Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന്
ബുധന്റെ വക്രഗതി: ഒരുമാസത്തിനുള്ളില്‍ ബിസിനസ്, കരിയര്‍, ധനനേട്ടം 3 രാശിക്ക്
ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ അനുകൂല പ്രതികൂല മാറ്റങ്ങളാണ് നമ്മളില്‍ ഉണ്ടാക്കുന്നത്. അതില്‍ തന്നെ അനുകൂല മാറ്റങ്ങള്‍ക്കാണ് നാം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും. പലപ്പോഴും മനുഷ്യജീവിതത്തില്‍ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലിന് ഈ ഗ്രഹമാറ്റം ഒരു പരിധി വരെ കാരണമാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം പലരും നല്കുന്നു. ചിലര്‍ക്ക് ഗുണകരമാവുന്ന സമയം ചിലര്‍ക്ക് അശുഭകരമാവുന്ന അവസ്ഥയുണ്ടാക്കുന്നു എന്നതാണ് സത്യം. എന്നാല്‍ ഇവ എപ്രകാരം നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു എന്ന് നോക്കാം.
വേദജ്യോതിഷ പ്രകാരമാണ് ഓരോ ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നത്. ഇത് നമ്മുടെ മനുഷ്യ ജീവിതത്തേയും ഭൂമിയേയും ബാധിക്കുന്നു. അതുകൊണ്ട് തന്നെ ബിസിനസും ധനനേട്ടവും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇതെല്ലാം പല കോണില്‍ നിന്നും സ്വാധീനം ചെലുത്തുന്നു. എന്ാല്‍ ബുധന്റെ വക്രഗതിയിലുള്ള സഞ്ചാരത്തില്‍ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ബുധന്‍ ചിങ്ങം രാശിയിലേക്കാണ് വകക്രഗതിയില് സഞ്ചരിക്കുന്നത്. ഇവര്‍ക്ക് ജോലിയിലും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് കുംഭത്തിന്റെ സംക്രമണം പല വിധത്തില്‍ പ്രതിഫലങ്ങള്‍ നല്കുന്നു. അനുകൂല മാറ്റങ്ങളുടെ കാര്യത്തില്‍ ജീവിതം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ധൈര്യവും ശക്തിയും വര്‍ദ്ധിക്കുകയും ജീവിതം മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ശത്രുക്കളുടെ കാര്യത്തില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. വിദേശത്ത് നിന്ന് നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ കടന്നു പോവുന്നത്. അവസരങ്ങള്‍ എല്ലാം തന്നെ ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
വാഹനങ്ങളും വസ്തുവകകളും വാങ്ങുന്നതിനുള്ള യോഗം കാണുന്നു. അതിന് കാരണം ബുധന്‍ ലഗ്നത്തില്‍ നില്‍ക്കുന്നതാണ്. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി വരുന്നു. ജീവിതത്തില്‍ അനുകൂലമായ പല സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവും. ബുധന്റെ പ്രതിലോമ ചലനത്തില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ മാത്രമാണ് ഉണ്ടാവുന്നത്. അവസരങ്ങള്‍ നിരവധി നിങ്ങളെ ഇങ്ങോട്ട് തേടി എത്തുന്നു. ഇത് നിങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യം. പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നത് കൊണ്ട് തന്നെ അതെല്ലാം കൈകാര്യം ചെയ്യുന്നതും നല്ലരീതിയില്‍ ആയിരിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതിയിലുള്ള സഞ്ചാരം പലപ്പോഴും ശുഭകരമായ പല ഫലങ്ങളും നല്കുന്നു. കാരണം ഇവര്‍ക്ക് ഒന്‍പതാം ഭാവത്തില്‍ നിന്നാണ് പ്രതിലോമ ചലനം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി ഭാഗ്യാനുഭവങ്ങള്‍ ഇവരെ തേടി എത്തുന്നു. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. ഇതിനെല്ലാം നേതൃത്വം വഹിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ജോലി, ബിസിനസ് എന്നിവ ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ധനുരാശിയില്‍ ബുധന്‍ ഏഴാത്തേയും പത്താമത്തേയും ഭാവത്തിന്റെ അധിപനാണ്. അതുകൊണ്ട് തന്നെ ഈ സമയം മാറ്റങ്ങളും അനിവാര്യമായിരിക്കും.
തൊഴില്‍ മാറ്റങ്ങള്‍ ജീവിത്തതില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ലാഭം ലഭിക്കുന്നു. വിവാഹത്തിന്റെ കാര്യത്തിലും അത്ഭുതകരമായ മാറ്റം നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. ജീവിതം തന്നെ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ആഗ്രഹിക്കുന്ന വൈവാഹിക ജീവിതമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഒരു തരത്തിലും നിങ്ങള്‍ക്ക് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നില്ല.

കുംഭം രാശി
ബുധന്റെ ചിങ്ങം രാശിയിലേക്കുള്ള വക്രഗതി സഞ്ചാരത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും കുംഭം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണം നല്കുന്നു. ബുധന്‍ ഏഴാം ഭാവത്തിലാണ് വക്രഗതി സഞ്ചാരം നടത്തുന്നത്. എന്നാല്‍ ബുധന്‍ അഞ്ചാമത്തേയും എട്ടാമത്തേയും ഭാവത്തിന്റെ അധിപന് ആണ്. അതുകൊണ്ട് തന്നെയാണ് ഈ സമയം നേട്ടങ്ങളിലേക്ക് നിങ്ങള്‍ക്ക് കടക്കാന്‍ സാധിക്കുന്നത്. വിവാഹ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്നു.
ഗവേഷണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇവരുടെ സമയം അതിശയിപ്പിക്കുന്ന ഫലമാണ് കൊണ്ട് വരുന്നത്. പല കോണില്‍ നിന്നും ഇവര്‍ പുരോഗതിയിലേക്ക് എത്തുന്നു. ബിസിനസില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മാറ്റം ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള അനുകൂല മാറ്റങ്ങളുടേയും തുടക്കം ഈ സമയത്തായിരിക്കും. ധനസ്ഥിതി ഉയര്‍ന്നിരിക്കുകയും ജീവിതം കൂടുതല്‍ സന്തോഷത്തിന്റേയും ആയി മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications


