Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബുധന്‍ നീങ്ങുന്നത് വക്രത്തില്‍; കഷ്ടപ്പാട് കൂടെക്കൂടും, ദുരിതം വട്ടംചുറ്റിപ്പിടിക്കുന്ന 5 രാശി
ജ്യോതിഷപ്രകാരം ബിസിനസ്സിനും വ്യാപാരത്തിനും ഉത്തരവാദിയായ ഗ്രഹമാണ് ബുധന്‍. ഗ്രഹങ്ങളുടെ രാജകുമാരന് എന്ന് വിളിപ്പേരുള്ള ബുധന്‍ ഡിസംബര്‍ 13 ന് ധനുരാശിയില്‍ വിപരീത ദിശയില്‍ നീങ്ങാന്‍ പോകുന്നു. ബുധന്റെ ഈ മാറ്റം ഉച്ചയ്ക്ക് 12:38 ന് സംഭവിക്കും. ഡിസംബര്‍ 28 വരെ ബുധന്‍ ധനു രാശിയില്‍ വക്രഗതിയില്‍ തുടരും. അതിനുശേഷം പ്രതിലോമ ചലനത്തില്‍ വൃശ്ചികത്തില് പ്രവേശിക്കും.
ജ്യോതിഷ പ്രകാരം, ബുധന്‍ ഗ്രഹം ബിസിനസ്സ്, ആശയവിനിമയ കഴിവുകള്‍, പഠന ശേഷി തുടങ്ങിയ കാര്യങ്ങളെ പ്രതിനിധീകരിക്കുന്നു. ബുധന്‍ ധനുരാശിയില്‍ വിപരീത ദിശയില്‍ നീങ്ങുകയാണെങ്കില്‍ അത് ബിസിനസ്സ്, ജോലി, സാമ്പത്തികം തുടങ്ങിയ കാര്യങ്ങളെ ബാധിക്കും. ബുധന്റെ ഈ വക്രഗതി സഞ്ചാര കാലയളവില്‍ ചില രാശിക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവരുടെ ചെലവുകള്‍ ഉയരുകയും സാമ്പത്തിക സ്ഥിതി ഇടിയുകയും ചെയ്യും. ബുധന്‍ ധനുരാശിയില്‍ വക്രഗതിയില്‍ നില്ക്കുമ്പോള് ഏതൊക്കെ രാശിക്കാര്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

കര്‍ക്കിടകം
ബുധന്‍ വക്രഗതിയില്‍ പിന്നോക്കാവസ്ഥയിലേക്ക് പോകുമ്പോള്‍ കര്‍ക്കടക രാശിക്കാര്‍ അവരുടെ ആരോഗ്യം ശ്രദ്ധിക്കുക. പല രോഗങ്ങളും നിങ്ങളെ ചുറ്റിപ്പറ്റി വന്നേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പണം സംരക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കില്ല. ബുധന്റെ പിന്തിരിപ്പന് ചലനം നിങ്ങളുടെ സാമ്പത്തികം മോശമാക്കിയേക്കാം. നിങ്ങള്‍ എവിടെയെങ്കിലും പണം നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക. അല്ലാത്തപക്ഷം പണം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. ഈ സമയത്ത് നിങ്ങളുടെ പ്രധാനപ്പെട്ട രേഖകള്‍ സുരക്ഷിതമായി സൂക്ഷിക്കുക, അല്ലാത്തപക്ഷം അവ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്. ബുധന്‍ വക്രഗതിയിലേക്ക് പോകുമ്പോള്‍, മാതാപിതാക്കള്‍ അവരുടെ കുട്ടികളുടെ സ്വഭാവത്തില്‍ ചില നെഗറ്റീവ് മാറ്റങ്ങള്‍ കണ്ടേക്കാം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്‍ വക്രഗതിയിലേക്ക് നീങ്ങുമ്പോള്‍ ഉയര്‍ച്ച താഴ്ചകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ആത്മവിശ്വാസം കുറയുന്നത് നിങ്ങള്‍ കാണാനിടയുണ്ട്. അതിനാല്‍ ഈ സമയം നിങ്ങള്‍ക്ക് ബിസിനസില്‍ നിരവധി വലിയ ഡീലുകള്‍ നഷ്ടപ്പെട്ടേക്കാം. നിങ്ങള്‍ക്ക് ഒരു യാത്ര പോകണമെങ്കില്‍, ഈ സമയത്ത് നിങ്ങളുടെ യാത്രാ പദ്ധതികള്‍ മാറ്റിവയ്ക്കുക. അല്ലാത്തപക്ഷം പല തരത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നേക്കാം. നിങ്ങള്‍ക്ക് നിയമപരമായ തര്‍ക്കങ്ങളും നേരിടേണ്ടി വന്നേക്കാം. ചിങ്ങം രാശിക്കാര്‍ ഈ ഘട്ടത്തില്‍ വലിയ നിക്ഷേപങ്ങള്‍ ഒഴിവാക്കുകയും ചെലവുകള്‍ നിയന്ത്രിക്കുകയും വേണം.
