Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഒന്നിനുപുറകേ ഒന്നായി ദോഷഫലങ്ങള്‍; ചന്ദ്രഗ്രഹണത്തില്‍ ജീവിതം ദുരിതത്തിലാകുന്ന നക്ഷത്രക്കാര്‍
ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം ഇന്ന് സംഭവിക്കാന്‍ പോകുന്നു. ഈ ചന്ദ്രഗ്രഹണത്തോടൊപ്പം ശരദ് പൂര്‍ണിമയും ഇന്നുതന്നെയാണ് വരുന്നത്. മേടത്തിലും അശ്വതി നക്ഷത്രത്തിലുമാണ് ചന്ദ്രഗ്രഹണം സംഭവിക്കാന്‍ പോകുന്നത്. ജ്യോതിഷത്തില്‍, ഗ്രഹണം ഒരു ജ്യോതിശാസ്ത്ര സംഭവമായിട്ടാണ് കാണുന്നത്. സൂര്യനുചുറ്റും ഭ്രമണം ചെയ്യുന്ന സമയത്ത് ഭൂമി ചന്ദ്രനും സൂര്യനും ഇടയില്‍ വരുമ്പോള്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നു.
ഈ വര്‍ഷത്തിലെ അവസാനത്തെ ചന്ദ്രഗ്രഹണം ഒക്ടോബര്‍ 28ന് രാത്രി 11:30-ന് ആരംഭിച്ച് 3:56-ന് അവസാനിക്കും, ആ സമയത്ത് ഈ ഗ്രഹണത്തിന്റെ നേരിയ നിഴല്‍ വീഴാന്‍ തുടങ്ങും. ജ്യോതിഷപ്രകാരം ഈ ചന്ദ്രഗ്രഹണം ദുരിതങ്ങള്‍ സമ്മാനിക്കുന്ന ചില നക്ഷത്രക്കാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഗ്രഹണവുമായി ബന്ധപ്പെട്ട് ദോഷകരമായ സംഭവങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അതില്‍ വാഹനാപകടമാണ് പ്രധാനം. വരുന്ന രണ്ട് നാള് ജീവിതത്തില്‍ ഇത്തരം സംഭവങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. വാഹനം കൈകാര്യം ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
കൂടാതെ വെള്ളം, വൈദ്യുതി തുടങ്ങിയവയുമായി ചേര്‍ന്നുള്ള അപകടങ്ങളും കരുതിയിരിക്കണം. പല കാര്യങ്ങളും നിങ്ങള്‍ക്ക് എതിരായി വന്നേക്കാം. ഈ സമയം പരമശിവനെ ആരാധിച്ച് മുന്നോട്ട് പോകുക. ഇരുമ്പ് കയ്യില്‍ കരുതുന്നത് ശുഭകരമാണ്. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ദോഷങ്ങള്‍ ഒരു പരിധി വരെ ഒഴിഞ്ഞുപോകുന്നതായിരിക്കും.
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രക്കാര്‍ക്കും ചന്ദ്രഗ്രഹണ സമയത്ത് ദോഷഫലങ്ങള്‍ വരുന്നതായിരിക്കും. ഈ സമയം നിങ്ങള്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടേക്കാം. പ്രവൃത്തികളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ചില തടസ്സങ്ങളെല്ലാം മുന്നില്‍ വന്നേക്കാം. ദാമ്പത്യജീവിതത്തിലും സുഹൃദ്ബന്ധങ്ങളിലും തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. പല കാര്യങ്ങളും ചെയ്യാന്‍ വിചാരിച്ചിരുന്നെങ്കിലും അതിലെല്ലാം തടസ്സങ്ങള്‍ വരുന്നതായി കണ്ടേക്കാം. അതിനാല്‍ ഈ സമയം നിങ്ങള്‍ വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകണം.
മകം
മകം നക്ഷത്രക്കാര്‍ക്കും ഇത്തരത്തിലുള്ള ദോഷഫലങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ദാമ്പത്യ ജീവിതത്തില്‍ കലഹങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ ബന്ധങ്ങള്‍ തകരാറിലായേക്കാം. ജോലിയിലും പല പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ചില അപ്രതീക്ഷിത തടസ്സങ്ങള്‍ നിങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തും. അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടായേക്കാം. വാഹനം കൈകാര്യം ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തണം. കയ്യില്‍ കറുകപ്പുല്ല് കരുതുന്നത് നിങ്ങള്‍ക്ക് ശുഭകരമാണ്.
