Latest Updates
-
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം
ചൈത്ര നവരാത്രിയില് രാശിപ്രകാരം ഇത് ചെയ്യൂ; ഭാഗ്യം മാറും, ജീവിതം ഉന്നതിയിലെത്തും
ഈ വര്ഷം മാര്ച്ച് 22 മുതല് ചൈത്ര നവരാത്രി ആരംഭിക്കുന്നു. ദുര്ഗാ ദേവിയുടെ അനുഗ്രഹം ലഭിക്കാന് ഭക്തര്ക്ക് മികച്ച അവസരമാണിത്. നവരാത്രിയുടെ ഒമ്പത് ദിവസങ്ങളില് ദുര്ഗയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുകയും ജീവിതത്തില് ഭാഗ്യം വര്ദ്ധിപ്പിക്കുന്നതിനായി ഭക്തര് പ്രാര്ത്ഥനകള് നടത്തുകയും ചെയ്യുന്നു. ശുദ്ധമായ ഹൃദയത്തോടെ നവരാത്രിയില് ചെയ്യുന്ന ആരാധനകള് പ്രത്യേക നേട്ടങ്ങള് നല്കുമെന്നും ദേവി എല്ലാ ആഗ്രഹങ്ങളും ചൊരിയുമെന്നും വിശ്വസിക്കപ്പെടുന്നു.
ജ്യോതിഷത്തില് നവരാത്രിയുടെ പ്രാധാന്യം വിശദീകരിച്ച്, രാശി അനുസരിച്ച് ചില പ്രതിവിധികള് നല്കിയിട്ടുണ്ട്. നവരാത്രി കാലത്ത് രാശി അനുസരിച്ച് ഈ കാര്യങ്ങള് ചെയ്താല് ദുര്ഗാ ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കുന്നതായിരിക്കും. കൂടാതെ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ശുഭഫലങ്ങളും ലഭിക്കും. ചൈത്ര നവരാത്രി കാലത്ത് രാശി പ്രകാരം ചെയ്യേണ്ട അത്തരം കാര്യങ്ങള് എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്ക്ക് വായിച്ചറിയാം.

മേടം
നവരാത്രിയിലെ എല്ലാ ദിവസവും മേടരാശിക്കാര് സ്കന്ദമാതാവിനെ ആരാധിക്കുകയും ദുര്ഗാ ചാലിസ അല്ലെങ്കില് ദുര്ഗ്ഗാ സപ്തശതി പാരായണം ചെയ്യുകയും ചെയ്യുക. ഇതോടൊപ്പം പാലോ പായസമോ കൊണ്ടുണ്ടാക്കിയ പലഹാരങ്ങളും വിളമ്പുക.

ഇടവം
ഇടവ രാശിക്കാര് നവരാത്രി വേളയില് മഹാഗൗരിയെ ആരാധിക്കണം. ദുര്ഗ്ഗാ ആരാധനയില് ലളിതാ സഹസ്രനാമം, സപ്തശ്ലോകി ദുര്ഗ്ഗ എന്നിവ ചൊല്ലണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുന്നതായിരിക്കും.

മിഥുനം
മിഥുന രാശിക്കാര് ബ്രഹ്മചാരിണി ദേവിയെ പൂജിക്കുകയും പഞ്ചസാരയും പഞ്ചാമൃതവും സമര്പ്പിക്കുകയും ചെയ്യുക. നവരാത്രിയിലെ എല്ലാ ദിവസവും മിഥുന രാശിക്കാര് താര കവചും അര്ഗല സ്തോത്രവും ചൊല്ലുക. ഇങ്ങനെ ചെയ്താല് നിങ്ങള്ക്ക് സമ്പത്തും ഐശ്വര്യവും ലഭിക്കും.

കര്ക്കടകം
കര്ക്കടക രാശിക്കാര് നവരാത്രിയിലെ എല്ലാ ദിവസവും ഗൗരി ദേവിയെ ആരാധിക്കുകയും തൈരും ചോറും ദേവിയ്ക്ക് സമര്പ്പിക്കുകയും വേണം. ഇതോടൊപ്പം ലക്ഷ്മി സഹസ്രനാമം ചൊല്ലി സന്ധ്യാസമയത്ത് ആല് മരത്തിന്റെ ചുവട്ടില് പഞ്ചമുഖ വിളക്ക് തെളിയിക്കുക. ഇങ്ങനെ ചെയ്താല് സമ്പത്ത് വര്ദ്ധിക്കും.

ചിങ്ങം
ചിങ്ങം രാശിയിലുള്ള ആളുകള് കൂശ്മാണ്ഡ ദേവിയെ ആരാധിക്കുകയും നിവേദ്യമായി മാല്പുവ സമര്പ്പിക്കുകയും ചെയ്യുക. കുങ്കുമം അര്പ്പിക്കുന്നതോടൊപ്പം, കര്പ്പൂരം ഉപയോഗിച്ച് ദിവസവും ആരതി നടത്തുക. ചിങ്ങം രാശിക്കാര് ദിവസവും ദുര്ഗ്ഗാ സപ്തശതിയും പാരായണം ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ തടസ്സപ്പെട്ട ജോലികള് പുനരാരംഭിക്കും.

കന്നി
കന്നി രാശിക്കാര് ദുര്ഗ്ഗയുടെ ബ്രഹ്മചാരിണി രൂപത്തെ ആരാധിക്കുകയും പാലില് ഉണ്ടാക്കിയ മധുരപലഹാരങ്ങളും പായസവും സമര്പ്പിക്കുകയും വേണം. ഇതോടൊപ്പം ഒമ്പത് ദിവസം രാവിലെയും വൈകുന്നേരവും ലക്ഷ്മീ മന്ത്രവും ഗായത്രി മന്ത്രവും ജപിക്കുകയും രാത്രി വീടിന്റെ പ്രധാന വാതിലില് നെയ്യ് വിളക്ക് വയ്ക്കുകയും ചെയ്യുക.

തുലാം
തുലാം രാശിയിലുള്ള ആളുകള് ദുര്ഗ്ഗാ ദേവിയുടെ മഹാഗൗരി രൂപത്തെ ആരാധിക്കുകയും ദേവിക്ക് ദിവസവും ചുവന്ന കുങ്കുമം സമര്പ്പിക്കുകയും ചെയ്യുക. കാളി ചാലിസയും ദുര്ഗ്ഗാ സപ്തശതിയും പാരായണം ചെയ്യുക. ഇതോടൊപ്പം പ്രതിപാദയിലും അഷ്ടമി തിഥിയിലും ക്ഷേത്രത്തില് 11 നാളികേരം സമര്പ്പിക്കുക.

വൃശ്ചികം
വൃശ്ചിക രാശിക്കാര് സ്കന്ദമാതാവിനെ പൂജിക്കുകയും ദേവിക്ക് ചെമ്പരത്തിപ്പൂവ് നിവേദിക്കുകയും ശര്ക്കര നിവേദിക്കുകയും ചെയ്യുക. ഇതോടൊപ്പം ഒമ്പത് ദിവസം മംഗള സ്തോത്രം ചൊല്ലുക. ഗ്രാമ്പൂ, കര്പ്പൂരം എന്നിവ ഉപയോഗിച്ച് ദേവിക്ക് ആരതി നടത്തുക.

ധനു
ധനു രാശിയിലെ ആളുകള് ചന്ദ്രഘണ്ട മാതാവിനെ ആരാധിക്കുക. പാലില് ഉണ്ടാക്കിയ ഭക്ഷണം സമര്പ്പിക്കുക. ദുര്ഗാ സപ്തശതിയോ കുഞ്ചികാ സ്തോത്രമോ വായിക്കുക. ഇതോടൊപ്പം വെറ്റിലയില് ശ്രീ എന്നെഴുതി ദിവസവും ദേവിക്ക് സമര്പ്പിക്കുകയും ചെയ്യുക.

മകരം
മകരം രാശിക്കാര് ദിവസവും കാത്യായനി ദേവിയെ ആരാധിക്കുകയും നിര്വാണ മന്ത്രം ജപിക്കുകയും വേണം. ഇതോടൊപ്പം ദുര്ഗാ സപ്തശതിയും ചൊല്ലുക. മകരം രാശിക്കാര് വീടിന്റെ വടക്ക് കിഴക്ക് കോണില് ദിവസവും വിളക്ക് കൊളുത്തണം.

കുംഭം
കുംഭം രാശിക്കാര് കാളരാത്രി ദേവിയെ ആരാധിക്കുകയും ദേവീകവചം പാരായണം ചെയ്യുകയും പായസം നിവേദിക്കുകയും വേണം. കുംഭ രാശിക്കാര് തേങ്ങയുടെ മുകളില് നെയ്യ് പുരട്ടി കാളരാത്രി ദേവിക്ക് മുന്നില് കത്തിക്കുക. ഇത് നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതായിരിക്കും.

മീനം
മീനരാശിയിലെ ആളുകള് ചന്ദ്രഘണ്ട മാതയെ ആരാധിക്കുകയും ദിവസവും നൈവേദ്യത്തില് വാഴപ്പഴവും മഞ്ഞപ്പൂവും അര്പ്പിക്കുകയും ചെയ്യുക. ഇതോടൊപ്പം മഞ്ഞള് മാല കൊണ്ട് മാ ബഗ്ലാമുഖി എന്ന മന്ത്രം ജപിക്കുക. കര്പ്പൂരം കൊണ്ട് ദേവിക്ക് ആരതി നടത്തി നാളികേരം നിവേദിക്കുക.



Click it and Unblock the Notifications
