Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ധനു രാശിയില്‍ ബുധന്‍ വക്രത്തില്‍; അപൂര്‍വ്വ നേട്ടങ്ങളുടെ കാലം, 12 രാശിക്കും ഗുണദോഷഫലം
ജ്യോതിഷ പ്രകാരം ബുധന്‍ ഗ്രഹം ബിസിനസ്സ്, ആശയവിനിമയ കഴിവുകള്‍, പഠന ശേഷി തുടങ്ങിയ കാര്യങ്ങളെ പ്രതിനിധീകരിക്കുന്നു. ബുധന്‍ ധനുരാശിയില്‍ വിപരീത ദിശയില്‍ നീങ്ങുകയാണെങ്കില്‍ അത് ബിസിനസ്സ്, ജോലി, സാമ്പത്തികം തുടങ്ങിയ കാര്യങ്ങളെ ബാധിക്കും. ഗ്രഹങ്ങളുടെ രാജകുമാരന് എന്ന് വിളിപ്പേരുള്ള ബുധന്‍ ഡിസംബര്‍ 13 ന് ധനുരാശിയില്‍ വിപരീത ദിശയില്‍ നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു.
ഡിസംബര്‍ 28 വരെ ബുധന്‍ ധനു രാശിയില്‍ വക്രഗതിയില്‍ തുടരും. അതിനുശേഷം പ്രതിലോമ ചലനത്തില്‍ വൃശ്ചികത്തില് പ്രവേശിക്കും. ബുധന്‍ വീണ്ടും ജനുവരി 2ന് നേരിട്ട് നീങ്ങുകയും ഫെബ്രുവരി 1ന് മകരരാശിയില്‍ പ്രവേശിക്കുകയും ചെയ്യും. ബുധന്റെ വക്രഗതി സഞ്ചാരം 12 രാശിക്കാരിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.
മേടം
നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് ഭാഗ്യത്തിന്റെ ഒമ്പതാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നതിന്റെ പ്രഭാവം നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കും. എന്നാല്‍ നിങ്ങളുടെ ആരോഗ്യം ഈ സമയം വഷളായേക്കാം. ജോലിസ്ഥലത്ത് ഗൂഢാലോചനയുടെ ഇരയാകുന്നത് ഒഴിവാക്കുക. സ്വത്തു സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. സാമ്പത്തിക വശം ശക്തമാകും. നിങ്ങള്‍ കടം നല്കിയ പണം തിരികെ ലഭിക്കും.

ഇടവം
നിങ്ങളുടെ രാശിയില്‍ നിന്ന് എട്ടാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നതിന്റെ അത്ര നല്ലതല്ല. അവിവാഹിതര്‍ക്ക് വിവാഹക്കാര്യം നീണ്ടുപോയേക്കാം. സര്‍ക്കാര്‍ വകുപ്പുകളില്‍ കാത്തിരുന്ന ജോലികള്‍ പൂര്‍ത്തിയാകും. തീരുമാനിച്ചുകഴിഞ്ഞാല്‍, അത് പൂര്‍ത്തിയാക്കിയതിനുശേഷം മാത്രമേ നിങ്ങള്‍ ഏത് ജോലിയും വിടുകയുള്ളൂ. സാമൂഹിക സ്ഥാനമാനങ്ങള്‍ വര്‍ദ്ധിക്കും. എടുത്ത തീരുമാനങ്ങളും ചെയ്ത പ്രവര്‍ത്തനങ്ങളും അഭിനന്ദിക്കപ്പെടും. ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ വകുപ്പുകളില്‍ ടെന്‍ഡറിനും മറ്റും അപേക്ഷിക്കണമെങ്കില്‍ ഈ ഗ്രഹസംക്രമണം അനുകൂലമായിരിക്കും.
