Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വിനാശത്തിലേക്ക് നയിക്കും ഈ നാല് സാഹചര്യങ്ങളില്‍ നിന്ന് എത്രയും വേഗം തടിയൂരണം: ചാണക്യനീതി
ചില സാഹചര്യങ്ങള്‍ നമ്മളെ ജീവിതകാലം മുഴുവന്‍ കുടുക്കിലാക്കും. ശ്ശേ, അന്ന് അവിടെ ഇല്ലായിരുന്നെങ്കില്‍ അല്ലെങ്കില്‍ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കില്‍ എന്ന് അതോര്‍ത്ത് എന്നും നമ്മള് പശ്ചാത്തപിക്കും. നമുക്ക് ഹിതകരമല്ലാത്ത ഒരു സാഹചര്യത്തില്‍ നിന്നും തടി തപ്പുക എന്നത് ബുദ്ധിയുടെ ലക്ഷണമാണ്. ചിലപ്പോള്‍ ഒരാവശ്യം ഇല്ലാത്ത കാര്യങ്ങളില്‍ ഇടപെട്ട് വഴിയേ പോയ വയ്യാവേലി തലയിലെടുത്ത് വെക്കുന്നത് ബുദ്ധിശൂന്യതയുടെ ലക്ഷണം കൊണ്ടും. വാക്കുകൊണ്ടും പ്രവര്‍ത്തി കൊണ്ടും വികാരം കൊണ്ടും ഒരു സാഹചര്യത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ബോധ്യമുള്ളവന് എവിടെ സംസാരിക്കണമെന്നും എവിടെ സംസാരിക്കാതിരിക്കണമെന്നും എപ്പോള്‍ തടിതപ്പണമെന്നും കൃത്യമായി അറിയാന്‍ കഴിയും.

ആചാര്യനും തത്വചിന്തകനും ജീവിതത്തെ കുറിച്ച് ആഴത്തിലുള്ള പാണ്ഡിത്യം നേടിയ വ്യക്തിയുമായ ചാണക്യന് അത്തരം ചില സാഹചര്യങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ ചാണക്യനീതിയില്‍ പറയുന്നുണ്ട്. നമ്മള് ഒഴിഞ്ഞുമാറേണ്ട ചില ജീവിത സാഹചര്യങ്ങളെ കുറിച്ചാണത്. അവ ഏതെല്ലാമാണെന്ന് നോക്കാം.
ഉപര്ഗേ ന്യചേ്രക ച ദുര്ഭിക്ഷേ ച ഭയവഹ,
അസാധുജനസമ്പര്ക്കേ യ: പാലായതി സ ജീവതി, എന്നാണ് ഒഴിവാക്കേണ്ട സാഹചര്യങ്ങളെ കുറിച്ച് ചാണക്യന് പറയുന്നത്. ദുരന്തം, അക്രമം, ഭക്ഷ്യക്ഷാമം, ചീത്തയാളുകള്‍ എന്നിവരില്‍ നിന്നും ഓടി രക്ഷപ്പെടണമെന്നാണ് ഈ വരികള്‍ അര്‍ത്ഥമാക്കുന്നത്.
കലാപം, അക്രമം
അക്രമയോ കലാപമോ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഒന്നും നോക്കാതെ ഉടനടി അവിടെ നിന്ന് മാറുകയാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടതെന്ന് ചാണക്യ നീതിയില്‍ പറയുന്നു. അവിടെ തന്നെ തുടരുന്നത് അപകടത്തിലേക്ക് നടന്നുനീങ്ങുന്നതിന് തുല്യമാണ്. കുറച്ചുകൂടെ കാക്കാമെന്ന് കൂടി പോലും കരുതാതെ അവിടെ നിന്ന് രക്ഷപ്പെടണമെന്ന് ചാണക്യന് നിര്‍ദ്ദേശിക്കുന്നു.
