Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ജീവിതത്തില്‍ വച്ചടി കയറ്റം, സമ്പത്ത്, പ്രശസ്തി; ദുര്‍ഗാദേവിയുടെ അനുഗ്രഹം ഈ 4 രാശിക്ക്
ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ പ്രതിപാദ തിഥിയിലാണ് ചൈത്ര നവരാത്രി ആരംഭം. ഇത്തവണത്തെ ചൈത്ര നവരാത്രി മാര്‍ച്ച് 22 ബുധനാഴ്ച തുടങ്ങി മാര്‍ച്ച് 30ന് അവസാനിക്കും. ഹിന്ദു പുതുവര്‍ഷവും തുടങ്ങുന്നത് ഈ ദിവസം തന്നെയാണ്. നവരാത്രിയുടെ ആദ്യ ദിവസം മുതല്‍ തന്നെ ഭക്തര്‍ ദുര്‍ഗാ ദേവിയുടെ ആരാധനയില്‍ മുഴുകുന്നു. ദുര്‍ഗ്ഗയുടെ ചിഹ്നങ്ങളായ പതാക, വിഗ്രഹം, നാണയങ്ങള്‍, ദുര്‍ഗ്ഗാ യന്ത്രം മുതലായവ നവരാത്രി സമയത്ത് വീട്ടില്‍ കൊണ്ടുവരുന്നു. നവരാത്രി സമയത്ത്, ഭക്തര്‍ ദുര്‍ഗയെ ആചാരങ്ങളോടെ ആരാധിക്കുകയും മന്ത്രങ്ങള്‍ ജപിക്കുകയും വ്രതമെടുക്കുകയും ചെയ്യുന്നു. ദുര്‍ഗ്ഗാ മന്ത്രങ്ങള്‍ ജപിക്കുന്നതിലൂടെ ഒരാള്‍ക്ക് സന്തോഷവും ഐശ്വര്യവും കൈവരുന്നതായിരിക്കും.
ജ്യോതിഷപ്രകാരം ചൈത്ര നവരാത്രിയുടെ ആദ്യ ദിവസം നിരവധി ശുഭകരമായ യോഗങ്ങള്‍ രൂപപ്പെടുന്നുണ്ട്. അതിന്റെ ഫലം 9 ദിവസം മുഴുവന്‍ നിലനില്ക്കും. മാര്‍ച്ച് 22 ന് സൂര്യന്, ചന്ദ്രന്, വ്യാഴം, ബുധന്‍ എന്നിവര്‍ മീനം രാശിയില്‍ ഒന്നിക്കും. വ്യാഴം-ചന്ദ്രന് സംയോജനം ഗജകേസരി യോഗവും ബുധന്‍-സൂര്യന് സംയോജനം ബുദ്ധാദിത്യയോഗവും സൃഷ്ടിക്കും. ഇവ രണ്ടും രാജയോഗങ്ങളാണ്. ഈ ശുഭയോഗങ്ങള്‍ 12 രാശികളെയും ബാധിക്കും. എന്നാല്‍ ഏറ്റവും ശുഭകരമായ ഫലം 4 രാശികളില് കാണപ്പെടും. ചൈത്ര നവരാത്രി കാലത്ത് 4 രാശിക്കാര്‍ക്ക് ദുര്‍ഗ്ഗാ ദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും. ആ 4 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയുടെ അധിപന് ചൊവ്വയാണ്. ചൈത്ര നവരാത്രിയില്‍ മേടം രാശിക്കാര്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഈ രാശിയിലാണ് ശുക്രന് സ്ഥിതി ചെയ്യുന്നത്. സന്തോഷം നല്കുന്ന ഗ്രഹമാണ് ശുക്രന്. ഈ സമയം മേടം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ മാറും. കിട്ടാതെ കിടന്നിരുന്ന പണവും ലഭിക്കും. തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ മുന്നേറാനുള്ള അവസരങ്ങളും ഈ കാലയളവില്‍ ലഭിക്കും.

