Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബുദ്ധാദിത്യ യോഗം; ഡിസംബര്‍ 16 മുതല്‍ ഈ 3 രാശിക്ക് ഭാഗ്യനേട്ടങ്ങളുടെ രാജയോഗ കാലം
ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സംക്രമണ വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ, ഗ്രഹങ്ങളുടെ സംയോജനത്തില്‍ നിന്ന് രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളും വളരെ പ്രാധാന്യത്തോടെയാണ് കാണപ്പെടുന്നത്. അത്തരത്തിലുള്ള ഒരു ശുഭയോഗമാണ് ബുദ്ധാദിത്യ രാജയോഗം. ഡിസംബര്‍ മാസത്തില്‍ സൂര്യനും ബുധനും ധനു രാശിയില്‍ കൂടിച്ചേര്‍ന്ന് ഈ രാജയോഗം സൃഷ്ടിക്കാന്‍ പോകുന്നു.
ഡിസംബര്‍ 3ന് ബുധന്‍ ധനു രാശിയില്‍ പ്രവേശിച്ചിരുന്നു. അതിനുശേഷം, ഡിസംബര്‍ 16ന് സൂര്യന് ധനു രാശിയില്‍ സംക്രമിക്കാന്‍ പോകുന്നുണ്ട്. ധനു രാശിയിലെ സൂര്യന്റെയും ബുധന്റെയും സംയോജനം മൂലം രൂപപ്പെടുന്ന ബുധാദിത്യയോഗം 3 രാശിക്കാര്‍ക്ക് വളരെയേറെ നേട്ടങ്ങളും സൗഭാഗ്യങ്ങളും സമ്മാനിക്കും. ബുദ്ധാദിത്യ രാജയോഗം കാരണം ഭാഗ്യാനുഭവങ്ങള്‍ ലഭിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ബുദ്ധാദിത്യയോഗം ഭാഗ്യവും ഫലദായകവുമായിരിക്കും. ഈ ബുദ്ധാദിത്യയോഗം നിങ്ങള്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങള്‍ക്ക് ഭാഗ്യം ലഭിക്കും. ഭാഗ്യത്തിന്റെ സഹായത്തോടെ നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ വിജയിക്കും. ഈ സമയം ജോലിക്കാര്‍ക്ക് പുരോഗതിയും ബഹുമാനവും ലഭിക്കും. ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ ലാഭത്തിന് സാധ്യതയുണ്ട്. മുടങ്ങിക്കിടന്ന ജോലികള്‍ പുനരാരംഭിക്കാനാകും. പണം ലഭിക്കാന്‍ സാധ്യതയുണ്ട്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ബുദ്ധാദിത്യയോഗം വളരെയേറെ ഗുണം ചെയ്യും. സാമ്പത്തിക കാര്യങ്ങളില്‍ ശക്തമായ നേട്ടമുണ്ടാകും. വരുമാനം വര്‍ധിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്. മൊത്തത്തില്‍ ഈ സമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. നിക്ഷേപത്തില്‍ നിന്ന് ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. ഷെയര്‍ മാര്‍ക്കറ്റ്, ലോട്ടറി എന്നിവയിലെ നിക്ഷേപങ്ങള്‍ ഗുണം ചെയ്യും. കരിയറുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകളും ലഭിക്കും. ജോലിമാറ്റത്തിനായി ശ്രമിക്കുന്നവര്‍ക്കും ഈ സമയം അനുകൂലമാണ്.

മീനം
ഡിസംബര്‍ മാസത്തില്‍ രൂപപ്പെടുന്ന ബുദ്ധാദിത്യ രാജയോഗം മീനം രാശിക്കാര്‍ക്ക് നിരവധി അവസരങ്ങള്‍ നല്‍കും. ജോലിയിലും ബിസിനസ്സിലും ലാഭം ഉണ്ടാകും. പ്രമോഷന്, ഇന്‍ക്രിമെന്റ് എന്നിവ ലഭിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. വ്യാപാരികള്‍ക്ക് ലാഭം വര്‍ദ്ധിക്കും. മൊത്തത്തില്‍, ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തികമായും ജോലിപരമായും വളരെയധികം നേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും.

ധനു രാശിയില്‍ സൂര്യനും ബുധനും
സൗരയൂഥത്തിന്റെ ഭരണഗ്രഹമാണ് സൂര്യന്. ബുധനെ നവഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ജാതകത്തില്‍ ഈ രണ്ട് ഗ്രഹങ്ങളുടെ സ്ഥാനവും അവരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. ഒരു വ്യക്തിക്ക് ബുദ്ധിയും ജ്ഞാനവും നല്കുന്ന ഗ്രഹമാണ് ബുധന്‍. ഒരാളുടെ ജാതകത്തില്‍ ബുധന്‍ അനുകൂലമായ നിലയിലാണെങ്കില്‍ അവന് വളരെ സൗമ്യമായി സംസാരിക്കുന്നു. ഇതിന് സമാനമായി, ഗ്രഹങ്ങളുടെ അധിപനായ സൂര്യന് ഒരു വ്യക്തിയുടെ ജാതകത്തില്‍ അനുകൂല സ്ഥാനത്ത് നില്ക്കുന്നുവെങ്കില് അവര്‍ക്ക് പ്രശസ്തിയും ബഹുമാനവും കൈവരും.

ബുദ്ധാദിത്യയോഗം
ഡിസംബര്‍ 3ന് ശനിയാഴ്ച രാവിലെ ബുധന്‍ ധനു രാശിയില്‍ പ്രവേശിച്ചുകഴിഞ്ഞു. ഇനി, ഡിസംബര്‍ 16ന് വെള്ളിയാഴ്ച രാവിലെ സൂര്യന് ധനു രാശിയില്‍ പ്രവേശിക്കും. എല്ലാ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും രാജാവായ സൂര്യന് ധനു രാശിയില്‍ സംക്രമിക്കും. ധനു രാശിയിലെ രണ്ട് ഗ്രഹങ്ങളുടെയും സംക്രമണം ഡിസംബര്‍ 16 മുതല്‍ ബുദ്ധാദിത്യ രാജ്യയോഗം സൃഷ്ടിക്കും. ബുധനും സൂര്യനും ഒരേ സമയം ഒരു രാശിയില്‍ തുടരുന്നതിനാലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതുവരെ സൃഷ്ടിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭാഗ്യകരമായ യോഗകളിലൊന്നാണ് ഇത്. ബുദ്ധാദിത്യ യോഗയിലൂടെ ഒരു വ്യക്തിക്ക് മഹത്വവും ഐശ്വര്യവും അന്തസ്സും ലഭിക്കുന്നു. ഈ യോഗത്തില്‍ ജനിച്ച എല്ലാവരും ആത്യന്തികമായി സമ്പന്നരാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
