Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
സെപ്റ്റംബര്‍ 15 മുതല്‍ ഭാഗ്യം ഉദിക്കും, ബുധന്റെ ഉദയത്താല്‍ തലവര തെളിയുന്ന 5 രാശി
ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും ജ്യോതിഷത്തില്‍ ഒരു വലിയ സംഭവമായി കണക്കാക്കപ്പെടുന്നു. ഗ്രഹങ്ങള്‍ അസ്തമിക്കുമ്പോള്‍ അവ ഫലപ്രദമല്ലെന്നും ഉദയാവസ്ഥയില് അവയുടെ ഫലം വര്‍ദ്ധിക്കുമെന്നും പറയപ്പെടുന്നു. ജ്യോതിഷത്തില്‍ ബുദ്ധി, യുക്തി, ബിസിനസ്, ഗണിതം എന്നിവയുടെ ഘടകമായി ബുധനെ കണക്കാക്കുന്നു. ബുധന്‍ ഈ മാസം 15ന് പുലര്‍ച്ചെ 4.28-ന് ചിങ്ങം രാശിയില്‍ ഉദിക്കാന്‍ പോകുന്നു.
എല്ലാ രാശിചിഹ്നങ്ങളിലും ഇത് ചില മാറ്റങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ എല്ലാ മേഖലയിലും നേട്ടങ്ങള്‍ ലഭിക്കുന്ന 5 രാശിക്കാരുണ്ട്. ഈ രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും നേട്ടങ്ങള്‍ ലഭിക്കുകയും ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്നങ്ങള്‍ മാറുകയും ചെയ്യും. ബുധന്റെ ഉദയത്തോടെ ഭാഗ്യം തുറക്കാന്‍ പോകുന്ന 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ചിങ്ങത്തില് ബുധന്റെ ഉദയം മേടം രാശിക്കാര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കും. ബുധന്‍ ഉദിക്കുന്നതിനാല്‍ ഈ ആളുകള്‍ക്ക് പല മേഖലകളില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കും. ബുധന്റെ സ്ഥാനമാറ്റം മൂലം മേടം രാശിക്കാര്‍ക്ക് ഈ സമയത്ത് പെട്ടെന്ന് ധനലാഭം ലഭിച്ചേക്കാം. ഇതോടൊപ്പം, ജോലി മേഖലയിലെ കഠിനാധ്വാനത്തിന്റെ നല്ല ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.
ബുധന്‍ ഉദിക്കുന്ന കാലഘട്ടത്തില്‍ മേടം രാശിക്കാരുടെ ബിസിനസ്സ് മേഖല നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കും. ഈ സമയത്ത് മേടരാശിക്കാരുടെ കോടതി തര്‍ക്കങ്ങളിലും നിങ്ങള്‍ക്ക് അനുകൂലമായി വിധി വന്നേക്കാം. ഈ സമയത്ത് സന്താനങ്ങളുടെ ഭാഗത്തുനിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കും.
മിഥുനം
ബുധന്റെ ഉദയം മൂലം മിഥുനം രാശിക്കാര്‍ക്കും നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ബുധന്റെ ഉദയം മിഥുന രാശിക്കാര്‍ക്ക് ധൈര്യവും ശക്തിയും വര്‍ദ്ധിപ്പിക്കും. നിങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ നിങ്ങള്‍ പുരോഗതി കൈവരിക്കും. ഈ കാലയളവില്‍, മിഥുനം രാശിക്കാര്‍ക്ക് സ്ഥാവരജംഗമ വസ്തുക്കളും വാങ്ങാന്‍ കഴിയും. പൂര്‍വിക സ്വത്തുക്കളില്‍ നിന്ന് നേട്ടം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും മികച്ചതായിരിക്കും. ബുധന്‍ ഉദിക്കുന്ന പ്രഭാവം മൂലം ജോലി അന്വേഷിക്കുന്ന മിഥുന രാശിക്കാര്‍ക്ക് വിജയം ലഭിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും.

ചിങ്ങം
ബുധന്‍ ചിങ്ങത്തില് ഉദിക്കുന്നതിനാല്‍ ബുധന്റെ ഉദയം ചിങ്ങം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. ഈ കാലയളവില്‍ ചിങ്ങം രാശിക്കാര്‍ക്ക് പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട നേട്ടങ്ങള്‍ ലഭിക്കും. കൂടാതെ, ഈ കാലയളവില്‍, ചിങ്ങം രാശിക്കാരുടെ കഠിനാധ്വാനം ജീവിതത്തില്‍ വലിയ വിജയം നല്‍കും. നിങ്ങള്‍ കൈവെക്കുന്ന മേഖലയിലെല്ലാം നിങ്ങള്‍ക്ക് ഈ കാലയളവില്‍ നേട്ടമുണ്ടാകും. സാമ്പത്തിക മേഖലയിലും നേട്ടങ്ങള്‍ ലഭിക്കും. ഇതോടൊപ്പം നിങ്ങളുടെ വ്യക്തിത്വം വികസിക്കും. ആത്മവിശ്വാസവും ഈ സമയം ഉയര്‍ന്നതായിരിക്കും.
കുംഭം
ചിങ്ങം രാശിയില്‍ ബുധന്റെ ഉദയം കുംഭ രാശിക്കാര്‍ക്ക് വളരെ ഭാഗ്യമായിരിക്കും. പുരോഗതിയും പ്രശസ്തിയും സന്തോഷവും ഇരട്ടിയാകും. സര്‍വ്വവിധ നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഈ സമയം വിവാഹിതര്‍ക്ക് ശുഭകരമായ സമയമായിരിക്കും. ബുധന്‍ ഉദിക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സന്തോഷവും സമാധാനവും നല്‍കും.
പങ്കാളിത്ത ബിസിനസ് നടത്തുന്നവര്‍ക്ക് ഈ കാലയളവില്‍ നല്ല ലാഭം ലഭിക്കും. നിങ്ങളുടെ സന്താനങ്ങളുടെ പുരോഗതി കാണുമ്പോള്‍ നിങ്ങള്‍ സന്തോഷിക്കും. ഇതുകൂടാതെ, ഈ സമയം നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിക്കും. സാമ്പത്തികം ശക്തിപ്പെടും.

കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ബുധന്റെ ഉദയം അനുഗ്രഹമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ ഒരു വാഹനമോ വസ്തുവോ വാങ്ങാന്‍ അവസരം ലഭിക്കും. പുതിയ ജോലിയോ മറ്റോ ആരംഭിക്കുന്നതിന് ഈ സമയം നിങ്ങള്‍ക്ക് മികച്ചതായിരിക്കും. തൊഴില്‍-ബിസിനസ്സുകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകും.
വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാന്‍ അവസരമുണ്ടാകും. ആഢംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. പുതിയ ജോലികള്‍ക്ക് ഈ സമയം അനുകൂലമാണ്. ഈ സമയത്ത് നിങ്ങളുടെ ക്ഷമയും ധൈര്യവും വര്‍ദ്ധിക്കും. പണം ലാഭിക്കുന്നതിലും നിങ്ങള്‍ വിജയിക്കും. സാമ്പത്തികം ശക്തിപ്പെടും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications

