Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ശനിയാഴ്ച വാങ്ങിയാല്‍ സാമ്പത്തിക നഷ്ടം ഫലം
ശനിയാഴ്ച ഇവ വാങ്ങിയാല്‍ ദുര്ഭാഗ്യം ഫലം
വിശ്വാസങ്ങളാണ് പലപ്പോഴും നമ്മെ പല കാര്യങ്ങളിലും മുന്നോട്ടു നയിക്കുന്നത്. ഇതേ വിശ്വാസങ്ങള്‍ തന്നെയാണ് നല്ലതിനും ചിലപ്പോള്‍ ദോഷങ്ങള്‍ക്കും കാരണമാകുന്നത്. എത്ര പുരോഗമന വാദിയെന്നു പറഞ്ഞാലും നാം അറിയാതെ തന്നെ വിശ്വസിച്ചു പോകുന്ന പല വിശ്വാസങ്ങളുമുണ്ട്. പിന്തുടര്ന്നു പോകുന്ന ചിട്ടകളുമുണ്ട്.
വിശ്വാസമെന്നു പറഞ്ഞാലും ജ്യോതി ശാസ്ത്രവും ഒരു വിശ്വാസമാണ്. ജാതകവും ഗ്രഹനിലയുമെല്ലാം ഇപ്പോഴും പിന്തുടര്ന്നു പോരുന്നവയുമാണ്.
ജാതക കാര്യങ്ങളെടുക്കുമ്പോള്‍ നാമേറ്റവും ഭയപ്പെടുന്ന ഒന്നാണ് ശനി എന്നു പറയാം. കണ്ടക ശനി, ഏഴര ശനി തുടങ്ങിയ ശനിയുടെ കാലങ്ങള്‍ ഭയത്തോടെ വീക്ഷിയ്ക്കുന്നവരാണ് വിശ്വാസികള്‍. മോശപ്പെട്ട കാര്യങ്ങള്‍ സംഭവിയ്ക്കുമ്പോള്‍ കണ്ടക ശനിയാണ്, ശനിദശയാണ് എന്നെല്ലാം നാം പഴിയ്ക്കാറുമുണ്ട്. ചില കാര്യങ്ങളില്‍ ശനി അനുകൂലമായി നില്‍ക്കുകയും ചെയ്യുന്നുണ്ടെന്നതാണ് വാസ്തവം.
ശനിയാഴ്ചയാണ് ശനി ദേവന്റെ ദിനമായി പൊതുവേ പറയാറുള്ളത്. ഇതു കൊണ്ടു തന്നെ ശനിയാഴ്ചകളില്‍ ശനി ദോഷം ഒഴിവാക്കാന്‍ ശനി ദേവനെ പ്രസാദിപ്പിയ്ക്കാറുമുണ്ട്. ചില പ്രത്യേക വസ്തുക്കള്‍ വാങ്ങുന്നത് ഈ വിശ്വാസ പ്രകാരം ശനിയാഴ്ച ദോഷം വരുത്തും, ശനി ദേവന് അപ്രീതിയുണ്ടാക്കും എന്നാണ് വിശ്വാസം. ഇത്തരം വിശ്വാസമനുസരിച്ച് ശനിയാഴ്ചകളില്‍ ചില പ്രത്യേക വസ്തുക്കള്‍ വാങ്ങുന്നതു ദോഷം വരുത്തും. ഇതെക്കുറിച്ചറിയൂ,

ഇരുമ്പു കൊണ്ടുണ്ടാക്കിയ വസ്തുക്കള്‍
അയേണ്‍ അഥവാ ഇരുമ്പു കൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ ശനിയാഴ്ച വാങ്ങുന്നതു ദോഷം ചെയ്യുമെന്നാണ് വിശ്വാസം. ഇത് ശനി ദേവന് അപ്രീതിയ്ക്കിടയാക്കും. എന്നാല്‍ അതേ സമയം ഇരുമ്പു കൊണ്ടുണ്ടാക്കിയ വസ്തുക്കള്‍ ശനിയാഴ്ച ദാനം ചെയ്യുന്നത് ഏറെ നല്ലതാണെന്നാണ് വിശ്വാസം, ഇത് ശനി ദേവന്റെ പ്രീതി നേടാനും തടസങ്ങള്‍ നീങ്ങാനുമെല്ലാം ഏറെ നല്ലതാണ്.

