Latest Updates
-
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മാര്‍ച്ച് 30-ന് ചൈത്ര നവരാത്രി ആരംഭം; വര്‍ഷം മുഴുവന്‍ ഐശ്വര്യം നേടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
Chaitra Navratri 2025: ചൈത്ര മാസത്തിലെ ആദ്യ ദിനം തന്നെയാണ് ചൈത്ര നവരാത്രിയുടെ ആരംഭം. ഹൈന്ദവ വിശ്വാസം അനുസരിച്ച് ചാന്ദ്രവര്‍ഷത്തിന്റെ ആരംഭം ചൈത്ര മാസത്തോടെയാണ്. ചൈത്ര നവരാത്രിയില്‍ ദുര്‍ഗ്ഗയുടെ ഒമ്പത് ഭാവങ്ങളെ ആരാധിക്കുന്നു. ഈ ഒമ്പത് ദിവസങ്ങളിലും ഭക്തര്‍ വ്രതമെടുക്കുകയും പ്രത്യേക പൂജകളും ആരാധനാവിധികളും കൈക്കൊള്ളുകയും ചെയ്യുന്നു. ഈ വര്‍ഷം മാര്‍ച്ച് 30നാണ് ചൈത്ര നവരാത്രി ആരംഭിക്കുന്നത്. ഏപ്രില്‍ ഏഴിന് രാമനവമിയോടെ ചൈത്ര നവരാത്രിക്ക് പരിസമാപ്തിയാകും.

നവരാത്രി ആഘോഷം
ഒരു വര്‍ഷത്തില്‍ നാല് നവരാത്രികള്‍ ഉണ്ട്. ഇതില്‍ ചൈത്ര നവരാത്രിയും ശാര്ദീയ നവരാത്രിയും ആണ് വളരെ പ്രധാനം. നവരാത്രി കാലത്ത് വ്രതമെടുക്കുന്നതിന് ചില ചിട്ടകളും രീതികളുമുണ്ട്. ഈ ചൈത്ര നവരാത്രിക്ക് വ്രതമെടുക്കേണ്ടത് എങ്ങനെയാണെന്നും, ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ കാര്യങ്ങള്‍ എന്താണെന്നും അറിയാം.
നവരാത്രി വ്രത നിയമങ്ങള്‍
അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയാകുക. ശേഷം പൂജ മുറിയോ അല്ലെങ്കില്‍ പൂജ ചെയ്യുന്ന ഇടമോ ശുചിയാക്കുക. ശേഷം ദുര്‍ഗ്ഗാമന്ത്രങ്ങള്‍ ജപിച്ച് ദേവിയെ ആരാധിക്കുക. ആരതിയുഴിഞ്ഞ് ദേവിക്ക് മധുര പലഹാരങ്ങള്‍ സ്വാസ്തിക ഭക്ഷണങ്ങളും സമര്‍പ്പിക്കുക.
ചൈത്ര നവരാത്രിയിലെ ഓരോ ദിവസവും ദുര്‍ഗ്ഗങ്ങളുടെ ഓരോ ഭാവങ്ങളെ ആരാധിക്കുകയാണ് വേണ്ടത്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഗന്ധ, കുശ്മാണ്ഡ, സ്കന്ധ മാത, കാര്‍ത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിങ്ങനെ ദുര്‍ഗ്ഗങ്ങളുടെ ഒമ്പത് ഭാവങ്ങളെ നവരാത്രിയിലെ ഓരോ ദിവസവും ആരാധിക്കുന്നു.
നവരാത്രിയിലെ ഒമ്പത് ദിവസവും ഓരോ നിറങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളുമായി ബന്ധപ്പെട്ടതാണ് ഓരോ നിറവും. ഒമ്പത് ദിവസവും ആ ദിവസവുമായി ബന്ധപ്പെട്ട നിറത്തിലുള്ള വൃത്തിയുള്ള വസ്ത്രം ധരിക്കണമെന്നാണ് പറയുന്നത്.
നവരാത്രിയുടെ ആദ്യദിവസമാണ് കലശം സ്ഥാപിക്കുന്നത്. നവരാത്രിയിലെ ഏറ്റവും പ്രധാപ്പെട്ട ആചാരങ്ങളില്‍ ഒന്നാണിത്. കലശ സ്ഥാപനത്തോടെയാണ് നവരാത്രി ആരംഭം. ഘടസ്ഥാപനമെന്നും ഇത് അറിയപ്പെടുന്നു. ശക്തിദേവിയുടെ സാന്നിധ്യം കലശത്തിലേക്ക് ആവാഹിക്കുന്ന ചടങ്ങാണിത്. കൃത്യമായ സമയത്ത് കലശസ്ഥാപനം നടത്തിയാല്‍ കുടുംബത്തില്‍ ദുര്‍ഗ്ഗയുടെ അനുഗ്രഹവും സമാധാനവും സമൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം.
