For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Career Horoscope 2023: കരിയര്‍ വര്‍ഷഫലം; 12 രാശിക്കും 2023ല്‍ ജോലിയിലെ ഉയര്‍ച്ചതാഴ്ച്ചകള്‍ ഈ വിധം

|

എല്ലാവര്‍ക്കും പുതിയ പ്രതീക്ഷകളും പുതിയ സ്വപ്നങ്ങളും പുതിയ ലക്ഷ്യങ്ങളും നല്‍കിക്കൊണ്ട് വീണ്ടുമൊരു പുതുവര്‍ഷം വരികയായി. എല്ലാവരുടെയും ജീവിതത്തില്‍ ഒരുപാട് പ്രതീക്ഷകള്‍ കൊണ്ടുവരുന്ന വര്‍ഷമായിരിക്കും ഇത്. കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാകാതെ കിടന്ന ഞങ്ങളുടെ ജോലികള്‍ വരുന്ന പുതുവര്‍ഷത്തില്‍ പൂര്‍ത്തിയാകുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.

Most read: ആറ് ഷഷ്ഠിക്ക് തുല്യം ഒരു സ്‌കന്ദഷഷ്ഠി; വ്രതമെടുത്താല്‍ അഭിവൃദ്ധിയും സൗഭാഗ്യവുംMost read: ആറ് ഷഷ്ഠിക്ക് തുല്യം ഒരു സ്‌കന്ദഷഷ്ഠി; വ്രതമെടുത്താല്‍ അഭിവൃദ്ധിയും സൗഭാഗ്യവും

രാശിചിഹ്നത്തെ അടിസ്ഥാനമാക്കി 2023 വര്‍ഷത്തില്‍ നിങ്ങളുടെ കരിയറിലെ ഉയര്‍ച്ചതാഴ്ചകള്‍ എങ്ങനെയായിരിക്കും എന്ന് അറിയാന്‍ താല്‍പര്യമുണ്ടോ? ഗ്രഹങ്ങളുടെ ചലനത്തിനനുസരിച്ച് നിങ്ങളുടെ ഭാഗ്യം ഉയരുകയും താഴുകയും ചെയ്യും. 2023 വര്‍ഷത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും കരിയറിലെ ഗുണദോഷ ഫലങ്ങള്‍ എങ്ങനെയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

2023 വര്‍ഷത്തില്‍ മേടം രാശിക്കാര്‍ക്ക് തൊഴില്‍പരമായി മികച്ച ഫലങ്ങള്‍ ലഭിക്കും. പത്താം ഭാവാധിപനായ ശനി ജനുവരി മാസത്തില്‍ കുംഭ രാശിയില്‍ പ്രവേശിക്കും. ഇത് തൊഴില്‍പരമായ കാര്യത്തിലും വരുമാന വര്‍ദ്ധനവിലും ചില പുതിയ നേട്ടങ്ങളെ സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് പ്രമോഷനും ശമ്പളവര്‍ധനവും ലഭിക്കും. പുതിയ മേഖലകളില്‍ നിക്ഷേപിക്കുന്നത് ഈ വര്‍ഷം നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ബിസിനസ്സുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും. രാഹു, കേതുവിന്റെ സംക്രമണ സമയത്ത് ജോലിസ്ഥലത്തെ നിങ്ങളുടെ അസൂയാലുക്കളെ കരുതിയിരിക്കണം. ജോലിയില്‍ സജീവമാകാനും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാനുമുള്ള ഏറ്റവും അനുകൂലമായ സമയം ഏപ്രിലിന് ശേഷമായിരിക്കും. വ്യാഴം നിങ്ങളുടെ രാശിയിലൂടെ സഞ്ചരിക്കുമ്പോള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അല്‍പം അലസത തോന്നിയേക്കാം.

