For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ കല്ലുകള്‍ ഒന്നിച്ചു ധരിച്ചാല്‍ ആപത്ത്‌

|

ഭൂമിയിലെ ഗ്രഹങ്ങളുടെ ആകര്‍ഷണ ശക്തിയാണ് രത്‌നങ്ങള്‍. നല്ല രത്‌നങ്ങള്‍ ധരിക്കുന്നവര്‍ക്ക് വിജയവും ഭാഗ്യവും നേടിക്കൊടുക്കുമ്പോള്‍ ദോഷരത്‌നങ്ങള്‍ പരാജയവും ദൗര്‍ഭാഗ്യവും സമ്മാനിക്കുന്നു. പുരാണപാരമ്പര്യങ്ങളും രത്‌നങ്ങള്‍ക്കുണ്ട്. ഓരോരുത്തരുടെയും അനുഭവങ്ങളാണ് രത്‌നങ്ങളുടെ ഭാഗ്യവും ദോഷവും. കൃത്യമായി അറിഞ്ഞുപയോഗിച്ചില്ലെങ്കില്‍ അവ നിങ്ങള്‍ക്ക് വിപരീത ദോഷങ്ങള്‍ വരുത്തുന്നതായിരിക്കും. ഒരു രത്‌നക്കല്ല് അണിയുന്നതിനു മുമ്പ് ഒരു ജ്യോത്സ്യന്റെ സഹായം നിങ്ങള്‍ക്ക് തേടാവുന്നതാണ്.

Most read: ഹിന്ദുമതത്തില്‍ മൂന്നാം നമ്പര്‍ ദോഷമോ ?Most read: ഹിന്ദുമതത്തില്‍ മൂന്നാം നമ്പര്‍ ദോഷമോ ?

വിലയേറി രത്‌നക്കല്ലുകള്‍ എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്. ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ ദോഷഫലങ്ങള്‍ക്കുള്ള പരിഹാരമായി രത്‌നക്കല്ലുകള്‍ ഉപയോഗിക്കുന്നു. ഗ്രഹങ്ങളുടെ ദോഷങ്ങളില്‍ നിന്ന് ഇവ നമ്മെ സംരക്ഷിക്കുന്നു. ഓരോ കല്ലും ഓരോ ഗ്രഹത്തില്‍ പെടുന്നതാണ്. നിങ്ങള്‍ ഏതെങ്കിലും രത്‌നം ധരിക്കുമ്പോള്‍ ഏതൊക്കെ രത്‌നക്കല്ലുകള്‍ പൊരുത്തപ്പെടുന്നില്ല എന്നറയുക. ഇവ ഒരിക്കലും ഒരുമിച്ച് ധരിക്കുകയും ചെയ്യരുത്. ഇത്തരത്തില്‍ പൊരുത്തക്കേടുള്ള കല്ലുകള്‍ ധരിക്കുന്നയാള്‍ക്ക് ജീവിതത്തില്‍ ദോഷഫലങ്ങള്‍ നേരിടേണ്ടി വരുന്നതായിരിക്കും.

കല്ലുകളും വിശ്വാസങ്ങളും

കല്ലുകളും വിശ്വാസങ്ങളും

വെയിലില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷണത്തിനായി കുട പിടിക്കുന്നതു പോലെയാണ് കല്ലുകള്‍ ധരിക്കുന്നതും. ഭൂതപ്രേതാദികളെ അകറ്റാന്‍, അപകടങ്ങളില്‍ നിന്നു രക്ഷ നേടാന്‍, സന്താനഭാഗ്യത്തിന്, ധനാഗമത്തിന്.. അങ്ങനെ പലതിനും ആളുകള്‍ കല്ലുകളെ ആശ്രയിക്കുന്നു. സൂര്യകിരണത്തിലെ ഏഴ് പ്രകാശ നിറങ്ങളിലൂടെ രത്‌നങ്ങള്‍ ജീവിതത്തെ സ്വാധീനിക്കുന്നതായി പറയപ്പെടുന്നു. രത്‌നം ധരിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഉടനടി ചാടിക്കയറി നടപ്പാക്കാതെ കൃത്യമായി അറിയുക. ഒരു ഗ്രഹവും ആര്‍ക്കും എല്ലായ്‌പ്പോഴും നല്ലതു നല്‍കുന്നില്ല. അതിനാല്‍ ഗുണത്തോടൊപ്പം ദോഷവും അവ നല്‍കുന്നു.

