Latest Updates
-
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ -
പഞ്ചക് കാലം അവസാനിക്കുന്നു: ഒക്ടോബർ 25-ന് ശേഷം ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്രാസ്തമയം അവസാനിക്കുന്നു; ഒക്ടോബർ 29-ന് ശേഷം വിവാഹങ്ങൾക്കും ശുഭകാര്യങ്ങൾക്കും തുടക്കമിടാമോ? -
ശനി പ്രദോഷം ഇന്ന്: ശിവപൂജയ്ക്ക് ഉത്തമ സമയം, രാഹുകാലവും ഹർഷണ യോഗവും അറിയാം -
കർവാ ചൗത്ത് 2026: വ്രതമെടുക്കുന്നവർ അറിയേണ്ടതെല്ലാം, ചന്ദ്രോദയ സമയം മുതൽ സർഗി വരെ -
2026 ഒക്ടോബർ 24 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം -
ബുധന്റെ വക്രഗതി ഇന്ന്: 12 രാശിക്കാർക്കും നിർണ്ണായക മാറ്റങ്ങൾ, ഇന്നത്തെ രാശിഫലം അറിയാം
ധനു രാശിയില്‍ ബുധന്‍; ഇന്നുമുതല്‍ ഈ 6 രാശിക്കാരുടെ സമയം തെളിയും, ഭാഗ്യനേട്ടങ്ങള്‍
ജ്യോതിഷമനുസരിച്ച് ബുദ്ധി, യുക്തി, ആശയവിനിമയ കഴിവുകള്‍ മുതലായവയുടെ ഘടകമായി ബുധനെ കണക്കാക്കപ്പെടുന്നു. മിഥുനം, കന്നി രാശികളുടെ അധിപനാണ് ബുധന്‍. ജനുവരി 13ന് രാവിലെ 05.15ന് വ്യാഴത്തിന്റെ രാശിയായ ധനുരാശിയില്‍ ബുധന്‍ ഉദിക്കും. ബുധന്റെ ഉദയം കാരണം എല്ലാ രാശികളിലും അതിന്റെ സ്വാധീനം കാണപ്പെടും. ധനു രാശി വിട്ട് ഫെബ്രുവരി ഏഴിന് ബുധന്‍ മകരം രാശിയില്‍ പ്രവേശിക്കും.
വ്യാഴത്തിന്റെ രാശിയായ ധനു രാശിയില്‍ ബുധന്‍ ഉദിക്കുന്നതും മീനം രാശിയില്‍ വ്യാഴം നില്‍ക്കുന്നതിനാലും ഫെബ്രുവരി 7 വരെയുള്ള സമയം 6 രാശിക്കാര്‍ക്ക് ഭാഗ്യകാലമാണ്. ഇവര്‍ക്ക് തൊഴില്‍, ബിസിനസ്, സാമ്പത്തിക കാര്യങ്ങളില്‍ സമയം അനുകൂലമായിരിക്കും. ധനു രാശിയില്‍ ബുധന്‍ ഉദിക്കുന്നതിലൂടെ ഏതൊക്കെ രാശിക്കാര്‍ക്ക് നല്ലകാലം വരുന്നത് എന്നറിയാന്‍ ലേഖനം വായിക്കൂ.

മിഥുനം
മിഥുനം രാശിയില്‍ നിന്ന് ഏഴാം ഭാവത്തില്‍ ബുധന്‍ ഉദിക്കാന്‍ പോകുന്നു. ഈ സമയത്ത്, നിങ്ങള്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ബുധന്‍ ബിസിനസ്സിന്റെ ഭരണ ഗ്രഹമാണ്, അതിനാല്‍ നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ കാലയളവ് നിങ്ങള്‍ക്ക് പ്രയോജനകരമായിരിക്കും. ജോലിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. ബുധന്റെ ചലനം മാറുന്നതിലൂടെ, നിങ്ങളുടെ അമ്മയുമായുള്ള ബന്ധം നല്ലതായിരിക്കും. അവരുടെ പൂര്‍ണ്ണ പിന്തുണയും ലഭിക്കും. നിങ്ങള്‍ ഇതിനകം ഒരു പ്രണയ ബന്ധത്തിലാണെങ്കില്‍, ഈ കാലയളവില്‍ നിങ്ങള്‍ക്ക് വിവാഹത്തിലേക്ക് മുന്നേറാം.

