Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
Capricorn Horoscope 2023 : 25 വര്‍ഷത്തിന് ശേഷം മകരം രാശിക്ക് ഏഴരശനി : ഫലം കഠിനമാവും
മകരം രാശിക്കാരുടെ ഈ വര്‍ഷത്തെ രാശിഫലത്തെക്കുറിച്ച് അറിയാന്‍ നിങ്ങളെ ഈ ലേഖനം സഹായിക്കുന്നു. മകരം രാശിക്കാര്‍ക്ക് പുതുവര്‍ഷം ഏത് പ്രകാരമാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ഏതൊക്കെ കാര്യങ്ങളില്‍ ശ്രദ്ധിക്കണം, ഏതൊക്കെ കാര്യങ്ങളില്‍ ലാഭം ലഭിക്കുന്നു എന്നതിനെക്കുറിച്ച് പൂര്‍ണമായും അറിയാം.

ഈ ലേഖനത്തില്‍ നല്ലതും ചീത്തയുമായ കാര്യങ്ങളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ ലഭിക്കുന്നു. വേദ ജ്യോതിഷത്തില്‍ ഇത്തരം മാറ്റങ്ങള്‍ ഏതൊക്കെ തരത്തിലാണ് പ്രാവര്‍ത്തികമാവുന്നത്. എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് വായിക്കൂ.....

പൊതുഫലം
മകരം രാശിക്കാര്‍ക്ക് ഈ വര്‍ഷം ശനിയാണ് അവരുടെ ഭരണാധിപന്‍. 2023-ന്റെ തുടക്കത്തില്‍ സ്വന്തം രാശിയായ മകരത്തിലാണ് ശനി ഉണ്ടാവുന്നത്. എന്നാല്‍ പിന്നീട് കുംഭം രാശിയില്‍ സംക്രമിക്കുന്നു. പിന്നീട് നിങ്ങളുടെ രണ്ടാമത്തെ ഭവനത്തില്‍ സംക്രമിക്കുകയും വര്‍ഷം മുഴുവന്‍ അവിടെ തുടരുകയും ചെയ്യുന്നു. ജൂണ്‍ 17 മുതല്‍ നവംബര്‍ 4 വരെ ശനി ഈ രാശിയില്‍ വക്രഗതിയില്‍ തുടരുന്നു. വര്‍ഷാരംഭത്തില്‍ മാര്‍ച്ച് വരെ ദുര്‍ബലമായ അവസ്ഥയിലായിരിക്കും. എന്നാല്‍ നിങ്ങളുടെ രണ്ടാം ഭാവത്തില്‍ ശനി നില്‍ക്കുമ്പോള്‍ അത് പ്രത്യേക സ്വാധീനം ചെലുത്തുന്നു. വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഒക്ടോബര്‍ 30 വരെ രാഹു നിങ്ങളുടെ നാലാമത്തെ ഭാവത്തില്‍ മേടം രാശിയില്‍ നില്‍ക്കുന്നു. എന്നാല്‍ മകരം രാശിക്കാര്‍ക്ക് ഈ വര്‍ഷം വ്യാഴം-രാഹുവിന്റെ ചണ്ഡാല ദോഷം മെയ് മുതല്‍ ഓഗസ്റ്റ് വരെ നിലനില്‍ക്കുന്നു. ഓരോ മാസത്തേയും ഫലങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.മകരം രാശിക്കാരുടെ ഏഴരശനിയുടെ മൂന്നാം ഘട്ടം 2022 ഏപ്രില്‍ 29-ന് ആരംഭിച്ച് 2022 ജൂലൈ 12 വരെ ആയിരുന്നു. എന്നാല്‍ ഇത് വീണ്ടും 2023 ജനുവരി 18-ന് ആരംഭിക്കും, മകരം രാശിക്കാര്‍ക്ക് 2025 മാര്‍ച്ച് 29- വരെ ഏഴര ശനിയുണ്ടായിരികകും. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകരം രാശിക്കാര്‍ക്ക് ഏഴരശനി വരുന്നത്.

മാസ ഫലം
മകരം രാശിക്കാര്‍ക്ക് ജനുവരി മാസം വലിയ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഗ്രഹങ്ങളുടെ സംക്രമണത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു മാസമാണ്. ശനിയുടെ സ്ംക്രമണം നല്ല മാറ്റങ്ങള്‍ കൊണ്ട് വരുന്ന മാസമാണ് ജനുവരി. ആരോഗ്യം മെച്ചപ്പെടുന്നു. വരുമാനം വര്‍ദ്ധിക്കുകയും സമ്പത്ത് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഫെബ്രുവരിയില്‍ ആരോഗ്യം ശ്രദ്ധിക്കണം. പുതിയ വസ്തുക്കള്‍ വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. വാഹനയോഗം കാണുന്നു. സഹോദരങ്ങളോടൊപ്പം ഒത്തു ചേരുന്നു. മാര്‍ച്ച് മാസത്തില്‍ കുടുംബത്തില്‍ സന്തോഷം നിറക്കുന്നു. വീട്ടു ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ളയ സാധ്യതയുണ്ട്. അമ്മയുടേയും അച്ഛന്റേയും ആരോഗ്യം ശ്രദ്ധിക്കണം. ഏപ്രില്‍ മാസത്തില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു.

