Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ജീവിതത്തില്‍ വമ്പന്‍ മാറ്റം, വര്‍ഷത്തിലെ അവസാന ചന്ദ്രഗ്രഹണം; 12 രാശിക്കും ഫലങ്ങള്‍
വേദ കലണ്ടര്‍ അനുസരിച്ച്,സൂര്യഗ്രഹണങ്ങളും ചന്ദ്രഗ്രഹണങ്ങളും കാലാകാലങ്ങളില്‍ സംഭവിക്കുന്നു. അതിന്റെ ഫലങ്ങള്‍ മനുഷ്യജീവിതത്തിലും ഭൂമിയിലും ദൃശ്യമാകുന്നു. ഗ്രഹണങ്ങള്‍ ചില രാശിക്കാര്‍ക്ക് ശുഭകരവും ചില രാശിക്കാര്‍ക്ക് അശുഭകരമാണെന്ന് തെളിയുന്നു. ഒക്ടോബര്‍ 14ന് ഒരു സൂര്യഗ്രഹണം സംഭവിച്ചുകഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഒരു ചന്ദ്രഗ്രഹണം കൂടി സംഭവിക്കാന്‍ പോകുന്നു. ഒക്ടോബര്‍ 28 ന് അശ്വിനി പൂര്‍ണിമ നാളിലാണ് ഈ ഗ്രഹണം സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ സമയം അനുസരിച്ച്, ശനിയാഴ്ച അര്‍ദ്ധരാത്രി 23:32 ന് ഗ്രഹണം ആരംഭിക്കും, ഒക്ടോബര്‍ 29 ഞായറാഴ്ച പുലര്‍ച്ചെ 03:56 വരെ പകല്‍ ഇത് തുടരും.
ഈ ഗ്രഹണത്തിന്റെ ദൈര്‍ഘ്യം 03 മണിക്കൂര്‍ 07 മിനിറ്റ് ആയിരിക്കും. ഈ ഗ്രഹണത്തിന്റെ സൂതകം ഒക്ടോബര്‍ 28 ശനിയാഴ്ച വൈകുന്നേരം 04:05 മുതല്‍ ആരംഭിക്കും, അടുത്ത ദിവസം പുലര്‍ച്ചെ 03:56 ന് ഗ്രഹണം മോക്ഷമായിരിക്കും. ഇതിന്ശേഷം സ്നാനം, ദാനം മുതലായവ ചെയ്യാം. ഈ ഗ്രഹണത്തിന്റെ ഫലം ഇന്ത്യ മുഴുവന്‍ ദൃശ്യമാകും. അത്തരമൊരു സാഹചര്യത്തില്‍, ഈ ഗ്രഹണം എല്ലാ രാശിക്കാരെയും ബാധിക്കും. എല്ലാ രാശിചിഹ്നങ്ങളിലും ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം എന്ത് ഫലമുണ്ടാക്കുമെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ ഗ്രഹണത്തിന്റെ പ്രതികൂല ഫലങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഇതോടൊപ്പം തലയ്ക്ക് പരിക്കും മറ്റും സംഭവിച്ചേക്കാം.
ഇടവം
ഈ ചന്ദ്രഗ്രഹണം ഇടവം രാശിക്കാര്‍ക്ക് നല്ല ഫലം നല്‍കില്ല. ധനനഷ്ടവും ആരോഗ്യനിലയില്‍ അപചയവും ഉണ്ടാകാം. ഗ്രഹണഫലം മൂലം കുടുംബത്തില്‍ ക്ലേശാന്തരീക്ഷം ഉണ്ടാകാം. ധനനഷ്ടവും ഉണ്ടാകാം.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണത്തിന്റെ ശുഭഫലങ്ങള്‍ കാണാന്‍ കഴിയും. നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ചന്ദ്രഗ്രഹണത്തിന്റെ സ്വാധീനം മൂലം സമ്പത്ത് ലഭിക്കാനുള്ള പ്രത്യേക അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.
കര്‍ക്കിടകം
ഒക്ടോബര്‍ 28 ന് സംഭവിക്കുന്ന ചന്ദ്രഗ്രഹണ സമയത്ത് നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് നഷ്ടം സംഭവിച്ചേക്കാം. മറ്റ് ആളുകളുമായി തര്‍ക്കമുണ്ടാകാം. നിങ്ങളുടെ കോപവും നിയന്ത്രിക്കുക.
ചിങ്ങം
ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. നിങ്ങളുടെ മനസ്സ് വ്യതിചലിച്ചുകൊണ്ടിരിക്കും, അത് കാരണം നിങ്ങള്‍ക്ക് ആരോടെങ്കിലും തര്‍ക്കമുണ്ടാകാം. സന്താനങ്ങളുടെ ഭാഗത്ത് നിന്ന് ആശങ്കകള്‍ ഉണ്ടായേക്കാം. ചില പ്രധാനപ്പെട്ട ജോലികള്‍ മുടങ്ങിയേക്കാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം ശുഭകരമായിരിക്കും. സാമ്പത്തിക നേട്ടം മൂലം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി കാണാവുന്നതാണ്. വാഹനങ്ങളിലും വസ്തുവകകളിലും നിക്ഷേപിക്കാം. പല തരത്തിലുള്ള സന്തോഷങ്ങള്‍ കൈവരും. ഈ സമയത്ത് വാഹനവും വസ്തുവകകളും വാങ്ങാനാകും.
തുലാം
തുലാം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം നല്ലതല്ല. സാമ്പത്തിക നഷ്ടവും അനാവശ്യ വഴക്കുകളും ഉണ്ടാകാം. ചന്ദ്രഗ്രഹണഫലം മൂലം ജീവിതപങ്കാളിയുമായി അഭിപ്രായഭിന്നത ഉണ്ടാകാം. സമ്മര്‍ദ്ദവും നേരിടേണ്ടിവന്നേക്കാം.
വൃശ്ചികം
ഗ്രഹണത്തിന്റെ പ്രതികൂല ഫലങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാം. നിങ്ങള്‍ ഒരു അപകടത്തിന് ഇരയാകാം, അതിനാല്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം. ഗ്രഹണഫലം മൂലം ചില അസുഖങ്ങള്‍ ഉടലെടുക്കാം. ചിലവുകള്‍ ഉണ്ടാകാം.
ധനു
ധനു രാശിക്കാര്‍ക്ക് ഈ ചന്ദ്രഗ്രഹണത്തിന്റെ സമ്മിശ്ര ഫലങ്ങള്‍ കാണാന്‍ കഴിയും. മാനസിക പിരിമുറുക്കം വര്‍ധിച്ചേക്കാം.
മകരം
മകരം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണത്തിന്റെ നല്ല ഗുണങ്ങള്‍ ലഭിക്കും. ഭൗതിക സുഖങ്ങളില്‍ വര്‍ദ്ധനവുണ്ടാകാം. വാഹന സുഖം ലഭിക്കും.
കുംഭം
ജോലി ചെയ്യുന്നവര്‍ക്ക് ഈ ചന്ദ്രഗ്രഹണത്തില്‍ നിന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കും. ഒരു പുതിയ ജോലിക്കായി നിങ്ങള്‍ക്ക് നല്ല ഓഫറുകള്‍ ലഭിച്ചേക്കാം. ബിസിനസ്സില്‍ ലാഭം ഉണ്ടാകും. കൂടാതെ, കുടുങ്ങിക്കിടക്കുന്ന പണം തിരികെ നേടാനാകും.
മീനം
ബിസിനസ്സില്‍ നല്ല ലാഭം കാണും. പുതിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകും, നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും.



Click it and Unblock the Notifications
