Latest Updates
-
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ
ബുധ ഉദയം; അപ്രതീക്ഷിത ധനഭാഗ്യം, ഈ 3 രാശിക്ക് ധനസ്ഥിതി കുതിച്ചുയരും
ജ്യോതിഷത്തില്‍ ഏറ്റവും സ്വാധീനമുള്ള ഗ്രഹങ്ങളിലൊന്നാണ് ബുധന്‍. വേഗത്തില്‍ സഞ്ചരിക്കുന്ന ഗ്രഹവും ബുധന്‍ തന്നെയാണ്. ബുധന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങാന്‍ ഏകദേശം 24 ദിവസത്തെ ഇടവേള എടുക്കുന്നു. ജ്യോതിഷ പ്രകാരം ബുധന്‍ ദൈവത്തിന്റെ ദൂതന് എന്നാണ് അറിയപ്പെടുന്നത്. ഇത് ചില രാശികളുടെ മൊത്തത്തിലുള്ള സംസാരവും ആശയവിനിമയവും വര്‍ദ്ധിപ്പിക്കുകയും ചിന്താ പ്രക്രിയയെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
നവംബര്‍ മാസത്തില്‍ ബുധന്‍ വൃശ്ചികത്തില് ഉദിക്കും. ബുധന്‍ ഉദിക്കുമ്പോള്‍ 12 രാശിക്കാരുടെ ജീവിതത്തെ വ്യത്യസ്ത രീതികളില്‍ അത് ബാധിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് ചില രാശിക്കാര്‍ക്ക് നല്ല സമയം സൃഷ്ടിക്കുന്നു. രാശികള്‍ക്ക് കുറുകെയുള്ള ഗ്രഹങ്ങളുടെ ആപേക്ഷിക ചലനം കാരണം നവംബര്‍ മാസം ചില രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. നവംബറില്‍ വൃശ്ചിക രാശിയില്‍ ബുധന്‍ ഉദിക്കുന്നത് ഏതൊക്കെ രാശികളില് ശുഭഫലം സൃഷ്ടിക്കുമെന്ന് നമുക്ക് നോക്കാം.

തുലാം
വൃശ്ചികം രാശിയില്‍ ഉദിക്കുന്ന ബുധന്‍ തുലാം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യം കൊണ്ടുവരും നിങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തില്‍ തൊഴില്‍പരമായ പുരോഗതി കൈവരും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ മൊത്തത്തിലുള്ള സമ്പത്തില്‍ വര്‍ദ്ധനവ് കാണും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷം ഉണ്ടാകും. ബിസിനസ്സിലെ നിങ്ങളുടെ നിക്ഷേപങ്ങള്‍ വളരെ ലാഭകരമായി വരും.
നിങ്ങളുടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള ശരിയായ അവസരമാണിത്. തുലാം രാശിയില്‍പ്പെട്ടവര്‍ക്ക് ഈ സമയം അവരുടെ മൊത്തത്തിലുള്ള ആശയവിനിമയ കഴിവുകള്‍ മെച്ചപ്പെടുത്താനാകും. ഇത് നിങ്ങളെ ജോലിസ്ഥലത്ത് നല്ല ഫലങ്ങള്‍ നേടുന്നതിന് സഹായിക്കും. തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ചെലവുകള്‍ കുറയ്ക്കാനും പണം ശരിയായ രീതിയില്‍ ഫലപ്രദമായി ചെലവഴിക്കാനും സാധിക്കും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് വൃശ്ചിക രാശിയില്‍ ബുധന്‍ ഉദിക്കുന്നത് നല്ല വാര്‍ത്തകള്‍ നല്‍കും. പൂര്‍ത്തിയാകാത്ത പല ജോലികളും ഫലപ്രദമായി പൂര്‍ത്തിയാക്കാനുള്ള നല്ലൊരു അവസരമാണിത്. വാഹനത്തിലോ വസ്തുവിലോ ഉള്ള നിങ്ങളുടെ നിക്ഷേപം നിങ്ങള്‍ക്ക് നല്ല വരുമാനം നല്‍കാനും മൊത്തത്തിലുള്ള സമ്പത്ത് വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ട്. അമ്മയുമായുള്ള ബന്ധം മെച്ചപ്പെടും. സഹോദരങ്ങളുമായുള്ള നിങ്ങളുടെ ഐക്യം വര്‍ദ്ധിക്കും.
