Latest Updates
-
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം -
ദീപിക കക്കറിന്റെ ഭാരക്കുറവ് ഡയറ്റിംഗല്ല! ഇമ്മ്യൂണോതെറാപ്പിയുടെ പാർശ്വഫലം; ആരാധകർക്ക് മുന്നറിയിപ്പുമായി ഷൊഐബ് -
വ്യാഴമാറ്റം ഒക്ടോബർ 31-ന്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ ഈ 10 ദിവസങ്ങൾ നിർണായകം! -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ബുധനാഴ്ച മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വിജയദശമി 2026: കാര്യവിജയത്തിന് ഇന്ന് ഈ ശുഭമുഹൂർത്തം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ശുക്ര മൗഢ്യം 2026: ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
മഹാരാഷ്ട്ര യുസിസി സർവേ: ലിവ്-ഇൻ ബന്ധങ്ങളും വിവാഹവും ഇനി നിയമത്തിന്റെ പിടിയിൽ?
ഒരായിരം നേട്ടങ്ങള്‍, ഗ്രഹങ്ങളുടെ രാജകുമാരന് മീനത്തില്‍ ഉദിക്കുന്നു; തലവര തെളിയുന്ന 3 രാശി
ജ്യോതിഷമനുസരിച്ച് ആശയവിനിമയം, ന്യായവാദം, ബിസിനസ്സ്, ബുദ്ധി, ഓഹരി വിപണി, സമ്പദ്വ്യവസ്ഥ എന്നിവയുടെ ഘടകമായി ബുധനെ കണക്കാക്കപ്പെടുന്നു. അതിനാല്‍ ബുധന്റെ ചലനത്തില്‍ മാറ്റം വരുമ്പോഴെല്ലാം ഈ മേഖലകളില്‍ ഒരു പ്രത്യേക സ്വാധീനം കാണപ്പെടുന്നു. ബുധന്‍ ഗ്രഹം മാര്‍ച്ച് ആദ്യം ഉദിക്കുന്നു. എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളിലും ഇതിന്റെ സ്വാധീനം കാണപ്പെടും. എന്നാല്‍ ഈ സമയത്ത് ഭാഗ്യം തിളങ്ങാന്‍ കഴിയുന്ന 3 രാശികളുണ്ട്. ഈ രാശിക്കാര്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി ലഭിക്കും. ബുധന്റെ ഉദയത്തോടെ ഭാഗ്യം തിളങ്ങുന്ന ആ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മീനം
ബുധന്റെ ഉദയം മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കാരണം ബുധന്‍ നിങ്ങളുടെ രാശിയില്‍ ഉദിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. കൂടാതെ നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഈ സമയത്ത് ശരിയാണെന്ന് തെളിയും. അതിനെല്ലാം നല്ല നേട്ടങ്ങള്‍ തന്നെ ലഭിക്കും. നിങ്ങള്‍ ഒരു ബിസിനസുകാരനാണെങ്കില്‍, ഈ സമയത്ത് നിങ്ങള്‍ക്ക് നല്ല സാമ്പത്തിക ലാഭം ലഭിക്കും. സാമൂഹിക മേഖലയില്‍ സ്വാധീനവും സ്ഥാനമാനങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ജോലിയില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പ്രോത്സാഹനവും നേട്ടങ്ങളും ലഭിക്കും. വിവാഹിതരുടെ ദാമ്പത്യ ജീവിതം ഈ സമയത്ത് അതിശയകരമായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും.
കര്‍ക്കിടകം
ബുധന്റെ ഉദയം നിങ്ങള്‍ക്ക് ശുഭകരമായി മാറിയേക്കാം. കാരണം ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് ഒന്‍പതാം ഭാവം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കാം. സാമൂഹിക മേഖലയില്‍ നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കുകയും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ആസൂത്രിതമായ പദ്ധതികള്‍ വിജയിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനവും വര്‍ദ്ധിക്കും. വസ്തുവകകള്‍ വഴി നിങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും ഉണ്ടായേക്കാം. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളുടെ താല്പര്യം വര്‍ദ്ധിക്കും.
