Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈ നക്ഷത്രക്കാര്‍ക്ക് ജോലി സ്ഥിരമല്ല, പക്ഷേ നേട്ടം
ജോലി മാറ്റവും ജോലിയിലെ ഉയര്‍ച്ച താഴ്ചകളും എല്ലാവരേയും ബാധിക്കുന്നതാണ്. ജോലി കിട്ടാന്‍ ഒരു സമയം പ്രമോഷന് മറ്റൊരു സമയം എന്നിങ്ങനെ പിന്നീടുള്ള ജീവിതം വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. എന്നാല്‍ പലപ്പോഴും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഇതെല്ലാം നമ്മുടെ ജന്മ നക്ഷത്രത്തോട് വളരെ അടുത്ത് കിടക്കുന്നതാണ് എന്ന്. കാരണം ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ജോലി എന്നത് വളരെയധികം ജന്മ നക്ഷത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.
എന്നാല്‍ ഇതും നിങ്ങളുടെ കരിയറും തമ്മില്‍ എന്താണ് ബന്ധം എന്ന കാര്യം ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ജീവിതത്തില്‍ പല വിധത്തിലുള്ള കാര്യങ്ങളും നക്ഷത്രവും രാശിയും നോക്കിയാണ് പലരും തീരുമാനിക്കുന്നത്. നമ്മുടെ സമയത്തില്‍ മാറ്റം വരുന്നതിലൂടെ അത് കരിയറിലും മാറ്റം വരുത്തുന്നു. എങ്ങനെയെല്ലാം ഏതൊക്കെ നക്ഷത്രക്കാര്ക്കാണ ഈ വര്‍ഷം ജോലിയില്‍ മാറ്റമുണ്ടാവുന്നത് എന്ന് നോക്കാം.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം തൊഴിലില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും അത് വലിയൊരു ഉത്തരവാദിത്വമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും പല വിധത്തിലുള്ള സമ്മര്‍ദ്ദങ്ങളില്‍ നിന്നുള്ള ഒരു മോചനമാണ് പലപ്പോഴും ഭരണി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം സംഭവിക്കുന്നത്. ഉത്സാഹത്തോടെ ഏത് കാര്യത്തേയും നേരിടുന്നതിനും ചെയ്ത് തീര്‍ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അതുകൊണ്ട് തന്നെ ധൈര്യത്തോടെ നല്ലത് പ്രതീക്ഷിച്ച് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജോലിയിലെ സ്ഥിരത ഇവര്‍ക്ക് സംശയമാണ്. എങ്കിലും ഒന്ന് നഷ്ടപ്പെട്ടാല്‍ ഉടനേ തന്നെ അടുത്തത് ലഭിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ പ്രതാപം വര്‍ദ്ധിക്കുന്നു. മാത്രമല്ല തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോവുന്നതിനുള്ള സാധ്യതയും ഇവര്‍ക്കുണ്ട്. നിരവധി യാത്രകള്‍ ഇതിന് വേണ്ടി ഇവര്‍ നടത്തേണ്ടതായി വരുന്നു. തൊഴില്‍ രംഗത്ത് വളരെയധികം നേട്ടങ്ങളാണ് ഈ വര്‍ഷം മകയിരം നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നത്.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയും നേട്ടവുമാണ് ഈ വര്‍ഷം മുതല്‍ ഉണ്ടാവുന്നത്. അതുവരെ ജീവിതത്തില്‍ വലിയ പുരോഗതി തൊഴില്‍പരമായും സാമ്പത്തികപരമായും ഇവര്‍ക്കുണ്ടാവുന്നില്ല. എന്നാല്‍ 2019 മാര്‍ച്ച് 10നു ശേഷം ഇവര്‍ക്ക് നല്ല കാലമായിരിക്കും. ആഗ്രഹിക്കുന്ന ജീവിതവും തൊഴില്‍ മേഖലയും തന്നെയായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോവണം.

ആയില്യം
അപ്രതീക്ഷിതമായാണ് ആയില്യം നക്ഷത്രക്കാര്‍ക്ക് തൊഴിലില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. തൊഴില്‍ രംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്കിലും അതൊരിക്കലും നിങ്ങളുടെ വളര്‍ച്ചയെ തടഞ്ഞ് നിര്‍ത്തുകയില്ല. തൊഴിലുമായി ബന്ധപ്പെട്ട് കൂടുതല്‍ യാത്രകള്‍ നടത്തേണ്ടതായി വരുന്നു. അപ്രതീക്ഷിതമായാണ് നിങ്ങളുടെ തൊഴില്‍ രംഗത്ത് നിങ്ങള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത്.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്കും ഒരേ സമയം വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടേണ്ടതായി വരുന്നു. ഇത് ചിലപ്പോള്‍ ഈ നക്ഷത്രക്കാരെ മറ്റ് ജോലി ആവശ്യപ്പെടുന്നതിലേക്ക് എത്തിക്കുന്നു. എന്നാല്‍ ഒരിക്കലും തൊഴില്‍ രംഗത്ത് മടുപ്പ് എന്ന അവസ്ഥ ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ ഏറ്റെടുക്കുന്ന ജോലിയെല്ലാം നല്ല രീതിയില്‍ ഇവര്‍ മുന്നോട്ട് കൊണ്ട് പോവുന്നു.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ ധാരാളമുണ്ടാവുന്നു. ഇവര്‍ക്ക് മേലധികാരികളില്‍ നിന്ന് വളരെ നല്ല അനുഭവങ്ങള്‍ ആണ് ഉണ്ടാവുന്നത്. തൊഴില്‍ മേഖലയില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ ചില്ലറയല്ല. ഇത് പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ പോസിറ്റീവ് ആക്കി നിലനിര്‍ത്തുന്നത്. കലാം രംഗത്ത് തൊഴിലുമായി ബന്ധപ്പെട്ട് ഉയര്‍ച്ചകള്‍ ഉണ്ടാവുന്നു.

പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് ആണ് നേട്ടങ്ങള്‍ ഉണ്ടാവുന്നത്. ഭൂമി വില്‍പ്പന രംഗത്ത് തന്നെ നല്ല മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ പുതിയ വ്യാപാര സംരംഭത്തിന് തുടക്കം കുറിക്കുന്നതിന് സാധിക്കുന്നു ഈ നക്ഷത്രക്കാര്‍ക്ക്. ഇവര്‍ക്ക് സ്ഥിരമായി ജോലി ഉണ്ടാവില്ലെങ്കിലും ഒരിക്കലും ഇവരുടെ കരിയറിനെ ദോഷകരമായി ബാധിക്കുന്ന ഒന്നും ഇവര്‍ നേരിടേണ്ടതായി വരില്ല.



Click it and Unblock the Notifications