ഇടവം
ഇടവം രാശിയുടെ അധിപന് ശുക്രനാണ്. നവരാത്രി കാലത്ത് ഇടവം രാശിയില്‍ ദേവിയുടെ കൃപ നിലനില്ക്കും. ഈ രാശിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിജയം ലഭിക്കും. ജോലിയില്‍ പ്രമോഷന്, ഇന്‍ക്രിമെന്റ് എന്നിവയ്ക്കും സാധ്യതയുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും പുതിയ ജോലി ആരംഭിക്കണമെങ്കില്‍, ഈ സമയത്ത് അത് ചെയ്യാന്‍ കഴിയും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും. സന്താനങ്ങളുടെ പുരോഗതിയില്‍ മനസ്സ് സന്തോഷിക്കും. ഈ സമയം നിങ്ങളുടെ ആരോഗ്യം പഴയതിനേക്കാള്‍ മെച്ചപ്പെടും.

ചിങ്ങം
ചിങ്ങം രാശിയുടെ അധിപന് സൂര്യദേവനാണ്. ചൈത്ര നവരാത്രിക്കാലത്ത് ചിങ്ങം രാശിക്കാര്‍ക്ക് പെട്ടെന്ന് ചില വലിയ നേട്ടങ്ങള്‍ ലഭിക്കും. ജോലിയില്‍ ആകര്‍ഷകമായ ഉയര്‍ച്ചകള്‍ വന്നേക്കാം. കരിയറിലെ ആശയക്കുഴപ്പം നീങ്ങും. മേലുദ്യോഗസ്ഥരുടെ സഹകരണത്തോടെ പ്രമോഷനും ഇന്‍ക്രിമെന്റും നേടാനാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ മാറിക്കിട്ടും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനാകും. പൂര്‍വിക സ്വത്ത് സംബന്ധമായ നേട്ടങ്ങളുണ്ടാകും.

തുലാം
തുലാം രാശിയുടെ അധിപനും ശുക്രനാണ്. ദേവിയുടെ കൃപയാല്‍ ഈ ചൈത്ര നവരാത്രി കാലത്ത് സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ആശങ്കകള്‍ നീങ്ങും. പഴയ നിക്ഷേപത്തില്‍ നിന്ന് ഈ സമയത്ത് നിങ്ങള്‍ക്ക് ഗുണം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാനുള്ള അവസരവും കൈവരും. അമ്മായിയമ്മമാരുടെ ഭാഗത്ത് നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ദൃശ്യമാകും. മൊത്തത്തില്‍, ഈ സമയം തുലാം രാശിക്കാര്‍ക്ക് അനുകൂലമായി തുടരും.

ചൈത്ര നവരാത്രി 2023
ആദ്യ ദിവസം - 22 മാര്‍ച്ച് (പ്രതിപാദ തീയതി, ഘടസ്ഥാപനം): ശൈലപുത്രി പൂജ
ദിവസം 2 - മാര്‍ച്ച് 23 (ദ്വിതീയ തിഥി): ബ്രഹ്മചാരിണി പൂജ
മൂന്നാം ദിവസം - 24 മാര്‍ച്ച് (തൃതീയ തിഥി): ചന്ദ്രഘണ്ട പൂജ
നാലാം ദിവസം - 25 മാര്‍ച്ച് (ചതുര്‍ത്ഥി തിഥി): കൂഷ്മാണ്ഡ പൂജ
അഞ്ചാം ദിവസം - 26 മാര്‍ച്ച് (പഞ്ചമി തിഥി): സ്കന്ദമാതാ പൂജ
ആറാം ദിവസം - മാര്‍ച്ച് 27 (ഷഷ്ടി തിഥി): കാത്യായനി പൂജ
ഏഴാം ദിവസം - മാര്‍ച്ച് 28 (സപ്തമി തിഥി): കാലരാത്രി പൂജ
എട്ടാം ദിവസം - മാര്‍ച്ച് 29 (അഷ്ടമി തിഥി): മഹാഗൗരി പൂജ
ഒമ്പതാം ദിവസം - മാര്‍ച്ച് 30 (നവമി തിഥി): സിദ്ധിദാത്രി പൂജ, രാമനവമി



Click it and Unblock the Notifications