ചിങ്ങം
ചിങ്ങം രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ ബുധന്‍ ഉദിക്കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ ആശ്വാസം ലഭിക്കും. എല്ലാ വെല്ലുവിളികളെയും തരണംചെയ്യും. വിദേശത്ത് പഠിക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവ് പ്രയോജനകരമാകും. കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. കുടുംബജീവിതവും അനുകൂലമായിരിക്കും. സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതിയും ക്രമേണ ശക്തിപ്പെടും. ബുധന്റെ ഉദയത്തോടെ നിങ്ങളുടെ ആരോഗ്യവും ഈ കാലയളവില്‍ മെച്ചപ്പെടും.

തുലാം
തുലാം രാശിയില്‍ നിന്ന് മൂന്നാം ഭാവത്തില്‍ ബുധന്‍ ഉദിക്കാന്‍ പോകുന്നു. ഈ സമയത്ത്, നിങ്ങള്‍ ഭൂമിയോ വാഹനമോ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ അത് അനുകൂലമാണ്. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, കുടുംബജീവിതം മെച്ചപ്പെടും. ബുധന്റെ ഉദയം മൂലം സന്താനങ്ങളുടെ പുരോഗതിക്ക് അവസരങ്ങള്‍ കൈവരും. ബിസിനസ്സില്‍ ഉയര്‍ച്ചകള്‍ ദൃശ്യമാകും. ചില ജോലികള്‍ക്കായി വിദേശത്ത് പോകാനുള്ള അവസരവും ലഭിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് കുടുംബത്തിന്റെ പിന്തുണ ലഭിക്കും. വിവാഹിതര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷം കൈവരും. ജോലിസ്ഥലത്ത് പുരോഗതിക്ക് ധാരാളം അവസരങ്ങള്‍ ഉണ്ടാകും.

വൃശ്ചികം
വൃശ്ചികം രാശിയില്‍ നിന്ന് രണ്ടാം ഭാവത്തില്‍ ബുധന്‍ ഉദിക്കാന്‍ പോകുന്നു, ഈ കാലഘട്ടം നിങ്ങള്‍ക്ക് മികച്ചതായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പരമാവധി ലാഭം നേടാനുള്ള അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളിയുടെ സഹായത്താല്‍ ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിക്കും. നിങ്ങളുടെ ആശയവിനിമയ കഴിവ് വളരും. നിങ്ങളുടെ പ്രശസ്തിയും ബഹുമാനവും വര്‍ദ്ധിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ധനു
ബുധന്‍ നിങ്ങളുടെ രാശിയില്‍ ലഗ്നഭാവത്തില്‍ അതായത് ഒന്നാം ഭാവത്തില്‍ ഉദിക്കാന്‍ പോകുന്നു. ഈ കാലയളവില്‍ നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കാണും. ബുധന്റെ ഉദയം ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും. ജോലിസ്ഥലത്ത് ഈ കാലയളവില്‍ ധാരാളം അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെയാണ് ബിസിനസ് ചെയ്യുന്നതെങ്കില്‍ വലിയ ലാഭത്തിന് സാധ്യതയുണ്ട്. ബുധന്റെ ഉദയം മൂലം കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണ ലഭിക്കും. പ്രണയിതാക്കളുടെ ബന്ധം കൂടുതല്‍ ശക്തമാകും.

കുംഭം
കുംഭം രാശിയില്‍ നിന്ന് പതിനൊന്നാം ഭാവത്തില്‍ ബുധന്‍ ഉദിക്കാന്‍ പോകുന്നു. ഈ കാലയളവില്‍, നിങ്ങള്‍ക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. കരിയര്‍ ആരംഭിക്കുന്നവര്‍ക്ക് ഈ കാലയളവ് പ്രയോജനകരമായിരിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി ചേര്‍ന്ന് നിങ്ങള്‍ക്ക് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ കഴിയും. ഈ കാലയളവില്‍ നിങ്ങള്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കും.



Click it and Unblock the Notifications
