Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
ചാണക്യനീതി: നമ്മളില്‍ മാത്രം ഒതുങ്ങണം, മറ്റാരോടും പറയാന്‍ പാടില്ലാത്ത ജീവിതരഹസ്യങ്ങള്‍
ജീവിതത്തിന്റെ സമസ്ത മേഖലകളെയും കുറിച്ച് ആഴത്തില്‍ പഠിക്കുകയും അറിവുകള്‍ സമ്പാദിക്കുകയും ആ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്ത മഹാപണ്ഡിതനായിരുന്ന ചാണക്യന്. പണ്ഡിതന് എന്നതിലുപരിയായി ഒരു സാമ്പത്തിക വിദഗ്ധനും ഭരണ തന്ത്രജ്ഞനും കൂടിയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിനും ജീവിതപാഠങ്ങള്‍ക്കും ഭാഷകള്‍ക്കും അദ്ദേഹം ഒരുപോലെ പ്രാധാന്യം നല്കി.

അറിവിലൂടെയാണ് അദ്ദേഹം പ്രശസ്തി നേടിയത്. കാലത്തെ വെല്ലുന്ന അദ്ദേഹത്തിന്റെ അറിവുകളും പാണ്ഡിത്യവും ഇന്നും നിലനില്ക്കുന്നു. ഇന്നത്തെ കാലത്തും പ്രസക്തമായ അറിവുകളാണ് അദ്ദേഹം ചാണക്യനീതിയിലൂടെയും അര്ത്ഥശാസ്ത്രത്തിലൂടെയും നീതിശാസ്ത്രത്തിലൂടെയും നല്‍കിയത്. ചാണക്യോപദേശങ്ങളെ കുറിച്ചും ചാണക്യതന്ത്രങ്ങളെ കുറിച്ചും കേട്ടാണ് ഇന്ത്യയില്‍ ഓരോ കുട്ടിയും വളരുന്നത്. ചാണക്യന്റെ തന്ത്രങ്ങളും നയങ്ങളും ജീവിതത്തില്‍ സ്വീകരിക്കുന്നവര്‍ക്ക് വിജയം സുനിശ്ചതമാണ്.
ജീവിത വിജയം നേടുന്നതിനും ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിനുമുള്ള നിരവധി അറിവുകളും തന്ത്രങ്ങളും ഉപദേശങ്ങളും ചാണക്യന് നല്‍കിയിട്ടുണ്ട്. അത്തരത്തില്‍ ജീവിതത്തില്‍ ആരോടും ഒരിക്കലും വെളിപ്പെടുത്തരുതെന്ന് ചാണക്യന് നിര്‍ദ്ദേശിക്കുന്ന ചില കാര്യങ്ങളെ കുറിച്ചും രഹസ്യങ്ങളെ കുറിച്ചുമാണ് ഈ ലേഖനത്തില്‍ പറയുന്നത്.
ദാമ്പത്യരഹസ്യങ്ങള്‍
വിവാഹജീവിതത്തില്‍ പല കാര്യങ്ങളുണ്ട്. പ്രണയം, അടുപ്പം, പിണക്കം, വഴക്ക്, തെറ്റിദ്ധാരണകള്‍ തുടങ്ങി രണ്ടുപേര്‍ക്കിടയില്‍ മാത്രം നടക്കുന്ന കാര്യങ്ങളാണ് അവയെല്ലാം. ദാമ്പത്യത്തില്‍ ഭാര്യാഭര്ത്താക്കന്മാര്ക്കിടയിലെ രഹസ്യങ്ങളും സംസാരങ്ങളും അവര്‍ക്കിടയില്‍ മാത്രം നിലകൊള്ളണമെന്ന് ചാണക്യന് പറയുന്നു. മൂന്നാമതൊരാളോട് അക്കാര്യം വെളിപ്പെടുത്തരുത്. പങ്കാളികള്‍ക്കിടയിലെ സംഭാഷണങ്ങളും കാര്യങ്ങളും തികച്ചും സ്വകാര്യമാണ്. അത്തരം വിവരങ്ങള്‍ മറ്റൊരാളോട് വെളിപ്പെടുത്തിയാല്‍ അവര്‍ അത് തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയേക്കാം.