മിഥുനം
നിങ്ങളുടെ രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നതിന്റെ ഫലം വളരെ നല്ലതായിരിക്കും. വിവാഹ ചര്‍ച്ചകള്‍ വിജയിക്കും. കോടതി വ്യവഹാരങ്ങളിലെ തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകുമെന്ന് സൂചനയുണ്ട്. ഈ കാലയളവില്‍, അമിതമായ ബാങ്ക് ലോണ്‍ ഇടപാടുകള്‍ ഒഴിവാക്കുക, മറ്റുള്ളവര്‍ക്ക് കൂടുതല്‍ പണം കടം നല്‍കരുത്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്.
കര്‍ക്കടകം
നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് ആറാമത്തെ ശത്രുഭവനത്തില് സംക്രമിക്കുന്നതിനാല്‍ ബുധന്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കും. ഒരു അനിശ്ചിതത്വത്തിന്റെ അന്തരീക്ഷം ഉണ്ടാകും. നിങ്ങളെ അപമാനിക്കാനുള്ള ഒരവസരവും നിങ്ങളുടെ സ്വന്തക്കാര് വിട്ടുകൊടുക്കില്ല. പ്രണയ സംബന്ധമായ കാര്യങ്ങളില്‍ ഉദാസീനത ഉണ്ടാകും. പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടുന്നതിന് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടിവരും. കുട്ടികളുമായി ബന്ധപ്പെട്ട ആകുലതകള്‍ അസ്വസ്ഥതയുണ്ടാക്കും.
ചിങ്ങം
നിങ്ങളുടെ രാശിയില്‍ നിന്ന് അറിവിന്റെ അഞ്ചാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നതിന്റെ ഫലം വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹം പോലെയാണ്. ഈ ഗ്രഹസംക്രമണം ബിസിനസുകാര്‍ക്കും ഏറെ ഗുണം ചെയ്യും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഭൂമി, സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കും. നിങ്ങള്‍ ഒരു വീടോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ കാഴ്ചപ്പാടില്‍ ഗ്രഹസംക്രമം അനുകൂലമായിരിക്കും.
കന്നി
നിങ്ങളുടെ രാശിചക്രത്തില്‍ നിന്നുള്ള നാലാമത്തെ സന്തോഷ ഭവനത്തില്‍ ബുധന്‍ വക്രഗതിയില്‍ നില്‍ക്കുന്നത് നിങ്ങളുടെ സ്വഭാവത്തില്‍ സൗമ്യത കൊണ്ടുവരും. എടുത്ത തീരുമാനങ്ങളും ചെയ്ത പ്രവര്‍ത്തനങ്ങളും വിലമതിക്കപ്പെടും. ആത്മീയതയില്‍ താല്പര്യം വര്‍ദ്ധിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ കാഴ്ചപ്പാടില്‍ നിന്ന് സമയം മികച്ചതായിരിക്കും. മറ്റൊരു രാജ്യത്തേക്ക് വിസയ്ക്ക് അപേക്ഷിക്കുന്നുവെങ്കില്‍ സമയം നല്ലതായിരിക്കും.
തുലാം
നിങ്ങളുടെ രാശിയില്‍ നിന്ന് ധീരതയുടെ മൂന്നാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നത് നിങ്ങളുടെ, സാമൂഹിക പദവിയും അന്തസ്സും വര്‍ദ്ധിപ്പിക്കും. നിങ്ങളെ താഴെയിറക്കാന്‍ ശ്രമിച്ച അതേ ആളുകള്‍ തന്നെ നിങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരും. പുതിയ ആളുകളുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിക്കും. വിദ്യാര്‍ത്ഥികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും സമയം മികച്ചതായിരിക്കും.
വൃശ്ചികം
നിങ്ങളുടെ രാശിചക്രത്തില്‍ നിന്ന് രണ്ടാമത്തെ പോസിറ്റീവ് ഭവനത്തിലേക്കുള്ള ബുധന്റെ സ്വാധീനം നിങ്ങളുടെ സാമ്പത്തിക വശം ശക്തിപ്പെടുത്തും. കടം നല്കിയ പണം തിരികെ ലഭിക്കും. നിങ്ങളുടെ സംഭാഷണ വൈദഗ്ധ്യത്തിന്റെ സഹായത്തോടെ, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ പോലും എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ചില വില കൂടിയ സാധനങ്ങള്‍ വാങ്ങാനാകും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. വിദേശയാത്ര ചെയ്യാനാകും.