ഇടവം

ഇടവം

2023 വര്‍ഷം ഇടവം രാശിക്കാര്‍ക്ക് കരിയറില്‍ മികച്ച ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍ ശനി നിങ്ങളുടെ രാശിയുടെ പത്താം ഭാവത്തില്‍ എത്തും. അതിനാല്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനം ഗുണം ചെയ്യും. ഏപ്രില്‍ വരെ വ്യാഴം നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ തുടരും. അതിന്റെ ഫലമായി നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ധാരാളം നേട്ടം ലഭിക്കും. നിങ്ങള്‍ ബിസിനസ്സ് മേഖലയുമായി ബന്ധമുള്ളവരാണെങ്കില്‍ മികച്ച ലാഭം ലഭിക്കും. വര്‍ഷത്തിന്റെ ആദ്യ ഭാഗത്തില്‍ നിങ്ങളുടെ മൂന്നാം ഭാവത്തില്‍ വ്യാഴം നില്‍ക്കുന്നതിനാല്‍ നിങ്ങളുടെ കഠിനാധ്വാനം പൂര്‍ണമായി ഗുണംചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ കരിയറില്‍ ഒരു വലിയ നേട്ടം കൈവരിക്കാന്‍ കഴിയും. ഏപ്രിലിന് ശേഷം, വ്യാഴത്തിന്റെയും രാഹുവിന്റെയും സംയുക്ത സംക്രമണം വിദേശത്ത് നിന്നുള്ള നേട്ടങ്ങള്‍ക്ക് വഴിവയ്ക്കും. ഈ വര്‍ഷം ബിസിനസുകാര്‍ക്ക് ശനി ഭഗവാന്‍ നല്ല ഫലങ്ങള്‍ നല്‍കും.

Most read:ധനികരും മനസലിവുള്ളവരും; ഏകാദശി നാളില്‍ ജനിച്ചവരുടെ സ്വഭാവസവിശേഷതകള്‍Most read:ധനികരും മനസലിവുള്ളവരും; ഏകാദശി നാളില്‍ ജനിച്ചവരുടെ സ്വഭാവസവിശേഷതകള്‍

മിഥുനം

മിഥുനം

2023 വര്‍ഷത്തില്‍ മിഥുനം രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ നിരവധി അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. ജനുവരി മുതല്‍ നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ ശനിയുടെ സംക്രമണം നടക്കും. ഈ സമയം ഭാഗ്യം നിങ്ങളെ അനുകൂലിക്കും. പഴയ പ്രശ്നങ്ങള്‍ നീങ്ങും, പുതിയ അവസരങ്ങള്‍ ലഭിക്കും. ജൂണ്‍ മുതല്‍ നവംബര്‍ വരെ നിങ്ങളുടെ കരിയറില്‍ ജാഗ്രത പാലിക്കുക. ജോലി സമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലായിരിക്കും. ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ വര്‍ഷം വലിയ ലാഭം പ്രതീക്ഷിക്കാം.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് തൊഴിലിന്റെ കാര്യത്തില്‍ ഈ വര്‍ഷം വളരെ മികച്ചതായിരിക്കും. ഏപ്രില്‍ വരെയുള്ള നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും വ്യാഴം ഭാഗ്യഭാവത്തില്‍ സഹായകമായി കാണപ്പെടുന്നു. ജനുവരി 17 മുതല്‍, ശനിയുടെ സംക്രമം നിങ്ങളുടെ രാശിയില്‍ നിന്ന് എട്ടാം ഭാവത്തില്‍ ആയിരിക്കും. ശനിയുടെ എട്ടാം സംക്രമത്തില്‍ നിന്ന് നിങ്ങള്‍ക്ക് ചില പുതിയ സാധ്യതകള്‍ ലഭിക്കും. രാഹുവിന്റെയും കേതുവിന്റെയും സംക്രമണം ഇതിനകം ചില മാറ്റങ്ങളുടെ സാധ്യതകള്‍ നല്‍കുന്നു. ഏപ്രിലിനു ശേഷം വ്യാഴം മേടരാശിയില്‍ പ്രവേശിക്കും. ജോലിയുമായി ബന്ധപ്പെട്ട ചില മുന്‍കരുതലുകള്‍ക്കുള്ള സമയം ആരംഭിക്കും ഇത്. തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുത്.