കുടുംബാന്തരീക്ഷം ഈ സമയം മികച്ചതായിരിക്കും. പ്രിയപ്പെട്ടവരുമായി സമയം ആസ്വദിക്കും. കൃത്യമായ നിക്ഷേപങ്ങളിലൂടെ ശരിയായ വരുമാനം നേടാനാകും. ആഗ്രഹിച്ച ഫലങ്ങള്‍ നേടുന്നതിന് കരിയറില്‍ കഠിനാധ്വാനം ചെയ്യാനുള്ള ശരിയായ സമയമാണിത്. ബുധന്‍ ഉദിക്കുന്നതിനാല്‍ നിങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും.
മകരം
വൃശ്ചികം രാശിയില്‍ ഉയരുന്ന ബുധന്‍ ഈ സമയം മകരം രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ബിസിനസുകാര്‍ക്ക് വിവിധ മേഖലകളില്‍ അനുയോജ്യമായ നിക്ഷേപം നടത്താനുള്ള ഉയര്‍ന്ന അവസരങ്ങള്‍ നല്‍കും. മകരം രാശിക്കാര്‍ക്ക് അവരുടെ മൊത്തത്തിലുള്ള സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് ഉചിതമായി പ്രവര്‍ത്തിക്കാനുള്ള ശരിയായ സമയമാണിത്.
ഈ സമയം പണവരവ് നന്നായിരിക്കും. ഓഹരി വിപണിയിലെ നിക്ഷേപം നല്ല ഫലങ്ങള്‍ നല്‍കും. ഈ സമയം ഭാഗ്യം മകരം രാശിക്കാരെ അനുകൂലിക്കും. അതിനാല്‍ നല്ല വരുമാന അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ചില മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാനാകും. പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കും.
ജ്യോതിഷത്തിലെ ബുധന്‍
ബുദ്ധിയുടെ ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്. സ്ത്രീ സ്വഭാവമായത് കൊണ്ട് തന്നെ പല വിധത്തിലുള്ള സ്വഭാവ പ്രത്യേകതകളും നിങ്ങളിലുണ്ടാവുന്നു. പോസിറ്റീവ് നെഗറ്റീവ് സ്വഭാവം നിങ്ങളില്‍ ഉണ്ടാവുമെങ്കിലും അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഗ്രഹം തന്നെയാണ് ബുധന്‍. വളരെ കാര്യക്ഷമമായ ഫലങ്ങള്‍ തന്നെയാണ് ബുധന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. ബിസിനസ്, വ്യാപാരം, ഊഹക്കച്ചവടം എന്നിവക്കെല്ലാം തന്നെ ബുധന്‍ നേട്ടങ്ങള്‍ നല്കുന്നു.
ജ്യോതിഷ പ്രകാരം ബുധന്റെ സ്ഥാനം ശക്തമെങ്കില്‍ നിങ്ങള്‍ക്ക് അത് ആരോഗ്യവും സമ്പത്തും നല്ല മനസ്സും പ്രദാനം ചെയ്യുന്നു. ശക്തമായ ബുധന്‍ നിങ്ങളുടെ വിജയത്തിലേക്കും കാര്യങ്ങളെ എത്തിക്കുന്നു. ജാതകത്തില്‍ ബുധന്റെ സ്ഥാനം മികച്ചതാണെങ്കില്‍ അത് നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. എന്നാല്‍ രാഹു, കേതു, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ മോശം ബന്ധമാണ് ബുധനുമായി ചേരുന്നതെങ്കില്‍ ഇത് അര്‍ത്ഥമാക്കുന്നത് ചെറിയ ചില പ്രതിസന്ധികള്‍ ഉണ്ടാവും എന്നതാണ്. ചിലരില്‍ ആരോഗ്യ പ്രശ്നം വരെ ഇതിന്റെ ഫലമായി ഉണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