മാസ ഫലം
മെയ് മാസത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ മാറ്റങ്ങള്‍ പോസിറ്റീവ് ആയി സംഭവിക്കുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുന്നു. വിദേശയാത്രായോഗം ഉണ്ടാവുന്നുണ്ട്. പഠനത്തിന് വേണ്ടി വിദേശത്ത് പോവേണ്ടതായി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസില്‍ മാറ്റങ്ങള്‍ വരുന്നു. ജൂണ്‍ മാസത്തില്‍ പുതിയ ആളുകളോടൊപ്പം ബിസിനസ് ചെയ്യുന്നതിന് സാധിക്കുന്നു. വിദേശത്ത് പോവുന്നതിനോടൊപ്പം സ്ഥിരതാമസാനുമതിയും ലഭിക്കുന്നു. ജൂലൈ മാസത്തില്‍ ചെലവുകളില്‍ അപ്രതീക്ഷിത വര്‍ദ്ധനവ് ഉണ്ടാവുന്നു. പഠനത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നിങ്ങള്‍ ജാഗ്രത പാലിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

മാസ ഫലം
ഒക്ടോബര്‍ മാസം ചെയ്യുന്ന കാര്യങ്ങളിലെല്ലാം മികച്ച വിജയം നല്‍കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ജോലിയില്‍ പ്രശ്‌നങ്ങള്‍ നീങ്ങുന്നതിന് സാധ്യത കാണുന്നു. വിദ്യാഭ്യാസസ രംഗത്ത് വിജയം നേടുന്നു. വാഹനം വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ജീവിതത്തില്‍ പുരോഗതി ഉണ്ടാവുന്നു. മുതിര്‍ന്ന സഹപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കുന്നതിന് സാധിക്കുന്നു. പ്രണയത്തില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടായിരിക്കും. പങ്കാളിയുമായുള്ള അടുപ്പം വര്‍ദ്ധിക്കുന്നു. ജീവിതത്തില്‍ സന്തോഷം നിറയുന്ന ഒരു സമയമാണ്. ബിസിനസിലും മികച്ച സാധ്യതകള്‍ ഉണ്ടായിരിക്കും.

പ്രണയ ഫലം
മകരം രാശിക്കാരിലെ പ്രണയഫലം നോക്കിയാല്‍ ഇവര്‍ പ്രണയത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് കൂടാതെ ചൊവ്വ പലപ്പോഴും പിന്തിരിപ്പന്‍ അവസ്ഥയിലാണ് ഈ സമയം നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ പ്രണയ പരാജയത്തിനുള്ള സാധ്യതയും ഇവര്‍ക്കുണ്ട്. പ്രിയപ്പെട്ടവര്‍ നിങ്ങളെ മനസ്സിലാക്കുന്നില്ലെങ്കില്‍ അതിന് വേണ്ടി പ്രയത്‌നിച്ച് നിങ്ങള്‍ പരാജയപ്പെടുന്നു. പലപ്പോഴും മറ്റുള്ളവരുടെ അതൃപ്തി നിങ്ങളുടെ ബന്ധത്തെ തകര്‍ത്തേക്കാം. ഫെബ്രുവരി മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ ശക്തമായ ബന്ധമായിരിക്കും നിങ്ങളുടേത്. എന്നാല്‍ അതിന് ശേഷം നിങ്ങള്‍ക്ക് പലപ്പോഴും വെല്ലുവിളി നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു.

കരിയര്‍
കരിയര്‍ മാറ്റങ്ങള്‍ വളരെയധികം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട സമയമാണ് ഈ വര്‍ഷം മകരം രാശിക്കാര്‍ക്ക്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ജോലിയിലെ മാറ്റം വളരെ ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ്. പത്താം ഭാവത്തില്‍ കേതു നില്‍ക്കുന്നതിനാല്‍ നിങ്ങളുടെ ജോലിയില്‍ നിന്ന് നിങ്ങളുടടടെ ശ്രദ്ധ പതറിപ്പോവുന്നു ഇത് കൂടാതെ നിലവിലെ ജോലി ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാവുന്നുണ്ട്. കാരണം ഇവരില്‍ ചില അവസ്ഥയിലെങ്കിലും ജോലിയില്ലാതെ ഇരിക്കേണ്ട അവസ്ഥയുണ്ടായേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. ജോലി ഒരു കാരണവശാലും ഉപേക്ഷിക്കരുത്. പിന്നീട് നിങ്ങള്‍ അതിനെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടേണ്ട അവസ്ഥയുണ്ടാവുന്നു. എന്നാല്‍ മെയ് മാസത്തിലും നവംബറിലും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. ഉയര്‍ച്ച താഴ്ചകള്‍ കരിയറില്‍ ഉണ്ടാവുന്നു.