ജീവിതം പച്ച തൊടുമോ മുത്ത് ധരിച്ചാല്‍ ?ജീവിതം പച്ച തൊടുമോ മുത്ത് ധരിച്ചാല്‍ ?

ഇന്ദ്രനീലക്കല്ലും അതിന്റെ വൈരുദ്ധ്യമുള്ള രത്‌നക്കല്ലുകളും

ഇന്ദ്രനീലക്കല്ലും അതിന്റെ വൈരുദ്ധ്യമുള്ള രത്‌നക്കല്ലുകളും

വേദ ജ്യോതിഷമനുസരിച്ച് ഇന്ദ്രനീലക്കല്ല് കൂടുതലും നീലം കല്ല് എന്നാണ് അറിയപ്പെടുന്നത്. വേദ ജ്യോതിഷമനുസരിച്ച് ഇന്ദ്രനീലക്കല്ലിനെ ഭരിക്കുന്നത് ശനി ദേവനാണ്. സൂര്യനില്‍ നിന്നുള്ള ആറാമത്തെ ഗ്രഹവും സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹവുമാണ് ശനി. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ എന്നിവയാണ് ഇതിന്റെ ശത്രു ഗ്രഹങ്ങള്‍. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ മുത്ത്, മാണിക്യം, ചെമ്പവിഴ രത്‌നങ്ങള്‍ എന്നിവയില്‍ ഭരണം നടത്തുന്നു. അതിനാല്‍ ശത്രു ഗ്രഹങ്ങള്‍ കാരണം മുത്ത്, മാണിക്യം, ചെമ്പവിഴം എന്നിവ ഉപയോഗിച്ച് ഇന്ദ്രനീലക്കല്ല് ധരിക്കരുത്. മാണിക്യം, മുത്ത്, ചെമ്പവിഴം എന്നിവ ഉപയോഗിച്ച് ഇന്ദ്രനീലക്കല്ല് ധരിക്കേണ്ടിവന്നാല്‍ അത് ധരിക്കുന്ന ആളുകള്‍ക്ക് ദോഷകരമാണ്.

മാണിക്യം

മാണിക്യം

ഓരോ രത്‌നത്തിനും അതിന്റെ ഗ്രഹമുണ്ട്. മാണിക്യ രത്‌നത്തെ ഭരിക്കുന്നത് സൂര്യനാണ്. സൗരയൂഥത്തിന്റെ കേന്ദ്രത്തിലുള്ള നക്ഷത്രമാണ് സൂര്യന്‍. ശുക്രനും ശനിയും സൂര്യഗ്രഹണത്തിന്റെ ശത്രുക്കളാണ്. ശുക്രന്‍, ശനി എന്നിവര്‍ വജ്രത്തെയും ഇന്ദ്രനീലത്തെയും ഭരിക്കുന്നു. അതിനാല്‍ അത് ധരിക്കുന്നവര്‍ക്ക് മാണിക്യത്തിനൊപ്പം ധരിക്കരുത്. ഇത് മോശം ഫലങ്ങള്‍ നല്‍കുന്നതായിരിക്കും.

മരതകം

മരതകം

മരതകരത്‌നം ബുധനെ താരതമ്യപ്പെടുത്തുന്നു. ഇത്തരക്കാര്‍ക്ക് വാത്സല്യവും ഉള്‍ക്കാഴ്ചയും മികച്ച ക്ഷേമവും നേടുന്നതിന് ഈ കല്ല് ധരിക്കാവുന്നതാണ്. ബുധന്റെ ശത്രുക്കള്‍ ചന്ദ്രനും വ്യാഴവുമാണ്. അതിന്റെ കല്ലുകള്‍ മുത്തും പുഷ്യരാഗവുമാണ്. ആരെങ്കിലും മുത്തും പുഷ്യരാഗവും ഉപയോഗിച്ച് മരതകം ധരിച്ചാല്‍, അത് നേട്ടങ്ങളേക്കാള്‍ വിപരീത ഫലങ്ങള്‍ നല്‍കും.

മുത്ത്

മുത്ത്

മനശാന്തിക്കും സമാധാനത്തിനും മുത്ത് വളരെയധികം ഗുണം ചെയ്യുന്നു. പക്ഷേ മുത്തിന് അതിന്റെ പൊരുത്തപ്പെടാത്ത രത്‌നക്കല്ലുകളും ഉണ്ട്. മുത്തിന്റെ ഗ്രഹമാണ് ചന്ദ്രന്‍. ചന്ദ്രന്റെ ശത്രുക്കള്‍ രാഹു, കേതു എന്നിവയാണ്. അതിന്റെ കല്ല് ഗോമേദകം, വൈഡ്യൂരം എന്നിവയാണ്. ഒരാള്‍ മുത്ത് കല്ലാണ് ധരിക്കുന്നതെങ്കില്‍ അവന്‍ ഗോമേദകം അല്ലെങ്കില്‍ വൈഡ്യൂരം ധരിക്കരുത്.

