Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നേട്ടങ്ങള്‍ ഇരച്ചെത്തും, നിക്ഷേപങ്ങളില്‍ ഇരട്ടി ലാഭം; ചന്ദ്രമംഗള യോഗം ഭാഗ്യം നല്‍കും 3 രാശി
ജ്യോതിഷ പ്രകാരം ചന്ദ്രനെ ഏറ്റവും വേഗത്തില്‍ ചലിക്കുന്ന ഗ്രഹമായി കണക്കാക്കുന്നു. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് ചന്ദ്രന് മാറാന്‍ രണ്ടര ദിവസമെടുക്കും. അത്തരമൊരു സാഹചര്യത്തില്‍ ചന്ദ്രന് ചില ഗ്രഹങ്ങളുമായി കൂടിച്ചേരുകയും ശുഭകരമായ അല്ലെങ്കില്‍ അശുഭകരമായ യോഗങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. അതുപ്രകാരം, ഡിസംബര്‍ 11ന് രാവിലെ 6.11ന് ചന്ദ്രന് വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കുകയാണ്. ചൊവ്വ ഇതിനകം വൃശ്ചികം രാശിയില്‍ തുടരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ചൊവ്വയും ചന്ദ്രനും ചേര്‍ന്ന് ചന്ദ്രമംഗളയോഗം രൂപപ്പെടുത്തുന്നു.
ഈ സംയോജനം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ചന്ദ്ര മംഗള യോഗത്തിന്റെ രൂപീകരണത്തില്‍ നിന്ന് ചില രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ഇവര്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കുകയും ചെയ്യുന്നു. ചൊവ്വ ധൈര്യവും ഉത്സാഹവും നല്കുമ്പോള് ചന്ദ്രന് സമാധാനം, ആകര്‍ഷണം, സമ്പത്ത്, ദീര്‍ഘായുസ്സ് എന്നിവ നല്കുന്നു. ചന്ദ്രമംഗള യോഗത്താല്‍ ഭാഗ്യം തിളങ്ങുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ചന്ദ്ര മംഗള യോഗം വളരെയേറെ ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് മാനസിക പിരിമുറുക്കത്തില്‍ നിന്ന് മോചനം ലഭിക്കും. ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നിങ്ങള്‍ക്ക് പല കാര്യങ്ങളും ഈ സമയം ചെയ്യാന്‍ കഴിയും. സമൂഹത്തില്‍ നിങ്ങളുടെ ആദരവ് വര്‍ദ്ധിക്കും. ചന്ദ്ര മംഗള യോഗ നിങ്ങളില്‍ ധാരാളം കഴിവുകള്‍ വളര്‍ത്തും. അതിനാല്‍ എല്ലാ മേഖലകളിലും നിങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയും. നിങ്ങളുടെ ശത്രുക്കളെ ജയിക്കാനാകും. ഇതോടൊപ്പം, നിങ്ങള്‍ എവിടെയെങ്കിലും നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ കാലയളവില്‍ അങ്ങനെ ചെയ്യുന്നത് പ്രയോജനകരമാണെന്ന് തെളിയും. ധാരാളം ലാഭം നിങ്ങളുടെ കൈകളില്‍ വന്നുചേരും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ചന്ദ്രമംഗള യോഗത്തിന്റെ രൂപീകരണത്തില്‍ നിന്ന് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. കാരണം ഈ യോഗം നിങ്ങളുടെ നാലാം ഭാവത്തില്‍ രൂപം കൊള്ളുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വിജയം കൈവരിക്കാനാകും. ചില നല്ല വാര്‍ത്തകളും നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് ലഭിച്ചേക്കാം. അത് അവരുടെ ജോലിക്കാര്യമാകാം അല്ലെങ്കില്‍ വിവാഹക്കാര്യമാകാം.
വാഹനമോ വസ്തുവോ വാങ്ങുന്നതിന് ഈ സമയം വളരെ നല്ലതാണെന്ന് തെളിയും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. ഗാര്‍ഹിക പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ലാഭം ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. ജോലിയുള്ള ആളുകള്‍ക്ക് പ്രമോഷനോ വലിയ ഉത്തരവാദിത്തമോ ലഭിച്ചേക്കാം. കരിയറില്‍ നിങ്ങള്‍ക്ക് ശോഭിക്കാന്‍ അവസരം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ തുറന്നുവരും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായി നിലനില്ക്കും.
വൃശ്ചികം
വൃശ്ചികം രാശിയില്‍, ലഗ്നഭാവത്തില്‍ ചന്ദ്രമംഗള യോഗം രൂപം കൊള്ളുന്നു. അതിനാല്‍ വൃശ്ചികം രാശിക്കാര്‍ക്ക് എല്ലാ വിധത്തിലും നേട്ടങ്ങള്‍ ലഭിക്കും. ഈ സമയം ആത്മവിശ്വാസം വര്‍ദ്ധിക്കും. എന്തെങ്കിലും രോഗങ്ങളുടെ പിടിയില്‍ പെട്ടവര്‍ക്ക് ഈ സമയം നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും. നിയമപരമായ കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. തര്‍ക്കങ്ങളെല്ലാം പരിഹരിക്കാനാകും. മാതാപിതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയും. വസ്തുവകകള്‍ വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്നത് ലാഭകരമാണെന്ന് തെളിയും. യാത്രകള്‍ നടത്താന്‍ സാധ്യതയുണ്ട്.
ജ്യോതിഷത്തിലെ ചന്ദ്രന്
നവഗ്രഹങ്ങളില്‍ ഏറ്റവും വേഗത്തില്‍ ചലിക്കുന്ന ഗ്രഹമാണ് ചന്ദ്രന്. രണ്ടര ദിവസം കൂടുമ്പോള്‍ ഈ ഗ്രഹം രാശി മാറുന്നു. ചന്ദ്രനെ തണുപ്പിന്റെയും സമാധാനത്തിന്റെയും സൂചകമായി കണക്കാക്കുന്നു. ജാതകത്തില്‍ ചന്ദ്രന്റെ നല്ല സ്ഥാനം ഒരു വ്യക്തിയുടെ മനസ്സിനെ ശാന്തമാക്കുന്നു. മനസ്സ് ശാന്തമാകുമ്പോഴാണ് എല്ലാ സന്തോഷവും അനുഭവപ്പെടുന്നത്, അതിനാല്‍ ചന്ദ്രനെ ശാന്തമായി നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ വേദങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൗര്‍ണ്ണമി ദിനത്തില്‍ ചന്ദ്രനെ ആരാധിക്കുന്നത് വിശേഷാല്‍ ഫലദായകമാണ്. ഇത് സന്തോഷവും ഐശ്വര്യവും സമാധാനവും കൊണ്ടുവരുന്നു, എല്ലാ കുഴപ്പങ്ങളും അകലുകയും സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ജ്യോതിഷത്തില്‍, മനസ്സിന്റെ ചഞ്ചലതയെ നിയന്ത്രിക്കുന്ന ഘടകമായി ചന്ദ്രനെ കണക്കാക്കുന്നു. പതീക്ഷയുടെ പ്രതീകമായാണ് അര്‍ദ്ധ ചന്ദ്രനെ ആരാധിക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
