Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
സ്വപ്നം തരും മുന്നറിയിപ്പുകള്‍
സ്വപ്നങ്ങള്‍ കാണാത്തവര്‍ കുറയും. ഉണര്ന്നിരിയ്ക്കുമ്പോഴുള്ള ദിവാസ്വപ്നങ്ങളെക്കുറിച്ചല്ല, പറയുന്നത്. രാത്രി ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങള്‍.
ഇതില്‍ നല്ല സ്വപ്നങ്ങളും ദുസ്വപ്നങ്ങളുമെല്ലാമുണ്ടാകും. സ്വപ്നങ്ങളെന്തായാലും നാം കാണുന്ന പല സ്വപ്നങ്ങളും നമ്മുടെ ജീവിതമായും ശീലങ്ങളുമായുമെല്ലാം ബന്ധപ്പെട്ടു കിടക്കുന്നവയുമാകാം. ചിലത് നമുക്കുള്ള താക്കീതുകളും.
നാം കാണുന്ന ചില സ്വപ്നങ്ങള്‍ നമ്മുടെ ജീവിതമായി ഏതു വിധത്തിലാണ് ബന്ധപ്പെട്ടു കിടക്കുകയെന്നറിയൂ,

സ്വപ്നം തരും മുന്നറിയിപ്പുകള്‍
കാര്‍ ഡ്രൈവ് ചെയ്യുന്നതായി സ്വപ്നം കണ്ടാല്‍ ഇത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ സൂചിപ്പിയ്ക്കുന്നു. കാറോടിയ്ക്കുമ്പോള്‍ ശ്രദ്ധ വേണം. കാറിന്റെ കണ്ടീഷനെപ്പറ്റിയറിയണം. ഇതുപോലെ ആരോഗ്യത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും ശരീരം ഏതവസ്ഥയിലേയ്ക്കാണു പോകുന്നതെന്നും ഓര്മിയ്ക്കണെന്നാണ് സ്വപ്നം പറയുന്നത്.

സ്വപ്നം തരും മുന്നറിയിപ്പുകള്‍
സ്വപ്നത്തില്‍ നാം നമ്മെത്തന്നെയല്ല, പക്ഷികളെയോ മൃഗങ്ങളേയോ ആണ് കാണുന്നതെങ്കില്‍ ഇതു നമ്മുടെ ഉള്ളിലെ ആഗ്രഹങ്ങളേയും ആവശ്യങ്ങളേയും സൂപിപ്പിയ്ക്കുന്നു.

സ്വപ്നം തരും മുന്നറിയിപ്പുകള്‍
നിങ്ങള്‍ നിങ്ങളെത്തന്നെയാണ് സ്വപ്നം കാണുന്നതെങ്കില്‍ നിങ്ങളുടെ ശീലങ്ങളെക്കുറിച്ച് തലച്ചോര്‍ നിങ്ങളെ ഓര്‍മിപ്പിയ്ക്കുകയാണ്.

സ്വപ്നം തരും മുന്നറിയിപ്പുകള്‍
നിങ്ങളെ ഏതെങ്കിലും മൃഗങ്ങള്‍ ഓടിയ്ക്കുന്നതായി സ്വപ്നം കണ്ടാല്‍ ഇത് നിങ്ങള്‍ അടിമായായ ഏതെങ്കിലും ദുശീലത്തെയാണ് കാണിയ്ക്കുന്നത്. നിങ്ങളുടെ മനസിന് അറിയാം, ഇത് നല്ല ശീലമല്ലെന്ന്.

സ്വപ്നം തരും മുന്നറിയിപ്പുകള്‍
മരണം സ്വപ്നം കാണുന്നതു നല്ലതാണെന്നു പറയും. ഇത് ദീര്‍ഘായുസിനെ സൂചിപ്പിയ്ക്കുമെന്നാണ് പറയുക. വാസ്തവത്തില്‍ ഏതെങ്കിലും ശീലങ്ങള്‍, സ്വഭാവം നിങ്ങള്‍ ഉപേക്ഷിയ്ക്കുന്നതിനെ, അതിന്റെ അവസാനത്തെയാണ് മരണമെന്ന സ്വപ്നം സൂചിപ്പിയ്ക്കുന്നത്.

സ്വപ്നം തരും മുന്നറിയിപ്പുകള്‍
ഉണര്‍ന്ന ശേഷവും മരണം സ്വപ്നം കണ്ടതിനെക്കുറിച്ചു വ്യക്തമായി ഓര്‍ക്കുന്നുവെങ്കില്‍ ഇത് നിങ്ങള്‍ക്കുള്ളില്‍ സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന മാറ്റമാണ്.

സ്വപ്നം തരും മുന്നറിയിപ്പുകള്‍
ചിലപ്പോള്‍ സ്വപ്നങ്ങള്‍ ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ അതേപടി പറയും. സ്വപ്നത്തില്‍ കണ്ട കാര്യം അല്പം പോലും വ്യത്യാസപ്പെടാതെ അതേപടി നടക്കും. നമ്മുടെ തലച്ചോറിന്റെയും മനസിന്റെയുമെല്ലാം കളികളെന്നു പറയാം.

സ്വപ്നം തരും മുന്നറിയിപ്പുകള്‍
സ്വപ്നത്തില്‍ നിറമുള്ള വസ്ത്രങ്ങളിഞ്ഞു നിങ്ങളെ കാണുകയാണെങ്കില്‍ ഇതു നിങ്ങളുടെ കുട്ടികളെപ്പോലെയുള്ള സ്വാഭാവത്തെ കാണിയ്ക്കുന്നു.

സ്വപ്നം തരും മുന്നറിയിപ്പുകള്‍
നഗ്നമായി നടക്കുന്നതാണ് സ്വപ്നത്തിലെങ്കില്‍ ഇത് നിങ്ങളുടെ ജീവിതം നിങ്ങള്‍ക്കു സുഖകരമാണെന്നതിന്റെ സൂചനയാണ്. ഓഫീസ് വസ്ത്രത്തിലാണ് നിങ്ങള്‍ നിങ്ങളെ സ്വപ്നം കാണുന്നതെങ്കില്‍ നിങ്ങള്‍ വ്യക്തിജീവിതത്തേക്കാള്‍ പ്രൊഫഷണല്‍ ജീവിതത്തിനു മുന്‍ഗണന നല്കുന്നുവെന്നു പറയാം.

സ്വപ്നം തരും മുന്നറിയിപ്പുകള്‍
നമ്മുടെ മനസിന്റെ അടിത്തട്ടിലുറങ്ങിക്കിടക്കുന്ന ആഗ്രഹങ്ങളും ചിന്തകളുമെല്ലാമാണ് സ്വപ്നത്തിലൂടെ പുറത്തു വരുന്നത്. ഇതേക്കുറിച്ചു നിങ്ങളുടെ ബോധമനസിനു പോലും അറിവുണ്ടായിരിയ്ക്കുകയില്ല.



Click it and Unblock the Notifications
