Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
വെറും യോഗമല്ല, ബുധാദിത്യ രാജയോഗം; ഈ രാശിക്കാര്‍ക്ക് ഇനി സമ്പത്ത് കൊണ്ട് ആറാട്ട്, ലാഭനേട്ടങ്ങള്‍
ഗ്രഹ സംക്രമങ്ങളും സംയോജനങ്ങളും ജ്യോതിഷത്തില്‍ വളരെ പ്രധാന്യത്തോടെ കാണുന്നു. ഗ്രഹങ്ങളുടെ സംയോജനം എല്ലാ രാശിചിഹ്നങ്ങളെയും നല്ലതോ ചീത്തയോ ആയി ബാധിക്കുന്നു. അതുപോലെ തന്നെ ഗ്രഹസംയോജനത്താല് വിവിധ യോഗങ്ങളും സൃഷ്ടിക്കപ്പെടുന്നു. ഈ യോഗങ്ങള്‍ ചില രാശിക്കാര്‍ക്ക് ശുഭകരവും മറ്റുള്ളവര്‍ക്ക് അശുഭകരവുമാകാം. ബുധന്‍ ഈ സമയം മകരം രാശിയില്‍ സഞ്ചരിക്കുന്നുണ്ട്. ഈ രാശിയില്‍ സൂര്യദേവന് ഇതിനകം തുടരുന്നുണ്ട്.
മകരത്തില്‍ സൂര്യന്റെയും ബുധന്റെയും സംയോജനമുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ സൂര്യ-ബുധ സംയോജനം മൂലം ബുധാദിത്യ രാജയോഗം രൂപപ്പെടും. ഈ സമയം ചില രാശിക്കാര്‍ക്ക് രാജയോഗ തുല്യ ഫലങ്ങള്‍ ലഭിക്കും. 5 രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗത്തില്‍ നിന്ന് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
ഈ സമയം ബുധാദിത്യ രാജയോഗം മേടം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കും. ഈ കാലയളവില്‍ നിങ്ങളുടെ തൊഴില്‍, ബിസിനസ്സ് മേഖലകളില്‍ നേട്ടങ്ങള്‍ ഉണ്ടാകും. കൂടാതെ സ്ഥാനക്കയറ്റത്തിന്റെ സാധ്യതകളും തെളിഞ്ഞുവരും. തൊഴില്‍ തേടുന്നവര്‍ക്കും ഈ കാലയളവില്‍ വിജയം ലഭിക്കും. നിങ്ങള്‍ ആഗ്രഹിച്ച ജോലി ലഭിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം ഗുണം ചെയ്യും. നിങ്ങളുടെ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. ഈ സമയത്ത് നിങ്ങള്‍ക്ക് കുട്ടിയുടെ ഭാഗത്ത് നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ ബഹുമാനത്തില്‍ ഗണ്യമായ വര്‍ദ്ധനവും നിങ്ങള്‍ കാണും. ഈ സമയത്ത്, തൊഴില്‍ ചെയ്യുന്നവര്‍ക്ക് കൂടുതല്‍ നേട്ടങ്ങളും ചുമതലകളും കൈവരും. പ്രണയകാര്യങ്ങളില്‍ വിജയം കണ്ടെത്താനാകും. കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് ഒരു കുട്ടിയെ ലഭിക്കും.

മകരം
സൂര്യന്റെയും ബുധന്റെയും സംയോജനത്തിന്റെ ശുഭഫലം മകരം രാശിക്കാര്‍ക്കും കൈവരും. ഈ കാലയളവില്‍ നിങ്ങളുടെ കുടുംബാന്തരീക്ഷം മെച്ചപ്പെടും. കുടുംബാംഗങ്ങളുമായുള്ള ബന്ധങ്ങള്‍ ശക്തമായിരിക്കും. അനുയോജ്യമായ പങ്കാളിയെ തേടുന്നവര്‍ക്ക് ഈ കാലയളവില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും. പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസ്സില്‍ ലാഭങ്ങള്‍ കൈവരും.

കന്നി
ബുധന്റെ സംക്രമണവും ബുധാദിത്യ രാജയോഗവും കന്നി രാശിക്കാര്‍ക്ക് ഈ സമയം ശുഭഫലം നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന് പരിശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ വിജയം ലഭിക്കും. വിദ്യാഭ്യാസരംഗത്തും വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അനുകൂലമാണ്. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും.

വൃശ്ചികം
ബുധാദിത്യ രാജയോഗം വൃശ്ചികം രാശിക്കാര്‍ക്ക് മംഗളകരമായ ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ രാശിയില്‍ നിന്ന് മൂന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ സമയം ഉന്നത സ്ഥാനം ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ബഹുമാനവും അന്തസ്സും വര്‍ദ്ധിക്കും. മൂന്നാം ഭാവത്തില്‍ സൂര്യദേവന് ശക്തനാണ്. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് വിദേശത്ത് നിന്ന് പ്രയോജനം ലഭിക്കും. കരിയറില്‍ പുരോഗതിക്കുള്ള സാധ്യതകള്‍ തുറക്കും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും.

ബുധാദിത്യ യോഗം
ബുധനും സൂര്യനും ഒരേ സമയം ഒരു രാശിയില്‍ വരുന്നതിനാലാണ് ബുധാദിത്യ യോഗം രൂപപ്പെടുന്നത്. ഇതുവരെ സൃഷ്ടിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭാഗ്യകരമായ യോഗങ്ങളിലൊന്നാണ് ഇത്. ബുധാദിത്യ യോഗയിലൂടെ ഒരു വ്യക്തിക്ക് പ്രശസ്തിയും ഐശ്വര്യവും അന്തസ്സും ലഭിക്കുന്നു. ഈ യോഗത്തില്‍ ജനിച്ച എല്ലാവരും ആത്യന്തികമായി സമ്പന്നരാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
