Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ഈ ഏഴ് നക്ഷത്രക്കാരുടെ കരിയര്‍ പിടിച്ചാല്‍ കിട്ടില്ല
ഓരോ നക്ഷത്രക്കാരുടെ ജീവിതത്തിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. എന്നാലും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ജോലി മാറ്റവും ജോലിയിലെ ഉയര്‍ച്ച താഴ്ചകളും പലര്‍ക്കും ബാധിക്കുന്നുണ്ട്. പലപ്പോഴും ജോലി കിട്ടുന്ന ഒരു സമയം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം നക്ഷത്രപ്രകാരം കരിയറില്‍ ഉണ്ടാവുന്ന പോസിറ്റീവ് മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്.

എന്നാല്‍ ഓരോ നക്ഷത്രക്കാര്‍ക്കും കരിയറും തമ്മില്‍ എന്താണ് ബന്ധം എന്ന കാര്യം ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ജീവിതത്തില്‍ പല വിധത്തിലുള്ള കാര്യങ്ങളും നക്ഷത്രവും രാശിയും നോക്കി പലരും തീരുമാനമെടുക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ മികച്ച സമയത്തിലെ മാറ്റം എങ്ങനെയാണ് ജീവിതത്തില്‍ സഹായിക്കുന്നത് എന്ന് നോക്കാം. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം തൊഴിലില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത് വലിയൊരു ഉത്തരവാദിത്വമായി പിന്നീട് മാറുന്നുണ്ട്. എങ്കിലും ഇത് ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. ഉത്സാഹത്തോടെ ഏത് കാര്യത്തേയും നേരിടുന്നതിനും ചെയ്ത് തീര്‍ക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ധൈര്യത്തോടെ നല്ലത് പ്രതീക്ഷിച്ച് നിങ്ങള്‍ക്ക് മുന്നോട്ട് പോവാന്‍ സാധിക്കുന്നുണ്ട്. ജോലിയിലെ സ്ഥിരത ഇവരില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എങ്കിലും ഒന്ന് നഷ്ടപ്പെട്ടാല്‍ ഉടനേ തന്നെ അടുത്തത് ലഭിക്കുന്നു എന്നുള്ളതാണ് ഇവരുടെ പ്രത്യേകത.

മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ പ്രതാപം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോവുന്നതിനുള്ള സാധ്യതയും ഇവരില്‍ കാണുന്നു. നിരവധി യാത്രകള്‍ ഇവര്‍ ജോലിയുടെ ഭാഗമായി നടത്തേണ്ടി വരുന്നുണ്ട്. തൊഴില്‍ രംഗത്ത് വളരെയധികം നേട്ടങ്ങളാണ് ഇവരെ കാത്തിരിക്കുന്നു.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയും നേട്ടവും ഉണ്ടാവുന്നുണ്ട്. അതുവരെ ജീവിതത്തില്‍ വലിയ പുരോഗതി തൊഴില്‍പരമായും സാമ്പത്തികപരമായും ഇവര്‍ക്കുണ്ടാവുന്നില്ല. പക്ഷേ പിന്നീട് ഇവരുടെ ജീവിതത്തില്‍ സാമ്പത്തിക പുരോഗതിയും നേട്ടവും ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന ജീവിതവും തൊഴില്‍ മേഖലയും തന്നെയായിരിക്കും ഇവര്‍ക്ക് ലഭിക്കുന്നത്. നേട്ടങ്ങള്‍ വിധിയുടെ മാറ്റവുമായി വരുന്നതായിരിക്കും.

ആയില്യം
അപ്രതീക്ഷിതമായാണ് ആയില്യം നക്ഷത്രക്കാര്‍ക്ക് തൊഴിലില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. തൊഴില്‍ രംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളെ വരെ നമുക്ക് നിസ്സാരമായി ഇല്ലാതാക്കാവുന്നതാണ്. തൊഴിലുമായി ബന്ധപ്പെട്ട് കൂടുതല്‍ യാത്രകള്‍ നടത്തേണ്ടതായി വരുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഇത്ജീവിതത്തില് അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് വിവിധ തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ജോലി ചെയ്യുന്നതിലൂടെ ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. ചിത്തിര നക്ഷത്രക്കാര്‍ക്കും ഒരേ സമയം വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടേണ്ടതായി വരുന്നു. ഇത് ചിലപ്പോള്‍ ഈ നക്ഷത്രക്കാരെ മറ്റ് മികച്ച ജോലികളിലേക്ക് എത്തിക്കുന്നു. എന്നാല്‍ ഒരിക്കലും തൊഴില്‍ രംഗത്ത് മടുപ്പ് എന്ന അവസ്ഥ ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ ഏറ്റെടുക്കുന്ന ജോലികളെല്ലാം തന്നെ മികച്ച രീതിയില്‍ കൊണ്ട് പോവുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്‍ക്ക് മികച്ച അവസരങ്ങള്‍ ആണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ തൊടുന്നതെല്ലാം പൊന്നായിരിക്കും. ഇവര്‍ക്ക് മേലധികാരികളില്‍ നിന്ന് വളരെ നല്ല അനുഭവങ്ങള്‍ ആണ് ഉണ്ടാവുന്നത്. തൊഴില്‍ മേഖലയില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ നിസ്സാരമായി കണക്കാക്കേണ്ടതില്ല. ഇത് പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ പോസിറ്റീവ് ആക്കി നിലനിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ മികച്ച നേട്ടങ്ങളാണ് ഈ നക്ഷത്രക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നത്.

പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാര്‍ക്ക് മികച്ച അവസരങ്ങള്‍ ഓരോ സമയത്തും ലഭിക്കുന്നുണ്ട്. ഭൂമി വില്‍പ്പന രംഗത്ത് തന്നെ നല്ല മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ജീവിതത്തില്‍ പുതിയ വ്യാപാര സംരംഭത്തിന് തുടക്കം കുറിക്കുന്നു ഈ നക്ഷത്രക്കാര്‍. ഇവര്‍ക്ക് സ്ഥിരമായി ജോലി ഉണ്ടാവില്ലെങ്കിലും ഒരിക്കലും ഇവരുടെ കരിയറിനെ ദോഷകരമായി ബാധിക്കുന്ന ഒന്നും ഇവര്‍ക്കുണ്ടാവുന്നില്ല.



Click it and Unblock the Notifications











