Latest Updates
-
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 24: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം സമയങ്ങൾ ഇങ്ങനെ; അറിയേണ്ടതെല്ലാം -
പ്രസവാനന്തര തടി കുറയ്ക്കാൻ തിടുക്കം വേണ്ട! കത്രീന കൈഫിന് പിന്തുണയുമായി താരങ്ങൾ, ശാസ്ത്രീയ വഴികൾ ഇതാ -
2026 സെപ്റ്റംബർ 24: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; പ്രധാന നഗരങ്ങളിലെ ചോഘടിയ സമയങ്ങൾ ഇതാ! -
ചൊവ്വ പൂയം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർ ശ്രദ്ധിക്കുക, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ! -
പഞ്ചക് കാലം തുടങ്ങി: സെപ്റ്റംബർ 28 വരെ ഈ കാര്യങ്ങൾ ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം -
ഇന്ന് രവി യോഗം: സാമ്പത്തിക ഇടപാടുകൾക്ക് ഉത്തമ സമയം, 12 രാശിക്കാർക്കും അറിയാൻ ഈ കാര്യങ്ങൾ -
സെപ്റ്റംബർ 24: മിഥുനം, കർക്കിടകം, ഇടവം രാശിക്കാർക്ക് ഇന്ന് ധനനേട്ടം; ഭാഗ്യനിറങ്ങളും സമയവും അറിയാം -
2026 സെപ്റ്റംബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, ധനനേട്ടങ്ങൾ ആർക്കൊക്കെ? -
സെപ്റ്റംബർ 23 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ
ധനലാഭം, സമ്പത്ത്; ശുഭയോഗമെന്നാല് ഇതാണ്, ബുധാദിത്യയോഗം സമ്മാനിക്കും ഈ രാശിക്കാര്‍ക്ക് ഭാഗ്യവര്‍ഷം
ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ഫെബ്രുവരി 27ന് കുംഭത്തില്‍ പ്രവേശിക്കും. ശനിയും സൂര്യനും ഈ രാശിയില്‍ ഇതിനകം തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. സൂര്യനും ബുധനും ചേര്‍ന്ന് ഇപ്പോള്‍ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഗ്രഹങ്ങളുടെ സംയോജനത്താല്‍ രൂപപ്പെടുന്ന ബുധാദിത്യയോഗം മൂലം പല രാശിക്കാര്‍ക്കും ഗുണം ലഭിക്കും. ജ്യോതിഷത്തില്‍ ബുധാദിത്യ രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. സൂര്യനും ബുധനും ഏതെങ്കിലും രാശിയില്‍ ഒത്തുചേരുമ്പോഴാണ് ബുധാദിത്യ രാജ്യയോഗം ഉണ്ടാകുന്നത്.
ഫെബ്രുവരി 27ന് ബുധന്‍ കുംഭ രാശിയില്‍ പ്രവേശിക്കുകയും സൂര്യനുമായി സംയോജിക്കുകയും ചെയ്യും. ഈ സഖ്യം മാര്‍ച്ച് 15 വരെ നിലനില്ക്കും. അതിനുശേഷം സൂര്യന് മീനം രാശിയില്‍ നീങ്ങും. കുംഭം രാശിയില്‍ രൂപപ്പെടുന്ന ബുധാദിത്യയോഗം എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് പ്രത്യേക ശുഭഫലങ്ങള്‍ നല്‍കും. ബുധാദിത്യ രാജയോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യവര്‍ഷം ചൊരിയുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണം മൂലം മേടം രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. ഈ യോഗത്താല്‍ നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാകും. എല്ലാ മേഖലയിലും വിജയം കൈവരിക്കും. ബിസിനസ്സില്‍ പണം നിക്ഷേപിക്കുന്നത് ഗുണം ചെയ്യും

ഇടവം
ഇടവം രാശിയില്‍ പത്താം ഭാവത്തില്‍ ബുധന്റെ സംക്രമണം നടക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ബുധാദിത്യ യോഗ ഫലം ഈ രാശിക്കാര്‍ക്ക് ശുഭകരമായി തെളിയിക്കാന്‍ പോകുന്നു. ബിസിനസ്സിലും ജോലിയിലും നിങ്ങള്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും. എല്ലാ ജോലികളും എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും. ജോലിയില്‍ സ്ഥലംമാറ്റം ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കും. രാഷ്ട്രീയത്തില്‍ സജീവമായിരിക്കുന്നവര്‍ക്ക് ഈ സമയം ഗുണം ലഭിക്കും.

മിഥുനം
ബുധാദിത്യയോഗം മൂലം മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ ലഭിക്കും. താഴില്രംഗത്തുള്ളവര്ക്ക് സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം പുരോഗതി ഉണ്ടാകും.

ചിങ്ങം
ചിങ്ങം രാശിയുടെ അധിപന് സൂര്യനാണ്. ഈ സമയം ബുധന്‍ സൂര്യനുമായി ചേരുന്നു. അതുകൊണ്ട് തന്നെ ചിങ്ങം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം ധാരാളം ഗുണങ്ങള്‍ നല്‍കും. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ ലാഭം ഉണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വരും.

തുലാം
തുലാം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം ലഭിക്കും.

ധനു
ബുധാദിത്യയോഗം രൂപപ്പെടുന്നതിനാല്‍ ധനുരാശിക്കാര്‍ക്ക് ഈ സമയംം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കാന്‍ പോകുന്നു. സമൂഹത്തില്‍ നിങ്ങളുടെ ആദരവ് വര്‍ദ്ധിക്കും. ബിസിനസ്സിലും ജോലിയിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. എല്ലാവരെയും തൃപ്തിപ്പെടുത്തി മുന്നേറാനാകും.

മകരം
ബുധന്റെ രാശിമാറ്റം മൂലം രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം മകരം രാശിക്കാര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും. പണം ലഭികകും. സാമ്പത്തിക സ്ഥിതി ശക്തമാകും. വരുമാനം വര്‍ധിച്ചേക്കാം. വിദേശത്തുനിന്നും ലാഭം ഉണ്ടാകും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. പങ്കാളിയെ തേടുന്നവര്‍ക്ക് ഒരു ഉത്തമ പങ്കാളിയെ ലഭിച്ചേക്കാം.



Click it and Unblock the Notifications
