Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ജാതകം പറയും നിങ്ങളിലെ സന്താനഭാഗ്യം
വിവാഹം ലോകത്തിലെ ഒരു പവിത്രമായ ബന്ധമാണ്. എന്നാല്‍ വിവാഹ ശേഷം കുട്ടികള്‍ ഉണ്ടാവുക എന്നുള്ളത് പ്രകൃതിദത്തമായ ഒരു കാര്യമാണ്. എന്നാല്‍ ഇതിന് സാധിക്കാതെ വരുന്ന ചില ദമ്പതികളുണ്ട്. പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം, മാതൃത്വത്തില്‍ സന്തോഷം കണ്ടെത്തുന്നത് മറക്കാനാവാത്ത ഒരു വികാരമാണ്. അസഹനീയമായ വേദനയ്ക്ക് ശേഷം ഒരു കുട്ടി ജനിച്ചതിന്റെ സന്തോഷം ഒരു വാക്കിലും വിവരിക്കാനാവില്ല.
കുട്ടികള്‍ ഇല്ലാത്തതിന്റെ പ്രധാന കാരണം പലപ്പോഴും ജാതകത്തിലെ ഗ്രഹങ്ങളുടെ മോശം അവസ്ഥയായിരിക്കാം. ജ്യോതിഷമനുസരിച്ച്, ജാതകത്തില്‍ വന്ധ്യതയ്ക്ക് കാരണമായേക്കാവുന്ന വിവിധ സ്ഥാനങ്ങള്‍ ഉണ്ട്. ജാതകത്തിലെ നിരവധി ഗൃഹങ്ങളുടേയും ഗ്രഹങ്ങളുടെയും ദുര്‍ബലമായ അവസ്ഥ കുട്ടികളുണ്ടാവുന്നകിന് തടസ്സമുണ്ടാക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വന്ധ്യതയുടെ ജ്യോതിഷ കാരണം
വേദ ജ്യോതിഷമനുസരിച്ച്, ഒരു സ്ത്രീയുടെ ജാതകത്തില്‍ 5-ആം ഗൃഹത്തിന്റെ പ്രഭു 7-ാം ഗൃഹത്തിലാണെങ്കില്‍, 7-ാം വീടിന്റെ പ്രഭു ദോഷകരമായ ഗ്രഹങ്ങളുള്ള ഒരു യോഗം ഉണ്ടാക്കുന്നുവെങ്കില്‍ അത് സന്താനഭാഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. വന്ധ്യതയ്ക്ക് പിന്നിലെ ഒരു പ്രധാന കാരണമാണിത്. ഇത് ഒരു സ്ത്രീയുടെ ജീവിതത്തിലെ കുട്ടികളുണ്ടാവുന്നതിനുള്ള സാധ്യതയെ കുറക്കുന്നു.

അഞ്ചാമത്തെ ഗൃഹം
സന്തതിയുടെയും കുട്ടികളുടെയും സന്തോഷത്തിന്റെയും പ്രാധാന്യമാണ് അഞ്ചാമത്തെ ഗൃഹം. ഒരു സ്ത്രീയുടെ ജാതകത്തില്‍ അഞ്ചാമത്തെ ഗൃഹം മോശമാണെങ്കില്‍ ബുധന്‍ ഗ്രഹം അത് കുട്ടികളുണ്ടാവുന്നതിന് കാലതാമസം സൃഷ്ടിക്കുന്നു. കൂടാതെ, ഏഴാമത്തെ ഗൃഹത്തിലെ ശത്രു രാശിചിഹ്നം ഉണ്ടാകുമ്പോള്‍ അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ജാതകത്തിന്റെ അഞ്ചാമത്തെ ഭവനത്തെ ശനി അല്ലെങ്കില്‍ രാഹു വീക്ഷിക്കുന്നുണ്ടെങ്കിലും, കുട്ടികള്‍ പെട്ടെന്നുണ്ടാവുകയില്ല.

ഏഴാമത്തെ ഭവനത്തില്‍
ഏഴാമത്തെ ഭവനത്തില്‍ സൂര്യനോ ശനിയുടേയോ അഭാവം, കുട്ടികളെ ലഭിക്കുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. ജാതകത്തിലെ ഒരു മോശം ഗൃഹത്തില്‍ ചൊവ്വയും കേതുവും ഇരിക്കുകയാണെങ്കിലും ഇത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അത് മാത്രമല്ല ഇത് സന്താനഭാഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്

ജ്യോതിഷ പരിഹാരങ്ങള്‍
ജ്യോതിഷമനുസരിച്ച്, ജാതകത്തിന്റെ അഞ്ചാമത്തെയും ഒമ്പതാമത്തെയും പതിനൊന്നാമത്തെയും ഭവനത്തിലാണ് ജീവിതത്തിലെ ഒരു കുട്ടിക്ക് കാരണമാകുന്നത്. ഇതിനൊപ്പം ജാതകത്തിന്റെ ഏഴാമത്തെ ഗൃഹവും ഗര്‍ഭാവസ്ഥക്ക് കാരണമാകുന്നതാണ്. ഇതിന് വേണ്ടി എന്തൊക്കെ ജ്യോതിഷ പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ജ്യോതിഷ പരിഹാരങ്ങള്‍
കുട്ടികളുടെ സന്തോഷം കൈവരിക്കുന്നതിനായി സ്ത്രീകള്‍ക്ക് ഹരിവംശപുരാണം അല്ലെങ്കില്‍ ഗോപാല്‍ സഹസ്രാനം പാരായണം ചെയ്യാമെന്ന് ജ്യോതിഷികള്‍ പറയുന്നു. വളരെ വേഗം ഇവ ചെയ്യുന്നതിലൂടെ അവര്‍ക്ക് പ്രയോജനകരമായ ഫലങ്ങള്‍ ലഭിക്കും. കൂടാതെ, ഗര്‍ഭധാരണത്തിന് കാലതാമസം നേരിടുന്നവര്‍, അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള സാധ്യതക്ക് വേണ്ടിയും ഇത് ഉരുവിടാവുന്നതാണ്. കുട്ടികളുണ്ടാകാന്‍ സ്ത്രീകള്‍ക്ക് പതിവായി പശുവിന് പാല് കഴിക്കാം. ദിവസവും ശിവ-പാര്‍വതിയെ ആരാധിക്കുന്നത് പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ജ്യോതിഷ പരിഹാരങ്ങള്‍
ഒരു വിശ്വാസമനുസരിച്ച്, ഭാര്യാഭര്ത്താക്കന്മാര് എല്ലാ ദിവസവും രാവിലെ വെള്ളത്തില്‍ മഞ്ഞള്‍ കലര്‍ത്തി സൂര്യന് സമര്‍പ്പിക്കാവുന്നതാണ്. ഇവര്‍ക്ക് ഉടനേ തന്നെ സന്താനഭാഗ്യം ഉണ്ടാവും എന്നാണ് വിശ്വാസം. ഇതുകൂടാതെ, ഭാര്യാഭര്ത്താക്കന്മാര് ഏകാദശി ഉപവസിക്കുന്നതും ശുഭകരമായ ഫലങ്ങള്‍ നല്കുന്നു എന്നാണ് വിശ്വാസം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടേയും വിശ്വാസത്തോടെയും ആണ് ചെയ്യേണ്ടത്.



Click it and Unblock the Notifications