അതുപോലം ഒരു ശത്രു ആക്രമിക്കാന്‍ വരുമ്പോള്‍ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാല്‍ രക്ഷപ്പെടാനാണ് ശ്രമിക്കേണ്ടത്. ശത്രുവിന് മുമ്പില്‍ തോറ്റുപോകും എന്ന ചിന്തയില്‍ നിരായുധനായി സംഘബലം ഇല്ലാതെ അവരെ എതിരിടാന്‍ തുനിയരുത്. അവിടെ ആത്മാഭിമാനം ചിന്തിക്കുന്നത് മണ്ടത്തരമാണ്. പ്രതികാരം തീര്‍ക്കാന്‍ അവസരം വരുമെന്ന് മനസ്സിലാക്കി അവിടെ നിന്നും രക്ഷപ്പെടുക.
ഭക്ഷ്യ ക്ഷാമം
ഇന്നത്തെ കാലത്ത് ഭക്ഷ്യ ക്ഷാമമെന്നത് വിരളമാണ്. എങ്കിലും ഭക്ഷണം ലഭിക്കാത്ത, അല്ലെങ്കില്‍ ഭക്ഷണത്തിന് ക്ഷാമമുള്ള സ്ഥലത്ത് നില്‍ക്കരുത്. അവിടെ നിന്നും എത്രയും വേഗം തടിയൂരണം.
ക്രിമിനലിന്റെ മുന്നില്‍ നിന്ന്
ഒരു ക്രിമിനലുമായി കണ്ടുമുട്ടുന്ന ഒരു സാഹചര്യത്തില്‍ അവിടെ നിന്നും ഒഴിഞ്ഞുപോകുകയാണ് അഭികാമ്യം. അവരോട് സംസാരിക്കുകയോ അവര്‍ക്ക് മുമ്പില്‍ നില്‍ക്കുകയോ ചെയ്യുന്നത് സുരക്ഷിതമല്ല.
ഒഴിഞ്ഞുനില്ക്കേണ്ട ആളുകള്‍
നമുക്ക് ചുറ്റുമുള്ള ചിലയാളുകള്‍ ശത്രുക്കളേക്കാളും പാമ്പുകളേക്കാളും വിഷമുള്ളവര്‍ ആണെന്നാണ് ചാണക്യന്റെ പക്ഷം.അതുകൊണ്ട് തന്നെ ഇവരെ തിരിച്ചറിയുകയും അവരില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
അതിലൊന്ന് അതിബുദ്ധിമാന്മാരും അത്യാഗ്രഹികളുമാണ്. സ്വന്തം കാര്യം മാത്രം നോക്കുന്ന തങ്ങള്‍ക്ക് നന്മ വരുന്ന കാര്യം മാത്രം ചെയ്യുന്ന ആളുകളെ ജീവിതത്തില്‍ നിന്ന് അകറ്റിനിര്‍ത്തുക. ആപത്തില്‍ പോലും അവരെ ആശ്രയിക്കരുത്. അതുപോലെ നന്നായി പെരുമാറാന്‍ അറിയാത്ത ആളുകളെ അവഹേളിക്കുന്ന സ്വഭാവമുള്ള ആളുകളില്‍ നിന്നും ഒഴിഞ്ഞുനില്ക്കണം. അത്തരം ആളുകളെ പൂര്‍ണമായും വിശ്വാസത്തിലെടുക്കരുത്. അവര്‍ നിങ്ങള്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്യില്ല. ശത്രുക്കള്‍ മുന്നില്‍ നിന്നാണ് എതിരിടുന്നതെങ്കില് ഇവര്‍ പിന്നില്‍ നിന്നാണ് ചതിക്കുക.
ദേഷ്യസ്വഭാവമുള്ളവരും ക്ഷിപ്രകോപികളുമായ ആളുകളുമായും കൂട്ടുകൂടാതിരിക്കുക. കോപമാണ് ഒരുവന്റെ ഏറ്റവും വലിയ ശത്രു. കോപം മറ്റുള്ളവരെ മനസ്സിലാക്കാനും യുക്തിസഹമായി ചിന്തിക്കാനുമുള്ള കഴിവ് ഇല്ലാതാക്കുന്നു. ഇവരോട് ഇടപഴകുന്നത് അപകടകരമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications