Latest Updates
-
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത്
ജീവിതത്തിലെ വിഷമതകള്‍ മാറി സന്തോഷവും ഐശ്വര്യവും; ചൈത്ര വിനായക ചതുര്‍ത്ഥി ആരാധന
എല്ലാ മാസവും കൃഷ്ണ ചതുര്‍ത്ഥി തിഥിയിലും ശുക്ല പക്ഷത്തിലും ഗണേശ ചതുര്‍ത്ഥി വ്രതം ആചരിക്കുന്നു. ചൈത്രമാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ത്ഥി തിഥിയെ വിനായക ചതുര്‍ത്ഥി എന്ന് വിളിക്കുന്നു. ഈ ദിവസം ഭക്തര്‍ വ്രതമെടുക്കുകയും ഗണപതിയെ ആരാധിക്കുകയും ചെയ്യുന്നു.
വിനായക ചതുര്‍ത്ഥി നാളില്‍ വ്രതം അനുഷ്ഠിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് ജീവിതത്തിലെ എല്ലാത്തരം വിഷമതകളും മാറി സന്തോഷവും ഐശ്വര്യവും ലഭിക്കുമെന്നാണ് വിശ്വാസം. അവര്‍ എല്ലാ മേഖലയിലും വിജയം കൈവരിക്കുന്നു. ചൈത്ര വിനായക ചതുര്‍ത്ഥിയുടെ തിയ്യതി, ശുഭമുഹൂര്‍ത്തം, പൂജാരീതി എന്നിവ അറിയാന്‍ ലേഖനം വായിക്കൂ.

ചൈത്ര വിനായക ചതുര്‍ത്ഥി പ്രാധാന്യം
ചൈത്ര നവരാത്രിയുടെ നാലാം ദിവസം ഗണപതിക്ക് സമര്‍പ്പിക്കുന്ന വിനായക ചതുര്‍ത്ഥി വ്രതം ആചരിക്കും. ഈ വര്‍ഷം ഇത് മാര്‍ച്ച് 25 ശനിയാഴ്ചയാണ് വരുന്നത്. ചൈത്രമാസത്തിലെ വിനായക ചതുര്‍ത്ഥിക്ക് പ്രത്യേക പ്രാധാന്യമുണ്ട്, കാരണം ഈ വ്രതത്തില്‍, വിനായകനൊപ്പം ദുര്‍ഗ്ഗയുടെ നാലാമത്തെ ശക്തിയായ കൂഷ്മാണ്ഡ ദേവിയെക്കൂടി ആരാധിക്കുന്നു. ഈ ദിവസം ഗൗരിയുടെ പുത്രനായ ഗണേശനെ ആരാധിക്കുന്നത് നിങ്ങളുടെ എല്ലാ ജോലികളിലും വിജയവും സന്തോഷവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം വീട്ടില്‍ ഐശ്വര്യവും വരുന്നു.

ചൈത്ര വിനായക ചതുര്‍ത്ഥി 2023
ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി തിഥി ആരംഭം - മാര്‍ച്ച് 24 വെള്ളിയാഴ്ച വൈകുന്നേരം 04.59
ചതുര്‍ത്ഥി തിഥി അവസാനിക്കുന്നത് - മാര്‍ച്ച് 25 ശനിയാഴ്ച വൈകുന്നേരം 04.23 മിനിറ്റ്
തിഥി- ഉദയ തിഥി പ്രകാരം ചൈത്ര മാസത്തിലെ വിനായക ചതുര്‍ത്ഥി മാര്‍ച്ച് 25 നാണ്.
പകല്‍ 11.14 മുതല്‍ ഉച്ചയ്ക്ക് 01.41 വരെയാണ് ആരാധനയ്ക്ക് അനുകൂല സമയം.
രവിയോഗം - രാവിലെ 06:20 മുതല്‍ ഉച്ചയ്ക്ക് 01:41 വരെ
ചന്ദ്രന് ഉദിക്കുന്ന സമയം - രാവിലെ 08:31 ന് ആയിരിക്കും. വിനായക ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ കാണുന്നത് ഒഴിവാക്കുക.