എണ്ണ
എണ്ണ ശനിയാഴ്ച വാങ്ങുന്നത് നല്ലതല്ലെന്നു പറയുന്നു. ഇത് ആരോഗ്യപരമായ പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും. ഗ്രഹ നില പ്രകാരം ശനി ദോഷമെങ്കില്‍ ശനിയാഴ്ച എണ്ണ ദാനം ചെയ്യുന്നതു നല്ലതാണ്. കടുകെണ്ണയില്‍ ഹല്‍വയുണ്ടാക്കി ഇത് കറുത്ത നായയ്ക്കു ശനിയാഴ്ച നല്‍കുന്നത് ശനി ദോഷങ്ങള്‍ തീര്‍ക്കാന്‍ നല്ലതാണ്. ഇത് ഭാഗ്യം കൊണ്ടു വരുമെന്നാണ് വിശ്വാസം.

ഉപ്പു വാങ്ങുന്നത്
ശനിയാഴ്ച ദിവസം ഉപ്പു വാങ്ങുന്നതും നല്ലതല്ലെന്നു പറയും. ശനിയാഴ്ച ഉപ്പു വാങ്ങുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും, ഇതു പോലെ കട ബാധ്യത വര്‍ദ്ധിയ്ക്കുകയും ചെയ്യും. ഇത് ആരോഗ്യപരമായ പ്രശ്നങ്ങളുമുണ്ടാക്കും.

കടുക്
ഇതുപോലെ കടുക് ശനിയാഴ്ച വാങ്ങരുതെന്നാണ് വിശ്വാസം. ശനിയാഴ്ച കടുകു വാങ്ങുന്നത് കാര്യതാമസത്തിന് ഇട വരുത്തുന്നുവെന്നാണ് വിശ്വാസം.

സിസേഴ്സ് അഥവാ കത്രിക
സിസേഴ്സ് അഥവാ കത്രിക ശനിയാഴ്ച വാങ്ങുന്നതും നല്ലതല്ല. ഇതു ബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്.

ചൂലു വാങ്ങുന്നത്
ശനിയാഴ്ച ചൂലു വാങ്ങുന്നതും നല്ലതല്ല. ഇത് ലക്ഷ്മീദേവിയുടെ അപ്രീതിയ്ക്കു കാരണമാകുമെന്നു പറയാം. ശനിയാഴ്ച ദിവസങ്ങളില്‍ ചൂലു വാങ്ങുന്നത് ഒഴിവാക്കുക.

കറുത്ത ഷൂസ്
കറുത്ത ഷൂസ് ശനിയാഴ്ച വാങ്ങുന്നതും നല്ലതല്ല. ഇതു പൊതുവേ ശുഭകരമല്ലെന്നാണ് കണക്കു കൂട്ടല്‍.

ഇന്ധനം
ഇന്ധനം, ഇത് മണ്ണെണ്ണയോ പെട്രോളോ എന്തായാലും ശനിയാഴ്ച വീട്ടിലേയ്ക്കു വാങ്ങരുതെന്നാണ് പറയുക. ഇത് ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാക്കും. കുടുംബബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ക്കു കാരണമാകും.

മഷി
ശനിയാഴ്ച ദിവസങ്ങളില്‍ മഷി വാങ്ങുന്നതും ശുഭകരമല്ലെന്നു പറയാം. ഇതും ദോഷ ഫലങ്ങള്‍ കൊണ്ടു വരും.

ധാന്യം പൊടിയ്ക്കുന്ന യന്ത്രമോ കമ്പനിയോ
ഇതുപോലെ ധാന്യം പൊടിയ്ക്കുന്ന യന്ത്രമോ കമ്പനിയോ ശനിയാഴ്ച ദിവസം വാങ്ങരുത്. ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പറയുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങളാകും ഫലം.



Click it and Unblock the Notifications
