For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃശ്ചികം രാശിയില്‍ ബുധനും സൂര്യനും; ബുധാദിത്യയോഗം 12 രാശിയെയും ബാധിക്കുന്നത് ഇങ്ങനെ

|

നവംബര്‍ 21 ന് ബുധന്‍ വൃശ്ചികം രാശിയിലെത്തും. നേരത്തേ, നവംബര്‍ 16ന് സൂര്യന്‍ ഈ രാശിയില്‍ എത്തിയിരുന്നു. വൃശ്ചിക രാശിയില്‍ ബുധന്‍ വരുന്നതോടെ 21ന് ചൊവ്വയുടെ രാശിയില്‍ അഗ്‌നി മൂലകത്തിന്റെ ഉടമസ്ഥതയിലുള്ള വൃശ്ചികത്തില്‍ ബുധന്‍-സൂര്യന്‍ എന്നീ ഗ്രഹങ്ങളുടെ സംഗമം ഉണ്ടാകും. അതായത് ബുധന്റെയും സൂര്യന്റെയും സംയോജനം. സൂര്യനും ബുധനും ഏതെങ്കിലും രാശിയില്‍ കണ്ടുമുട്ടുമ്പോള്‍ ബുദ്ധാദിത്യയോഗം ഉണ്ടാകുന്നുവെന്ന് ജ്യോതിഷത്തില്‍ പറഞ്ഞിട്ടുണ്ട്.

Most read: ഗര്‍ഭിണികള്‍ തേങ്ങ പൊട്ടിക്കരുത്; ഹിന്ദു വിശ്വാസങ്ങളില്‍ തേങ്ങയുടെ പ്രാധാന്യംMost read: ഗര്‍ഭിണികള്‍ തേങ്ങ പൊട്ടിക്കരുത്; ഹിന്ദു വിശ്വാസങ്ങളില്‍ തേങ്ങയുടെ പ്രാധാന്യം

ബുദ്ധാദിത്യ യോഗം വളരെ ശുഭകരവും ഫലദായകവുമായി കണക്കാക്കപ്പെടുന്നു. ഈ യോഗത്തിന്റെ ശുഭഫലത്താല്‍ ഒരു വ്യക്തി തന്റെ ബുദ്ധി, അറിവ്, അനുഭവം എന്നിവ ഉപയോഗിച്ച് കുടുംബജീവിതം, സാമൂഹിക ജീവിതം, തൊഴില്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മികച്ച വിജയം നേടുന്നു. നവംബര്‍ 21 മുതല്‍ വൃശ്ചിക രാശിയില്‍ രൂപപ്പെടുന്ന ഈ സൂര്യന്‍-ബുധന്‍ കൂടിച്ചേരല്‍ നിങ്ങളുടെ രാശിക്ക് എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം.

മേടം

മേടം

സൂര്യനും ബുധനും നിങ്ങളുടെ എട്ടാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ശാസ്ത്രം, ജ്യോതിഷം, തന്ത്ര-മന്ത്രം തുടങ്ങിയ നിഗൂഢ വിഷയങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകാം. അതേസമയം, ഈ വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. ഈ രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തുന്നത് നല്ലതാണ്.

ഇടവം

ഇടവം

നിങ്ങളുടെ ഏഴാം ഭാവത്തില്‍ സൂര്യന്‍-ബുധന്‍ എന്നിവയുടെ സംയോജനം ഉണ്ടാകും, അതിനാല്‍ നിങ്ങള്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിയുടെ സഹായത്താല്‍, നിങ്ങളുടെ കരിയര്‍ നല്ലൊരു ട്രാക്കിലെത്തും. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാകും.

Most read:ഒന്നിനു മുന്നിലും കുലുങ്ങില്ല; ധൈര്യശാലികളും ഭയമില്ലാത്തവരും ഈ രാശിക്കാര്‍Most read:ഒന്നിനു മുന്നിലും കുലുങ്ങില്ല; ധൈര്യശാലികളും ഭയമില്ലാത്തവരും ഈ രാശിക്കാര്‍

മിഥുനം

മിഥുനം

മിഥുന രാശിക്കാരുടെ ആറാം ഭാവത്തില്‍ സൂര്യന്‍-ബുധന്‍ ഒന്നിക്കും. രണ്ട് ഗ്രഹങ്ങളുടെ ഈ സംയോജനം നിങ്ങള്‍ക്ക് പൊതുവെ ഫലദായകമായിരിക്കും. മിഥുനം രാശിക്കാര്‍ ഈ കാലയളവില്‍ ശത്രുപക്ഷത്തു നിന്ന് ജാഗ്രത പാലിക്കണം. മരുമക്കളില്‍ നിന്ന് ആനുകൂല്യം ലഭിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം

സമയം നിങ്ങള്‍ക്ക് അനുകൂലമാണ്, നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ സൂര്യനും ബുധനും ഇരിക്കുന്നത് വിദ്യാഭ്യാസ മേഖലയില്‍ നിങ്ങള്‍ക്ക് വിജയം നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാം. ഈ രാശിക്കാരുടെ പ്രണയ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും.

Most read:ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പം നേടാന്‍ ശിവപഞ്ചാക്ഷരി മന്ത്രം ഇങ്ങനെ ചൊല്ലൂMost read:ആഗ്രഹിച്ച കാര്യങ്ങള്‍ എളുപ്പം നേടാന്‍ ശിവപഞ്ചാക്ഷരി മന്ത്രം ഇങ്ങനെ ചൊല്ലൂ

ചിങ്ങം

ചിങ്ങം

നിങ്ങളുടെ നാലാം ഭാവത്തില്‍ സൂര്യന്റെയും ബുധന്റെയും സാന്നിദ്ധ്യം മൂലം സന്തോഷം വര്‍ദ്ധിക്കും. ഒരു വാഹനം വാങ്ങുക എന്ന ആശയം ഈ സമയത്ത് പൂര്‍ത്തിയാക്കാനാകും. ഈ രാശിക്കാര്‍ മാതാവിനോടൊപ്പം നല്ല സമയം ചിലവഴിക്കും. മാതാവ് ജോലിക്കാരിയാണെങ്കില്‍, ഈ സമയത്ത് അവര്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും.

