Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
ആര്‍പ്പുവിളിയോടെ ഭാഗ്യമെത്തും, നേട്ടങ്ങള്‍ കണ്ട് കണ്ണ് മഞ്ഞളിക്കും; 6 രാശിക്ക് ഇത് സുവര്‍ണകാലം
ജ്യോതിഷപ്രകാരം, ചില ഗ്രഹങ്ങള്‍ തമ്മിലുള്ള സംയോജനം ശുഭകരമായ പല യോഗങ്ങളും സൃഷ്ടിക്കുന്നു. ഓഗസ്റ്റ് 17-ന് സൂര്യന് ചിങ്ങം രാശിയില്‍ പ്രവേശിക്കുന്നു. സൂര്യന്റെ സ്വന്തം രാശിയാണ് ചിങ്ങും. ചിങ്ങത്തില് സൂര്യന് ഉന്നതനായി കണക്കാക്കപ്പെടുന്നു. ചിങ്ങം രാശിയില്‍ വരുന്ന സൂര്യന് ഇവിടെ നിലകൊള്ളുന്ന ബുധനുമായി ചേര്‍ന്ന് ബുധാദിത്യയോഗം ഉണ്ടാക്കുന്നു.
ബുധാദിത്യയോഗം രൂപപ്പെടുമ്പോള്‍, ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ബുദ്ധി വികസിക്കുകയും പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ദീര്‍ഘകാലമായി പരിശ്രമിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ വിജയം കാണും. ബുധാദിത്യ യോഗത്താല്‍ ഭാഗ്യം തെളിയാന്‍ പോകുന്ന 6 രാശിക്കാര്‍ ഇവരാണ്.

മേടം
മേടം രാശിക്കാര്‍ക്ക് സൂര്യന്റെ സംക്രമത്തില്‍ നിന്ന് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും ഈ സമയം വളരെ ശുഭകരമായിരിക്കും. നിങ്ങളുടെ ഏകാഗ്രതയും ബുദ്ധിശക്തിയും വര്‍ദ്ധിക്കുകയും എല്ലാ പദ്ധതികളും വിജയിക്കുകയും ചെയ്യും. മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേതിനേക്കാള്‍ മികച്ചതായിരിക്കും. നിങ്ങള്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
പ്രണയബന്ധങ്ങളുടെ കാര്യത്തില്‍ ഈ സംക്രമണം വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും, പണം ലാഭിക്കാന്‍ കഴിയും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം അനുഭവിക്കാന്‍ കഴിയും. സാമ്പത്തിക നേട്ടങ്ങളും ഭൗതിക സൗകര്യങ്ങളും തേടിയെത്തും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില നിക്ഷേപങ്ങളും നടത്താനാകും. പെട്ടെന്ന് അപ്രതീക്ഷിത ലാഭത്തിന് അവസരമുണ്ടാകും.
മിഥുനം
സൂര്യന്റെ സംക്രമണം മിഥുന രാശിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. കുടുംബാംഗങ്ങളോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. നിങ്ങളുടെ ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടും. ഓഫീസിലെ സഹപ്രവര്‍ത്തകരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. നിങ്ങളുടെ ബഹുമാനം വര്‍ധിക്കും. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ മെച്ചപ്പെടും. ആത്മീയ പ്രവര്‍ത്തനങ്ങളോടുള്ള നിങ്ങളുടെ താല്‍പ്പര്യവും വളരെയധികം വര്‍ദ്ധിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗത്തിന്റെ അനുകൂല ഫലങ്ങള്‍ അനുഭവപ്പെടും. ഈ സമയത്ത് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ പുരോഗതി കൈവരിക്കാനാകും. പെട്ടെന്നുള്ള പുരോഗതിയും നേട്ടങ്ങളും കാണാന്‍ കഴിയും. പങ്കാളിത്തത്തില്‍ ചെയ്യുന്ന പ്രവൃത്തികള്‍ ഈ സമയത്ത് ഗുണം ചെയ്യും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് സൂര്യന്റെ ഈ സംക്രമണം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് ഈ ജോലി രംഗത്ത് നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കും. പണത്തിന്റെ കാര്യത്തില്‍ ലാഭം ഉണ്ടാകും. സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരോ രാഷ്ട്രീയവുമായി ബന്ധപ്പെട്ടവരോ ആയവര്‍ക്ക് ശുഭസൂചനകള്‍ ലഭിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ മുഖേന പ്രയോജനം ലഭിക്കും. നിങ്ങളുടെ പദ്ധതികള്‍ വിജയിക്കും. ഈ സമയത്ത് മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് ഒരു കാര്യവും ചെയ്യാതിരിക്കുക. ആരെയും കണ്ണടച്ച് വിശ്വസിക്കരുത്.

ധനു
സൂര്യന്റെ ഈ സംക്രമണം ധനു രാശിക്കാര്‍ക്ക് തൊഴില്‍പരമായും വ്യക്തിപരമായ കാര്യങ്ങളിലും ശുഭകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങളുടെ കരിയറിനെ സംബന്ധിച്ച ഏത് കാര്യത്തിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ സഹായം ലഭിക്കും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് എന്ത് റിസ്കും എടുക്കാം. അതില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.
മീനം
ബുധാദിത്യ രാജയോഗം മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. സാമ്പത്തിക നേട്ടം ഉണ്ടാകും. കരിയറില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്താനാകും. കോടതി കേസുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. ഈ സമയം വ്യവസായികള്‍ക്ക് അനുകൂലമായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

