For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Cancer Horoscope 2023: കര്‍ക്കിടകം സമ്പൂര്‍ണ വര്‍ഷഫലം: തുടക്കത്തില്‍ കണ്ടകശനി, പിന്നീടങ്ങോട്ട് ശുഭസമയം

|

കര്‍ക്കിടകം രാശിക്കാര്‍ക്ക് 2023 എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്ന് അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ നിരവധിയാണ്. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ വര്‍ഷം എന്തൊക്കെയാണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ജോലി, ബിസിനസ്സ്, സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസ ജീവിതം, പ്രണയ ജീവിതം, ദാമ്പത്യ സന്തോഷം, വീട്, കാര്‍, ആരോഗ്യം എന്നിങ്ങനെ എല്ലാ കാര്യങ്ങളെക്കുറിച്ചും പൂര്‍ണമായും അറിയാന്‍ 2023-ലെ കര്‍ക്കിടകം രാശിക്കാരുടെ ഫലത്തെക്കുറിച്ച് വായിക്കൂ. 2023-ല്‍ വിജയിക്കുന്നതിന് വേണ്ടി എന്താണ് നിങ്ങള്‍ ചെേയ്യണ്ടത് എന്നും എന്തൊക്കെയാണ് വിട്ടുവിഴ്ചകള്‍ നടത്തേണ്ടത് എന്നും അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

Cancer Horoscope 2023

2023- ജനുവരി 17-ന് ശനി നിങ്ങളുടെ എട്ടാം ഭാവത്തില്‍ പ്രവേശിക്കുന്നു. അതുകൊണ്ട് തന്നെ ഈ വര്‍ഷം കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്ക് കണ്ടക ശനിയാണ് ഫലം നല്‍കുന്നത്. ജനുവരിയില്‍ തന്നെ ഇത് ആരംഭിക്കുന്നു. ശനി ഈ വര്‍ഷം മുഴുവന്‍ എട്ടാം ഭാവത്തില്‍ ആയതിനാല്‍ ശനിയുടെ ഫലം വര്‍ഷം മുഴുവന്‍ ഇവര്‍ അനുഭവിക്കേണ്ടി വരും. നിങ്ങളുടെ വിധിയുടെ അധിപനായ വ്യാഴം വര്‍ഷത്തിന്റെ തുടക്കത്തില്‍ നിങ്ങളുടെ വിധിയുടെ സ്ഥാനത്ത് വരുന്നുണ്ട്. അതുകൊണ്ട് തന്നെ ശനിയുടേ ദോഷങ്ങളില്‍ നിന്ന് ജീവിതത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുകയും ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാവുകയും ചെയ്യുന്നു. വ്യാഴം നിങ്ങളുടെ പത്താംഭാവത്തില്‍ സഞ്ചരിക്കുന്നു. ഓരോ ഗ്രഹങ്ങളുടെ മാറ്റങ്ങളും നിങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്നറിയാം.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

2023 കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വര്‍ഷമായിരിക്കും 2023. കാരണം എട്ടാം ഭാവത്തിലെ ശനിയുടെ സ്വാധീനം നിങ്ങളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും നിങ്ങളുടെ ഭാഗ്യത്തെ വ്യാഴം പക്ഷേ ശക്തിപ്പെടുത്തുന്നു. ഇതിലൂടെ ജീവിതത്തില്‍ വിവിധ മേഖലകളില്‍ നിങ്ങള്‍ക്ക് സന്തോഷവും അഭിവൃദ്ധിയും കണ്ടെത്തുന്നതിന് സാധിക്കുന്നു. വ്യക്തമായി ചിന്തിച്ച് തീരുമാനമെടുക്കുന്നതിനുള്ള സാധ്യത നിങ്ങള്‍ക്കുണ്ടാവുന്നു. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. വെല്ലുവിളി നിറഞ്ഞ ജോലികള്‍ പോലും എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

വര്‍ഷത്തിന്റെ തുടക്കത്തില്‍ ശനിയുടെ മാറ്റം നിങ്ങളില്‍ പ്രതികൂലഫലങ്ങള്‍ സൃഷ്ടിക്കുന്നു. എന്നാലും വ്യാഴത്തിന്റെ പിന്തുണ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് വ്യാഴം സഹായിക്കുന്നു. ചെറിയ ജോലിയില്‍ നിന്ന് പോലും നിങ്ങള്‍ പ്രതീക്ഷിക്കാത് ലാഭം തേടി വരുന്നു. വ്യാഴത്തിന്റെ കൃപയാല്‍, ശനി തുടര്‍ന്നും സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കത്തെ മറികടക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്നു. രോഗം പിടിപെട്ടാല്‍ അതില്‍ നിന്ന് മുക്തരാവുന്നതിന് സാധിക്കുന്നു. എങ്കിലും ആരോഗ്യ പ്രശ്‌നങ്ങളെ ഒഴിവാക്കരുത്. അത് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നു.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

ജോലിയില്‍ തടസ്സങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല. ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. വര്‍ഷത്തിലെ ആദ്യ മാസങ്ങളായ ജനുവരി മുതല്‍ ഏപ്രില്‍ പകുതി വരെ നിങ്ങള്‍ക്ക് ഭാഗ്യം അരികിലുണ്ടായിരിക്കും. നിങ്ങള്‍ ആഞ്ഞ് പരിശ്രമിച്ചാല്‍ ജീവിതത്തില്‍ ഉയരത്തില്‍ എത്തുന്നതിന് സാധിക്കുന്നു. ദൈവാനുഗ്രഹം കൂടെ തന്നെ ഉണ്ടായിരിക്കും. കരിയറില്‍ മുന്നേറുന്നതിന് സാധിക്കുന്നു. തൊഴിലിലെ മാറ്റങ്ങള്‍ നല്ല രീതിയില്‍ നിങ്ങളെ സ്വാധീനിക്കുന്നു. ജോലിയില്‍ മികച്ച സ്ഥലത്തേക്ക് മാറ്റം കിട്ടുന്നതിനുള്ള സാധ്യത കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. എന്നാല്‍ വഴക്കുകള്‍ നിങ്ങളായിട്ട് തുടങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

വര്‍ഷത്തിന്റെ പകുതിയില്‍ കുടുംബത്തില്‍ പിരിമുറുക്കം ഉണ്ടാവുമെങ്കിലും അതില്‍ നിന്ന് ആശ്വാസം ലഭിക്കുന്ന സമയം കൂടിയാണ് ഇപ്പോള്‍. ആദ്യ പാദത്തില്‍, രാഹുവും കേതുവും യഥാക്രമം നിങ്ങളുടെ 10, 4 എന്നീ ഭാവങ്ങളില്‍ ആണ് നില്‍ക്കുന്നത്. പലപ്പോഴും ഒന്‍പതാം ഭാവത്തില്‍ നില്‍ക്കുന്ന ശനി നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തുന്നു. എന്നാല്‍ വ്യാഴത്തിന്റെ സ്ഥാനം നിങ്ങളുടെ ജീവിതത്തില്‍ വളരെ ശക്തമായി നിലകൊള്ളുന്നതിനാല്‍ അത് പലപ്പോഴും വിവേകപൂര്‍ണമായ തീരുമാനങ്ങള്‍ എടുക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഏത് സാഹചര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

ഏപ്രില്‍ മാസത്തില്‍ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. പത്താം ഭാവത്തില്‍ വ്യാഴം സഞ്ചരിക്കുമ്പോള്‍ അത് നിങ്ങളുടെ ജോലിയില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചെറിയ രീതിയില്‍ മാനസികമായി വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മെയ് മാസത്തില്‍ ചെറിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ ചെറിയ തടസ്സങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. വസ്തുവാങ്ങുന്നതിനും വില്‍ക്കുന്നതിനും അനുകൂല സമയമാണ്. വിദേശ യാത്രയ്ക്കുള്ള നിങ്ങളുടെ സാധ്യതകള്‍ ജൂണ്‍ മാസത്തില്‍ സാധ്യമാകും. ചിലവുകളില്‍ ചെറിയ ഉയര്‍ച്ചയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

ജൂലൈ മാസത്തില്‍ നിങ്ങള്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ നിശ്ചയദാര്‍ഢ്യവും സാഹസികതയും ഉണ്ടാവുന്നു. ഏത് തടസ്സത്തേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സഹോദരങ്ങളോടൊപ്പം അവരുടെ ബുദ്ധിമുട്ടില്‍ പരിഹാരം കാണുന്നു. ബുദ്ധിയില്ലാത്ത പ്രവൃത്തികള്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ജാഗ്രതയോടെ എല്ലാം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഒക്ടോബറില്‍ ഭൂമി വാങ്ങിക്കുന്നതിനുള്ള യോഗം കാണുന്നുണ്ട്. നവംബറോടെ പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച ഫലം ഉണ്ടാവുന്നു. ഇത് കൂടാതെ ഡിസംബര്‍ മാസത്തില്‍ ജോലിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു.

പ്രണയ ഫലം

പ്രണയ ഫലം

നിങ്ങള്‍ പ്രണയ ഫലം ഈ വര്‍ഷം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ഇവരില്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ അഞ്ചാം ഭാവത്തില്‍ ചൊവ്വയുടെ സാന്നിധ്യം ഉണ്ടാവുന്നു. ഇത് പലപ്പോഴും മാനസിക സമ്മര്‍ദ്ദത്തിനും പിരിമുറുക്കത്തിനും കാരണമാകുന്നു. എന്നാല്‍ വ്യാഴം അനുകൂലമായതിനാല്‍ അധികം പ്രശ്‌നങ്ങളില്ലാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. നിരവധി ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നാലും ബന്ധം മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നു. എന്നാല്‍ ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം പ്രണയത്തെ ബാധിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വിവാഹത്തിന്റെ കാര്യത്തില്‍ പലപ്പോഴുംതീരുമാനമാവുന്നു. 2023 അവസാനം ആവുമ്പോഴേക്കും നിങ്ങളുടെ ബന്ധത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുകയും ശക്തമായി തുടരുകയും ചെയ്യുന്നു.

കരിയര്‍ ഫലം

കരിയര്‍ ഫലം

കര്‍ക്കടക രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ തുടക്കത്തില്‍ ചില പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജനുവരി 17 ന്, ശനി നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് പ്രവേശിക്കും, ഇത് നിങ്ങളുടെ കരിയറിലും ബിസിനസ്സിലും മാറ്റങ്ങള്‍ കൊണ്ട് വരുമെങ്കിലും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ് എന്നതാണ് സത്യം. ജോലിയില്‍ മാറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. എന്നാല്‍ മെയ് മാസത്തില്‍ നിങ്ങളെ രാഹുചണ്ഡാല ദോഷം ബാധിക്കുന്നു. അതുകൊണ്ട് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണം. ഒക്ടോബര്‍ 30-ന് രാഹു നിങ്ങളുടെ ഒമ്പതാം ഭാവത്തിലേക്ക് പ്രവേശിക്കുന്നു. ജോലിയില്‍ ട്രാന്‍സ്ഫര്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

സാമ്പത്തിക ഫലം

സാമ്പത്തിക ഫലം

2023-ലെ കര്‍ക്കടകം രാശിക്കാരുടെ സാമ്പത്തിക ഫലം അനുസരിച്ച് നിരവധി ഉയര്‍ച്ച താഴ്ചകള്‍ക്കുള്ള സാധ്യതയുണ്ട്. എങ്കിലും ഇടക്കിടക്ക് സാമ്പത്തിക വിജയം നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു. വര്‍ഷത്തിന്റെ തുടക്കത്തില്‍ ചൊവ്വ നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ പിന്നോക്കം നില്‍ക്കുന്നത് നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാക്കുന്നു. നേടാന്‍ ആഗ്രഹിക്കുന്ന വസ്തുക്കള്‍ സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ഏപ്രില്‍ വരെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ഏപ്രിലില്‍ നിങ്ങളുടെ പതിനൊന്നാം ഭാവത്തില്‍ നില്‍ക്കുന്ന സൂര്യന്‍ നിങ്ങള്‍ക്ക് ഐശ്വര്യവും വരുമാനവും വര്‍ദ്ധിപ്പിക്കുന്നു. വര്‍ഷം മുഴുവന്‍ ശനി എട്ടാം ഭാവത്തിലാണ് നില്‍ക്കുന്നത്. അതുകൊണ്ട് സാമ്പത്തിക നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസം ആവുന്നതോടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അല്‍പം മാറുന്നു. അവസാന മാസങ്ങളിലേക്ക് അടുക്കുമ്പോള്‍ വീട്ടിലെ ചിലവുകള്‍ അല്‍പം വര്‍ദ്ധിക്കുന്നു.

