Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ബുധന്‍ നീങ്ങുന്നു വിപരീത ദിശയില്‍, ഡിസംബര്‍ 13 മുതല്‍ ഭാഗ്യം പ്രകാശിക്കുന്ന 3 രാശി
ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഇടയ്ക്കിടെ നേരെയും വിപരീതമായും നീങ്ങുന്നു. 2024 വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്, ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ വക്രഗതിയില്‍ നീങ്ങാന്‍ പോകുന്നു. ബുദ്ധിയുടെ ദാതാവും ഗ്രഹങ്ങളുടെ രാജകുമാരനുമാണ് ബുധന്‍. നിലവില്‍ ബുധന്‍ ധനു രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. അതേ സമയം ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് 12:01 ന് ധനു രാശിയില്‍ വക്രഗതിയില്‍ നീങ്ങും.
ബുധന്റെ വിപരീത ചലനം മൂലം പല രാശിക്കാരുടെയും ജീവിതത്തില്‍ സന്തോഷം കൈവരും. ചില രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും അവസരമുണ്ടാകും. കൂടാതെ ഈ കാലയളവില്‍ ഈ രാശിക്കാരുടെ കരിയര്‍, ബിസിനസ്സ് എന്നിവയും തിളക്കമുള്ളതായിരിക്കും. ബുധന്റെ വക്രഗതി സഞ്ചാര സമയത്ത് ഭാഗ്യം കൈവരുന്ന 3 രാശിക്കാര്‍ ഇവരാണ്.

മീനം
ബുധന്റെ വക്രഗതി ചലനം മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കാരണം നിങ്ങളുടെ രാശിയില്‍ നിന്ന് ഭാഗ്യസ്ഥാനത്ത് ബുധന്‍ വരാന്‍ പോകുന്നു. ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലമാകും. നന്നായി ആലോചിച്ച് പദ്ധതികള്‍ തയ്യാറാക്കും. നിങ്ങള്‍ക്ക് ജീവിതത്തില്‍ പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകും.
ഈ സമയം നിങ്ങള്‍ക്ക് മംഗളകരമായ നേട്ടങ്ങള്‍ ലഭിക്കും. മീനം രാശിക്കാര്‍ക്ക് ഇപ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയും. ഈ സമയത്ത് നിങ്ങള്‍ക്ക് ശുഭകരമായ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ജോലി സംബന്ധമായ യാത്രകളും നടത്താനാകും. അതെല്ലാം ശുഭകരമാണെന്നും തെളിയും. എന്നാല്‍ നിങ്ങളുടെ ആരോഗ്യം അല്‍പ്പം വഷളായേക്കാം.
ഇടവം
ബുധന്റെ വക്രഗതി ചലനത്തോടെ നിങ്ങളുടെ നല്ല ദിവസങ്ങള്‍ ആരംഭിക്കാന്‍ പോകുന്നു. കാരണം ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ വക്രഗതിയില്‍ നീങ്ങാന്‍ പോകുന്നു. വിവാഹിതരുടെ ദാമ്പത്യ ജീവിതം ഈ സമയത്ത് സന്തോഷകരമായിരിക്കും. ഈ കാലയളവില്‍ എല്ലാ മേഖലയിലും നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലങ്ങള്‍ ലഭിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ നിന്ന് നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം വര്‍ദ്ധിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കും. ഈ സമയത്ത്, അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നേക്കാം. കൂടാതെ ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ ജോലിയും ആരംഭിക്കാന്‍ കഴിയും. ഈ സമയത്ത് നിങ്ങളുടെ പങ്കാളിക്ക് പുരോഗതി ലഭിക്കും.
കുംഭം
ബുധന്റെ വക്രഗതി ചലനം നിങ്ങള്‍ക്ക് ഗുണം ചെയ്യും. കാരണം ബുധന്‍ ഗ്രഹം നിങ്ങളുടെ രാശിയില്‍ നിന്ന് കര്‍മ്മ ഭവനത്തില്‍ വക്രത്തില്‍ സഞ്ചരിക്കാന്‍ പോകുന്നു. ഈ സമയത്ത് തൊഴില്‍രഹിതരായ ആളുകള്‍ക്ക് പുതിയ ജോലി ലഭിക്കും. കൂടാതെ, നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു വലിയ ബിസിനസ്സ് ഡീല്‍ ഉണ്ടാക്കാനാകും. അത് ഭാവിയില്‍ ലാഭമുണ്ടാക്കും. ബിസിനസ്സില്‍ നിങ്ങള്‍ ആഗ്രഹിച്ച വിജയം നേടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകും.
ജ്യോതിഷത്തിലെ ബുധന്‍
ജ്യോതിഷത്തില്‍ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കപ്പെടുന്നു. സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹമാണ് ബുധന്‍. ബുദ്ധിയുടെ ദേവനായി ബുധനെ കണക്കാക്കുന്നു. ജാതകത്തില്‍, മിഥുനം, കന്നി എന്നിവയില്‍ അധികാര ഗ്രഹമാണ് ബുധന്‍. ഇത് കന്നിരാശിയില്‍ ഉയര്‍ന്നതും മീനരാശിയില്‍ താഴ്ന്നതുമാണ്. സൂര്യനും ശുക്രനും മിത്രങ്ങളാണെങ്കിലും ചൊവ്വയ്ക്കും ചന്ദ്രനും ശത്രുതയാണ്. വ്യാഴവും ശനിയും അതിന്റെ തുല്യ ഗ്രഹങ്ങളാണ്. ബുധന്റെ മഹാദശ 17 വര്‍ഷം നീണ്ടുനില്‍ക്കും. നാഡികളുടെ ഘടകമാണ് ബുധന്‍. വിജയകരമായ ബിസിനസ്സ് ചെയ്യാനുള്ള കഴിവ് ബുധന്‍ ഒരു വ്യക്തിക്ക് നല്കുന്നു. ബുധന്‍ ഗ്രഹം ഒരു വ്യക്തിക്ക് ഏത് സാഹചര്യവുമായും പൊരുത്തപ്പെടാനുള്ള കഴിവ് നല്കുന്നു.
ചെറിയ ഗ്രഹമാണെങ്കിലും വേഗത്തില്‍ ചലിക്കുന്ന ഗ്രഹമാണിത്. ജാതകത്തില്‍ ബുധന്‍ ശക്തമായ നിലയില്‍ ഉള്ള ആളുകള്‍ സംഭാഷണത്തിലും ആശയവിനിമയത്തിലും വിജയം കൈവരിക്കുന്നു. ഇത്തരം ആളുകള്‍ ബുദ്ധിമാനും നയതന്ത്രജ്ഞരും രാഷ്ട്രീയ വൈദഗ്ധ്യമുള്ളവരുമായിരിക്കും. കവിത, വായന, എഴുത്ത് ജോലി, സാഹിത്യ ഉപദേഷ്ടാവ്, പത്രപ്രവര്‍ത്തനം, അക്കൗണ്ടന്റ്, അഭിഭാഷകന് തുടങ്ങിയവയെ ബുധന്‍ സ്വാധീനിക്കുന്നു. ബുധന്റെ സ്വാധീനം നിമിത്തം ഒരു വ്യക്തിക്ക് എല്ലാ ജോലികളും വേഗത്തില്‍ ചെയ്യാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