Most read:പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള ശക്തി; പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാലുള്ള നേട്ടങ്ങള്‍Most read:പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള ശക്തി; പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാലുള്ള നേട്ടങ്ങള്‍

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് കരിയറിന്റെ കാര്യത്തില്‍ ഈ വര്‍ഷം വളരെ പ്രാധാന്യമുള്ളതാണ്. ജനുവരി 17 മുതല്‍ നിങ്ങളുടെ ഏഴാം ഭാവത്തില്‍ സഞ്ചരിക്കുന്ന രാശി അധിപനായ ശനി, ബിസിനസ്സില്‍ പുതിയ പദ്ധതികള്‍ സാക്ഷാത്കരിക്കുന്നതിന് സഹായിക്കും. ഏപ്രിലിനുശേഷം വ്യാഴത്തിന്റെ സംക്രമണം മേടരാശിയിലായിരിക്കും. വ്യാഴം നിങ്ങളുടെ ബിസിനസ്സിലും ജോലിയിലും ചില പുതിയ നേട്ടങ്ങള്‍ നല്‍കും. ഈ വര്‍ഷം നിങ്ങള്‍ക്ക് ആരുടെയെങ്കിലും പങ്കാളിത്തത്തില്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ കഴിയും. രഹസ്യ ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പൂര്‍ണ ബഹുമാനം ലഭിക്കും.

കന്നി

കന്നി

വര്‍ഷത്തിന്റെ തുടക്കത്തില്‍ കുംഭ രാശിയിലെ ശനിയുടെ സംക്രമണം നിങ്ങളുടെ കരിയറിന്റെ കാര്യത്തില്‍ മികച്ചതായിരിക്കും. നിങ്ങള്‍ക്ക് വിജയം ലഭിക്കും. വര്‍ഷത്തിന്റെ ആരംഭം ബിസിനസ്സുകാര്‍ക്ക് സമയം വളരെ മികച്ചതായിരിക്കും. ഏഴാം ഭാവത്തിലെ വ്യാഴം ഏപ്രില്‍ വരെ പുതിയ എന്തെങ്കിലും ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ചില പുതിയ ബന്ധങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. രാഹുവും കേതുവും നിങ്ങളെ സഹായിക്കും. മെയ് മാസത്തിന് ശേഷം ബിസിനസ്സില്‍ ഒരു പുതിയ വളര്‍ച്ച കൈവരിക്കും. വിദേശ സമ്പര്‍ക്കങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ജോലിക്കാര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റം ലഭിക്കും.

Most read:2022 ഡിസംബര്‍ മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളുംMost read:2022 ഡിസംബര്‍ മാസത്തിലെ പ്രധാന ദിനങ്ങളും ആഘോഷങ്ങളും

തുലാം

തുലാം

2023 വര്‍ഷം നിങ്ങള്‍ ശനിയുടെ പിടിയില്‍ നിന്ന് മുക്തി നേടും. ശനി നിങ്ങളെ സഹായിക്കും. രാഹുവിന്റെയും കേതുവിന്റെയും സംക്രമണത്താല്‍ പങ്കാളിത്തത്തില്‍ ഒരു ബിസിനസ്സും ചെയ്യുന്നത് നല്ലതല്ല. വ്യാഴം നിങ്ങളെ ജോലിയില്‍ വരുന്ന തടസ്സങ്ങളില്‍ നിന്ന് രക്ഷിക്കും. ഏപ്രിലിന് ശേഷം നിങ്ങളുടെ ജോലിയില്‍ പുതിയ എന്തെങ്കിലും മാറ്റമുണ്ടാകും. നിങ്ങള്‍ ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് ഒരു പുതിയ ജോലി ലഭിക്കും. നിങ്ങള്‍ സര്‍ക്കാര്‍ സര്‍വ്വീസിലാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് സ്ഥലം മാറ്റം ലഭിച്ചേക്കാം.

വൃശ്ചികം

വൃശ്ചികം

വര്‍ഷാരംഭം മുതല്‍ നിങ്ങളുടെ സുപ്രധാന തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കുക. ജനുവരി 17ന് ശേഷം ശനിദോഷം തുടങ്ങുകയാണ്. കുഴപ്പമുണ്ടാവില്ല, എങ്കിലും തീരുമാനങ്ങള്‍ ശ്രദ്ധയോടെ വേണം എടുക്കാന്‍. വ്യാഴം വര്‍ഷം മുഴുവനും നിങ്ങള്‍ക്ക് സഹായകമായിരിക്കും. വ്യാഴം ഏപ്രില്‍ വരെ നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്കും പിന്നീട് ആറാം ഭാവത്തിലേക്കും നീങ്ങുന്നത് ബിസിനസ്സില്‍ നിങ്ങള്‍ക്ക് വിജയം നല്‍കും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം നല്ലതായിരിക്കും. പുതിയ ജോലി ലഭിക്കും. മേലുദ്യോഗസ്ഥരുടെ പൂര്‍ണ സഹകരണം ലഭിക്കും. സഹപ്രവര്‍ത്തകര്‍ നിങ്ങളോട് സഹകരിക്കും. പുതിയ ജോലി അന്വേഷണങ്ങള്‍ വിജയം കാണും.

Most read:വിനാശഫലം, ജീവിതം നശിക്കും; ഈ ആളുകളില്‍ നിന്ന് ഒരിക്കലും ഉപദേശം സ്വീകരിക്കരുത്Most read:വിനാശഫലം, ജീവിതം നശിക്കും; ഈ ആളുകളില്‍ നിന്ന് ഒരിക്കലും ഉപദേശം സ്വീകരിക്കരുത്

ധനു

ധനു

വര്‍ഷാരംഭത്തില്‍ ഏഴരശനിയില്‍ നിന്ന് മോചനം ലഭിക്കുന്നത് ധനു രാശിക്കാര്‍ക്ക് ശുഭലക്ഷണമാണ്. പുതിയ വര്‍ഷം പുതിയ നേട്ടങ്ങള്‍ക്കും പുതിയ പ്രതീക്ഷകള്‍ക്കും പേരുകേട്ടതായിരിക്കും. ഈ വര്‍ഷം നിങ്ങള്‍ക്ക് തൊഴില്‍ മേഖലയില്‍ വളരെയധികം വിജയം ലഭിക്കും. നിരവധി നല്ല തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകും. ഏപ്രിലിനുശേഷം, മേടം രാശിയിലെ വ്യാഴത്തിന്റെ സംക്രമണം ബിസിനസ് കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം നല്‍കും.

മകരം

മകരം

ഏഴരശനിയുടെ അവസാന ഘട്ടത്തോടെയാണ് മകരം രാശിക്ക് വര്‍ഷം ആരംഭിക്കുന്നത്. ജനുവരി 17ന് ശനി കുംഭം രാശിയില്‍ പ്രവേശിക്കുമ്പോള്‍, നിങ്ങളുടെ ഏഴരശനിയുടെ അവസാന ഘട്ടം ആരംഭിക്കും. ഈ വര്‍ഷം ബിസിനസുകാര്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ബിസിനസ്സില്‍ നിന്ന് നല്ല ലാഭം ഉണ്ടാകും. നിങ്ങള്‍ എത്രത്തോളം നിക്ഷേപിക്കുന്നുവോ അത്രയും ലാഭം ലഭിക്കും. രാഹുവും കേതുവും നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും ചില മാറ്റങ്ങള്‍ നല്‍കും. വ്യാഴം നിങ്ങളെ ഭാഗ്യത്താല്‍ പിന്തുണയ്ക്കും, പക്ഷേ നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഏപ്രിലിനുശേഷം, നിങ്ങളുടെ ജോലിസ്ഥലത്ത് ചില നല്ല ഫലങ്ങള്‍ ലഭിക്കാന്‍ തുടങ്ങും.

