Latest Updates
-
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവംബർ 6 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
ഇന്നത്തെ രാശിഫലം (നവംബർ 5): 12 രാശിക്കാർക്കും ശുഭദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 5: ഇന്ന് ഗജകേസരി യോഗം; ഈ സമയത്ത് ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും എന്തൊക്കെ?
സെപ്തംബര്‍ മാസത്തില്‍ ബുദ്ധാദിത്യയോഗം; ഈ 4 രാശിക്കാര്‍ക്ക് ശുഭയോഗഫലം
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ മാറ്റത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ചിലപ്പോള്‍ ഗ്രഹങ്ങളുടെ സംക്രമണത്താല്‍ ശുഭകരമായ യോഗങ്ങള്‍ രൂപപ്പെടുന്നു. ജ്യോതിഷം അനുസരിച്ച് സെപ്റ്റംബര്‍ 10ന് ബുധന്‍ കന്നി രാശിയില്‍ വക്രഗതിയില്‍ നീങ്ങുന്നു. ഇതിനുശേഷം ഒക്ടോബര്‍ 2ന് ബുധന്‍ കന്നി രാശിയില്‍ നേര്‍രേഖയില്‍ സഞ്ചരിക്കും. അതേസമയം, സെപ്തംബര്‍ 17ന് ശനിയാഴ്ച സൂര്യദേവന് സ്വന്തം രാശിയായ ചിങ്ങം വിട്ട് ബുധന്റെ കന്നി രാശിയില്‍ പ്രവേശിക്കും.
ഇത്തരമൊരു സാഹചര്യത്തില്‍ സെപ്റ്റംബര്‍ 17ന് ബുധന്റെയും സൂര്യന്റെയും സംയോഗം ഉണ്ടാകും. അങ്ങനെ ബുദ്ധാദിത്യയോഗം രൂപപ്പെടും. ബുദ്ധാദിത്യയോഗം പല രാശിക്കാര്‍ക്കും നല്ലതായിരിക്കും. ബുധനും സൂര്യനും ചേര്‍ന്നാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുകയെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ഈ രാശിക്കാര്‍ക്ക് ബുധനും സൂര്യനും കൂടിച്ചേരുന്നത് കൊണ്ട് ധാരാളം ഗുണം ലഭിക്കും. ഈ കാലയളവില്‍ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ഈ രാശിക്കാര്‍ എവിടെയെങ്കിലും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, 15 ദിവസത്തിനുള്ളില്‍ അങ്ങനെ ചെയ്യുന്നത് ശുഭകരമാണ്. ബിസിനസ്സില്‍ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. ഈ കാലയളവ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നു. വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്.

മിഥുനം
സൂര്യന്റെയും ബുധന്റെയും സംയോജനം മിഥുനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ജോലിയിലും ബിസിനസ്സിലും അനുകൂലമായ ഫലം ഉണ്ടാകും. എല്ലാ മേഖലയിലും വിജയം കൈവരിക്കും. വ്യാപാരികള്‍ക്കും ലാഭം ലഭിക്കും. വ്യാപാരികള്‍ക്ക് ലാഭമുണ്ടാകും. നിങ്ങള്‍ക്ക് ഒരു പുതിയ ജോലിയും ലഭിച്ചേക്കാം.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ബുധാദിത്യയോഗം ഈ സമയം സന്തോഷം നല്‍കും. ബിസിനസ്സിലും ജോലിയിലും ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. എല്ലാ മേഖലയിലും നിങ്ങള്‍ വിജയം കൈവരിക്കും. നിങ്ങള്‍ എവിടെയെങ്കിലും നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഈ കാലഘട്ടം അനുയോജ്യമാണ്. ഈ കാലയളവില്‍ വരുമാനം വര്‍ദ്ധിക്കും. വ്യാപാരികള്‍ക്ക് സമയം അനുകൂലമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ധനു
ധനു രാശിക്കാര്‍ക്ക് ബുദ്ധാദിത്യയോഗം സന്തോഷം നല്‍കും. ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുങ്ങിയ പണം തിരികെ ലഭിക്കും. ഈ കാലയളവില്‍ സമ്പത്തിന്റെയും പുരോഗതിയുടെയും പാതകള്‍ നിങ്ങള്‍ക്കായി തുറക്കും. പണം നിക്ഷേപിക്കാന്‍ നല്ല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമായിരിക്കും.



Click it and Unblock the Notifications
