For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Budhaditya Yoga ബുധാദിത്യയോഗം ഈ 5 രാശിക്കാരുടെ സമയം ശുഭമാക്കും

|

ഗ്രഹങ്ങളുടെ സംയോജനം എല്ലാവരിലും നല്ലതും അശുഭകരവുമായ ഫലങ്ങള്‍ നല്‍കുന്നു. ഇത്തവണ സൂര്യനും ബുധനും ഒരു രാശിയില്‍ വരുന്നതിനാല്‍ സംയോജനം ഉണ്ടാകാന്‍ പോകുന്നു. ജ്യോതിഷ പ്രകാരം, സൂര്യനും ബുധനും ഒരു രാശിയില്‍ നില്‍ക്കുമ്പോഴാണ് ബുദ്ധാദിത്യ യോഗം ഉണ്ടാകുന്നത്. അത്തരത്തിലൊരു യോഗമാണ് ഇത്തവണ മാര്‍ച്ച് 24ന് നടക്കാന്‍ പോകുന്നത്. 2022 മാര്‍ച്ച് 15ന് കുംഭ രാശിയിലേക്കുള്ള യാത്ര അവസാനിപ്പിച്ച് സൂര്യന്‍ മീനരാശിയിലേക്ക് സംക്രമിച്ചു കഴിഞ്ഞു.

Most read: വ്യാഴത്തിന്റെ ഉദയം; ഈ രാശിക്കാര്‍ക്ക് പണവും സൗഭാഗ്യവും കൂടെവരുംMost read: വ്യാഴത്തിന്റെ ഉദയം; ഈ രാശിക്കാര്‍ക്ക് പണവും സൗഭാഗ്യവും കൂടെവരും

ഇതിനുശേഷം, മാര്‍ച്ച് 24ന് സംസാരത്തിന്റെയും ബുദ്ധിയുടെയും ദാതാവായ ബുധനും സൂര്യന്‍ സ്ഥിതിചെയ്യുന്ന മീനരാശിയില്‍ പ്രവേശിക്കും. ഇക്കാരണത്താല്‍, മാര്‍ച്ച് 24ന് ശുഭകരമായ ബുദ്ധാദിത്യ യോഗം രൂപപ്പെടും. ബുദ്ധാദിത്യ യോഗത്തിന്റെ ഫലം എല്ലാ രാശികളിലും പ്രതിഫലിക്കാന്‍ പോകുന്നു. എന്നാല്‍ ഈ മംഗളകരമായ യോഗം അഞ്ച് രാശികളില്‍ പരമാവധി സ്വാധീനം ചെലുത്തും. ഏതൊക്കെയാണ് ആ രാശികള്‍ എന്ന് നമുക്ക് നോക്കാം.

ഇടവം

ഇടവം

നിങ്ങളുടെ രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തില്‍ ബുദ്ധാദിത്യയോഗം സംഭവിക്കുന്നു. ജ്യോതിഷം അനുസരിച്ച്, ഇതിനെ വരുമാനത്തിന്റെ ഭവനം എന്ന് വിളിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഇടവം രാശിക്കാരുടെ വരുമാനം വര്‍ദ്ധിക്കും. എവിടെ നിന്നെങ്കിലും പെട്ടെന്നുള്ള ധനലാഭത്തിന്റെ ലക്ഷണങ്ങള്‍ കാണുകയും പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കരിയറില്‍ പുരോഗതി കൈവരിക്കാന്‍ കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും

മിഥുനം

മിഥുനം

ബുധാദിത്യയോഗം നിങ്ങളുടെ രാശിയില്‍ നിന്ന് പത്താം ഭാവത്തില്‍ വരാന്‍ പോകുന്നു. മിഥുന രാശിക്കാര്‍ക്ക് ബുദ്ധാദിത്യയോഗം ഐശ്വര്യം നല്‍കും. പത്താം വീട് കരിയര്‍, ജോലി, ബിസിനസ്സ് എന്നിവയുടെ വീടാണെന്ന് പറയപ്പെടുന്നു. ബിസിനസ്സിലെ ലാഭം കാരണം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതി ഉണ്ടാകും.

Most read:വാസ്തു പറയും സ്ത്രീകളുടെ ആരോഗ്യത്തിന് വീട്ടില്‍ ചെയ്യേണ്ട മാറ്റം എന്തെന്ന്Most read:വാസ്തു പറയും സ്ത്രീകളുടെ ആരോഗ്യത്തിന് വീട്ടില്‍ ചെയ്യേണ്ട മാറ്റം എന്തെന്ന്

കര്‍ക്കടകം

കര്‍ക്കടകം

ഒന്‍പതാം ഭാവത്തില്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ബുദ്ധാദിത്യയോഗം രൂപപ്പെടുന്നു, ഒന്‍പതാം ഭാവം ഭാഗ്യവും വിദേശ യാത്രയും ആണ്. അതുകൊണ്ടാണ് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും ഭാഗ്യത്തിന്റെ ആനുകൂല്യവും ലഭിക്കുക. പ്രവൃത്തികളില്‍ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കും.