ധനു
ബുധന്റെ ഉദയം നിങ്ങള്‍ക്ക് അനുകൂലമായേക്കാം. കാരണം ബുധന്‍ നിങ്ങളുടെ സംക്രമ ജാതകത്തിന്റെ നാലാം ഭാവത്തില്‍ ഉദിക്കാന്‍ പോകുന്നു. അതുകൊണ്ട് ഈ സമയത്ത് വാഹനം, സ്വത്ത് എന്നിവയുടെ സുഖം നിങ്ങള്‍ക്ക് ലഭിക്കും. ഇവയെല്ലാം സ്വന്തമാക്കാന്‍ പരിശ്രമിക്കുന്നവര്‍ക്ക് ഈ സമയം നേട്ടം ലഭിച്ചേക്കാം. നിങ്ങള്‍ക്ക് ഭൗതിക സന്തോഷവും ലഭിക്കും. കൂടാതെ, നിങ്ങളുടെ ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. പൂര്‍വ്വിക സ്വത്തുക്കളുടെ ആനുകൂല്യം ലഭിക്കും. റിയല്‍ എസ്റ്റേറ്റ്, വസ്തുവകകള്‍, മെഡിക്കല്‍, ഹോട്ടല്‍, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ നല്ല ലാഭം ലഭിക്കും.
ജ്യോതിഷത്തിലെ ബുധന്‍
ജാതകത്തില്‍ ബുധന്‍ ലഗ്നഭാവത്തില്‍ സ്ഥിതി ചെയ്യുന്ന വ്യക്തി ശാരീരികമായി സുന്ദരനായിരിക്കും. കാഴ്ചയില്‍ ആ വ്യക്തി തന്റെ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ ചെറുപ്പമായി കാണപ്പെടുന്നു, അവരുടെ കണ്ണുകള്‍ വളരെ തിളക്കമുള്ളതായിരിക്കും. ലഗ്നത്തിലെ ബുധന്‍ ഒരു വ്യക്തിയെ മിടുക്കനും യുക്തിബോധമുള്ളവനും ബൗദ്ധിക സമ്പന്നനും സ്വഭാവത്താല്‍ പ്രഗത്ഭനുമാക്കുന്നു. അതിന്റെ പ്രഭാവത്താല്‍ ആ വ്യക്തിയുടെ സ്വഭാവവും സൗമ്യമായിത്തീരുന്നു. അവര്‍ പല ഭാഷകളിലും അറിവുള്ളവരായിരിക്കും. അത്തരം ആളുകള്‍ ബിസിനസ്സ് മേഖലയിലും വിജയിക്കുന്നു.
ഒരു വ്യക്തിയുടെ ജാതകത്തില്‍ ബുധന്‍ ബലവാനാണെങ്കില്‍, ആ വ്യക്തിയുടെ ആശയവിനിമയ ശൈലി നശിക്കും. പെട്ടെന്ന് പ്രതികരിക്കുന്നവരായിരിക്കും അവര്‍. ശക്തനായ ബുധന്‍ ഒരു വ്യക്തിയെ ഷാര്‍പ്പായ ചിന്താഗതിക്കാരനാക്കുന്നു. അവര്‍ ഗണിതശാസ്ത്രത്തില്‍ മിടുക്കരായിരിക്കും. അത്തരം വ്യക്തികള്‍ വാണിജ്യത്തിലും ബിസിനസ്സിലും വിജയിക്കുന്നു. ബുധന്‍ അനുഗ്രഹിച്ച വ്യക്തി നല്ല വാഗ്മിയാകുന്നു. സംഭാഷണത്തിന്റെയും ആശയവിനിമയത്തിന്റെയും മേഖലയില്‍ അവര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ബുധന്‍ ദോഷകരമായി ഭവിച്ചാല്‍ അത് ഒരു വ്യക്തിക്ക് ശാരീരികമായും മാനസികമായും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മാനസികമായി നിങ്ങളെ ബുധന്‍ ദുര്‍ബലനാക്കുന്നു. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. ബുധന്റെ സ്വാധീനം മൂലം ഒരു വ്യക്തിക്ക് ബിസിനസ്സില്‍ നഷ്ടം സംഭവിക്കുന്നു. ദാരിദ്ര്യം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വരുന്നു. ബുധന്റെ ദോഷദൃഷ്ടി ബാധിച്ചാല്‍ വ്യക്തിക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടിവരും. സംസാരത്തിലെ പ്രശ്നങ്ങള്‍, ഞരമ്പുകളിലെ വേദന, ബധിരത, വായ, തൊണ്ട, മൂക്ക് എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, നാഡീവ്യവസ്ഥയിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ വ്യക്തിക്ക് നേരിടേണ്ടിവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
