Latest Updates
-
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ!
ഭാഗ്യവാതിലുകള് തുറക്കും, അത്യപൂര്‍വ്വ നേട്ടം സ്വന്തം; മെയ് 14 മുതല്‍ 5 രാശിക്ക് അഭിവൃദ്ധിയുടെ കാലം
ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളുടെയും ഉദയവും അസ്തമയവും 12 രാശിചിഹ്നങ്ങളെയും ബാധിക്കുന്നു. ഗ്രഹങ്ങളുടെ രാശിമാറ്റം മനുഷ്യരാശിയെ മുഴുവന്‍ ബാധിക്കുന്നു. ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും മനുഷ്യജീവിതത്തെ ഏതെങ്കിലും രൂപത്തില്‍ ശുഭമോ അശുഭമോ ആയ രീതിയില്‍ പ്രതിഫലിക്കുന്നു. മെയ് മാസത്തില്‍, ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ ഉദയം ചെയ്യാന്‍ പോവുകയാണ്. മെയ് 14ന് ബുധന്‍ മേടം രാശിയില്‍ ഉദിക്കും. ബുധന്റെ ഉദയം മൂലം പല രാശിക്കാരുടെയും ഭാഗ്യത്തിന്റെ വാതിലുകള്‍ തുറക്കും.
ബുദ്ധി, ആശയവിനിമയം, അറിവ്, ബിസിനസ്സ് തുടങ്ങിയവയുടെ ഘടകമായി ബുധനെ കണക്കാക്കുന്നു. ജ്യോതിഷത്തില്‍ ബുധന്‍ അസ്തമിക്കുന്നത് ശുഭകരമായി കണക്കാക്കുന്നില്ല. നേരെമറിച്ച്, ബുധന്‍ ഉദയാവസ്ഥയിലാണെങ്കില് അത് ശുഭകരമായ ഫലങ്ങള്‍ നല്കുന്നു. ഈ സമയം ബുധന്‍ മേടരാശിയില്‍ ഉദിക്കുന്നതിനാല്‍ ചില രാശിക്കാര്‍ക്ക് ഭാഗ്യം പ്രകാശിക്കും. അവരുടെ ബുദ്ധിയുടെയും അറിവിന്റെയും ബലത്തില്‍ കരിയറിലും ജോലിയിലും നേട്ടങ്ങള്‍ കൈവരും. ബുധന്റെ ഉദയം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ശുഭകരവും ഫലദായകവുമായിരിക്കും. ബുധന്‍ ഉദിച്ചുയരുന്നതോടെ മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ ആത്മവിശ്വാസം നിറയും. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. ദാമ്പത്യ ജീവിതം ശുഭകരമായിരിക്കും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ സമയം വളരെ അനുകൂലമാണ്.
ബുധന്റെ ഉദയ കാലഘട്ടത്തില്‍, നിങ്ങള്‍ പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. അത് ഭാവിയില്‍ നിങ്ങള്‍ക്ക് വലിയ പ്രയോജനം ചെയ്യും. ആരോഗ്യനില മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. ഈ കാലയളവില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ബുധന്‍ ഉദിക്കുന്ന ദശ വളരെ അനുകൂലമായ സമയമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് കരിയറില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും. വ്യാപാരം നടത്തുന്നവര്‍ക്ക് ലാഭസാധ്യത ഉണ്ടാകും. ധനലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. വിദേശയാത്രയ്ക്കുള്ള അവസരങ്ങളും കൈവരും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം ഗുണം ചെയ്യും. നിങ്ങള്‍ക്ക് പെട്ടെന്നുള്ള ധനലാഭത്തിന് സാധ്യതയുണ്ട്. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ചില മംഗളകരമായ ജോലികള്‍ ചെയ്യാന്‍ കഴിയും. നിങ്ങളുടെ സ്ഥാനവും ബഹുമാനവും വര്‍ദ്ധിക്കും. യാത്രകള്‍ പോകാന്‍ അവസരം ലഭിക്കും. മൊത്തത്തില്‍, ഈ സമയം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം അത്ഭുതകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. തൊഴില്‍രംഗത്ത് വളര്‍ച്ചയുണ്ടാകും. ബിസിനസ്സിലെ നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. നിങ്ങളുടെ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കും. റിസ്ക് പിടിച്ച പ്രവൃത്തികളില്‍ നിന്ന് പോലും ധാരാളം പണം ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികം ശക്തമാകും.

മീനം
മേടം രാശിയിലെ ബുധന്റെ ഉദയം മീനം രാശിക്കാര്‍ക്കും ശുഭകരമായി മാറും. തൊഴിലിലും സാമ്പത്തിക സ്ഥിതിയിലും പുരോഗതിയുടെ വഴികള്‍ തുറക്കും. കഠിനാധ്വാനം ഫലം ചെയ്യും. കോടതിയില്‍ എന്തെങ്കിലും കേസ് നടക്കുന്നുണ്ടെങ്കില്‍ അതില്‍ വിജയം നേടാനാകും.

ബുധന്‍ ശക്തനായാല്‍
നിങ്ങളുടെ ജാതകത്തില്‍ ബുധന്‍ പോസിറ്റീവാണെങ്കില്‍ അത് നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സമ്പത്തും സംസാരവും നല്കുന്നു. അത് നിങ്ങള്‍ക്ക് വളരെ ഗുണം ചെയ്യും. നിങ്ങള്‍ക്ക് ഒരേ സമയം ഒന്നിലധികം ജോലികള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ശക്തമായ ബുധന്‍ എന്നതിനര്‍ത്ഥം ബുധനെ അനുകൂലമായ രാശിയിലോ ഉയര്‍ച്ചയിലോ സ്ഥാപിക്കുക എന്നതാണ്. ഇത് നിങ്ങളുടെ ആശയവിനിമയ കഴിവ് വളര്‍ത്തുന്നു. ഒരു വ്യക്തിയെ ബുദ്ധിമാനും സമര്‍ത്ഥനും വിശകലനശേഷിയുള്ളവനുമായി മാറ്റുന്ന ഗ്രഹമാണ് ബുധന്‍.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
