Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ദുരിതമുക്തിയും കുടുംബത്തില്‍ ഐശ്വര്യവും; ചൈത്ര പ്രദോഷത്തില്‍ ശിവാരാധന നല്‍കും നേട്ടങ്ങള്‍
എല്ലാ മാസവും കൃഷ്ണ പക്ഷത്തിലും ശുക്ലപക്ഷത്തിലും ത്രയോദശി തിയതിയിലാണ് പ്രദോഷവ്രതം ആചരിക്കുന്നത്. ഇപ്പോള്‍ ചൈത്രമാസമാണ് നടക്കുന്നത്. ഈ മാസത്തെ ആദ്യത്തെ ചൈത്ര പ്രദോഷ വ്രതം മാര്‍ച്ച് 19 ഞായറാഴ്ച ആചരിക്കും. ഈ ദിവസം ഞായറാഴ്ചയായതിനാല്‍ അതിനെ രവിപ്രദോഷ വ്രതം എന്ന് വിളിക്കും. ഈ ദിവസം വ്രതമനുഷ്ഠിച്ച് ഭക്തര്‍ പരമേശ്വരനെ ആരാധിക്കുന്നു. രവിപ്രദോഷ വ്രതം ആചരിക്കുന്നതിലൂടെ ഒരാള്‍ക്ക് സന്തോഷകരമായ ജീവിതവും ദീര്‍ഘായുസ്സും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതോടൊപ്പം പരമശിവന്റെ അനുഗ്രഹത്താല്‍ രോഗങ്ങളില്‍ നിന്ന് മോചനവും ലഭിക്കും.
ദീര്‍ഘനാളായി രോഗബാധിതരായ വ്യക്തികള്‍ രവിപ്രദോഷവ്രതം ആചരിക്കണമെന്നാണ് വിശ്വാസം. പ്രദോഷ വ്രതം ദിനത്തില്‍ ഉപവസിച്ച് പരമേശ്വരനെയും പാര്‍വതി ദേവിയെയും ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കുന്നു. ചൈത്ര പ്രദോഷ വ്രതത്തിന്റെ ശുഭസമയവും പ്രാധാന്യവും പൂജാ രീതിയും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ചൈത്ര പ്രദോഷ വ്രതം ശുഭസമയം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, മാര്‍ച്ച് 19ന് രാവിലെ 8.08 ന് ത്രയോദശി തിഥി ആരംഭിക്കുന്നു. മാര്‍ച്ച് 20ന് വൈകിട്ട് 4.56ന് സമാപിക്കും. മാര്‍ച്ച് 19ന് പ്രദോഷകാല പൂജാ സമയം 6.35 മുതല്‍ 8.55 വരെയാണ്. പ്രദോഷ പൂജാ മുഹൂര്‍ത്തം 19ന് 06:12 PM മുതല്‍ ആരംഭിക്കും ഇത് 08:35 PM വരെ നീണ്ടുനില്‍ക്കും.

ശുഭയോഗം
ഇത്തവണ രവിപ്രദോഷ വ്രതം മൂന്ന് ശുഭ യോഗങ്ങളിലാണ്. സിദ്ധയോഗം, സധ്യയോഗം, ദ്വിപുഷ്കര യോഗം എന്നിവ ഈ ദിവസം രൂപപ്പെടുന്നു. രാവിലെ മുതല്‍ രാത്രി 08:07 വരെയാണ് സിദ്ധയോഗം. ഇതിനുശേഷം സധ്യയോഗം തുടങ്ങും. അതേസമയം, ദ്വിപുഷ്കരയോഗം രാവിലെ 06.27 മുതല്‍ 08.07 വരെയാണ്.

ചൈത്ര പ്രദോഷ വ്രത പൂജ
രവിപ്രദോഷ വ്രത നാളിലെ പ്രദോഷകാലം അതായത് സന്ധ്യാ സമയം ആരാധനയ്ക്ക് അനുകൂലമായി കണക്കാക്കപ്പെടുന്നു. സൂര്യാസ്തമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് കുളിച്ച് ഉപവാസം തുടങ്ങുക. ശുഭമുഹൂര്‍ത്തത്തില്‍ പൂജ ആരംഭിക്കുക. പശുവിന് പാല്, തൈര്, നെയ്യ്, തേന്‍, ഗംഗാജലം മുതലായവ കൊണ്ട് ശിവലിംഗ അഭിഷേകം നടത്തുക. അതിനു ശേഷം ശിവലിംഗത്തില്‍ ചന്ദനം പുരട്ടി കൂവളം, പൂക്കള്‍ മുതലായവ സമര്‍പ്പിക്കുക. ഇതിനുശേഷം ആരതിയും നടത്തുക.

പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം
പ്രദോഷ വ്രതം ആചരിക്കുന്നതിലൂടെ ഭക്തരില്‍ പരമേശ്വരന് പ്രസാദിക്കുന്നു. എല്ലാ ദുഃഖങ്ങളും നീക്കി സന്തോഷവും സമാധാനവും സമൃദ്ധിയും നല്കുന്നു. രവിപ്രദോഷ വ്രതം ആചരിക്കുന്നതിലൂടെ ദുഃഖങ്ങള്‍, രോഗങ്ങള്‍, ദോഷങ്ങള്‍ മുതലായവ മാറുമെന്നാണ് വിശ്വാസം. അതോടൊപ്പം കഷ്ടപ്പാടുകളില്‍ നിന്നും മുക്തി ലഭിക്കുകയും ചെയ്യുന്നു.

ഓം നമഃ ശിവായ എന്ന പഞ്ചക്ഷര മന്ത്രം
ചൈത്രപ്രദോഷ വ്രത നാളില്‍ കടക്കെണിയിലായ ഒരാള്‍ ഏതെങ്കിലും ശിവക്ഷേത്രത്തില്‍ ചെന്ന് 'ഓം നമോ ദണ്ഡായ സ്വാഹാ', ശിവന്റെ പഞ്ചക്ഷര മന്ത്രമായ 'ഓം നമഃ ശിവായ' എന്നിവ 11 തവണയെങ്കിലും ജപിച്ചാല്‍ കടബാധ്യതയില്‍ നിന്ന് പെട്ടെന്ന് മോചനം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധം വളരെക്കാലമായി മോശമായി തുടരുകയാണെങ്കില്‍, ഈ ദിവസം ശിവലിംഗത്തില്‍ ഒരു പിടി പഞ്ചസാര മിഠായി അര്‍പ്പിക്കുക. അതിനുശേഷം 'ഓം നമഃ ശിവായ' മന്ത്രം ജപിച്ച് ഗംഗാജലം അര്‍പ്പിക്കുക. ഇത് ദാമ്പത്യ ജീവിതത്തിലെ പിരിമുറുക്കം അവസാനിപ്പിക്കും.

സൂര്യദോഷം നീക്കാന്‍
ഈ പ്രദോഷം സൂര്യനുമായി ബന്ധപ്പെട്ടിരിക്കുന്നു, ഈ ദിവസം ഉപവസിക്കുന്നത് പ്രശസ്തി, ബഹുമാനം, നല്ല ആരോഗ്യം, ദീര്‍ഘായുസ്സ്, ശക്തി എന്നിവ നല്കുന്നു. സൂര്യനും ചന്ദ്രനും ഈ ദിവസം സജീവമാണ്. ജാതകത്തില്‍ ദോഷകരമായ സൂര്യന് ഉള്ളവര്‍ക്ക് വ്രതം എടുക്കുന്നത് വളരെ പ്രയോജനകരമാണ്.

സാമ്പത്തിക പ്രതിസന്ധി നീങ്ങാന്‍
ഒരു പാത്രം അരി രണ്ടായി പകുത്ത് അരിയുടെ ഒരു പകുതി ശിവന് സമര്‍പ്പിച്ച് ബാക്കി പകുതി ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുക. പിന്നീട് ശിവനെ പൂജിച്ച ശേഷം, അദ്ദേഹത്തിന് സമര്‍പ്പിച്ച അരിയുടെ പകുതി എടുത്ത് ഒരു വെള്ള തുണിയില്‍ കെട്ടി നിങ്ങളുടെ ലോക്കറിലോ പണം സൂക്ഷിക്കുന്ന സ്ഥലത്തോ സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മീ ദേവി പ്രസാദിക്കുകയും നിങ്ങളുടെ വീട്ടില്‍ ഒരിക്കലും പണത്തിന് ക്ഷാമം ഉണ്ടാകാതിരിക്കുകയും ചെയ്യും.



Click it and Unblock the Notifications