ഒരു ഭര്‍ത്താവും ഭാര്യയെ കുറിച്ചുള്ള വിവരങ്ങളോ രഹസ്യങ്ങളോ മറ്റാരോടും വെളിപ്പെടുത്തരുതെന്നും ചാണക്യന് പറയുന്നുണ്ട്. കാരണം തികച്ചും ഒരാളുടേത് മാത്രമായ കാര്യമാണ് അവരുടെ പങ്കാളി. അവരെ സംബന്ധിച്ച കാര്യങ്ങള്‍ മറ്റൊരാളോട് പറയുന്നത് ഭാവിയില്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കും.
രഹസ്യമായി നല്കിയ/ ലഭിച്ച കാര്യങ്ങള്‍
മറ്റാരും അറിയരുതെന്ന് ആഗ്രഹിച്ച് മറ്റൊരാള്‍ നമുക്ക് നല്‍കുകയോ അല്ലെങ്കില്‍ നമ്മള് മറ്റൊരാള്‍ക്ക് നല്‍കുകയോ ചെയ്ത കാര്യങ്ങളോ അറിവുകളോ വസ്തുക്കളോ രഹസ്യമായി തന്നെ വെക്കണമെന്ന് ചാണക്യന് പറയുന്നു. ഉദാഹരണത്തിന് ഒരു ഗുരു നമുക്ക് ഒരു മന്ത്രമോ പ്രത്യേക അറിവോ ഉപദേശിക്കുന്നു. അവര്‍ അത് ആഗ്രഹിക്കാത്തിടക്കോളം കാലം മറ്റാരോടും അത് വെളിപ്പെടുത്തരുത്. കാരണം ഒരു പ്രതിസന്ധി സമയം മറ്റുള്ളവര്‍ അത് ഒരു ആയുധമായി ഉപയോഗിച്ചേക്കാം.
സമാനമായി, ദാനമെന്നത് ഒരു പുണ്യ പ്രവൃത്തിയാണ്. അത് നാലാളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഉപയോഗിക്കരുത്. അത് ദാനം ലഭിച്ച ആളുകളുടെ സ്വകാര്യതയെയും അഭിമാനത്തെയും ഹനിക്കുന്ന പ്രവര്‍ത്തിയാണ്.
പ്രായം, ദൗര്‍ബല്യങ്ങള്‍
യഥാര്ത്ഥപ്രായമോ ദൗര്‍ബല്യമോ കഴിവുകളോ ആരോടും വെളിപ്പെടുത്തരുതെന്നാണ് ചാണക്യന് പറയുന്നത്. പ്രത്യേകിച്ച് ശത്രുക്കളോട്. കാരണം മറ്റുള്ളവര്‍ ഇവ ആയുധമായി ഉപയോഗിച്ചേക്കാം. അതുപോലെ മരുന്നുകളെ പറ്റിയുള്ള വിവരമോ ചികിത്സയെ പറ്റിയുള്ള വിവരമോ മറ്റുള്ളവരോട് പങ്കുവെക്കരുത്.
വ്യക്തിപരമായ പ്രശ്നങ്ങള്‍
ജീവിതത്തിലെ പല സാഹചര്യങ്ങളിലും നമുക്ക് മറ്റുള്ളവരുടെ സഹായം വേണ്ടതായി വരും. അത്തരം കേസുകളില്‍ നമ്മളെ കുറിച്ച് മോശം അഭിപ്രായം ഉള്ള ആളുകളോട് സഹായം തേടാതിരിക്കുക. അവരോട് തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെക്കാതിരിക്കുക. അവരത് നിങ്ങള്‍ക്കെതിരെ ആയുധമാക്കി ഉപയോഗിക്കും. കിവദന്തികള്‍ പറഞ്ഞുപരത്തും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in
the story is AI-generated



Click it and Unblock the Notifications