Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സെപ്റ്റംബര്‍ 17 മുതല്‍ ബുധാദിത്യ രാജയോഗം; ഈ 5 രാശിക്ക് ഇനി ജീവിതത്തില്‍ സുവര്‍ണ്ണകാലം
ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍, രാശികള്‍, രാജയോഗം, ജാതകം, ഗ്രഹങ്ങളുടെ സ്ഥാനം എന്നിവ വളരെ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഗ്രഹങ്ങളുടെ സംക്രമണം മനുഷ്യജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയ്ക്ക് ശേഷം അതിന്റെ രാശിചിഹ്നം മാറുന്നു. ഇത് 12 രാശികളെയും പലവിധത്തില്‍ ബാധിക്കുന്നു. അതുപോലെ രണ്ട് മിത്രഗ്രഹങ്ങളോ ശത്രു ഗ്രഹങ്ങളോ മുഖാമുഖം വന്നാല്‍ പല രാശിക്കാര്‍ക്കും അത് ദോഷവും വരുത്തുന്നു.
ജ്യോതിഷപ്രകാരം, എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തിന് ശേഷം അവയുടെ ചലനം മാറുന്നു. ഓരോ വ്യക്തിയുടെയും രാശിയില്‍ ഇത് ശുഭവും അശുഭവുമായ ഫലങ്ങള്‍ നല്കുന്നു. എല്ലാ ഗ്രഹങ്ങളുടെയും രാജാവായി സൂര്യനെ കണക്കാക്കുന്നു. ഇതുമൂലം ചില രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കും. എന്നാല്‍ ചിലര്‍ക്ക് ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. സെപ്റ്റംബര്‍ 17 ന്, സൂര്യന് ചിങ്ങം രാശിയില്‍ നിന്ന് കന്നി രാശിയിലേക്ക് മാറുന്നു. ഇവിടെ സൂര്യനും ബുധനും ചേര്‍ന്ന് ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നു. ഈ യോഗം ചില രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. ബുധാദിത്യ രാജയോഗം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗത്തില്‍ നിന്ന് പല ശുഭഫലങ്ങളും ഈ സമയം ലഭിക്കും. മേടം രാശിക്കാര്‍ക്ക് പണം സമ്പാദിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. മേടം രാശിക്കാരുടെ സമ്പത്തും സന്തോഷവും വര്‍ദ്ധിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പണത്തിന് ക്ഷാമമുണ്ടാകും. മേടം രാശിക്കാരുടെ കുടുംബജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ ബിസിനസ്സില്‍ ധാരാളം ലാഭം ഉണ്ടാകും. മേടം രാശിക്കാരുടെ ശമ്പളവും ഈ സമയം വര്‍ദ്ധിക്കുന്നതിനുള്ള അവസരങ്ങളുണ്ടാകും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം വളരെ ഗുണം ചെയ്യും. കര്‍ക്കടക രാശിക്കാരുടെ വരുമാനം ഈ സമയത്ത് വര്‍ദ്ധിക്കും. നിങ്ങളുടെ കരിയറിലെ പുരോഗതിയുടെ പുത്തന്‍ പാത തുറക്കും. ഈ കാലയളവില്‍ നിങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പണലാഭം കൊണ്ടുവരും. പങ്കാളിത്തത്തോടെ ചെയ്യുന്ന ജോലികളില്‍ നിങ്ങള്‍ക്ക് വലിയ വിജയം ലഭിക്കും. കര്‍ക്കടക രാശിക്കാരുടെ ആരോഗ്യം ഈ സമയം മികച്ചതായിരിക്കും.

ചിങ്ങം
ബുധന്റെ സംക്രമവും ബുധാദിത്യ രാജയോഗവും ജനങ്ങള്‍ക്ക് ശുഭകരമാണെന്ന് തെളിയും. കരിയറില്‍ വിജയത്തിനും ബിസിനസ്സില്‍ ലാഭത്തിനും സാധ്യതയുണ്ട്. ഈ സമയം നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. വരുമാനത്തില്‍ വര്‍ദ്ധനവിന് സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. പൂര്‍വ്വിക സ്വത്തില്‍ നിന്ന് നേട്ടമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. വ്യാപാരികള്‍ക്ക് സമയം അനുകൂലമായിരിക്കും, സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ചില വലിയ നേട്ടങ്ങളും ഈ സമയം ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
തുലാം
ബുധാദിത്യ രാജയോഗത്തിന്റെ സ്വാധീനത്താല്‍ തുലാം രാശിക്കാരുടെ ഭാഗ്യം വര്‍ധിക്കും. നിങ്ങളുടെ വിജയത്തിലേക്കുള്ള എല്ലാ തടസ്സങ്ങളും ഈ സമയത്ത് നീങ്ങുന്നതായിരിക്കും. ദാമ്പത്യജീവിതത്തില്‍ ഇണയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. കടങ്ങളില്‍ നിന്ന് മുക്തനാകും. സാമ്പത്തികസ്ഥിതി ഒരു പരിധിവരെ ശക്തിപ്പെടും. ഈ സമയത്ത് നിങ്ങള്‍ ഊര്‍ജ്ജസ്വലരായിരിക്കും. തുലാം രാശിക്കാര്‍ ഈ സമയം വളരെ പോസിറ്റീവ് ആയി തോന്നും.
നിങ്ങളുടെ സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കും. നിയമപരമായ തര്‍ക്കങ്ങളില്‍ വിജയം ലഭിക്കും. വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ ഈ സമയത്ത് നിങ്ങളുടെ മുന്പില് വരും. അക്കൗണ്ടന്റുകള്‍, ടെക്നിക്കല്‍, സിഎ, ഫാഷന്‍, മീഡിയ, വ്യവസായികള്‍ എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സമയം നല്ലതായിരിക്കും. നിങ്ങളുടെ ജോലിയില്‍ വിജയം ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. സാമ്പത്തിക നേട്ടത്തിന്റെ ശക്തമായ സൂചനകളുമുണ്ട്.

ധനു
ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണം ധനു രാശിക്കാര്‍ക്ക് ശുഭകരമാണെന്ന് തെളിയിക്കും. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കപ്പെടും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വ്യവസായികള്‍ക്ക് ഇത് നല്ല സമയമാണ്. സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യതയുണ്ട്. സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. സ്റ്റോക്ക് മാര്‍ക്കറ്റ്, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ വലിയ സാമ്പത്തിക ലാഭം ഉണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തോടൊപ്പം പെട്ടെന്ന് സാമ്പത്തിക നേട്ടവും ഉണ്ടാകും. വസ്തുവകകളില്‍ നിന്ന് നേട്ടം ലഭിക്കും.
എന്താണ് ബുദ്ധാദിത്യ രാജ്യയോഗം
ജ്യോതിഷപ്രകാരം ആദിത്യന് എന്നാല്‍ സൂര്യന് എന്നാണ് അര്‍ത്ഥമാക്കുന്നത്, ഈ രീതിയില്‍ സൂര്യനും ബുധനും രണ്ട് ഗ്രഹങ്ങളും ജാതകത്തില്‍ ഒരുമിച്ചിരിക്കുമ്പോള്‍ ബുധാദിത്യയോഗം രൂപപ്പെടുന്നു. ബുധാദിത്യയോഗം ജാതകത്തില്‍ ഉള്ള ഭവനം വളരെ ശക്തമായിരിക്കും. ജാതകത്തില്‍ ബുധനും സൂര്യനും ഒരുമിച്ചിരിക്കുമ്പോള്‍ പ്രത്യേക ഫലങ്ങള്‍ ലഭിക്കും. ഒരു വ്യക്തിയുടെ ജാതകത്തില്‍ ബുധാദിത്യയോഗം രൂപപ്പെടുമ്പോള്‍ അയാള്‍ക്ക് ജീവിതത്തില്‍ സമ്പത്തും സുഖവും മഹത്വവും ബഹുമാനവും ലഭിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

