഗ്രഹമായി കണക്കാക്കുന്നു. എന്നാല്‍ ജ്യോതിഷത്തില്‍ ഇതിനെ ഒരു ഗ്രഹം എന്ന് വിളിക്കുന്നു. ചന്ദ്രനെക്കുറിച്ചുള്ള വിശദമായ വിവരണം ഇന്ത്യയിലെ പുരാതന ഗ്രന്ഥങ്ങളില്‍ കാണാം. ചന്ദ്രനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ മധ്യാന്ദിനി സംഹിത, ഐതരേയ ബ്രാഹ്മണ്യം, തൈത്തിരിയ സംഹിത, ബൃഹത്സംഹിത, ഭാഗവത പുരാണം, ഋഗ്വേദം മുതലായവയിലും കാണാം.
ജ്യോതിഷത്തില്‍ ചന്ദ്രനെ ഒരു പ്രത്യേക ഗ്രഹമായി കണക്കാക്കുന്നു. ഇത് മനസ്സിന്റെയും അമ്മയുടെയും ഘടകമാണെന്ന് പറയുന്നു. കര്‍ക്കടകം രാശിയുടെ അധിപനാണ് ചന്ദ്രന്. ജാതകത്തില്‍ ചന്ദ്രന്റെ ശക്തമായ സ്ഥാനം ഒരു വ്യക്തിക്ക് പ്രത്യേക ഫലങ്ങള്‍ നല്കുന്നു.
ചന്ദ്രന് ശുഭഭാവനാണെങ്കില്‍, അത് വ്യക്തിക്ക് ബഹുമാനവും അറിവും സമ്പത്തും നല്കുന്നു. ചന്ദ്രന് ചഞ്ചലനാണെന്നും പറഞ്ഞിട്ടുണ്ട്. ജാതകത്തില്‍ ചന്ദ്രന് ശുഭമായാല്‍ ആ വ്യക്തി സന്തോഷവാനാകുന്നു. ഇത്തരക്കാര്‍ സൗഹൃദം സ്ഥാപിക്കുന്നതില്‍ വളരെ വിദഗ്ധരാണ്. ചന്ദ്രന് ബലഹീനനായിരിക്കുമ്പോള് ജീവിതത്തില്‍ വളരെ മോശമായ ഫലങ്ങള്‍ കാണുന്നു. ബുധന്‍, ശുക്രന് എന്നീ ഗ്രഹങ്ങളെ ചന്ദ്രന്റെ ശത്രുക്കളായി വിശേഷിപ്പിക്കുന്നു. സൂര്യന്, ചൊവ്വ, വ്യാഴം എന്നിവയുമായി ചന്ദ്രന് സൗഹൃദം പുലര്‍ത്തുന്നണ്ട്. ചന്ദ്രന് രാഹു-കേതുവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നു. ശനിയുമായി ചേര്‍ന്നാല്‍ വിഷയോഗം ഉണ്ടാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications