Latest Updates
-
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് മസിൽ കുറയ്ക്കുമോ? ടെസ്റ്റോസ്റ്റിറോൺ നിലനിർത്താൻ ജിം പ്രേമികൾ അറിയേണ്ട കാര്യങ്ങൾ! -
കഠിനമായ ചൂട് സ്ത്രീകളുടെ ആരോഗ്യത്തെ വല്ലാതെ ബാധിക്കുന്നുണ്ടോ? ആർത്തവവും ഗർഭകാലവും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ഉഷ്ണതരംഗം ഭയക്കേണ്ട; വീട്ടിലിരുന്ന് തന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 15 മിനിറ്റ് വർക്കൗട്ട് മതി! -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കാൻ ഫെസ്റ്റിവലിൽ അദിതി റാവു ഹൈദരിയുടെ ആ തിളക്കം; ഫിറ്റ്നസിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം ഇതാണ്! -
സൂര്യൻ ഇടവത്തിലേക്ക്: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ? -
ചന്ദ്രൻ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടവും മനഃസമാധാനവും ഉറപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രോഹിണി നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം: ഇന്ന് ഈ രാശിക്കാർക്ക് ധനയോഗം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഈ ഞായറാഴ്ച ഭാഗ്യം തെളിയുന്നത് ആർക്കൊക്കെ? സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന രാശികൾ ഇതാ -
അധിക ജ്യേഷ്ഠ മാസം: കാർത്തികയിൽ തുടങ്ങി രോഹിണിയിലേക്ക്, ഈ നക്ഷത്ര മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും?
ധനസമൃദ്ധിയാണ് വഴിനിറയെ, ബുധന്റെ ഉദയം; ഡിസംബര്‍ 27 മുതല്‍ രാജയോഗം ഈ 3 രാശിക്ക്
2023 വര്‍ഷം അവസാനിക്കാറായി. ഡിസംബര്‍ അവസാനത്തോടെ പല ഗ്രഹങ്ങളുടെയും ചലനത്തില്‍ മാറ്റമുണ്ടാകാന്‍ പോകുന്നു. ഇതില്‍ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും ഉള്‍പ്പെടുന്നുണ്ട്. ജ്യോതിഷപ്രകാരം ഡിസംബര്‍ 27 ന് വൃശ്ചിക രാശിയില്‍ ബുധന്‍ ഉദിക്കും. അതുമൂലം ചില രാശിക്കാരുടെ ശുഭഫലങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ബുധന്റെ ഈ ഉദയത്തിന്റെ ഫലം എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളില്‍ ദൃശ്യമാകും. ഇതുകാരണം 2024 വര്‍ഷത്തിന്റെ തുടക്കത്തില്‍ ഭാഗ്യം തിളങ്ങുന്ന 3 രാശികളുണ്ട്. ഇവര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും തൊഴിലിലും ബിസിനസ്സിലും പുരോഗതിക്കും സാധ്യതയുണ്ട്. ബുധന്റെ ഉദയത്തോടെ ഭാഗ്യം തിളങ്ങുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

തുലാം
ബുധന്റെ ഉദയം തുലാം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കാരണം ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് പണത്തിന്റെ ഭവനത്തില്‍ ഉദിക്കാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിത പണം ലഭിച്ചേക്കാം. കൂടാതെ, നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനം വര്‍ദ്ധിക്കും, അതിനാല്‍ മറ്റ് ആളുകള്‍ക്ക് നിങ്ങളില്‍ മതിപ്പുളവാകും.
നിങ്ങളുടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുകയും നിങ്ങളുടെ കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷമുണ്ടാകുകയും ചെയ്യും. ബുധന്റെ കൃപയാല്‍, നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. കൂടാതെ, ബിസിനസുകാര്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. നിങ്ങള്‍ മീഡിയ, ഫിലിം ലൈന്‍, മാര്‍ക്കറ്റിംഗ്, ബാങ്കിംഗ് അല്ലെങ്കില്‍ ആശയവിനിമയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ ഈ സമയം നിങ്ങള്‍ക്ക് അത്ഭുതകരമായ ഫലങ്ങള്‍ തന്നെ ലഭിക്കും.
ചിങ്ങം
ബുധന്റെ ഉദയം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. കാരണം ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് നാലാം ഭാവത്തില്‍ ഉദിക്കാന്‍ പോകുന്നു. അതുകൊണ്ട് തന്നെ 2024-ല്‍ നിങ്ങള്‍ക്ക് വാഹനത്തിന്റെയും സ്വത്തിന്റെയും പ്രീതി ലഭിക്കും. ഭൗതിക സുഖസൗകര്യങ്ങളിലും വര്‍ദ്ധനവുണ്ടാകും. ഈ സമയത്ത് നിങ്ങള്‍ക്ക് പൂര്‍വ്വിക സ്വത്തില്‍ നിന്ന് നേട്ടവും ലഭിക്കും. ആഢംബര വസ്തുക്കള്‍ വാങ്ങാനാകും. വീട് വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവരുടെ ആഗ്രഹം സഫലമായേക്കാം. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് അവസരമുണ്ടാകും.
ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടുപോകും. ഈ സമയത്ത്, വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ ആഗ്രഹിച്ച വിജയം നേടാനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മയുടെ പിന്തുണയും ലഭിക്കും. ബിസിനസുകാരായവര്ക്ക് ഈ സമയത്ത് നല്ല ഓര്‍ഡറുകള്‍ ലഭിക്കും. അതുവഴി നല്ല ലാഭം നേടാനാകും. നിങ്ങളുടെ ബിസിനസ് കുതിച്ചുയരും.
കര്‍ക്കിടകം
ബുധന്‍ ഉദിച്ചുയരുമ്പോള്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് നല്ല ദിവസങ്ങള്‍ ആരംഭിക്കും. കാരണം ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് അഞ്ചാം ഭാവത്തില്‍ ഉദിക്കാന്‍ പോകുന്നു. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. കൂടാതെ, നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയാണെങ്കില്‍ നിങ്ങള്‍ക്ക് പഠനത്തിലെ തടസ്സങ്ങള്‍ മാറിക്കിട്ടും. നിങ്ങള്‍ക്ക് ജീവിതത്തില്‍ പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകും, നിങ്ങള്‍ക്ക് മംഗളകരമായ നേട്ടങ്ങള്‍ ലഭിക്കും. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ സമയം മുമ്പത്തേക്കാള്‍ കൂടുതല്‍ പണം ലാഭിക്കാന്‍ കഴിയും. ബുധന്‍ നിങ്ങളുടെ രാശിയില്‍ നിന്നുള്ള മൂന്നാമത്തെ വീടിന്റെ അധിപനാണ്. അതിനാല്‍, ഈ സമയത്ത് നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കും.
ജ്യോതിഷത്തിലെ ബുധന്‍
ജ്യോതിഷത്തില്‍ ഒരു വ്യക്തിയുടെ ബുദ്ധിയും ചാതുര്യവും ബുധന്‍ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബുധന്‍ ആധിപത്യം പുലര്‍ത്തുന്ന ആളുകള്‍ സമ്മിശ്ര പ്രസന്ന സ്വഭാവമുള്ളവരായിരിക്കും. ചിരിയും തമാശയും നിറഞ്ഞ ജീവിതം പൂര്‍ണ്ണമായി ആസ്വദിക്കും. പന്ത്രണ്ട് രാശികളെ കുറിച്ച് പറയുമ്പോള്‍, മിഥുനം, കന്നി രാശി എന്നിവയുടെ അധിപനായി ബുധനെ കണക്കാക്കുന്നു. ശരീരത്തിലെ നാഡീവ്യൂഹം ഭരിക്കുന്നത് ബുധനാണ്. ബുധന്‍ ദോഷസ്ഥാനത്താണെങ്കില്‍ അത് നാഡീവ്യവസ്ഥയെ ബാധിക്കുന്നു. ബുധന്റെ പീഢനം മൂലം കൈ വേദന, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ആസ്ത്മ സംബന്ധമായ രോഗങ്ങള്‍ എന്നിവ ഉണ്ടാകുന്നു. ബുധന്റെ അനുകൂല ഫലങ്ങളില്‍, വ്യക്തി ഒരു മികച്ച എഴുത്തുകാരന്, തത്ത്വചിന്തകന്, അധ്യാപകന്, ആക്ഷേപഹാസ്യം, ഗണിതശാസ്ത്രജ്ഞന്, വ്യവസായി, നടന് എന്നിവയായി മാറുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications