ഈ ആറ് നക്ഷത്രക്കാര്‍ പരസ്പരം വിവാഹം കഴിച്ചാല്‍ ഫലം മോശം

നമുക്കിടയില്‍ തന്നെ പലരും വിവാഹത്തിന് മുന്‍പ് ജാതകപ്പൊരുത്തവും മറ്റും നോക്കാറുണ്ട്. ചിലര്‍ ജാതകപ്പൊരുത്തവും ഒന്നും നോക്കാതെ വിവാഹം കഴിക്കുന്നവരും ഉണ്ട്. എന്നാല്‍ എന്തൊക്കെയായാലും മനപ്പൊരുത്തമാണ് ആദ്യം ആവശ്യമുള്ളത്. അതിന് ശേഷം മാത്രമാണ് ജാതകപ്പൊരുത്തത്തിന്റെ പ്രാധാന്യം. പത്തില്‍ പത്ത് പൊരുത്തമുള്ളവര്‍ വരെ പലപ്പോഴും പിരിഞ്ഞ് താമസിക്കുന്ന അവസ്ഥയുണ്ടാവാറുണ്ട്. എന്നാല്‍ യാതൊരു വിധത്തിലുള്ള പൊരുത്തവും ഇല്ലാത്തവരും പലപ്പോഴും നല്ല രീതിയില്‍ ജീവിതത്തില്‍ മുന്നോട്ട് പോവുന്നവരും ഉണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞിരിക്കാവുന്നതാണ്.

ഒരേ രാശിയിലും ഒരേ നക്ഷത്രത്തിലും പെട്ടവര്‍ വിവാഹം കഴിക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ഇവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് ജാതകവശാല്‍ ദോഷമാണ് എന്നാണ് പറയുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഇന്നത്തെ ലേഖനത്തില്‍ നമുക്ക് വായിക്കാവുന്നതാണ്. ഒരേ നക്ഷത്രക്കാര്‍ പരസ്പരം വിവാഹം ചെയ്യാമോ എന്നുള്ളത് പലര്‍ക്കും വിഭിന്ന അഭിപ്രായം ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത് ചിലരില്‍ ദാമ്പത്യ ജീവിതം മികച്ചതായി മുന്നോട്ട് പോവുന്നു, എന്നാല്‍ ചിലരില്‍ ദാമ്പത്യ ജീവിതം വെല്ലുവിളിയായി മാറുന്നു. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയാണ് ഫലങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ജ്യോതിഷ പ്രകാരം

ജ്യോതിഷ പ്രകാരം

ജ്യോതിഷ പ്രകാരം ഓരോ രാശിക്കാരിലും അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ചില രാശിക്കാരും നക്ഷത്രക്കാരും ഒരുമിച്ച് ചേരുമ്പോള്‍ ഗുണങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ചിലരിലാകട്ടെ അത് ദോഷങ്ങളാണ് ഉണ്ടാക്കുന്നത്. നക്ഷത്രവും രാശിയും ഒരുപോലെയെങ്കില്‍ ഇവരില്‍ കണ്ടകശനിയും, ഏഴരശനിയും പോലുള്ള ദോഷകാലങ്ങള്‍ ഒരുമിച്ച് വരുകയും ഇത് ദോഷഫലങ്ങള്‍ കഠിനമാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചില രാശിക്കാരിലും നക്ഷത്രക്കാരിലും ഇത് പ്രായം കൊണ്ട് വ്യത്യാസപ്പെടാവുന്നതാണ്. എങ്കിലും ഇക്കാരംയ. വളരെയധികം ശ്രദ്ധിക്കണം.

ചേരാത്ത നക്ഷത്രക്കാര്‍

ചേരാത്ത നക്ഷത്രക്കാര്‍

ഏതൊക്കെ നക്ഷത്രക്കാരാണ് ഒരുമിച്ചാണെങ്കില്‍ ഡീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് എന്ന് നോക്കാം. ഇതില്‍ രോഹിണി, തിരുവാതിര, അവിട്ടം, പൂയ്യം, മകം, മൂലം എന്നീ നക്ഷത്രക്കാരാണ് അതേ നക്ഷത്രക്കാരെ വിവാഹം കഴിക്കാന്‍ പാടില്ലാത്തത്. ഇത് ദോഷഫലങ്ങളുടെ കാഠിന്യം വര്‍ദ്ധിപ്പിക്കുകയും സ്ത്രീയുടേയും പുരുഷന്റേയും ജന്മനക്ഷത്രം ഒരേപോലെയാകുന്നത് ദു:ഖവും ആപത്തും ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പൂരാടം, ഭരണി, അത്തം, ആയില്യം, തൃക്കേട്ട, ചതയം എന്നീ നക്ഷത്രക്കാരും ഒരുപോലെ വന്നാല്‍ ധനനാശവും വിയോഗവും ആണ ്ഫലം എന്നാണ് പറയുന്നത്.

