Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം -
മെയ് 12: ഈ 3 രാശിക്കാർക്ക് തൊഴിലിൽ വൻ കുതിപ്പ്, ധനലാഭം; ഭാഗ്യം നിങ്ങളെ തേടിയെത്തും!
കുംഭത്തില്‍ സൂര്യനും ബുധനും; ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും, സാമ്പത്തിക നേട്ടം
ജ്യോതിഷപ്രകാരം കാലാകാലങ്ങളില്‍ ഗ്രഹങ്ങള്‍ അവയുടെ മിത്രവും ശത്രുവുമായ ഗ്രഹങ്ങളുമായി സംയോജിക്കുന്നു, അതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും ഭൂമിയിലും കാണപ്പെടുന്നു. ഫെബ്രുവരി ആദ്യം സൂര്യന്റെയും ബുധന്റെയും സംയോജനം രൂപപ്പെടുന്നു. കുംഭം രാശിയിലായിരിക്കും ഈ സംയോഗം രൂപപ്പെടുന്നത്. സൂര്യനും ബുധനും തമ്മില്‍ സൗഹൃദത്തിന്റെ ഒരു വികാരമുണ്ട്.
ഈ രണ്ട് ഗ്രഹങ്ങളും സംയോജിച്ച് ബുധാദിത്യ രാജ്യയോഗവും സൃഷ്ടിക്കുന്നു. ഈ സംയോജനത്തിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളില്‍ കാണപ്പെടും. എന്നാല്‍ ഈ സമയത്ത് ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കാന്‍ കഴിയുന്ന 6 രാശികളുണ്ട്. ഈ രാശിക്കാര്‍ക്ക് ഭാഗ്യം തലവര മാറ്റും. ഈ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

കുംഭം
സൂര്യന്റെയും ബുധന്റെയും സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയിലാണ് ഈ സംഗമം ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍,ഈ സമയത്ത് നിങ്ങള്‍ക്ക് ബഹുമാനവും അന്തസ്സും ലഭിക്കും. നിങ്ങള്‍ പുതിയ ആളുകളുമായി ബന്ധം വികസിപ്പിക്കും. അത് നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും. തൊഴില്‍ മേഖലയില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ ആധിപത്യം വര്‍ദ്ധിക്കും. അതിന്റെ സ്വാധീനം മൂലം നിങ്ങളുടെ കരിയറില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. കൂടാതെ, വിവാഹിതര്‍ ഈ സമയത്ത് സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നേക്കാം.
മിഥുനം
സൂര്യന്റെയും ബുധന്റെയും സംയോജനം മിഥുന രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. കാരണം നിങ്ങളുടെ സംക്രമ ജാതകത്തിന്റെ ഒമ്പതാം ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. കൂടാതെ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയ്ക്കോ ബിസിനസ്സിനോ വേണ്ടി യാത്ര ചെയ്യാനാകും. അത് നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാനാകും. ബിസിനസ്സില്‍ നല്ല ലാഭം നേടാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും, നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. കുടുംബത്തിലെ എല്ലാവരുമായുള്ള ബന്ധവും മെച്ചപ്പെടും. സന്തോഷവും സമാധാനവും നിലനില്ക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലഘട്ടം അനുകൂലമായിരിക്കും. മത്സരപരീക്ഷകളില്‍ വിജയം ലഭിക്കും.
ചിങ്ങം
സൂര്യന്റെയും ബുധന്റെയും സംയോജനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ ഈ സംയോഗം സംഭവിക്കാന്‍ പോകുന്നു. അതിനാല്‍ നിങ്ങളുടെ പങ്കാളി ഈ സമയത്ത് പുരോഗതി പ്രാപിച്ചേക്കാം. വിവാഹിതര്‍ക്ക് മനോഹരമായ ദാമ്പത്യജീവിതം ഉണ്ടാകും. നിങ്ങളുടെ ധൈര്യവും വീര്യവും വര്‍ദ്ധിക്കുകയും പണവുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ പദ്ധതികളും വിജയിക്കുകയും ചെയ്യും. ഈ സംയോജനത്തിന്റെ ശുഭഫലം മൂലം നിങ്ങളുടെ കരിയറില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് പങ്കാളിത്ത ജോലികളില്‍ മികച്ച വിജയം നേടാനാകും. ലാഭസാധ്യതകളുമുണ്ടാകും.
മേടം
ബുധന്റെ അനുകൂല സ്വാധീനം മേടം രാശിക്കാരുടെ ജീവിതത്തില്‍ നല്ല ഫലങ്ങള്‍ കാണിക്കും. ജോലിയിലും ബിസിനസ്സിലും വിജയം ഉണ്ടാകും. പുതിയ ബിസിനസ്സ് ആരംഭിച്ചവര്‍ക്ക് അവരുടെ ജോലികള്‍ നന്നായി നടക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ നിങ്ങള്‍ക്ക് മികച്ച വിജയം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് മത്സര രംഗത്തും പ്രതീക്ഷിച്ച വിജയം കൈവരിക്കും. ആത്മീയതയിലേക്കുള്ള നിങ്ങളുടെ ചായ്വ് വര്‍ദ്ധിക്കുകയും എല്ലാ പ്രവൃത്തികളും നല്ല ഫലം നല്‍കുകയും ചെയ്യും.
കന്നി
കന്നി രാശിക്കാര്‍ക്ക് ബുധന്‍ രാശി അധിപനായി കണക്കാക്കപ്പെടുന്നു, ബുധന്റെ ഈ സംക്രമണം കന്നി രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിപ്പിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കരിയറില്‍ ആഗ്രഹിച്ച വിജയം ലഭിക്കും. ഡോക്ടര്‍ അല്ലെങ്കില്‍ വക്കീല്‍ തൊഴിലുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ കാലഘട്ടം വിജയത്തിന്റെ സമയമായിരിക്കും.
ധനു
ബുധന്റെ സംക്രമണം ധനു രാശിക്കാരുടെ വരുമാനം വര്‍ദ്ധിപ്പിക്കും. വിവാഹിതരുടെ ജീവിതത്തില്‍ ബുധന്റെ സംക്രമണം സ്നേഹവും സന്തോഷവും വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കരിയറിന്റെ കാര്യത്തില്‍ ഈ സമയത്ത് എവിടെ നിന്നെങ്കിലും നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ധനു രാശിക്കാര്‍ക്ക് ഈ സമയം പെട്ടെന്ന് പണം ലഭിക്കും, നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും നല്ല രീതിയില്‍ പുരോഗമിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications