Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഭാഗ്യം ഉച്ഛസ്ഥായിയില്‍, ജൂണ്‍ 15 വരെ നേട്ടങ്ങളുടെ പെരുമഴ; 4 രാശിക്ക് രാജയോഗം
ജ്യോതിഷ പ്രകാരം, എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത കാലയളവിനുശേഷം ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കുന്നു. ജൂണ്‍ 07ന് ബുധന്‍ ഇടവം രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. ഈ രാശിചക്രത്തില്‍ സൂര്യദേവന് ഇതിനകം നിലകൊള്ളുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ജൂണ്‍ 07ന് ഇടവം രാശിയില്‍ സൂര്യനും ബുധനും ചേര്‍ന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നു. സൂര്യന്റെയും ബുധന്റെയും സംയോജനത്താലാണ് ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ജ്യോതിഷത്തില്‍, ഇത് വളരെ ശുഭകരമായ യോഗമായി കണക്കാക്കപ്പെടുന്നു.
ആദിത്യന് എന്നാല്‍ സൂര്യന് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈ രീതിയില്‍, ജാതകത്തില്‍ സൂര്യനും ബുധനും ഒരുമിച്ചിരിക്കുമ്പോള്‍, ബുധാദിത്യയോഗം രൂപപ്പെടുന്നത്. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹമാണ് ബുധന്‍. ഒരു വ്യക്തിയുടെ ജാതകത്തില്‍ ബുധാദിത്യയോഗം രൂപപ്പെടുമ്പോള്‍ അയാള്‍ക്ക് സമ്പത്ത്, സന്തോഷം, ആഢംബര ജീവിതം എന്നിവ ലഭിക്കുന്നു. ബുധാദിത്യ രാജയോഗം രൂപപ്പെടുന്നതോടെ ഭാഗ്യം തിളങ്ങാന്‍ പോകുന്ന 4 രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
ബുധാദിത്യ രാജയോഗം ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ഈ കാലയളവില്‍ പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ലഭിക്കും. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ വര്‍ധിക്കും. ജോലി മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ഈ കാലയളവില്‍ തൊഴില്‍, ബിസിനസ്സ് മേഖലയില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്താനാകും. പെട്ടെന്നുള്ള ധനലാഭത്തിന്റെ അവസരങ്ങളുണ്ടാകും. സാമ്പത്തികമായി നിങ്ങള്‍ ശക്തരാകും.
കന്നി
ബുധന്റെ സംക്രമം മൂലം വരുന്ന ബുധാദിത്യ രാജയോഗത്തിന്റെ ഗുണഫലങ്ങള്‍ കന്നി രാശിക്കാര്‍ക്ക് ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് വിദേശ യാത്രയ്ക്കുള്ള അവസരങ്ങള്‍ വന്നുചേരും. ഈ സമയം ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. വീട്ടിലോ കുടുംബത്തിലോ ചില മംഗള കാര്യങ്ങള്‍ നടത്താനാകും. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കും.

ചിങ്ങം
ബുധാദിത്യ രാജയോഗത്തിന്റെ സമയം ചിങ്ങം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ഈ കാലയളവില്‍ ബിസിനസ്സ് മേഖലയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. പുതിയ അവസരങ്ങള്‍ കണ്ടെത്താനാകും. ജോലി മാറാന്‍ ശ്രമിക്കുന്നവര്‍ക്കും വിജയം ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ പിതാവിന്റെ പിന്തുണ ലഭിക്കും.
മേടം
ബുധാദിത്യ രാജയോഗം മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിക്കും. നിങ്ങള്‍ക്ക് നല്ല ജോലി അവസരങ്ങള്‍ ലഭിക്കും. വിദേശത്ത് നിന്ന് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കാനാകും. ഈ സമയത്ത് സാമ്പത്തിക ശക്തിയും കാണപ്പെടും.
ബുധന്‍-സൂര്യന് സംയോജനം
ജ്യോതിഷമനുസരിച്ച്, ബുധന്‍ ഇതിനകം തന്നെ ഇടവം രാശിയില്‍ ഇരിക്കുന്നു, അത്തരമൊരു സാഹചര്യത്തില്‍ സൂര്യന് ബുധനുമായി ചേര്‍ന്ന് ബുധാദിത്യ യോഗം സൃഷ്ടിക്കും. സൂര്യനും ബുധനും ചേര്‍ന്ന് രൂപപ്പെടുന്ന ഈ ബുധാദിത്യ രാജയോഗം എല്ലാ രാശികളിലും സ്വാധീനം ചെലുത്തും. ജ്യോതിഷത്തില്‍ ബുധാദിത്യ രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ജാതകത്തില്‍ ഈ യോഗമുള്ള വ്യക്തിക്ക് സമൂഹത്തില്‍ ബഹുമാനവും സമ്പത്തും പ്രതാപവും സ്ഥാനമാനങ്ങളും ലഭിക്കുന്നു. ജൂണ്‍ 24 വരെ ബുധന്‍ ഇടവം രാശിയില്‍ തുടരും. ഇതിനുശേഷം മിഥുന രാശിയില്‍ സംക്രമിക്കും.



Click it and Unblock the Notifications
