Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ചാണക്യനീതി: വിവാഹത്തിന് മുമ്പ് ആണും പെണ്ണും അറിയണം ഈ കാര്യം, ദാമ്പത്യം ദൃഢമാകും
Chanakya Niti: ജീവിതത്തിന്റെ പല തത്വങ്ങളും ചാണക്യന്റെ നീതിശാസ്ത്രത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇതില്‍ പുരുഷനും സ്ത്രീയും വിവാഹത്തിന് മുമ്പ് ചില രഹസ്യങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം പറയുന്നു. അങ്ങനെ ദാമ്പത്യജീവിതം സന്തുഷ്ടമായി നിലനില്ക്കുകയും ബന്ധം തകരാതെ നിലനില്ക്കുകയും ചെയ്യും. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ഒരു നല്ല പങ്കാളി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഒരു നല്ല ജീവിതപങ്കാളി ജീവിതത്തില്‍ സന്തോഷം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു.
ജീവിത പങ്കാളി നല്ലതല്ലെങ്കില്‍ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഇക്കാര്യം സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഒരുപോലെ ബാധകമാണ്. ആചാര്യ ചാണക്യന്റെ ഈ നയങ്ങള്‍ ജീവിതത്തില്‍ സ്വീകരിച്ചാല്‍ അത് ദാമ്പത്യത്തില്‍ മാത്രമല്ല ജീവിതത്തിലും ഗുണം ചെയ്യും. ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് പങ്കാളിയെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കണമെന്ന് ചാണക്യന് പറയുന്നു. ചാണക്യനീതി പ്രകാരം വിവാഹത്തിന് മുമ്പ് പങ്കാളിയെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

സൗന്ദര്യത്തിലല്ല ഗുണത്തിലാണ് കാര്യം
ഒരാളെ വിവാഹം കഴിക്കുന്നതിന് മുമ്പ് അവരുടെ ശാരീരിക സൗന്ദര്യത്തിലല്ല, അവരുടെ ഗുണങ്ങളിലാണ് ഒരാള്‍ നോക്കേണ്ടതെന്ന് ചാണക്യന് പറയുന്നു. ഒരു വ്യക്തിയുടെ മൂല്യങ്ങള്‍ വിലയിരുത്തേണ്ടത് പ്രധാനമാണെന്ന് ചാണക്യന് പറയുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ശാരീരിക സൗന്ദര്യം കുറയും, എന്നാല്‍ ഒരു വ്യക്തിയുടെ മൂല്യങ്ങള്‍ ഒരിക്കലും കുറയില്ല.
സത്യസന്ധത
ചാണക്യ നിതി അനുസരിച്ച്, ഒരു മനുഷ്യന് എപ്പോഴും ബന്ധങ്ങളോട് വിശ്വസ്തനായിരിക്കണം. ഭാര്യയോട് വിശ്വസ്തത പുലര്‍ത്തുന്ന വ്യക്തി എപ്പോഴും സന്തോഷകരമായ ജീവിതം നയിക്കുന്നു. സത്യസന്ധനായ ഭര്‍ത്താവ് ഉള്ള ഒരു യുവതി എപ്പോഴും അവളുടെ ദാമ്പത്യത്തില്‍ സംതൃപ്തയായിരിക്കും. അതുപോലെ തിരിച്ചും, ഭാര്യ ഭര്‍ത്താവിനോടും സത്യസന്ധത പുലര്‍ത്തണം.
സദ്ഗുണം
സുന്ദരിയായ ഒരു സ്ത്രീയുടെ പിന്നാലെ പുരുഷന് ഒരിക്കലും ഓടരുതെന്ന് ചാണക്യന് പറയുന്നു. ഒരു സ്ത്രീ സദ്ഗുണമുള്ളവളായിരിക്കുക എന്നതാണ് കൂടുതല്‍ പ്രധാനം. സദ്ഗുണസമ്പന്നയായ ഒരു സ്ത്രീ പ്രയാസകരമായ സമയങ്ങളില്‍ കുടുംബത്തിന് താങ്ങാകുകയും അവരെ ദുഃഖങ്ങളില്‍ നിന്ന് കരകയറ്റുകയും ചെയ്യുന്നു.
പെരുമാറ്റം
ഒരു പുരുഷന് എപ്പോഴും തന്റെ ഭാര്യയെ ബഹുമാനിക്കണം. ഭാര്യയെ ബഹുമാനിക്കുന്ന വ്യക്തി, അവന്റെ ഭാര്യക്ക് എപ്പോഴും സന്തോഷം മാത്രമേ നല്‍കുകയുള്ളൂ. മാന്യമായി പെരുമാറുന്ന ഭര്‍ത്താവുള്ള യുവതികളുടെ ദാമ്പത്യം വളരെ സംതൃപ്തി നിറഞ്ഞതായിരിക്കും.
സ്വഭാവം
ദേഷ്യസ്വഭാവം മൂലം ഏതൊരു കുടുംബവും ബന്ധവും അവസാനിക്കുമെന്ന് ചാണക്യന് പറയുന്നു. അതിനാല്‍, വിവാഹത്തിന് മുമ്പ് ഇണയുടെ സ്വഭാവം പരിശോധിക്കണം. ദേഷ്യ സ്വഭാവമുള്ള ഇണയാണെങ്കില്‍ നിങ്ങള്‍ക്ക് പിന്നീട് പശ്ചാത്തപിക്കേണ്ടി വരുമെന്നും ചാണക്യന് മുന്നറിയിപ്പ് നല്കുന്നു.
മത വിശ്വാസം
വിവാഹത്തിന് മുമ്പ് പങ്കാളി എത്രമാത്രം മതവിശ്വാസിയാണെന്ന് അറിയേണ്ടത് പ്രധാനമാണെന്ന് ചാണക്യന് പറയുന്നു. മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു വ്യക്തി അവരുടെ സ്വഭാവത്തിലും വളരെ കുലീമതയുള്ളവരായിരിക്കും.
ഭാര്യാഭര്‍തൃ ബന്ധം ദൃഢമാക്കുന്നത് ഈ കാര്യങ്ങള്‍
പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കുക
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തില്‍ ഏറ്റവും പ്രധാനം ബഹുമാനമാണെന്ന് ചാണക്യന് പറയുന്നു. പരസ്പരം ബഹുമാനിക്കാത്ത, മറ്റുള്ളവരുടെ മുന്നില്‍ പരസ്പരം അപമാനിക്കുന്ന ഭാര്യാഭര്ത്താക്കന്മാരുടെ ദാമ്പത്യ ജീവിതം ദുഃഖങ്ങളും പ്രയാസങ്ങളും നിറഞ്ഞതായിരിക്കും. അതിനാല്‍, ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍ ഭാര്യാഭര്ത്താക്കന്മാര് പരസ്പരം ബഹുമാനിക്കേണ്ടത് പ്രധാനമാണ്.
സംസാരം
ഏത് പ്രശ്നവും സംഭാഷണത്തിലൂടെ പരിഹരിക്കാമെന്ന് ചാണക്യന് പറയുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒരു മാധ്യമമായി മാറുന്ന പ്രക്രിയയാണ് സംഭാഷണം. അതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഭാര്യയും ഭര്‍ത്താവും തുറന്ന് സംസാരിച്ച് ആ പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ ശ്രമിക്കണം.



Click it and Unblock the Notifications