പവിഴം

പവിഴം

ചൊവ്വാദോഷമുള്ള വ്യക്തിക്ക് വളരെ സഹായകരമാണ് പവിഴം. ചൊവ്വ ഭരിക്കുന്നതാണ് പവിഴ രത്‌നം. ചൊവ്വയുടെ ദോഷഫലങ്ങള്‍ ഇല്ലാതാക്കാന്‍ പവിഴം വളരെ ഗുണം ചെയ്യും. ചൊവ്വയുടെ ശത്രുക്കള്‍ ബുധന്‍, കേതു, രാഹു, അവരുടെ കല്ലുകള്‍ മരതകം, വൈഡ്യൂര്യം, ഗോമേദകം എന്നിവയാണ്.

പുഷ്യരാഗം

പുഷ്യരാഗം

വേദ ജ്യോതിഷത്തില്‍ പുഷ്യരാഗത്തെ വ്യാഴം ഭരിക്കുന്നു. പുഷ്യരാഗത്തിന്റെ ശത്രു ബുധനും ശുക്രനുമാണ്, അവ മരതകം, വജ്രം എന്നിവയാണ്. പുഷ്യരാഗം ധരിക്കുന്നവര്‍ അതിന്റെ വിപരീതഫലം ചെയ്യുന്ന മരതകം, വജ്രം എന്നിവ ധരിക്കരുത്.

വജ്രം

വജ്രം

ഓരോ പെണ്‍കുട്ടിയുടെയും പ്രിയപ്പെട്ട രത്‌നം അല്ലെങ്കില്‍ ഉറ്റസുഹൃത്താണ് വജ്രം. എന്നാല്‍ വജ്രത്തിന് ശത്രു ഗ്രഹങ്ങളുണ്ട്. ശുക്രന്‍ വജ്രത്തെ ഭരിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, വ്യാഴം എന്നിവയാണ് ഇതിന്റെ ശത്രു ഗ്രഹങ്ങള്‍. മാണിക്യം, മുത്ത്, പുഷ്യരാഗം എന്നിവ ഉപയോഗിച്ച് വജ്രം ധരിക്കരുത്. അത് ധരിക്കുന്നവര്‍ക്ക് ദോഷകരമായ ഫലം നല്‍കും.

ഗോമേദകം

ഗോമേദകം

രാഹു വളരെ ശക്തമായ ഒരു ഗ്രഹമാണ്. ഗോമേദകത്തെ രാഹു ഭരിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ രാഹുവിന്റെ പോസിറ്റീവ് ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഈ രത്‌നം വളരെ സഹായകരമാണ്. പക്ഷേ രാഹു ഗ്രഹത്തിന് സൂര്യന്‍, ശുക്രന്‍, ചൊവ്വ എന്നീ ശത്രു ഗ്രഹങ്ങളുണ്ട്. മാണിക്യം, വജ്രം, പവിഴം എന്നിവയാണ് ഈ ഗ്രഹങ്ങളുടെ കല്ലുകള്‍. രാഹു ഗ്രഹത്തിന് ഈ ഗ്രഹങ്ങളോട് അകല്‍ച്ചയുണ്ട്. അതിനാല്‍ ഗോമേദകത്തോടൊപ്പം ഈ കല്ലുകള്‍ ധരിക്കാതിരിക്കാന്‍ സൂക്ഷിക്കുക.

വൈഡൂര്യം

വൈഡൂര്യം

രാഹുവിന് സമാനമായ ഗ്രഹമായ കേതു വളരെ ശക്തവും വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതുമാണ്. വൈഡൂര്യം ഭരിക്കുന്നത് കേതുവാണ്. കേതു ഗ്രഹത്തിന്റെ ശത്രുക്കള്‍ ചൊവ്വയും ചന്ദ്രനുമാണ്, അവയുടെ കല്ലുകള്‍ പവിഴവും മുത്തും ആണ്. അതിനാല്‍ വൈഡൂര്യം ധരിക്കുന്നവര്‍ പവിഴവും മുത്തും ധരിക്കരുത്.

English summary

Can We Wear Ruby And Pearl Together

Do you know that there are many gemstones that should in fact never be worn together? Read on to know more.
X
Desktop Bottom Promotion