സാമ്പത്തികം
സാമ്പത്തികമായി നിങ്ങള്‍ക്ക് അനുയോജ്യമായ സമയമായിരിക്കും ഈ വര്‍ഷം. എങ്കിലും പണം കൈകാര്യം ചെയ്യുമ്പോള്‍ അത് അല്‍പം ശ്രദ്ധിച്ച് വേണം എന്നതാണ്. കാരണം വര്‍ഷത്തിന്റെ ആരംഭത്തില്‍ സൂര്യന്‍-ബുധന്‍ പന്ത്രണ്ടാം ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. എന്നാല്‍ ഒക്ടോബര്‍ 30 വരെ രാഹുവും കേതുവും യഥാക്രമം നിങ്ങളുടെ നാലാമത്തെയും പത്താമത്തെയും ഭാവത്തില്‍ നില്‍ക്കുന്നതിനാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ അുഭവിക്കേണ്ടതായി വരും. ജോലിയില്‍ ഉയര്‍ച്ച താഴ്ചകള്‍ വര്‍ദ്ധിക്കുന്നു. മോശം ശീലങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ജീവിതത്തില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും സാമ്പത്തിക നില തകരുകയും ചെയ്യുന്നു.

വിവാഹഫലം
വിവാഹ ഫലം അനുസരിച്ച് ഇവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുന്ന ഒരു വര്‍ഷമാണ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ ഏഴാം ഭാവത്തിലെ ശനിയും ശുക്രനും നില്‍ക്കുന്നതിനാല്‍ പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച ഫലം നല്‍കുന്നു. ഇവരില്‍ പ്രണയവും വിവാഹവും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇതിലൂടെ നിങ്ങളുടെ ബന്ധം ശക്തമാവുകയും ജീവിതത്തില്‍ മികച്ച ഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. വ്യാഴം ഏപ്രില്‍ 22 വരെ നിങ്ങളുടെ മൂന്നാം ഭാവത്തില്‍ മീനം രാശിയില്‍ നില്‍ക്കുകയും അവിടെ നിന്ന് നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് മാറുകയും ചെയ്യുന്നതിനാല്‍ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല. നിങ്ങളുടെ ദാമ്പത്യജീവിതത്തില്‍ വളരെയധികം സന്തോഷം നിലനില്‍ക്കുന്ന വര്‍ഷമാണ്.

ആരോഗ്യഫലം
ആരോഗ്യഫലത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഈ വര്‍ഷം ചെറിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അത് പലപ്പോഴും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ വര്‍ഷം മുഴുവന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട് എന്നല്ല പറയുന്നത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നതാണ് സത്യം. അതുകൊണ്ട് അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ഭക്ഷണക്രമം മെച്ചപ്പെടുത്തുകയും രാവിലെ സൈക്കിള്‍ ചവിട്ടുന്നതും സ്ഥിരമായി യോഗയോ മെഡിറ്റേഷനോ ചെയ്യുന്നതും എല്ലാം നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും മികച്ച ജീവിതത്തിനും സഹായിക്കുന്നു.

ജ്യോതിഷ പരിഹാരങ്ങള്‍
ഈ വര്‍ഷത്തെ മകരം രാശിയുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ജ്യോതി പരിഹാരങ്ങള്‍ എന്താണ് എന്ന് നോക്കാം. മകരം രാശിക്കാര്‍ എല്ലാ ശനിയാഴ്ചയും ശ്രീ ശനി ചാലിസ പാരായണം ചെയ്യുക. ശനി സ്‌തോത്രം ചൊല്ലുക. നിങ്ങള്‍ക്ക് ശനിയാഴ്ചയും ഉപവാസം ആചരിക്കാം. നിങ്ങളുടെ രാശിയെ ഭരിക്കുന്ന ഗ്രഹമായ ശനിയുടെ ഏതെങ്കിലും മന്ത്രം തുടര്‍ച്ചയായി ജപിക്കുക. പശുവിന് കാലിത്തീറ്റയും കുറച്ച് ശര്‍ക്കരയും നല്‍കുക. സാമ്പത്തിക പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍, ക്ഷേത്രദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











