Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ചൈത്ര നവരാത്രിയില് ദുര്ഗാദേവിയെ പ്രീതിപ്പെടുത്താന് ഈ ആചാരം
വര്ഷത്തില് രണ്ടു തവണയാണ് നവരാത്രി ആഘോഷിക്കുന്നത്. ചൈത്ര നവരാത്രി മാര്ച്ച് അല്ലെങ്കില് ഏപ്രില് മാസങ്ങളില് വരുമ്പോള്, ശാരദിയ നവരാത്രി സാധാരണയായി ഒക്ടോബര്-നവംബര് മാസങ്ങളില് ആഘോഷിക്കുകയും ദസറയോടെ അവസാനിക്കുകയും ചെയ്യുന്നു. ചൈത്ര നവരാത്രി, വസന്ത നവരാത്രി എന്നും അറിയപ്പെടുന്നു. ഈ വര്ഷം ചൈത്ര നവരാത്രിയുടെ ഒമ്പത് ദിവസത്തെ വ്രതാനുഷ്ഠാനവും ദുര്ഗ്ഗാ ആരാധനയും ഏപ്രില് 2 മുതല് ഏപ്രില് 11 വരെയാണ്. ഈ ഉത്സവത്തിലെ ഓരോ ദിവസവും ദുര്ഗാ ദേവിയുടെ ഓരോ അവതാരത്തിനായി സമര്പ്പിച്ചിരിക്കുന്നു. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കുഷ്മാണ്ഡ, സ്കന്ദമാത, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് ചൈത്ര നവരാത്രിയില് ആരാധിക്കുന്ന ദുര്ഗ്ഗാ ദേവിയുടെ അവതാരങ്ങള്.
ഭക്തര് ഒന്പത് ദിവസം വ്രതമനുഷ്ഠിക്കുകയും ദേവിയെ ആരാധിക്കുകയും ചെയ്യുന്ന ഒരു മഹത്തായ അവസരമാണ് നവരാത്രി. എല്ലാ ഹിന്ദുക്കള്ക്കും പ്രാധാന്യമുള്ളതാണ് ഈ ഉത്സവം. അതിനാല്, ഈ വേളയില് ദേവിയെ പ്രാര്ത്ഥിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നവര്ക്ക് ഐശ്വര്യവും ഭാഗ്യവും കൈവരുന്നു. എങ്കിലും, വ്രതമെടുക്കുന്ന ഭക്തര് ഒമ്പത് ദിവസങ്ങളില് ചില കര്ശനമായ നിയന്ത്രണങ്ങള് പാലിക്കണം. നിങ്ങള് ചൈത്ര നവരാത്രിയില് വ്രതം എടുക്കുകയാണെങ്കില്, നിങ്ങള് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള് ഇതാ.

ലഹരിപാനീയങ്ങള് ഒഴിവാക്കുക
നവരാത്രി ഉള്പ്പെടെയുള്ള ഏതെങ്കിലും മതപരമായ ചടങ്ങുകളിലും ഉത്സവങ്ങളിലും മദ്യം കഴിക്കുന്നത് ഹൈന്ദവ വിശ്വാസമനുസരിച്ച് കര്ശനമായി നിരോധിച്ചിരിക്കുന്നു. ചൈത്ര നവരാത്രി നാളുകളില് ലഹരിപാനീയങ്ങള് മുഴുവനായും ഉപേക്ഷിക്കണം.

മുടി മുറിക്കരുത്
വ്രതമനുഷ്ഠിക്കുന്ന ഭക്തര് നവരാത്രിയില് മുടിവെട്ടുകയോ ഷേവ് ചെയ്യുകയോ ചെയ്യുന്നത് ഒഴിവാക്കണം. നവരാത്രി സമയത്ത് താടി വടിക്കുന്നതും നിഷിധമാണ്.

നഖം വെട്ടരുത്
മേല്പ്പറഞ്ഞ മുടിവെട്ടലിനും ഷേവിംഗിനും പുറമേ, ഭക്തര് ഈ ഒമ്പത് ദിവസങ്ങളില് നഖം മുറിക്കുന്നതില് നിന്ന് വിട്ടുനില്ക്കണം.

ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കരുത്
ഉള്ളിയും വെളുത്തുള്ളിയും തമസ് സ്വഭാവമുള്ള ഭക്ഷണങ്ങളാണ്. ഇത് മനസ്സിനോ ശരീരത്തിനോ ഹാനികരമാകുമെന്ന് സൂചിപ്പിക്കുന്നു. ഒന്പത് ദിവസം ഭക്തര് സാത്വികമായ ഭക്ഷണക്രമം പാലിക്കണം.

നോണ് വെജിറ്റേറിയന് ഭക്ഷണങ്ങള് കഴിക്കുന്നത് ഒഴിവാക്കുക
വെളുത്തുള്ളി, ഉള്ളി, ധാന്യങ്ങള്, ഉപ്പ് എന്നിവ കൂടാതെ, ഇക്കാലത്ത് ഭക്തര് എല്ലാ നോണ്-വെജിറ്റേറിയന് ഭക്ഷണങ്ങളില് നിന്നും വിട്ടുനില്ക്കണം.

നാരങ്ങ അരിഞ്ഞെടുക്കാന് പാടില്ല
നവരാത്രി സമയത്ത്, നാരങ്ങ മുറിക്കുന്നത് പരമാവധി ഒഴിവാക്കണം. ഇത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഭക്ഷണം കഴിക്കുന്ന ഭക്തര് ഇത് ഒഴിവാക്കാന് കൂടുതല് മുന്കരുതലുകള് എടുക്കണം.

എണ്ണയില് പൊരിച്ച ഭക്ഷണങ്ങള് കഴിക്കുന്നത് ഒഴിവാക്കുക
ഈ ഒമ്പത് ദിവസത്തെ ആഘോഷങ്ങളില് വറുത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്, കാരണം ഇത് ശരീരത്തിന്റെയും ആത്മാവിന്റെയും ശുദ്ധീകരണ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നു.

ലെതര് വസ്തുക്കള് ഉപയോഗിക്കരുത്
നവരാത്രിയില് വ്രതം അനുഷ്ഠിക്കുന്നവര് തുകല് കൊണ്ട് നിര്മ്മിച്ച ബെല്റ്റ്, ഷൂസ്, വാലറ്റുകള് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. വീട് ഒഴിഞ്ഞുകിടക്കരുത്, അഖണ്ഡജ്യോതി എപ്പോഴും കത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന് ആരെങ്കിലും അവിടെ ഉണ്ടായിരിക്കണം.

ഉച്ചയുറക്കം വേണ്ട
വിഷ്ണുപുരാണം അനുസരിച്ച് നവരാത്രി വ്രതം അനുഷ്ഠിക്കുമ്പോള് ഉച്ചയ്ക്ക് ഉറങ്ങുന്നത് ഒഴിവാക്കണം. വ്രതാനുഷ്ഠാനത്തിലൂടെ ലഭിക്കുന്ന എല്ലാ നല്ല കര്മ്മങ്ങളും ഉച്ചയ്ക്ക് ഉറങ്ങുന്നതോടെ അസാധുവാകുമെന്നാണ് പൊതുവെയുള്ള വിശ്വാസം. നവരാത്രിയില് ഉപവാസം ഒരു സാധാരണ ആചാരമാണ്, എന്നാല് പട്ടിണി കിടക്കരുത്, കാരണം അത് ആരോഗ്യത്തെ ബാധിക്കും. ദിവസം മുഴുവന് ചെറിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.

ദേവിയെ പൂജിക്കാന്
നവരാത്രിയിലെ ദശമി വരെയുള്ള എല്ലാ ദിവസങ്ങളിലും അഖണ്ഡദീപം കത്തിക്കുക. ഇത് നിങ്ങള്ക്ക് അപ്രായോഗികമാണെങ്കില്, ഉത്സവം അവസാനിക്കുന്നതുവരെ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നിങ്ങള്ക്ക് ആരതി നടത്താം. നവരാത്രിയിലെ എല്ലാ ദിവസങ്ങളിലും ദുര്ഗ്ഗാ ചാലിസയുടെയും ദുര്ഗ്ഗാ സപ്തസതിയുടെയും വരികള് ചൊല്ലുക. ദുര്ഗാ ദേവിയുടെ എല്ലാ അവതാരങ്ങള്ക്കും ചുവന്ന പൂക്കള് അര്പ്പിക്കുക. പൂജാവേളയില് ചുവന്ന വസ്ത്രം ധരിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