കുടുംബ ഫലം

കുടുംബ ഫലം

കര്‍ക്കിടകം രാശിക്കാര്‍ക്ക് 2023 അവരുടെ കുടുംബത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു. ഏപ്രില്‍ വരെ കുടുംബത്തില്‍ കലഹം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജനുവരി മാസത്തില്‍ ചൊവ്വ നിങ്ങളുടെ നിങ്ങളുടെ രണ്ടാമത്തെയും അഞ്ചാമത്തെയും ഭാവങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ഇത് പലപ്പോഴും നിങ്ങളുടെ കുടുംബത്തില്‍ കലഹം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ചെറിയ രീതിയിലുള്ള മാനസിക സംഘര്‍ഷവും വര്‍ദ്ധിക്കുന്നു. ഗുരുചണ്ഡാല ദോഷവും 2023-ല്‍ കര്‍ക്കിടകം രാശിക്കാരെ ബാധിക്കുന്നു. പിതാവിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ ഒക്ടോബര്‍ മുതല്‍ കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങളേയും ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഒക്ടോബര്‍ മാസത്തില്‍ അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ അനുകൂല സമയമായിരിക്കും.

വിവാഹ ഫലം

വിവാഹ ഫലം

2023-ലെ കര്‍ക്കടകത്തിലെ വിവാഹത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന ഫലങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇവരില്‍ തുടക്കത്തില്‍ തന്നെ ശനി ഏഴാം ഭാവത്തില്‍ ആയിരിക്കും. ഇത് നിങ്ങളുടെ വൈവാഹിക ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അത് കൂടാതെ ശനി ജനുവരി 17-ന് നിങ്ങളുടെ ഒന്‍പതാം ഭാവത്തില്‍ എത്തുന്നു. എന്നാല്‍ അതിലൂടെ പ്രണയ സംബന്ധമായ കാര്യങ്ങളില്‍ അനുകൂല ഫലം ഉണ്ടാവുന്നു. പങ്കാളിയുടെ അമ്മയുമായുള്ള നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. വ്യാഴത്തിന്റെ സ്ഥാനമാണ് അതിന് നിങ്ങളെ സഹായിക്കുന്നത്. മെയ്-ജൂലൈ മാസങ്ങളില്‍ ചൊവ്വ നിങ്ങളുടെ രാശിയിലേക്ക് കടക്കുമ്പോള്‍ ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കം ഉണ്ടാവുന്നു. ഇത് കൂടാതെ ഈഗോ പോലുള്ള പ്രശ്‌നങ്ങള്‍ സൂര്യന്റെ സ്ഥാനമാറ്റം മൂലം ഉണ്ടാവുകയും ചെയ്യുന്നു. പക്ഷേ ഒക്ടോബര്‍ 30 ന് രാഹുവും കേതുവും യഥാക്രമം നിങ്ങളുടെ ഒമ്പതാം ഭാവത്തിലും മൂന്നാം ഭാവത്തിലും പ്രവേശിക്കുമ്പോള്‍ ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. വര്‍ഷാവസാനം ഒരുമിച്ചുള്ള യാത്രകളും കുടുംബത്തില്‍ സന്തോഷം നിറക്കും.