മൂലം
മൂലം നക്ഷത്രക്കാര്‍ക്കും ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുന്ന സമയമാണ് ഇത്. വാഹനാപകടങ്ങള്‍ക്കും മറ്റുമുള്ള സാധ്യത കൂടുലാണ്. പങ്കാളിയുമായി തര്‍ക്കങ്ങളുണ്ടാകാം. പല തടസ്സങ്ങളും ജീവിതത്തില്‍ വരാം. ജീവിതത്തില്‍ പല കാര്യങ്ങളും പൂര്‍ത്തീകരിക്കാനാവാതെ വരും. മനസില്‍ പല രീതിയിലുള്ള വിഷമങ്ങളും വരും. ഒന്നിനുപുറകേ ഒന്നായി പല പ്രശ്നങ്ങളും തേടിവന്നേക്കാം. വാഹനാപകടങ്ങളെ കരുതിയിരിക്കും. ജലം, വൈദ്യുതി, മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. ഈ സമയം നിങ്ങള്‍ പരമശിവനെ ആരാധിക്കുക.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പകിട്ട് കുറയും. ചെലവ് വര്‍ധിക്കും. പല രീതിയിലുള്ള കലഹങ്ങള്‍ ജീവതത്തിലുണ്ടാകും. വീട്ടന്തരീക്ഷം മോശമായേക്കാം. പങ്കാളിയുമായുള്ള ബന്ധം വഷളായേക്കാം. വാഹനാപകടത്തിന് വളരെയേറെ സാധ്യതയുണ്ട്, ശ്രദ്ധിക്കുക. പല കാര്യങ്ങളും നടക്കുമെന്ന് കരുതിയിരുന്നുവെങ്കിലും അതിലെല്ലാം പല തടസ്സങ്ങളും ഈ സമയം നിങ്ങള്‍ കണ്ടേക്കാം. ഈ സമയം നിങ്ങള്‍ പരമശിവനെ ആരാധിച്ച് മുന്നോട്ട് പോകുക. ഈ ദിവസങ്ങളില്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ശുഭകരമായ കാര്യം തന്നെയാണ്.
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാര്‍ക്കും ഇത്തരത്തില്‍ പല തടസ്സങ്ങളും നേരിടേണ്ടിവന്നേക്കാം. ദേഹാലസ്യം വരാനുള്ള സാധ്യതയുണ്ട്. വസ്തു വില്പനകളില് തടസ്സങ്ങളുണ്ടായേക്കാം. തീരുമാനങ്ങളെല്ലാം തെറ്റിയേക്കാം. ഗൃഹ നിര്‍മാണത്തില്‍ തടസ്സങ്ങളുണ്ടാകാം. പങ്കാളിയുമായി ചില പിണക്കങ്ങളും നിങ്ങളുടെ മനസമാധാനം കെടുത്തിയേക്കാം. വിദ്യാര്‍ത്ഥികള്‍ക്കും വളരെ കരുതല്‍ വേണ്ട സമയമാണിത്. പരമശിവനെ ആരാധിച്ച് മുന്നോട്ട് പോകുകയാണെങ്കില്‍ ഒരുപരിധിവരെ അപകടം കുറയ്ക്കാനാകും.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് കഠിനാധ്വാനത്തിന് അനുസൃതമായുള്ള ഫലങ്ങള്‍ ഈ സമയം ലഭിക്കാതെ വന്നേക്കാം. സാമ്പത്തികമായും തൊഴില്‍പരമായും തടസ്സങ്ങള്‍ നേരിട്ടേക്കാം. പല പ്രശ്നങ്ങളും ജീവിതത്തില്‍ വന്നേക്കാം. ക്ഷമ പരീക്ഷിക്കപ്പെടുന്ന അവസരങ്ങള്‍ നേരിടേണ്ടി വരും. മാനസിക പിരിമുറുക്കങ്ങളുണ്ടാകും. ചെലവിന് പോലും പണം ഇല്ലാത്ത അവസ്ഥ വന്നേക്കാം. വാഹനാപകടത്തിനും സാധ്യത കൂടുലാണ്. ഈ സമയം നിങ്ങള്‍ പരമശിവനെ ആരാധിച്ച് മുന്നോട്ട് പോകുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
