Latest Updates
-
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ!
ബുധ ഉദയം 2023: മാര്‍ച്ച് 27 മുതല്‍ കരിയര്‍, സമ്പത്ത്, വിവാഹം മാറ്റങ്ങള്‍ 3 രാശിക്കാര്‍ക്ക് അനിവാര്യം
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. മനുഷ്യ ജീവിതത്തിലും അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു ഗ്രഹമാണ് ബുധന്‍. ബിസിനസിലും ബുദ്ധിശക്തിയിലും എല്ലാ വിധത്തിലുള്ള മാറ്റങ്ങളും കൊണ്ട് വരുന്ന ഒരു സമയമാണ് ബുധന്റെ ഉദയം സംഭവിക്കുന്നത്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഉണ്ടാവുന്നത് കൊണ്ട് തന്നെ ബുധന്റെ സ്വാധീനം ചെലുത്തുന്ന മേഖല വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്.

മാര്‍ച്ച് 27-നാണ് ബുധന്റെ ഉദയം സംഭവിക്കുന്നത്. എന്നാല്‍ ഈ സമയം വളരെ വലിയ മാറ്റങ്ങള്‍ 12 രാശിയില്‍ മൂന്ന് രാശിക്കാര്‍ക്ക് സംഭവിക്കുന്നുണ്ട്. ഏതൊക്കെ രാശിക്കാരാണ് എന്നതിനേക്കാള്‍ ജീവിതത്തില്‍ സന്തോഷം അനുഭവത്തില്‍ വരുന്ന രാശിക്കാരാണ് എന്നതാണ് ഇവരെ വിശേഷിപ്പിക്കാന്‍ സാധിക്കുന്നത്. ബുധന്റെ ഉദയം പല രാശിക്കാരിലും അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഗ്രഹമാറ്റങ്ങളും ഗ്രഹഉദയവും ഗ്രഹ അസ്തമയവും എല്ലാം കൊണ്ടും മികച്ച മാറ്റങ്ങള്‍ മാത്രം അനുഭവത്തില്‍ വരുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം. ധനലാഭവും പുരോഗതിയും ഇവരുടെ ജീവിതത്തില്‍ അനുകൂലമായി മാറുന്നു. ഏതൊക്കെ രാശിക്കാരാണ് എന്ന് നോക്കാം.

കര്‍ക്കിടകം രാശി
ബുധന്റെ ഉദയം അനുസരിച്ച് കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെയധികം ശുഭഫലങ്ങള്‍ ഉണ്ടാവുന്ന രാശിക്കാരാണ് ഇവര്‍. അത് മാത്രമല്ല ബുധന്റെ ഉദയം പലപ്പോഴും മികച്ച മാറ്റങ്ങള്‍ ആണ് ജീവിതത്തില്‍ കൊണ്ട് വരുന്നത്. ബുധന്‍ ഗ്രഹം നിങ്ങളുടെ രാശിയില്‍ ഭാഗ്യസ്ഥാനത്താണ് ഉദിക്കുന്നത്. അതുകൊണ്ടാണ് ഈ സമയം നിങ്ങള്‍ക്ക് ഭാഗ്യം തേടി വരുന്നത്. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അപ്രതീക്ഷിത ധനലാഭം വീണ്ടും വീണ്ടും ബിസിനസില്‍ അനുകൂല മാറ്റങ്ങളിലേക്കും ധനനേട്ടത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത് കൂടാതെ ജോലിയില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നതിനും സാധിക്കുന്നു. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു.

