Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
വിഷമതകള്‍ മഴയായ് വര്‍ഷിക്കും, ചിങ്ങത്തില് ബുധന്‍ വക്രഗതിയില്‍; 5 രാശിക്ക് ദോഷകാലം
നവഗ്രഹങ്ങളില്‍ വച്ച് ഏറ്റവും ചെറിയ ഗ്രഹമാണ്് ബുധന്‍. ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന് എന്നും വിളിക്കുന്നു. ചന്ദ്രനുശേഷം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹങ്ങമാണ് ഇത്. ജ്യോതിഷത്തില്‍ ബുദ്ധിശക്തി, മികച്ച യുക്തിബോധം, നല്ല ആശയവിനിമയ കഴിവ് എന്നിവയുടെ ഘടകമായി ബുധനെ കണക്കാക്കപ്പെടുന്നു.
ഓഗസ്റ്റ് 24ന് ബുധന്‍ ചിങ്ങം രാശിയില്‍ വക്രഗതിയില്‍ നീങ്ങാന്‍ തുടങ്ങുന്നു. ഒരു ഗ്രഹം എതിര്‍ദിശയിലേക്ക് നീങ്ങുന്ന അവസ്ഥയാണിത്. ജ്യോതിഷപ്രകാരം, ബുധന്റെ വക്രഗതി സഞ്ചാരം 12 രാശിക്കാരുടെയും ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ കൊണ്ടുവരും. എന്നാല്‍ ഈ സംക്രമണം 5 രാശിക്കാരുടെ ജീവിതത്തില്‍ ഉലച്ചില്‍ ഉണ്ടാക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചിങ്ങം
ബുധന്റെ വക്രഗതിയുടെ അശുഭകരമായ പ്രഭാവം കാരണം, നിങ്ങളുടെ ചെലവുകള്‍ വന്യമായി വര്‍ദ്ധിക്കും. ആവര്‍ത്തിച്ചുള്ള ചെലവുകള്‍ ഉണ്ടാകും. കുടുംബത്തിലെ ആരുടെയെങ്കിലും അസുഖം കാരണം ധാരാളം കഷ്ടപ്പെടേണ്ടി വന്നേക്കാം. ഈ സമയത്ത് നിക്ഷേപം നടത്തുന്നത് അഭികാമ്യമല്ല. സുഹൃത്തുക്കളുമായുള്ള ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം.
നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. നിങ്ങളുടെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചേക്കാം. മാധ്യമങ്ങളുമായോ ബാങ്കുമായോ ബന്ധപ്പെട്ടിരിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച്, ഈ സമയം നിങ്ങള്‍ക്ക് പെട്ടെന്ന് തൊണ്ട, ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടായേക്കാം. ഭക്ഷണകാര്യത്തില്‍ ശ്രദ്ധാലുവായിരിക്കുക. സമ്മര്‍ദ്ദം ഒഴിവാക്കുക. പരിഹാരമായി ദിവസവും നിങ്ങള്‍ തുളസി ചെടിയെ പൂജിക്കുക.
തുലാം
തുലാം രാശിയിലെ ബുധന്റെ വക്രഗതി സഞ്ചാരം കാരണം നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ വളരെ അശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ സമയം നിങ്ങള്‍ക്ക് പണത്തിന് ക്ഷാമം നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ കുടുംബത്തില്‍ വഴക്കുകള്‍ വര്‍ദ്ധിച്ചേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആളുകള്‍ക്ക് അവരുടെ പങ്കാളിയുമായി തര്‍ക്കമുണ്ടായേക്കാം. മോശം സമയം കടന്നുപോകുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുന്നതാണ് നല്ലത്. ഈ സമയത്ത് പണ നിക്ഷേപത്തിന് നല്ല സമയമല്ല.

ധനു
ബുധന്റെ വക്രഗതി സഞ്ചാരം ധനു രാശിക്കാരുടെ ജീവിതത്തില്‍ വളരെയധികം അസ്വസ്ഥതകള്‍ സൃഷ്ടിക്കും. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുന്നവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ഏകോപനമില്ലായ്മയും തെറ്റിദ്ധാരണകളും നിങ്ങളുടെ ബിസിനസിനെ ബാധിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ ഓഫീസില്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
സഹപ്രവര്‍ത്തകരുമായുള്ള നിങ്ങളുടെ ബന്ധം വഷളായേക്കാം. പ്രണയ ജീവിതത്തില്‍ പങ്കാളിയുമായി കലഹമുണ്ടായേക്കാം. വിവാഹിതരായവര്‍ക്കും ഈ സമയം ചില ദാമ്പത്യപ്രശ്നങ്ങള്‍ നേരിടേണ്ടിവരും. പരിഹാരമായി നിങ്ങള്‍ എല്ലാ ബുധനാഴ്ചകളിലും ഗണപതിക്ക് കറുകപ്പുല്ല് നിവേദിക്കുക.
ഇടവം
ബുധന്റെ വക്രഗതി സഞ്ചാരം കാരണം, സാമ്പത്തിക വശത്തെക്കുറിച്ച് ഈ സമയം കൂടുതല്‍ ആശങ്കകള്‍ ഉണ്ടായേക്കാം. ഈ സമയത്ത് നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. അടുപ്പക്കാരുമായി ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. വിദ്യാര്‍ത്ഥികള്‍ അവരുടെ പരിശ്രമം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ജോലിക്കാര്‍ക്ക് ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍, ചില ജോലികള്‍ ആവര്‍ത്തിച്ച് ചെയ്യേണ്ടി വന്നേക്കാം.

കന്നി
ബുധന്റെ പ്രതിലോമ സഞ്ചാരം മൂലം നിങ്ങള്‍ ഈ സമയം വൈകാരികമായി ദുര്‍ബലരാകും. ഈ സമയത്ത് നിങ്ങള്‍ക്ക് എന്തെങ്കിലും തെറ്റായ തീരുമാനങ്ങള്‍ എടുക്കേണ്ടിവന്നേക്കാം. അത് മൂലം പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് നിക്ഷേപത്തില്‍ നിന്ന് നഷ്ടം ഉണ്ടാകും. അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ നിക്ഷേപം നടത്താതിരിക്കുന്നതാണ് നല്ലത്. പണച്ചെലവ് മൂലമോ പണനഷ്ടം മൂലമോ സാമ്പത്തിക സ്ഥിതി അല്പം ക്ഷയിച്ചേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