കന്നി
ബുധന്‍ പിന്നോക്കാവസ്ഥയിലേക്ക് പോകുമ്പോള്‍ കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ച്ച താഴ്ചകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് പണത്തിന്റെ കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക, നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളെക്കുറിച്ചും ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. കൂടാതെ, ഓഹരികളിലോ ഊഹക്കച്ചവടത്തിലോ പണം നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് ഈ സമയം ദോഷകരമാണ്. ബുധന്റെ വിപരീത ചലനം കാരണം നിങ്ങള്‍ നിങ്ങളുടെ വാക്കുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് സമൂഹത്തില്‍ അപകീര്‍ത്തി നേരിടേണ്ടി വന്നേക്കാം. ഈ രാശിക്കാരുടെ പ്രണയജീവിതത്തില്‍ ചില കാര്യങ്ങളില്‍ തെറ്റിദ്ധാരണകള്‍ വര്‍ദ്ധിച്ചേക്കാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്‍ വിപരീത ദിശയില്‍ സഞ്ചരിക്കുമ്പോള്‍ ജോലിസ്ഥലത്ത് ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. നിങ്ങളുടെ പ്രശ്നങ്ങള്‍ വളരെ വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടിവരും, എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് വിജയം കൈവരിക്കാന്‍ കഴിയൂ. ജോലിസ്ഥലത്തെ ചെറിയ പിഴവുകള്‍ കാരണം, നിങ്ങള്‍ക്ക് വീണ്ടും വീണ്ടും ഒരേ ജോലി തന്നെ ചെയ്യേണ്ടിവരാം. ഇത് മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകും. സഹപ്രവര്‍ത്തകരുമായും ഓഫീസര്‍മാരുമായും തെറ്റിദ്ധാരണകള്‍ ഉണ്ടായേക്കാം. സാമ്പത്തിക സ്ഥിതിയും ഈ സമയം അല്പം മോശമായേക്കാം. ധാരാളം അനാവശ്യ ചെലവുകള്‍ നിങ്ങളെ അലട്ടിയേക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ബുധന്റെ വക്രഗതി സഞ്ചാരം കാരണം വീട്ടിലും തൊഴിലിടത്തിലും വളരെയധികം സമ്മര്‍ദ്ദം നേരിടേണ്ടി വന്നേക്കാം. സ്വന്തമായി ബിസിനസ് നടത്തുന്ന ആളുകള്‍ക്ക് പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നിങ്ങളുടെ ഏതെങ്കിലും തീരുമാനങ്ങള്‍ മൂലം സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ഈ സമയത്ത് മകരം രാശിക്കാര്‍ക്ക് വീട്ടുജോലികളും പ്രൊഫഷണല്‍ ജീവിതവും ഒരേസമയം കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. ഇത് വളരെയധികം പ്രശ്നങ്ങള്‍ക്ക് കാരണമാകും. ബുധന്റെ വക്രഗതി ഘട്ടത്തില്‍ നിങ്ങളുടെ ആരോഗ്യത്തിലും കുടുംബാംഗങ്ങളുടെ ആരോഗ്യത്തിലും പൂര്‍ണ്ണ ശ്രദ്ധ പുലര്‍ത്തുക. ആരോഗ്യം വഷളാകാന്‍ സാധ്യത ഏറെയാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
