Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
ആര്‍ത്തവകാലത്ത് അടുക്കളയില്‍ കയറിയാല്‍...
വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം കൊണ്ടുനടക്കുന്നവരാണ് മനുഷ്യര്‍. ഏതു നാട്ടിലാണെങ്കിലും വിശ്വാസങ്ങള്‍ക്ക് പഞ്ഞവുമില്ല. ചിലത് തികഞ്ഞ അന്ധിവിശ്വാസമെന്ന പേരില്‍ തള്ളിക്കളയേണ്ടതാണ്. ചിലതാകട്ടെ, വിശ്വാസത്തിലെടുക്കേണ്ടതും.
പലപ്പോഴും ഇത്തരം വിശ്വാസങ്ങള്‍ക്കു പുറകില്‍ മറ്റു ചില വാസ്തവങ്ങളുമുണ്ടാകുമെന്നാണ് കണക്ക്. ഇത്തരം ചില വിശ്വാസങ്ങളേയും ഇവയുടെ പുറകിലെ സത്യങ്ങളേയും കുറിച്ചറിയൂ,

ആര്‍ത്തവകാലത്ത് അടുക്കളയില്‍ കയറിയാല്‍.
ആര്‍ത്തവസമയത്ത് പണ്ടുകാലത്ത് സ്ത്രീകള്‍ അടുക്കളയില്‍ കയറിയിരുന്നതു വിലക്കിയിരുന്നു. അശുദ്ധമാകുമെന്ന കാരണമാണ് ഇതിനു കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ വാസ്തവത്തില്‍ പണ്ടുകാലത്തെ വീടുകളില്‍ പണിയൊഴിഞ്ഞിട്ടില്ലാത്ത സ്ത്രീകള്‍ക്കു വിശ്രമത്തിനായാണ് ഇത്തരമൊരു കാര്യം പറഞ്ഞിരുന്നത്. ഈ ദിവസങ്ങളില്‍ ക്ഷീണം കൂടുമെന്നതിനാല്‍ പണികളില്‍ നിന്നും പൂര്‍ണവിശ്രമം തന്നെ.

ആര്‍ത്തവകാലത്ത് അടുക്കളയില്‍ കയറിയാല്‍.
ഗര്‍ഭിണികളായ സ്ത്രീകള്‍ സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങി നടക്കരുതെന്നു പറയും. പ്രത്യേകിച്ച് ഒറ്റയ്ക്ക്. ദുഷ്ടശക്തികള്‍ ഗര്‍ഭിണികളെ ലാക്കാക്കി നടക്കുന്നുവെന്ന കാരണമാണ് പറയാറ്. എന്നാല്‍ സന്ധ്യാസമയം കഴിഞ്ഞ് ഇരുട്ടത്ത് എന്തെങ്കിലും കണ്ടു പേടിച്ചാല്‍ സ്ത്രീ ശരീരത്തില്‍ ചില ഹോര്മോണുകളുണ്ടാകും. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനു നല്ലതല്ല.

ആര്‍ത്തവകാലത്ത് അടുക്കളയില്‍ കയറിയാല്‍.
സന്ധ്യ കഴിഞ്ഞ് നഖം വെട്ടരുതെന്നു പറയും. പണ്ടുകാലത്ത് നെയില്‍ കട്ടറും മറ്റു സുരക്ഷിത മാര്ഗങ്ങളുമൊന്നുമില്ലായിരുന്നു. വൈദ്യുതിയുമില്ല. ഇരുട്ടില്‍ കൈനഖം മുറിയ്ക്കുന്നത് മുറിവുണ്ടാക്കുമെന്ന കാരണമാണ് ഇതിനു പുറകില്‍.

ആര്‍ത്തവകാലത്ത് അടുക്കളയില്‍ കയറിയാല്‍.
സന്ധ്യകഴിഞ്ഞു തയ്ക്കരുതെന്നു പറഞ്ഞിരുന്നതും കയ്യില്‍ സൂചി തറച്ചു കയറി മുറിവേല്ക്കാതിരിയ്ക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായായിരുന്നു.

ആര്‍ത്തവകാലത്ത് അടുക്കളയില്‍ കയറിയാല്‍.
അരി അടുപ്പത്തിടുമ്പോള്‍ ഒരു മണി പോലും താഴെ വീണുപോകരുതെന്നു പറയും. ഇങ്ങനെ ചെയ്താല്‍ ദാരിദ്ര്യമാകുമത്രെ ഫലം. ഭക്ഷണം ഒരു തരി പോലും നഷ്ടപ്പെടുത്താതിരിയ്ക്കാനുള്ള ന്യായമാണിത്.

ആര്‍ത്തവകാലത്ത് അടുക്കളയില്‍ കയറിയാല്‍.
സൂര്യഗ്രഹണസമയത്തു ഭക്ഷണം കഴിച്ചാല്‍ വിഷമാകുമെന്നു പറയും. ഇതിനു പുറകിലും ഒരു കാര്യമുണ്ട്. സൂര്യഗ്രഹണസമയത്ത് അന്തരീക്ഷത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ടു ഭൂമിയില്‍ പതിയ്ക്കും. ഇവയില്‍ പല രോഗങ്ങള്‍ക്കുമുള്ള ഘടകങ്ങളുണ്ട്. ഇവ ഭക്ഷണത്തില്‍ പതിയ്ക്കുന്നതും ഇതു കഴിയ്ക്കുന്നതും അസുഖങ്ങള്‍ വരുത്തി വയ്ക്കും.

ആര്‍ത്തവകാലത്ത് അടുക്കളയില്‍ കയറിയാല്‍.
സന്ധാ സമയത്ത് അടിച്ചു വാരുന്നത് ലക്ഷ്മീദേവിയെ ദൂരെ നിര്‍ത്തുമെന്നാണ് വിശ്വാസം. ഇരുട്ടില്‍ അടിച്ചു വാരുമ്പോള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടാതിരിയ്ക്കാനുള്ള മുന്‍കരുതല്‍.



Click it and Unblock the Notifications