Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം -
ചൊവ്വാഴ്ചത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ്
Chaitra Navratri 2022 : ഭക്തര്‍ക്ക് പുണ്യകാലം; ചൈത്ര നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം
വിശേഷപ്പെട്ട ഹൈന്ദവ ഉത്സവങ്ങളിലൊന്നാണ് ചൈത്ര നവരാത്രി. വസന്ത നവരാത്രി എന്നും ഇത് അറിയപ്പെടുന്നു. ചൈത്ര നവരാത്രിയുടെ ഒന്‍പത് ദിവസങ്ങളിലായി ദുര്‍ഗ്ഗാ ദേവിയുടെ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്നു. ഹിന്ദു ചാന്ദ്ര-സൗര കലണ്ടറിന്റെ ആദ്യ ദിവസം ആരംഭിച്ച് മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ മാസങ്ങളില്‍ വരുന്ന ഈ ദിവസങ്ങളില്‍ ഭക്തര്‍ ഉപവസിക്കുകയും ദുര്‍ഗ്ഗാദേവിയെ ആരാധിക്കുകയും ചെയ്യുന്നു.
ഹിന്ദു കലണ്ടര്‍ പ്രകാരം വര്‍ഷത്തിലെ ആദ്യത്തെ മാസമാണ് ചൈത്രം. ഈ ആഘോഷങ്ങളുടെ അവസാന ദിവസം രാമനവമിയായി ആചരിക്കുന്നു. ഭൂമിയില്‍ ശ്രീരാമന്റെ ജനനമാണ് രാമനവമിയായി ആഘോഷിക്കുന്നത്. സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളില്‍ വരുന്ന ശാരദിയ നവരാത്രിയില്‍ പിന്തുടരുന്ന മിക്ക ആചാരങ്ങളും ചൈത്ര നവരാത്രിയിലും പിന്തുടര്ന്നു വരുന്നു. ചൈത്ര നവരാത്രിയുടെ ദിനങ്ങളും പ്രാധാന്യവും ആഘോഷവും എന്താണെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ.

ചൈത്ര നവരാത്രി 2022 തീയതിയും പൂജാ സമയവും
ഈ വര്‍ഷം, ചൈത്ര നവരാത്രിയുടെ ഒമ്പത് ദിവസം 2022 ഏപ്രില്‍ 2 ന് ആരംഭിച്ച് ഏപ്രില്‍ 11 വരെ നീണ്ടുനില്‍ക്കും. ഉത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന അഷ്ടമി ഏപ്രില്‍ 9നാണ്. കൂടാതെ, നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് ഘടസ്ഥാപനം.
ദിവസം 1: ഏപ്രില്‍ 2 പ്രതിപാദം
ദിവസം 2: ഏപ്രില്‍ 3 ദ്വിതീയ
ദിവസം 3: ഏപ്രില്‍ 4 തൃതീയ
ദിവസം 4: ഏപ്രില്‍ 5 ചതുര്‍ത്ഥി
ദിവസം 5: ഏപ്രില്‍ 6 പഞ്ചമി
ദിവസം 6: ഏപ്രില്‍ 7 ഷഷ്ഠി
ദിവസം 7: ഏപ്രില്‍ 8 സപ്തമി
ദിവസം 8: ഏപ്രില്‍ 9 അന്നപൂര്‍ണ അഷ്ടമി -സന്ധി പൂജ
ദിവസം 9: ഏപ്രില്‍ 10 രാമ നവമി