വേദ ദോഷവും ശ്രദ്ധിക്കണം

വേദ ദോഷവും ശ്രദ്ധിക്കണം

എന്താണ് വേദ ദോഷം എന്നത് അറിഞ്ഞിരിക്കേണ്ടതാണ് വേദ ദോഷമെന്നാല്‍ വൈധവ്യ ദോഷമെന്നാല്‍ വൈധവ്യം എന്ന് മാത്രമല്ല ഉദ്ദേശിക്കുന്നത്. വിവാഹ ബന്ധം നിലനില്‍ക്കെ തന്നെ ഇവര്‍ക്ക് പങ്കാളിയുമായി പിരിഞ്ഞ് ജീവിക്കേണ്ട അവസ്ഥ വരുന്നുണ്ട്. ഈ അവസ്ഥയില്‍ പലപ്പോഴും ഭര്‍ത്താവിനൊപ്പം എത്ര പണിപ്പെട്ടാലും ഒരുമിച്ച് ജീവിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാവുന്നില്ല. പലപ്പോഴും നീണ്ട് നില്‍ക്കുന്ന ദാമ്പത്യത്തില്‍ ചുരുക്കം ചില വര്‍ഷങ്ങള്‍ മാത്രം പങ്കാളിയോടൊപ്പം ജീവിക്കുന്നവര്‍ ആയിരിക്കും ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

വേദ ദോഷ പ്രകാരം ചേരാത്ത നക്ഷത്രങ്ങള്‍ ഇവരാണ്

വേദ ദോഷ പ്രകാരം ചേരാത്ത നക്ഷത്രങ്ങള്‍ ഇവരാണ്

ഭരണി- അനിഴം, തിരുവോണം- തിരുവാതിര, വിശാഖം- കാര്‍ത്തിക, ചോതി - രോഹിണി, മൂലം- ആയില്യം , മകം- രേവതി, പുണര്‍തം - ഉത്രാടം, പൂരം - ഉത്രട്ടാതി എന്നീ നക്ഷത്രക്കാരാണ് പരസ്പരം ചേരാത്തത്. ഇവര്‍ ഒരുമിച്ച് ചേര്‍ന്നാല്‍ അത് ഇവര്‍ക്ക് ഒരിക്കലും ഒരുമിച്ച് താമസിക്കുന്നതിനുള്ള യോഗം ഉണ്ടാക്കില്ല എന്നാണ് പറയുന്നത്. ജീവിതത്തില്‍ ഇവര്‍ക്ക് വളരെയധികം വെല്ലുവിളികള്‍ ഇതിനായി നേരിടേണ്ടി വരുന്നുണ്ട്.

നക്ഷത്രപ്പൊരുത്തവും പ്രധാനപ്പെട്ടത്

നക്ഷത്രപ്പൊരുത്തവും പ്രധാനപ്പെട്ടത്

നക്ഷത്രപ്പൊരുത്തത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം നക്ഷത്രപ്പൊരുത്തം പരിഗണിക്കുമ്പോള്‍ പ്രധാനമായും മധ്യമരഞ്ജു, വേദദോഷം, ചൊവ്വാദോഷം എന്നിവയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. ഇത് നോക്കാതെ വിവാഹം നടത്തിയാല്‍ ആ ബന്ധം അധികകാലം മുന്നോട്ട് പോവില്ല എന്നാണ് ജ്യോതിം പറയുന്നത്. വിവാഹം നടന്നാലും കൃത്യമായ പരിഹാരകര്‍മ്മങ്ങളും ചെയ്യേണ്ടതായുണ്ട്. എങ്കിലും എല്ലാ വിധത്തിലുള്ള മംഗല്യ ദോഷങ്ങള്‍ക്കും പരിഹാരമാണ് ഉമാമഹേശ്വര പൂജയും ദീര്‍ഘസുമംഗലീ ഹോമവും. ഇത് രണ്ടും ചെയ്യുന്നതിലൂടെ ഉത്തമ ദാമ്പത്യമാണ് നിങ്ങള്‍ക്ക് ഉണ്ടാവുന്നത്.. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