കന്നി

കന്നി

നിങ്ങളുടെ രാശിയില്‍ നിന്ന്, ആറാം ഭാവത്തില്‍ ബുദ്ധാദിത്യയോഗം നടക്കുന്നു. ജാതകത്തിന്റെ ഈ വീട് പങ്കാളിത്തവും വിവാഹ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ മാധുര്യം ഉണ്ടാകും. ബിസിനസ്സില്‍ നല്ല ലാഭത്തിന്റെ സൂചനകളുണ്ട്. ബിസിനസ്സില്‍ പുതിയ എന്തെങ്കിലും പരീക്ഷിക്കാന്‍ വളരെ അനുയോജ്യമായ സമയമായിരിക്കും ഇത്.

Most read:അടുക്കള വാസ്തു സൗഹൃദമെങ്കില്‍ ആരോഗ്യവും സമ്പത്തും താനേ വരുംMost read:അടുക്കള വാസ്തു സൗഹൃദമെങ്കില്‍ ആരോഗ്യവും സമ്പത്തും താനേ വരും

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് ബുദ്ധാദിത്യയോഗത്തിന്റെ രൂപീകരണം പണത്തിന്റെയും സംസാരത്തിന്റെയും വീട് എന്ന് വിളിക്കപ്പെടുന്ന രണ്ടാം ഭാവത്തിലാണ്. പെട്ടെന്ന് പണം ലഭിക്കുന്നതിന്റെ ലക്ഷണങ്ങളുണ്ട്. കിട്ടാതെ മുടങ്ങിയ പണം ലഭിക്കാനിടയുണ്ട്.

ജാതകത്തില്‍ ബുധന്‍ ദോഷമായാല്‍

ജാതകത്തില്‍ ബുധന്‍ ദോഷമായാല്‍

ജ്യോതിഷമനുസരിച്ച്, ബുധന്‍ ഒരു ദോഷകരമായ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുമ്പോഴോ സ്ഥാനത്തിരിക്കുമ്പോഴോ അല്ലെങ്കില്‍ 4, 6, 8, അല്ലെങ്കില്‍ 12 ാം ഭാവങ്ങളില്‍ സ്ഥിതിചെയ്യുമ്പോഴോ അതിനെ ദോഷകരമായി കണക്കാക്കുന്നു. ഒരു മോശം ബുധന്‍ നിങ്ങളുടെ ജീവിതത്തില്‍ താഴെപ്പറയുന്നതുപോലെ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയേക്കാം:

* നിങ്ങളുടെ ബിസിനസ്സില്‍ നഷ്ടം

* സാമ്പത്തിക നഷ്ടം

* കടബാധ്യത

* ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണയില്ലായ്മ

* ചര്‍മ്മപ്രശ്‌നങ്ങള്‍

* തൊണ്ടയില്‍ പ്രശ്‌നങ്ങള്‍

Most read:2022 മാര്‍ച്ച് മാസത്തിലെ പ്രധാന തീയതികളും ദിവസങ്ങളുംMost read:2022 മാര്‍ച്ച് മാസത്തിലെ പ്രധാന തീയതികളും ദിവസങ്ങളും

ബുധന്റെ പ്രതിവിധികള്‍

ബുധന്റെ പ്രതിവിധികള്‍

ബുധന്റെ സ്വാധീനം ജാതകത്തിലെ വിവിധ ഭവനങ്ങളെ ആശ്രയിച്ച് വ്യത്യസ്ത ഫലങ്ങള്‍ നല്‍കുന്നു. ശരിയായ പരിഹാരങ്ങള്‍ ഉപയോഗിച്ച് ബുധനില്‍ നിന്ന് എങ്ങനെ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാമെന്ന് നമുക്ക് നോക്കാം.

* പച്ച നിറത്തിലുള്ള ഷേഡുകളിലെ വസ്ത്രങ്ങള്‍ ധരിക്കുക.

* നിങ്ങളുടെ സഹോദരിമാരോടും അമ്മായിമാരോടും ബഹുമാനത്തോടെ പെരുമാറുക

* ബുധന്റെ പ്രധാന ദേവനായ വിഷ്ണുവിനെ ആരാധിക്കുക

* ബുധനാഴ്ചകളില്‍ പൂര്‍ണ്ണ ഭക്തിയോടെ ദാനം ചെയ്യുക. ജ്യോതിഷത്തില്‍, ദാനം ചെയ്യുന്നത് സത്കര്‍മങ്ങള്‍ ചെയ്യുന്നതിനുള്ള ഒരു നല്ല മാര്‍ഗമാണ്.

* ബുധനെ നിങ്ങള്‍ക്ക് അനുകൂലമാക്കാന്‍ മന്ത്രങ്ങള്‍ ചൊല്ലുക. ബുധമന്ത്രം ജപിക്കുന്നത് ബുധനെ പ്രീതിപ്പെടുത്താനുള്ള ഒരു ദ്രുത മാര്‍ഗമാണ്.

* ശുഭ ഫലങ്ങള്‍ക്കായി ബുദ്ധ യന്ത്രം ധരിക്കുക അല്ലെങ്കില്‍ ഉപയോഗിക്കുക.

* മരതക രത്‌നം ധരിക്കുക.

English summary

Budhaditya Yoga On 24 March in Pisces: These Zodiac Sign Will Get Luck in Malayalam

On March 24, Budhaditya Yoga is being formed in Pisces, the beloved zodiac sign of Guru. By the formation of this yoga, the people of 5 zodiac signs get benefit.
X
Desktop Bottom Promotion