ആരോഗ്യഫലം

ആരോഗ്യഫലം

കര്‍ക്കിടകം രാശിക്കാര്‍ക്ക് 2023-ല്‍ ആരോഗ്യ ഫലം അനുസരിച്ച് സമ്മിശ്രഫലങ്ങളാണ് ഉണ്ടാവുക. തുടക്കത്തില്‍ കാര്യങ്ങള്‍ അല്‍പം ദുര്‍ബലമായിരിക്കും. ഇത് പലപ്പോഴും ശനിയുടെ രാശിമാറ്റം മൂലം സംഭവിക്കുന്നതാണ്. ദീര്‍ഘകാലമായി നീണ്ട് നില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. ഇടക്കിടെ ആശുപത്രി സന്ദര്‍ശനവും പ്രശ്‌നങ്ങളും നിങ്ങളെ ബാധിക്കുന്നു. കൃത്യായി ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുകയും അത് വഴി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുകയും വേണം. രോഗങ്ങളെ തുടക്കത്തില്‍ തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഭാവിയില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവ് നിങ്ങളുടെ ആരോഗ്യത്തിന് നല്ല സമയമായിരിക്കും. പല പ്രശ്‌നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പരിഹാരം കാണുന്ന ഒരു സമയം കൂടിയാണ് ഇപ്പോഴുള്ളത്. നിങ്ങള്‍ നന്നായി ഭക്ഷണം കഴിക്കുകയാണെങ്കില്‍ പല ആരോഗ്യ പ്രശ്‌നങ്ങളേയും നമുക്ക് പരിഹരിക്കാവുന്നതാണ്.

ജ്യോതിഷ പരിഹാരങ്ങള്‍

ജ്യോതിഷ പരിഹാരങ്ങള്‍

കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ 2023-ലെ ദോഷ പരിഹാരങ്ങള്‍ തീര്‍ക്കുന്നതിന് വേണ്ടി പൗര്‍ണ്ണമി വ്രതമായി ആചരിക്കാം. ഇത് കൂടാതെ ശിവനെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യാവുന്നതാണ്. ശിവാഷ്ടകമോ അല്ലെങ്കില്‍ ശ്രീ ശിവസഹസ്രനാമ സ്‌തോത്രമോ പാരായണം ചെയ്യുന്നത് ദോഷഫലങ്ങളെ കുറക്കുന്നു. തിങ്കളാഴ്ച വ്രതമെടുത്താല്‍ നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാവുകയും സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് വിട്ടുമാറാത്ത രോഗാവസ്ഥ ഉണ്ടെങ്കില്‍ ശ്രീ ശിവ താണ്ഡവ സ്തോത്രം ചൊല്ലുന്നത് നല്ലതാണ്.

Aries Horoscope 2023 : മേടം രാശി 2023 വര്‍ഷഫലം: സാമ്പത്തികം, പ്രണയം, കരിയര്‍ ഇപ്രകാരംAries Horoscope 2023 : മേടം രാശി 2023 വര്‍ഷഫലം: സാമ്പത്തികം, പ്രണയം, കരിയര്‍ ഇപ്രകാരം

Taurus Horoscope 2023 : ഇടവം രാശി 2023 സമ്പൂര്‍ണഫലം - സാമ്പത്തിക തകര്‍ച്ച, കുടുംബം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍Taurus Horoscope 2023 : ഇടവം രാശി 2023 സമ്പൂര്‍ണഫലം - സാമ്പത്തിക തകര്‍ച്ച, കുടുംബം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍

Gemini Horoscope 2023: മിഥുനം സമ്പൂര്‍ണഫലം: സാമ്പത്തികം,വിവാഹം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അറിയാംGemini Horoscope 2023: മിഥുനം സമ്പൂര്‍ണഫലം: സാമ്പത്തികം,വിവാഹം, ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അറിയാം

ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

English summary

Cancer Horoscope 2023: Cancer Varsha Phalam, Cancer Yearly Horoscope Predictions In Malayalam

Cancer Varsha Phalam 2023 in Malayalam: Here in this article we are sharing Cancer yearly horoscope 2023 predictions related to life, love, marriage, career, education, finance, health and more in malayalam. Take a look.
Story first published: Saturday, November 12, 2022, 22:32 [IST]
X
Desktop Bottom Promotion