കര്‍ക്കിടകം രാശി
ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥാനത്തേക്ക് എത്തുന്നതിന് സാധിക്കുന്നു. ഒരു തരത്തിലും ജീവിതത്തില്‍ മാറ്റം ആഗ്രഹിക്കാത്തവര്‍ക്ക് പോലും അനുകൂലമായ ഫലങ്ങള്‍ ഇങ്ങോട്ട് തേടി എത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ വിജയവും നേട്ടവും ഉണ്ടാവുന്നു. എല്ലാ മേഖലയിലും കഴിവ് തെളിയിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഏത് പരീക്ഷയിലും വിജയിക്കാനാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി സാധ്യതകള്‍ വര്‍ദ്ധിക്കുന്നതിന് സാധിക്കുന്നു. ഇവര്‍ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. പിന്നീട് അതില്‍ ദു:ഖിച്ചിട്ട് കാര്യമില്ല എന്നതാണ് ഓര്‍ക്കേണ്ട കാര്യം. ഇത് മാത്രമല്ല ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കാണുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ ഉദയം വളരെയധികം അനുകൂല ഫലങ്ങള്‍ നല്കുന്നു. അത് മാത്രമല്ല ബുധന്‍ നിങ്ങളുടെ അഞ്ചാം ഭാവത്തില്‍ ആണ് ഉദിക്കുന്നത്. അതുകൊണ്ട് തന്നെ സന്താനസൗഭാഗ്യത്തിനുള്ള യോഗം ഈ രാശിക്കാര്‍ക്ക് കാണുന്നു. ഇത് ഇരട്ടി സന്തോഷം ഈ രാശിക്കാരില്‍ കൊണ്ട് വരുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനും ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത പുരോഗതിയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. അത് കൂടാതെ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്ക് ഉണ്ടാവുന്ന സമയം കൂടിയാണ് ബുധന്റെ ഉദയം. പ്രമോഷന് ആഗ്രഹിക്കുന്നവര്‍ക്ക് അതും ലഭിക്കുന്നു. അത്രയേറെ നേട്ടങ്ങളാണ് ഇവര്‍ക്ക് ബുധന്‍ നല്‍കുന്നത്.

വൃശ്ചികം രാശി
സ്നേഹ-ബന്ധങ്ങളിലും സൗഹൃദങ്ങളിലും വിജയം നേടിയെടുക്കുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ സന്തോഷവും സാമാധാനവും നിലനില്‍ക്കുന്നതിന് സാധിക്കുന്നു. ജോലി സ്ഥലത്തെ പുരോഗതി നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ സ്വാധീനിക്കുന്നു. ധനലാഭത്തിനുള്ള സാധ്യതകള്‍ നിരവധി കോണുകളില്‍ സൃഷ്ടിക്കപ്പെടുന്നു. എല്ലാ ശ്രമങ്ങളും വിജയത്തിലേക്ക് എത്തുന്നതിനും അതിലൂടെ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നതിനും അഭിമാനം കൊള്ളുന്നതിനും സാധിക്കുന്നു. ഏത് കോണില്‍ നിന്നും നിങ്ങളെ പിന്തുണച്ച് കൊണ്ടുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല എവിടേയും കിട്ടുന്ന അവസരങ്ങള്‍ ഉപയോഗിക്കുന്നതില്‍ വീഴ്ചവരുത്താതിരിക്കുന്നതിനും ശ്രദ്ധിക്കണം.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുധന്റെ ഉദയം വളരെയധികം അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. ബുധന്‍ നിങ്ങളുടെ രാശിയില്‍ നാലാം ഭാവത്തിലാണ് ഉദിക്കുന്നത്. അത് മൂലം ശാരീരികമായും മാനസികമായും നിങ്ങള്‍ക്ക് ആരോഗ്യം വര്‍ദ്ധിക്കുന്നു. വാഹനങ്ങളും വസ്തു വകകളും സ്വന്തമാക്കാന്‍ സാധിക്കുന്നു. ബിസിനസ് മേഖലകളില്‍ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരാം. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അതില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക ലാഭം മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഭക്ഷണം, പ്രോപ്പര്‍ട്ടി, റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് നിരവധി സുവര്ണാവസരങ്ങള് ലഭിക്കുന്നു. ബുധന്റെ മാറ്റത്തില്‍ നിങ്ങള്‍ തന്നെ പലപ്പോഴും അത്ഭുതപ്പെടുന്നു. ബിസിനസ് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും അപ്രതീക്ഷിത മാറ്റവും ഭാഗ്യവും വരുന്നു. എല്ലാം കൊണ്ടും ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ വരുന്ന ഒരു സമയം തന്നെയാണ് ധനു രാശിക്കാര്‍ക്ക് ബുധന്റെ ഉദയം നല്‍കുന്നത്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications