Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം; ലക്ഷ്മീകടാക്ഷത്താല്‍ സമ്പന്നരാകുന്ന 4 രാശി
ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ശരദ് പൂര്‍ണിമ നാളില്‍ സംഭവിക്കാന്‍ പോകുന്നു. ഒക്ടോബര്‍ 28 ന് നടക്കുന്ന ഈ ഗ്രഹണത്തില്‍ നിരവധി ശുഭ യോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്. അവയുടെ സ്വാധീനത്താല്‍ ഗ്രഹണത്തിന്റെ അശുഭഫലങ്ങള്‍ കുറയും. ഈ സമയത്ത് ചന്ദ്രന് മേടരാശിയിലായിരിക്കും. വ്യാഴവും ഇവിടെയുണ്ട്. ഇത്തരത്തില്‍ വ്യാഴവും ചന്ദ്രനും ചേര്‍ന്ന് മേടരാശിയില്‍ ഗജകേസരിയോഗം ഉണ്ടാക്കുന്നു. കന്നിരാശിയില്‍ സ്ഥിതി ചെയ്യുന്ന സൂര്യന്, ചൊവ്വ, ബുധന്‍ എന്നിവയിലും ശുഭ ഭാവത്തിലായിരിക്കും.
ഇതുകൂടാതെ, ഗ്രഹണം ആരംഭിക്കുന്ന സമയത്ത് സിദ്ധയോഗവും രൂപപ്പെടും. ശനി അതിന്റെ മൂലതൃകോണ രാശിയായ കുംഭത്തില്‍ ഇരുന്ന് ശശ എന്ന രാജയോഗം ഉണ്ടാക്കുകയും ചെയ്യും. കന്നിരാശിയില്‍ സൂര്യനും ബുധനും കൂടി ബുധാദിത്യ രാജ്യയോഗം ഉണ്ടാക്കുന്നു. ഈ ശുഭകരമായ യോഗങ്ങളില്‍ സംഭവിക്കുന്ന ചന്ദ്രഗ്രഹണം ചില രാശിക്കാരുടെ ഭാഗ്യം ഇരട്ടിപ്പിട്ടും. ലക്ഷ്മിദേവിയുടെ അനുഗ്രഹവും ഐശ്വര്യവും ലഭിക്കും. ചന്ദ്രഗ്രഹണത്താല് ഭാഗ്യം തിളങ്ങുന്ന നക്ഷത്രക്കാര്‍ ഇവരാണ്.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഈ ചന്ദ്രഗ്രഹണം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാകുകയും കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് നിരവധി ശുഭകരമായ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.നിങ്ങള്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് അല്പം ജാഗ്രത പാലിക്കുക. നിങ്ങള്‍ക്കെതിരെ ആരെങ്കിലും ഗൂഢാലോചന നടത്തിയേക്കാം.
എന്നാല്‍ അതെല്ലാം പതിയെ തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ യുക്തിയുടെ ബലത്തില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. പ്രണയ ബന്ധങ്ങളുടെ കാര്യത്തിലും ഈ സമയം വളരെ മികച്ചതായിരിക്കും. നിങ്ങള്‍ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് ഒരു വലിയ ഇടപാട് ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ ശക്തമാകും.
മിഥുനം
ഈ വര്‍ഷത്തിലെ അവസാനത്തെ ചന്ദ്രഗ്രഹണം മിഥുന രാശിക്കാര്‍ക്ക് വളരെ പ്രത്യേകതയുള്ളതായിരിക്കും. ഈ രാശിക്കാര്‍ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിക്കും. ദീര്‍ഘനാളായി രോഗബാധിതരായിരുന്നവരുടെ നില ഇപ്പോള്‍ മെച്ചപ്പെടും. കരിയറുമായി ബന്ധപ്പെട്ട നിരവധി മികച്ച അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നു. മാനസിക പിരിമുറുക്കത്തില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. നിങ്ങളുടെ ഭാവിയെക്കുറിച്ച് നന്നായി ആസൂത്രണം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. ബന്ധുക്കള്‍ക്കിടയിലുള്ള നിങ്ങളുടെ പ്രതിച്ഛായയും മെച്ചപ്പെടുകയും നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കുകയും ചെയ്യും.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് വര്‍ഷത്തിലെ അവസാനത്തെ ഗ്രഹണം ജീവിതത്തില്‍ ധാരാളം നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കുകയും നിങ്ങളുടെ ജോലിസ്ഥലത്ത് പുതിയ അംഗീകാരം ലഭിക്കുകയും ചെയ്യും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് പുതിയ ഒരു പങ്കാളിയെ കണ്ടെത്താന്‍ കഴിയും. കരിയറുമായി ബന്ധപ്പെട്ട നിരവധി നല്ല അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ഒരു പങ്കാളിയെ കണ്ടെത്താനുള്ള നിങ്ങളുടെ അന്വേഷണവും പൂര്‍ത്തിയാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും വളരെയധികം മെച്ചപ്പെടും. നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും അപ്രതീക്ഷിതമായി ധാരാളം പണം ലഭിക്കും.
കന്നി
ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം കന്നി രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവരാന്‍ പോകുന്നു. നിങ്ങളുടെ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലികളില്‍ നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ ലഭിക്കും. പണം ലാഭിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. നിങ്ങളുടെ കരിയറില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. ദീര്‍ഘകാലമായി നടക്കുന്ന നിയമപരമായ കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം നേടാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