ചൈത്ര വിനായക ചതുര്‍ത്ഥി പൂജാരീതി
ചതുര്‍ത്ഥി നാളില്‍ സൂര്യോദയത്തിനുമുമ്പ് ഉണര്‍ന്ന് കുളിക്കുക. ഇതിനുശേഷം ഗണപതിയെ ധ്യാനിച്ച് വ്രതാനുഷ്ഠാനം തുടങ്ങുക. ഇതിനുശേഷം പൂജ ആരംഭിക്കുക. ആദ്യം ഗണപതിക്ക് വെള്ളം സമര്‍പ്പിക്കുക. ഇതിനുശേഷം പുഷ്പങ്ങള്‍, മാലകള്‍, ദര്‍ഭപുല്ല്, അരി മുതലായവ അര്‍പ്പിക്കുകയും മോദകം, ബൂന്തി ലഡ്ഡു അല്ലെങ്കില്‍ മറ്റെന്തെങ്കിലും മധുരപലഹാരങ്ങള്‍ നിവേദ്യമായി നല്‍കുകയും ചെയ്യുക. അതിനുശേഷം നെയ്യ് വിളക്കും ചന്ദനത്തിരിയും കത്തിച്ച് ഗണപതിയുടെ മന്ത്രം, കഥ, ചാലിസ മുതലായവ ചൊല്ലുക. ഇതിന് ശേഷം ആരതി നടത്തുക.

ദാനം ചെയ്യുക
വിനായക ചതുര്‍ത്ഥി നാളില്‍ ഗണേശ ഭഗവാന്റെ അനുഗ്രഹം ലഭിക്കാന്‍, അരിയില്‍ പച്ചമുളക് കലര്‍ത്തി അവശനായ ഒരാള്‍ക്ക് ദാനം ചെയ്യുക. ഇതുകൂടാതെ പക്ഷികള്‍ക്ക് കുതിര്‍ത്ത ഉഴുന്നും നല്‍കുക. ഇതിലൂടെ നിങ്ങള്‍ക്ക് ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതായിരിക്കും.

ദുരിത മോചനത്തിന്
നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ വളരെക്കാലമായി അവസാനിക്കുന്നില്ലെങ്കില്‍ വിനായക ചതുര്‍ത്ഥി നാളില്‍ നിങ്ങള്‍ക്ക് ചില പ്രതിവിധികള്‍ ചെയ്യാവുന്നതാണ്. ഈ ദിവസം രാവിലെ കുളിയും മറ്റും കഴിഞ്ഞ് ഗണേശക്ഷേത്രത്തില്‍ പോയി 11 അല്ലെങ്കില്‍ 21 ദര്‍ഭ പുല്ല് ഗണപതിക്ക് സമര്‍പ്പിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് ഉടന്‍ തന്നെ മുക്തി നേടാന്‍ സാധിക്കും.

മഞ്ഞള്‍
വിനായക ചതുര്‍ത്ഥി നാളില്‍ ഗണപതിക്ക് മഞ്ഞള്‍ സമര്‍പ്പിക്കുക. ഗണപതിക്ക് മഞ്ഞള്‍ അര്‍പ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷവും ഐശ്വര്യവും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. വിനായക ചതുര്‍ത്ഥി ദിനത്തില്‍ ആവശ്യക്കാര്‍ക്ക് വസ്ത്രങ്ങള്‍, ധാന്യങ്ങള്‍ മുതലായവ ദാനം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ മുടങ്ങിക്കിടക്കുന്ന ജോലികള്‍ സുഗമമായി നടക്കാന്‍ തുടങ്ങും.

എള്ള് അഭിഷേകം
ഗാര്‍ഹിക പ്രശ്നങ്ങള്‍, കുട്ടികള്‍, രോഗം, ജോലി, വ്യാപാരം, ഗ്രഹദോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍ വെളുത്ത എള്ള് ഉപയോഗിച്ച് ഗണപതിയെ ആരാധിക്കുക. ഈ ശുഭദിനത്തില്‍ ഗണപതിയെ എള്ള് കൊണ്ട് അഭിഷേകം ചെയ്ത് എള്ള് കൊണ്ട് നിര്‍മ്മിച്ച ലഡ്ഡുകള്‍ നിവേദിച്ച് ഒരു വെറ്റിലയില്‍ എള്ള് വെച്ച് നിങ്ങളുടെ ഇഷ്ടം പറഞ്ഞ് ഗണപതിയുടെ പാദങ്ങളില്‍ സമര്‍പ്പിക്കുക. ഇതിനുശേഷം പശുവിന് എള്ള് കൊണ്ടുണ്ടാക്കിയ ഭക്ഷണം നല്‍കുകയും എള്ള് ദാനം ചെയ്യുകയും ചെയ്യുക. ഈ പ്രതിവിധിയിലൂടെ നിങ്ങളുടെ പ്രശ്നങ്ങള്‍ വിട്ടകലുന്നതായിരിക്കും.



Click it and Unblock the Notifications