Most read:വിദുരനീതി: മെച്ചപ്പെട്ട ജീവിതത്തിന് വിദുരനീതിയില്‍ പറയും രഹസ്യംMost read:വിദുരനീതി: മെച്ചപ്പെട്ട ജീവിതത്തിന് വിദുരനീതിയില്‍ പറയും രഹസ്യം

കുംഭം

കുംഭം

ഈ വര്‍ഷം കുംഭം രാശിക്കാരുടെ വരുമാനം വര്‍ദ്ധിക്കും. അച്ചടക്കത്തോടെ നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കും. പുതിയ വ്യാപാര കരാറുകള്‍ ഉണ്ടാകും. നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്ന പുതിയ ആളുകളെ കണ്ടുമുട്ടും. വര്‍ഷത്തിന്റെ തുടക്കത്തില്‍, പത്താം ഭാവത്തിലെ വ്യാഴത്തിന്റെയും ശനിയുടെയും സംയോജിത ദര്‍ശനം നിങ്ങളുടെ ബിസിനസ്സ് മേഖലയിലെ പുരോഗതിയെ സൂചിപ്പിക്കുന്നു. ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതില്‍ തടസ്സങ്ങളും പ്രശ്‌നങ്ങളും നേരിടും. ശാന്തവും ശാന്തവുമായ മനസ്സോടെ നിങ്ങളുടെ ജോലിയില്‍ സാവധാനം മുന്നേറണം. ഏപ്രില്‍ 22ന് ശേഷമുള്ള കാലയളവ് കൂടുതല്‍ ഐശ്വര്യങ്ങള്‍ നല്‍കും. ഏഴാം ഭാവത്തില്‍ വ്യാഴവും ശനിയും ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍, ബിസിനസുകാര്‍ക്ക് പ്രതീക്ഷിച്ച ലാഭം ലഭിക്കും.

മീനം

മീനം

ഈ വര്‍ഷം കരിയറിന്റെ കാര്യത്തില്‍ സന്തോഷകരമായ ഫലങ്ങള്‍ ലഭിക്കും. വ്യാഴം ഏപ്രില്‍ വരെ നിങ്ങളുടെ രാശിയില്‍ സംക്രമിക്കും. ഇതോടൊപ്പം ജനുവരി 17 മുതല്‍ ശനിയുടെ ഏഴരശനി ആരംഭിക്കും. തൊഴില്‍ മേഖലയില്‍ തീരുമാനങ്ങള്‍ ശ്രദ്ധിച്ച് എടുക്കണം. ഏപ്രില്‍ വരെ വ്യാഴം നിങ്ങള്‍ക്ക് സഹായകമാകും. ഇതിനുശേഷം, ചില ബിസിനസ്സ് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ വര്‍ഷം ഗുണകരമാകും. എന്നാല്‍ ശ്രദ്ധിക്കണം അല്ലാത്തപക്ഷം നഷ്ടങ്ങളും സംഭവിക്കാം. ജോലിയുള്ളവര്‍ ഈ വര്‍ഷം ജോലി മാറാന്‍ ശ്രമിക്കുകയാണെങ്കില്‍ ഏപ്രില്‍ വരെ വിജയം ലഭിക്കും.

Most read;ഡിസംബര്‍ മാസത്തിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളുംMost read;ഡിസംബര്‍ മാസത്തിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും

English summary

Career Horoscope 2023: Career Horoscope 2023 Predictions in Malayalam

Career Horoscope 2023 in Malayalam: Career Rashi Phalam 2023: Get your free Career Horoscope 2023 for all the 12 zodiac signs in malayalam.
Story first published: Monday, November 28, 2022, 19:19 [IST]
X
Desktop Bottom Promotion