കന്നി

കന്നി

സൂര്യന്‍-ബുധന്‍ സംയോജനം നിങ്ങളുടെ മൂന്നാം ഭാവത്തില്‍ ആയിരിക്കും, അതിനാല്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും, അതിനാല്‍ നിങ്ങള്‍ക്ക് ജോലി രംഗത്ത് നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തിലും നല്ല മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

തുലാം

തുലാം

സൂര്യനും ബുധനും നിങ്ങളുടെ രണ്ടാം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ സംസാരത്തില്‍ മെച്ചമുണ്ടാകും. ഈ കാലയളവില്‍ ജോലിക്ക് അഭിമുഖം നടത്തുന്നവര്‍ക്ക് വിജയം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ബന്ധുക്കള്‍ നിങ്ങളെ പിന്തുണയ്ക്കും.

Most read:സൂര്യന്‍ വൃശ്ചികം രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലംMost read:സൂര്യന്‍ വൃശ്ചികം രാശിയില്‍; ഈ 5 രാശിക്കാര്‍ക്ക് ഭാഗ്യകാലം

വൃശ്ചികം

വൃശ്ചികം

സൂര്യനും ബുധനും നിങ്ങളുടെ സ്വന്തം രാശിയില്‍ കൂടിച്ചേരുന്നതിനാല്‍ മാനസികമായി നിങ്ങളില്‍ നല്ല മാറ്റങ്ങള്‍ കാണാന്‍ കഴിയും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും, അത് അനാവശ്യമായ ആശങ്കകള്‍ ഇല്ലാതാക്കും. സാമൂഹിക തലത്തില്‍ നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും.

ധനു

ധനു

നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ സൂര്യന്‍-ബുധന്‍ എന്നിവ സംയോജിക്കുന്നു, അതിനാല്‍ ഈ രാശിക്കാര്‍ക്ക് ആത്മീയ മേഖലകളില്‍ അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. വിദേശപഠനം സ്വപ്നം കാണുന്ന ധനു രാശിക്കാരുടെ ആഗ്രഹങ്ങളും ഇക്കാലയളവില്‍ സഫലമാകും.

മകരം

മകരം

നിങ്ങളുടെ ഗുണഭോക്തൃ ഭവനത്തില്‍ അതായത് പതിനൊന്നാം ഭാവത്തില്‍ സൂര്യന്‍-ബുധന്‍ എന്നിവ കൂടിച്ചേര്‍ന്നതിനാല്‍, നിങ്ങള്‍ക്ക് പല സ്രോതസ്സുകളില്‍ നിന്നും പണം ലഭിക്കും. മകരം രാശിക്കാരുടെ ആഗ്രഹങ്ങള്‍ ഈ കാലയളവില്‍ സഫലമാകും.

Most read:പുതിയ വീട് വാങ്ങാന്‍ ഒരുങ്ങുന്നോ? ഈ വാസ്തു നുറുങ്ങുകള്‍ ശ്രദ്ധിക്കൂMost read:പുതിയ വീട് വാങ്ങാന്‍ ഒരുങ്ങുന്നോ? ഈ വാസ്തു നുറുങ്ങുകള്‍ ശ്രദ്ധിക്കൂ

കുംഭം

കുംഭം

സൂര്യന്‍-ബുധന്‍ എന്നിവ നിങ്ങളുടെ പത്താം ഭാവത്തില്‍ ആയിരിക്കും, അതിനാല്‍ ഈ സമയത്ത് നിരവധി തൊഴില്‍ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ കഴിയും. ഈ കാലയളവില്‍ ചില ആളുകള്‍ക്ക് ആഗ്രഹിച്ച ജോലിയും ലഭിക്കും, അതേസമയം കുംഭം രാശിയിലെ ബിസിനസുകാര്‍ക്ക് അവരുടെ ബിസിനസ്സ് വ്യാപിപ്പിക്കാന്‍ കഴിയും.

മീനം

മീനം

സൂര്യന്‍-ബുധന്‍ എന്നിവ നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ ഇരിക്കും, അതിനാല്‍ ഈ കാലയളവില്‍ നിങ്ങള്‍ക്ക് മതപരമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാന്‍ കഴിയും. നിങ്ങളുടെ പിതാവിന്റെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ചില ആളുകള്‍ ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ നടത്തിയേക്കാം, ഈ യാത്രകളില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

Most read:വീട്ടിലെ ഓരോ മുറിക്കും ഈ ഫെങ്ഷുയി വിദ്യ ശ്രദ്ധിക്കൂ; ഭാഗ്യം പുറകേ വരുംMost read:വീട്ടിലെ ഓരോ മുറിക്കും ഈ ഫെങ്ഷുയി വിദ്യ ശ്രദ്ധിക്കൂ; ഭാഗ്യം പുറകേ വരും

English summary

Budhaditya Yoga 2021 : Mercury And Sun Will Meet In Scorpio; Know Effects on 12 Zodiac Signs in malayalam

Budhaditya Yoga November 2021; Sun and Mercury will meet in Scorpio soon; Know this incident impacts on 12 zodiac signs in malayalam
Story first published: Tuesday, November 23, 2021, 9:54 [IST]
X
Desktop Bottom Promotion