കലശ സ്ഥാപനം
ചൈത്ര നവരാത്രി ഏപ്രില്‍ 02, ശനിയാഴ്ച ആരംഭിച്ച് ഏപ്രില്‍ 10 ഞായര്‍ വരെ തുടരും. ഈ സമയത്ത്, നവരാത്രിയുടെ 9 ദിവസങ്ങളില്‍ രാജ്യത്തുടനീളം ദുര്‍ഗാ ദേവിയുടെ 9 രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രിയില്‍ ദുര്‍ഗ്ഗയുടെ 9 രൂപങ്ങളെ ആരാധിക്കുന്നത് പ്രത്യേക കൃപ നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സമയത്ത് ഘടസ്ഥാപനം അല്ലെങ്കില്‍ കലശം മിക്കവാറും എല്ലാ ഭക്തരുടെയും വീട്ടില്‍ സ്ഥാപിക്കപ്പെടുന്നു. ഏപ്രില്‍ 2 ശനിയാഴ്ച രാവിലെ 6.03 മുതല്‍ 8.31 വരെയാണ് നവരാത്രി ഘടസ്ഥാപനത്തിന്റെ ഇത്തവണത്തെ മുഹൂര്‍ത്തം. ഈ മുഹൂര്‍ത്തത്തില്‍ നിങ്ങള്‍ക്ക് കലശം സ്ഥാപിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അഭിജിത കാലത്ത് 11:48 മുതല്‍ 12:37 വരെ കലശം സ്ഥാപിക്കാം.

ചൈത്ര നവരാത്രി ചരിത്രവും പ്രാധാന്യവും
ചൈത്ര നവരാത്രി ഉത്സവം ദുര്‍ഗ്ഗാദേവിയുടെ ഒമ്പത് അവതാരങ്ങളെ ആരാധിക്കുന്നതിനാണ്. ഈ ഉത്സവത്തിന്റെ ഓരോ ദിവസവും വ്യത്യസ്ത പ്രാധാന്യമുള്ളതും ദുര്‍ഗ്ഗയുടെ ഒമ്പത് അവതാരങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതുമാണ്. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കൂശ്മാണ്ഡ, സ്കന്ദ മാത, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് അവ. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്റെ ജനനവുമായി പലരും ഈ ഉത്സവത്തെ ബന്ധപ്പെടുത്തുന്നു. ശ്രീരാമന്റെ ജനനവും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ഈ ദിവസത്തില്‍ ആഘോഷത്താല്‍ മുഖരിതമാകുന്നു. അദ്ദേഹത്തെ ആരാധിക്കാന്‍ ഭക്തര്‍ ഈ പുണ്യസ്ഥലങ്ങളില്‍ എത്തുന്നു.

ചൈത്ര നവരാത്രി ആഘോഷങ്ങള്‍
ക്ഷേത്രങ്ങളും ആരാധനാലയങ്ങളും ചൈത്ര നവരാത്രി ദിവസങ്ങളില്‍ ഭക്തര്‍ക്ക് പ്രാര്‍ത്ഥനക്കായി സൗകര്യങ്ങള്‍ ഒരുക്കുന്നു. കൂടാതെ, ഈ ഒമ്പത് ദിവസങ്ങളില്‍ ഭക്തര്‍ മദ്യപാനം, നോണ്‍-വെജ് ഭക്ഷണം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുന്നതും ഒഴിവാക്കുന്നു. ഹിന്ദു ജ്യോതിഷ പ്രകാരം നിരവധി ആളുകള്‍ ഈ സമയം ആചാരങ്ങളും പൂജകളും നടത്തുന്നു.

എന്തുകൊണ്ടാണ് ചൈത്ര നവരാത്രി ആഘോഷിക്കുന്നത്
ഹിന്ദു വിശ്വാസികള്‍ ഒരു വര്‍ഷത്തില്‍ ആചരിക്കുന്ന നാല് നവരാത്രികളില്‍ ഒന്നാണ് ചൈത്ര നവരാത്രി. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച്-ഏപ്രില്‍ മാസമായ ചൈത്ര മാസത്തിലാണ് ഈ നവരാത്രി വരുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായി ശ്രീരാമന്റെ ജന്മദിനമായ രാമനവമിയോടെയാണ് ചൈത്ര നവരാത്രി അവസാനിക്കുന്നത്. ഈ വര്‍ഷം രാമനവമി 2022 ഏപ്രില്‍ 10 ന് ആഘോഷിക്കും.



Click it and Unblock the Notifications