ചെമ്പിലോ പിച്ചളയിലോ ഉള്ള കലശമാണ് തിരഞ്ഞെടുക്കേണ്ടത്. ഇത് വൃത്തിയാക്കി അതില്‍ ജലം നിറയ്ക്കുക. അതിലേക്ക് നാണയങ്ങളും വെറ്റിലയും ധാന്യ വും ഇടുക. വായ് ഭാഗത്ത് ഒരു തേങ്ങ വെച്ച് കലശം അടയ്ക്കുക. ഇത് ഒരു ചുകന്ന തുണിയില്‍ പൊതിയുക. ഇത് വെളുത്ത നൂലുകൊണ്ട് കെട്ടി പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുക.
ഈ കലശം വീട്ടിലെ ഏറ്റവും വൃത്തിയുള്ള, പരിശുദ്ധമായ പൂജാമുറി പോലുള്ള സ്ഥലത്ത് സൂക്ഷിക്കുക.
നവരാത്രി കാലയളവില്‍ വീട് വളരെ ശുദ്ധിയോടെയും വൃത്തിയോടെയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. നവരാത്രി തുടങ്ങുന്നതിന് മുമ്പ് തന്നെ വീടും പരിസരവും വൃത്തിയാക്കുന്നത് മിക്ക വീടുകളിലും പതിവാണ്. ഈ ഒമ്പത് ദിവസവും വീടും പരിസരവും വൃത്തിയാണെന്ന ഉറപ്പാക്കുക.
വീടും പരിസരവും മാത്രമല്ല, നവരാത്രി വ്രതം എടുക്കുന്നവരുടെ മനസ്സും ശരീരവും പരിശുദ്ധമായിരിക്കണം. മനസ്സും ശരീരവും പരിശുദ്ധമാക്കുക എന്നതാണ് നവരാത്രി വ്രതത്തിന്റെ ഉദ്ദേശ്യങ്ങളിലൊന്ന്. ഒഒമ്പത് ദിവസവും അരിഭക്ഷണവും മത്സ്യമാംസാദികളും മദ്യവും ചില സുഗന്ധവ്യജ്ഞനങ്ങളും വര്‍ജ്ജിക്കണം. ചിലര്‍ പഴവും പാലും മാത്രം കഴിച്ച് വ്രതം നോക്കാറുണ്ട്. ചിലയാളുകള്‍ പച്ചക്കറികളും ലഘുഭക്ഷണങ്ങളും കഴിച്ച് വ്രതം നോല്ക്കുന്നു.
നവരാത്രിയുടെ എട്ടാം ദിവസമോ ഒമ്പതാം ദിവസമോ കന്യാപൂജ നടക്കുന്നു. വീട്ടിലേക്ക് പെണ്‍കുട്ടികളെ ക്ഷണിച്ച് അവരെ കാല് കഴുകി ആദരിച്ച് ഭക്ഷണവും സമ്മാനങ്ങളും നല്കുന്ന ചടങ്ങാണിത്. ശക്തിദേവിയുടെ പ്രതീകമായാണ് അവരെ കാണുന്നത്.
നവരാത്രി സമയത്ത് നുണകള്‍ പറയുകയോ മോശം ഭാഷ ഉപയോഗിക്കുകയോ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. സമാധാനപൂര്‍ണ്ണമായ മനസ്ഥിതി ഒമ്പത് ദിവസവും നിലനിര്‍ത്തണം.
നവരാത്രി സമയത്ത് കറുത്ത വസ്ത്രം ധരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
കലശം സ്ഥാപിച്ച് കഴിഞ്ഞാല്‍, പിന്നീടതിന് സ്ഥാനചലനം ഉണ്ടാകരുത്. നവരാതിയുടെ അവസാന നാളില്‍ ഇത് നിമഞ്ജനം ചെയ്യുന്നത് വരെ അത് ഒര സ്ഥാനത്ത് സൂക്ഷിക്കുക.
ദശമി നാളിലാണ് കലശം നിമഞ്ജനം ചെയ്യുന്നത്.



Click it and Unblock the Notifications