Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
Budhaditya Yoga: ബുധനും സൂര്യനും മീനം രാശിയില്‍; ബുധാദിത്യ യോഗത്തിന്റെ ഫലങ്ങള്‍ ഇപ്രകാരം
ജ്യോതിഷത്തില്‍, ബുധന്‍ ഗ്രഹത്തെ സൗരയൂഥത്തിന്റെ കിരീടാവകാശി എന്ന് വിളിക്കുന്നു. ബുധന്‍ ഗ്രഹം ഒരു മാസത്തില്‍ നിരവധി തവണ രാശി മാറുന്നു. മാത്രമല്ല പ്രതിലോമ ചലനവും സംഭവിക്കുന്നു. മിഥുനം, കന്നി രാശികളുടെ അധിപന് ബുധനാണ്. കന്നി രാശിയും അതിന്റെ ഉന്നതമായ രാശിയാണ്, അതേസമയം മീനം അതിന്റെ താഴ്ന്ന രാശിചിഹ്നമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷത്തില്‍ ബുദ്ധി, യുക്തി, ആശയവിനിമയം, ഗണിതശാസ്ത്രം, സുഹൃത്തുക്കള്‍ എന്നിവയുടെ ഘടകമായി ബുധനെ കണക്കാക്കുന്നു.
ഇത്തവണ ബുധന്‍ ഗ്രഹം മാര്‍ച്ച് 24 ന് കുംഭം രാശിയില്‍ നിന്ന് മീനത്തിലേക്ക് മാറും. സൂര്യന് ഇതിനകം ഈ രാശിയില്‍ സ്ഥിതി ചെയ്യുന്നു. സൂര്യനും ബുധനും ഒരേ രാശിയില്‍ നില്ക്കുന്നതിനാല് മീനരാശിയില്‍ ബുധാദിത്യ ശുഭയോഗം രൂപപ്പെടും. ചിലര്‍ക്ക് ഈ യോഗം ശുഭ ഫലങ്ങള്‍ നല്‍കും, ചിലര്‍ക്ക് ഇത് അശുഭമായിരിക്കും. ബുധാദിത്യ യോഗം 12 രാശികളിലും എങ്ങനെ പ്രതിഫലിക്കുമെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കൂ.

മേടം
ബുധാദിത്യയോഗം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ദൂരദേശ യാത്രകള്‍ക്ക് അവസരം ലഭിക്കും. ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാം. ജോലിക്ക് അപേക്ഷിക്കാനുള്ള സമയമാണ്. ഈ കാലയളവില്‍ എന്തെങ്കിലും വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് നല്ലതാണ്. ആര്‍ക്കെങ്കിലും പണം നല്കുമ്പോള് ശ്രദ്ധിക്കുക.

ഇടവം
ബുധാദിത്യയോഗം കാരണം, ബിസിനസ്സില്‍ വിജയിക്കാനുള്ള സാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നു. ഈ സമയത്ത് ഏത് വലിയ തൊഴില്‍ കരാറും സംഭവിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് ലഭിക്കും. നവദമ്പതികള്‍ക്ക് സന്താനങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്. കുടുംബത്തിലെ ആരുടെയെങ്കിലും ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടാകാം.

മിഥുനം
ബുധന്റെ രാശി മാറുന്നതോടെ ഭരണത്തിനും അധികാരത്തിനും പിന്തുണ ലഭിക്കുകയും ആരോഗ്യം മുമ്പത്തേക്കാള്‍ മികച്ചതായിരിക്കുകയും ചെയ്യും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി പരിഹരിക്കാന്‍ കഴിയും. നിങ്ങള്‍ വീടോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിനുള്ള സമയം അനുകൂലമാണ്. സര്‍ക്കാര്‍ ടെന്‍ഡറുമായി ബന്ധപ്പെട്ട കാര്യങ്ങളും നിങ്ങള്‍ക്ക് അനുകൂലമാകും.

കര്‍ക്കിടകം
ബുധന്‍ ഗ്രഹത്തിന് നിങ്ങളെ ആത്മീയ ചായ്വിലേക്ക് കൊണ്ടുപോകാന്‍ കഴിയും. എതിര്‍ത്തു നിന്നവവര്‍ നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളുടെ പദ്ധതികളെക്കുറിച്ച് ആരോടും പറയരുത്, അല്ലാത്തപക്ഷം കാര്യങ്ങള്‍ താറുമാറായേക്കാം. നിങ്ങളുടെ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും വിലമതിക്കപ്പെടും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും.

ചിങ്ങം
ബുധന്‍ നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ചര്‍മ്മ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാം. ഓഫീസില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരെ ശ്രദ്ധിക്കുക. കോടതി സംബന്ധമായ കാര്യങ്ങള്‍ കോടതിക്ക് പുറത്ത് പരിഹരിക്കുന്നതാണ് നല്ലത്. മേലുദ്യോഗസ്ഥരോട് മധുരമായി സംസാരിക്കുക. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടായിരിക്കും.

കന്നി
ഈ രാശിയില്‍ നിന്ന്, ബുധന്‍ ഗ്രഹം ഏഴാം ഭാവത്തില്‍ ആയിരിക്കും. അതിന്റെ ഫലത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവിനിടയില്‍ നിങ്ങള്‍ ഏതെങ്കിലും പ്രധാന കരാര്‍ ഒപ്പിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയം അനുകൂലമായിരിക്കും. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. മരുമക്കളുടെ ഭാഗത്തുനിന്നും സഹകരണം ലഭിക്കാന്‍ സാധ്യതയുണ്ട്.

തുലാം
രഹസ്യ ശത്രുക്കള്‍ വര്‍ദ്ധിക്കുകയും നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്തുകയും ചെയ്യും. ഈ സമയത്ത്, നിങ്ങളുടെ പദ്ധതികള്‍ മറ്റുള്ളവരുടെ മുന്നില്‍ നിന്ന് മറച്ചുവെക്കണം. ആരോഗ്യപരമായി ഈ സമയം അല്പം വിഷമകരമാണ്. അമ്മയുടെ ഭാഗത്ത് നിന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് കുടുങ്ങിയ പണവും ലഭിക്കും.

വൃശ്ചികം
പ്രണയ സംബന്ധമായ കാര്യങ്ങളില്‍ വിജയം നേടാന്‍ സാധ്യതയുണ്ട്. വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ സ്വാധീനം നല്ലതായിരിക്കും. അതിന്റെ ഫലത്തില്‍, നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ഏത് പുതിയ ജോലിയും ആരംഭിക്കാനും കഴിയും. മുതിര്‍ന്ന കുടുംബാംഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും.

ധനു
ബുധന്‍ സംക്രമിക്കുന്നതോടെ നിങ്ങളുടെ സ്വത്തു സംബന്ധമായ കാര്യങ്ങള്‍ പരിഹരിക്കപ്പെടും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ് വര്‍ധിപ്പിക്കാനുള്ള പദ്ധതി ഈ സമയത്ത് പൂര്‍ത്തീകരിക്കാനാകും. നിങ്ങളുടെ അന്തസ്സ് വര്‍ദ്ധിക്കും. ചില കാരണങ്ങളാല്‍ ചിലര്‍ക്ക് മാനസിക സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം.

മകരം
കുടുംബത്തില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിച്ചേക്കാം. മതത്തിലും ആത്മീയതയിലും ഉള്ള നിങ്ങളുടെ താല്പര്യം വര്‍ദ്ധിക്കും. ബിസിനസ്സിലും ജോലിയിലും ലാഭത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ തീരുമാനങ്ങള്‍ ശരിയാണെന്ന് തെളിയും. പ്രായമായ കുടുംബാംഗങ്ങളുടെ ആരോഗ്യം സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങള്‍ എന്ത് ചെയ്താലും അത് വിവേകത്തോടെ ചെയ്യുക.

കുംഭം
ബുധന്റെ സംക്രമണം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാം. സാമ്പത്തിക വശം മുമ്പത്തേക്കാള്‍ ശക്തമാകും. നിങ്ങള്‍ക്ക് ഈ സമയത്ത് കുടുങ്ങിയ പണവും ലഭിക്കും. കോടതി സംബന്ധമായ കാര്യങ്ങളില്‍ വിജയം നേടാന്‍ സാധ്യതയുണ്ട്.

മീനം
ബുധന്റെ സംക്രമണം നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. മരുമക്കളില്‍ നിന്നുള്ള സഹകരണം ലഭിക്കുന്നതിലൂടെ മനസ്സ് സന്തോഷിക്കും. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ കഴിയും. മുടങ്ങിക്കിടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടും. തൊഴിലിന് ശ്രമിക്കുന്നവര്‍ക്ക് വിജയം കൈവരിക്കാനാകും. വീടോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയം അനുകൂലമാണ്.



Click it and Unblock the Notifications