രാശിപ്രകാരമെങ്കിലും അറിയണം

രാശിപ്രകാരമെങ്കിലും അറിയണം

മേടം രാശിക്കാരായവര്‍ മേടം രാശിയില്‍ പെട്ട വ്യക്തിയെ തന്നെ വിവാഹം കഴിക്കുകയാണെങ്കില്‍ ഇവര്‍ക്ക് ജീവിതത്തില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നാണ് പറയുന്നത്. ഇടവം രാശിക്കാരാണെങ്കില്‍ ഇവരുടെ ഹന്ധം മികച്ചതായിരിക്കും. മിഥുനം രാശിയിലാണെങ്കില്‍ ഇവര്‍ക്കിടയില്‍ ജീവിതത്തില്‍ വിരസത ഉണ്ടാവില്ല, എങ്കിലും പരസ്പരം അകന്ന് പോവുന്നതിനുള്ള പ്രവണത ഇവരിലുണ്ടാവുന്നു. കര്‍ക്കിടകം രാശിക്കാരാണെങ്കില്‍ ഇവര്‍ വൈകാരികമായി അല്‍പം പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കും എന്നാണ് പറയുന്നത്.

രാശിപ്രകാരമെങ്കിലും അറിയണം

രാശിപ്രകാരമെങ്കിലും അറിയണം

ചിങ്ങം രാശിക്കാരാണ് എന്നുണ്ടെങ്കില്‍ ഇവര്‍ ഒരുമിച്ച് ഒരിക്കലും വിവാഹബന്ധം വിജയകരമായി മുന്നോട്ട് പോവുന്നില്ല എന്നുള്ളതാണ്. ആധിപത്യ സ്വഭാവം ഇവരെ പ്രശ്‌നത്തിലാക്കുന്നു. കന്നി രാശിക്കാരാണെങ്കില്‍ മതിപ്പുളവാക്കുന്ന തരത്തിലുള്ള വിവാഹ ജീവിതമായിരിക്കും ഇവരുടേത്. തുലാം രാശിക്കാരാണെങ്കില്‍ പരസ്പരം അകന്ന് നില്‍ക്കുന്നതിനായിരിക്കും ഇവരുടെ യോഗം. കൂടാത ബന്ധങ്ങളില്‍അകന്ന് പോവുന്നതിനുള്ള പ്രവണതയും കൂടുതലായിരിക്കും. വൃശ്ചികം രാശിക്കാരാണെങ്കില്‍ അഗാധമായ സ്‌നേഹം ഓരോ സെക്കന്റിലും ഇവര്‍ക്ക് പങ്കാളിയോട് ഉണ്ടായിരിക്കും.

 രാശിപ്രകാരമെങ്കിലും അറിയണം

രാശിപ്രകാരമെങ്കിലും അറിയണം

ധനു രാശിക്കാരാണെങ്കില്‍ ഇവര്‍ ജീവിതത്തില്‍ ഒരുമിച്ച് ഓരോ സമയവും ആസ്വദിക്കുന്നവരായിരിക്കും. എങ്കിലും ബന്ധങ്ങളില്‍ അപകടം ഉണ്ടാവുന്നു. മകരം രാശിക്കാരാണെങ്കില്‍ പരസ്പരം മനസ്സിലാക്കുമെങ്കിലും ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട ്ഇവര്‍ തമ്മില്‍ ചേരാതിരിക്കുന്നതാണ് നല്ലത്. കുംഭം രാശിക്കാരാണെങ്കില്‍ ഇവര്‍ സഹിഷ്ണുത കൂടുതല്‍ ഉള്ളവരായിരിക്കും. ജീവിതത്തില്‍ ധാരാളം വെല്ലുവിളികളും ഉണ്ടാവും. മീനം രാശിക്കാരാണെങ്കില്‍ ഇവര്‍ ഒരുമിച്ച് ജീവിക്കാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ജീവിതത്തില്‍ നെഗറ്റീവിറ്റി ബാധിക്കുന്നു.

Story first published: Saturday, June 26, 2021, 11:59 [IST]
X
Desktop Bottom Promotion