ധനു
നിങ്ങളുടെ രാശിയില്‍ വക്രഗതിയിലുള്ള ബുധന്റെ ഫലം തികച്ചും അപ്രതീക്ഷിതമായിരിക്കും. നിങ്ങള്‍ക്ക് മാനസിക അസ്വസ്ഥതകള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ ജോലിസ്ഥലത്ത് പ്രഭാവം വര്‍ദ്ധിക്കും. എടുത്ത തീരുമാനങ്ങളും ചെയ്ത പ്രവര്‍ത്തനങ്ങളും അഭിനന്ദിക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം താരതമ്യേന മികച്ചതായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. നിങ്ങള്‍ ഒരു വീടോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ആ കാഴ്ചപ്പാടില്‍ ഗ്രഹസംക്രമം അനുകൂലമായിരിക്കും.
മകരം
നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് ചെലവിന്റെ പന്ത്രണ്ടാം ഭാവത്തില്‍ സംക്രമിക്കുന്ന ബുധന്‍ നിങ്ങള്‍ക്ക് അമിതമായ അലച്ചിലും ചെലവുകളും നല്‍കും. ചില കാരണങ്ങളാല്‍ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് ക്ഷീണവും അനുഭവപ്പെടും. ഈ കാലയളവില്‍ ആര്‍ക്കും കൂടുതല്‍ പണം കടം കൊടുക്കരുത്, അല്ലാത്തപക്ഷം നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും. കുട്ടികളെ കുറിച്ചുള്ള ആകുലത നിങ്ങളെ അലട്ടും.
കുംഭം
നിങ്ങളുടെ രാശിചിഹ്നത്തില്‍ നിന്ന് ലാഭത്തിന്റെ പതിനൊന്നാം ഭാവത്തില്‍ സംക്രമിക്കുന്നതിനാല്‍ ബുധന്‍ നിങ്ങളുടെ വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കും. ജോലിയില്‍ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വഷളാകാന്‍ അനുവദിക്കരുത്. നിങ്ങള്‍ക്ക് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യാനോ വിസയ്ക്കും മറ്റും അപേക്ഷിക്കാനോ താല്‍പ്പര്യമുണ്ടെങ്കില്‍, ആ കാഴ്ചപ്പാടില്‍ ഇതൊരു മികച്ച അവസരമായിരിക്കും. കുടുംബാംഗങ്ങളില്‍ നിന്നും മുതിര്‍ന്ന സഹോദരങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും.
മീനം
രാശിചിഹ്നത്തില്‍ നിന്ന് പത്താമത്തെ കര്‍മ്മ ഭാവത്തില്‍ ബുധന്‍ സംക്രമിക്കുന്നതിന്റെ ഫലം നിങ്ങള്‍ക്ക് ജോലിയില്‍ വിജയം നല്‍കും. മാനസിക അസ്വസ്ഥതകളില്‍ നിന്ന് മോചനം ലഭിക്കും. ഭൂമി, സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും വലിയ ജോലി ആരംഭിക്കാനോ പുതിയ കരാര്‍ ഒപ്പിടാനോ ആഗ്രഹിക്കുന്നുവെങ്കില്‍, ആ കാഴ്ചപ്പാടില്‍ ഗ്രഹം അനുകൂലമായിരിക്കും. ഗവണ്മെന്റ് ടെന്‍ഡറിന് അപേക്ഷിക്കേണ്ടി വന്നാല്‍ അതിലും വിജയം ലഭിക്കും. ഈ സമയം നിങ്ങള്‍ക്ക് അവസരങ്ങള്‍ ധാരാളമുണ്ടാകും. അത് പ്രയോജനപ്പെടുത്തുക.



Click it and Unblock the Notifications
